Connect with us

kerala

പെരിയ ഇരട്ടകൊലപാതകം; മക്കളെ കൊന്നവര്‍ക്ക് ശിക്ഷ ലഭിക്കുന്നത് കാണാനായി, പൊട്ടിക്കരഞ്ഞ് കൊല്ലപ്പെട്ട കൃപേഷിന്റെ മാതാവ്

പ്രതികള്‍ക്ക് വധശിക്ഷ ലഭിക്കണമെന്നായിരുന്നു ആഗ്രഹമെന്ന് കൃപേഷിന്റെ പിതാവ് പറഞ്ഞു.

Published

on

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസില്‍ വിധി നടപ്പാക്കിയത് കേട്ട ശേഷം പൊട്ടിക്കരഞ്ഞ് കൊല്ലപ്പെട്ട കൃപേഷിന്റെ അമ്മ. മക്കളെ കൊന്നവര്‍ക്ക് ശിക്ഷ ലഭിക്കുന്നത് കാണാനായി ആറ് വര്‍ഷം ആയി കാത്തിരിക്കുകയാണെന്നും കൃപേഷിന്റെ ‘അമ്മ മാധ്യമങ്ങളോട് പറഞ്ഞു. ‘എന്താണ് പറയേണ്ടതെന്ന് അറിയില്ല. സന്തോഷവും സങ്കടവും മൂലം ഒന്നും പറയാനും കഴിയുന്നില്ല. ഞങ്ങളുടെ മക്കളെ ഇല്ലാതാക്കിയവര്‍ക്ക് ശിക്ഷ കിട്ടാന്‍ വേണ്ടി ആറ് വര്‍ഷം ആയി കാത്തിരിക്കുന്നു,’ കൃപേഷിന്റെ ‘അമ്മ പറഞ്ഞു. വിധിയില്‍ സന്തോഷമുണ്ടെന്ന് കൃപേഷിന്റെ സഹോദരി പ്രതികരിച്ചു. ആറ് വര്‍ഷം നീണ്ട പോരാട്ടത്തിന്റെ ഫലമാണ് ഇന്ന് ലഭിച്ചത്. വെറുതെ വിട്ടവര്‍ക്ക് കൂടി ശിക്ഷ ലഭിക്കണമെന്നായിരുന്നു ആഗ്രഹമെന്നും സഹോദരി പറഞ്ഞു.

പ്രതികള്‍ക്ക് വധശിക്ഷ ലഭിക്കണമെന്നായിരുന്നു ആഗ്രഹമെന്ന് കൃപേഷിന്റെ പിതാവ് പറഞ്ഞു. ‘വധശിക്ഷ കിട്ടണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. അത് കിട്ടിയില്ല. വിധിയില്‍ സന്തോഷമുണ്ട്. വിധിയെ ബഹുമാനിക്കുന്നു. എംഎല്‍എക്ക് കൂടി ജീവപര്യന്തം ലഭിക്കണമായിരുന്നു. പാര്‍ട്ടിയുമായും പ്രൊസിക്യൂഷനുമായും സംസാരിച്ചതിന് ശേഷം അപ്പീലിന് പോകുന്ന കാര്യം തീരുമാനിക്കും’- കൃപേഷിന്റെ പിതാവ് പറഞ്ഞു

ഒന്ന് മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കും 10,15 പ്രതികള്‍ക്കുമാണ് ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ചത്. ഉദുമ മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമന്‍, സിപിഎം ഉദുമ മുന്‍ ഏരിയാ സെക്രട്ടറി കെ.മണികണ്ഠന്‍ , മുന്‍ ലോക്കല്‍ സെക്രട്ടറിമാരായ രാഘവന്‍ വെളുത്തോളി, കെ.വി ഭാസ്‌കകന്‍ എന്നീ നേതാക്കള്‍ക്ക് 5 വര്‍ഷം തടവും കൊച്ചി സിബിഐ കോടതി വിധിച്ചു. പതിനായിരം രൂപ പിഴയും അടക്കണം. പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എ. പീതാംബരന്‍, സജി ജോര്‍ജ്, സുരേഷ്, അനില്‍കുമാര്‍, ഗിജിന്‍, ശ്രീരാഗ്, അശ്വിന്‍, സുബീഷ്, ടി. രഞ്ജിത്ത്, സുരേന്ദ്രന്‍ എന്നിവര്‍ക്കാണ് ഇരട്ട ജീവപര്യന്തം ശിക്ഷ. രണ്ടുലക്ഷം രൂപ പിഴയും അടക്കണം.

kerala

എസ്ഐ വെടിയുണ്ട ചട്ടിയിലിട്ടു വറുത്തെടുത്തു; പിന്നാലെ ഉഗ്രശബ്ദത്തില്‍പ്പൊട്ടിത്തെറിച്ചു; അന്വേഷണത്തിന് ഉത്തരവ്

എറണാകുളം എ ആര്‍ ക്യാംപിന്റെ അടുക്കളയിലായിരുന്നു സ്ഫോടനം ഉണ്ടായത്

Published

on

ഔദ്യോഗിക ബഹുമതികളോടെയുള്ള സംസ്‌കാര ചടങ്ങുകള്‍ക്ക് ആകാശത്തേക്ക് വെടിവെക്കാന്‍ ഉപയോഗിക്കുന്ന വെടിയുണ്ടകള്‍ എസ്ഐ ചട്ടിയിലിട്ടു വറുക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്ത സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ്. എറണാകുളം എ ആര്‍ ക്യാംപിന്റെ അടുക്കളയിലായിരുന്നു സ്ഫോടനം ഉണ്ടായത്. ക്യാംപിലെ ആയുധപ്പുരയുടെ ചുമതലയുണ്ടായിരുന്ന റിസര്‍വ് സബ് ഇന്‍സ്പെക്ടര്‍ സി വി സജീവാണ് വെടിയുണ്ടകള്‍ ചട്ടിയിലിട്ടു വറുത്തെടുത്തത്. സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ ഉത്തരവിട്ടു.

ഈ മാസം പത്തിന് ഇടപ്പള്ളി ട്രാഫിക് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്റെ സംസ്‌കാര ചടങ്ങുകള്‍ക്കായി ഉണ്ടകള്‍ എടുത്തപ്പോഴായിരുന്നു സംഭവം. സാധാരണ വെടിയുണ്ട വെയിലത്തുവെച്ച് ചൂടാക്കിയശേഷം വൃത്തിയാക്കിയാണ് ഉപയോഗിക്കാറുള്ളത്. എന്നാല്‍ രാവിലെ സംസ്‌കാര ചടങ്ങിന് പോകാന്‍ ആവശ്യപ്പെട്ടപ്പേഴാണ് ചൂടാക്കി വൃത്തിയാക്കാത്തതിനാല്‍ ഉണ്ടകള്‍ ക്ലാവുപിടിച്ചുകണ്ടത്. ഇതോടെ പെട്ടെന്ന് ചൂടാക്കിയെടുക്കാനായി ഉണ്ടകള്‍ ക്യാംപ് മെസ്സിലെ അടുക്കളയിലെത്തിച്ച് ചട്ടിയിലിട്ടുവറുത്തെന്നാണ് കരുതുന്നത്.

വെടിയുണ്ടയ്ക്ക് തീപിടിച്ചതോടെ ഉണ്ടകള്‍ ഉഗ്രശബ്ദത്തില്‍പ്പൊട്ടിത്തെറിച്ചു. തലനാരിഴയ്ക്കാണ് തീപിടിത്തം ഒഴിവായതെന്നാണ് വിവരം. ഗ്യാസ് സിലിണ്ടറും വിറകുകളും ഉള്‍പ്പെടെ സൂക്ഷിച്ചിരുന്ന അടുക്കളയായിരുന്നു അത്.

Continue Reading

kerala

കോട്ടയത്ത് ലഹരി സംഘത്തിന്റെ ആക്രമണത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് പരിക്ക്

സിപിഒമാരായ മഹേഷ്, ശരത്, ശ്യംകുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്

Published

on

കോട്ടയത്ത് പൊലീസ്‌കാര്‍ക്ക് നേരെ ലഹരി സംഘത്തിന്റെ ആക്രമണം. സംഭവത്തില്‍ മരങ്ങാട്ടുപിള്ളി പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു. സിപിഒമാരായ മഹേഷ്, ശരത്, ശ്യംകുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

കടപ്ലാമറ്റം വയലായില്‍ ആണ് സംഭവം. ലഹരി സംഘത്തിലെ ആറ് പേരെ മരങ്ങാട്ടുപിള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു. വയലാ സ്വദേശികളായ കൈലാസ് കുമാര്‍, ദേവദത്തന്‍, അര്‍ജുന്‍ ദേവരാജ്, ജെസിന്‍ ജോജോ, അതുല്‍ പ്രദീപ്, അമല്‍ ലാലു എന്നിവരാണ് പിടിയിലായത്. ഇവര്‍ ലഹരി ഉപയോഗിച്ച ശേഷം ബഹളം വെക്കുന്നു എന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്.

Continue Reading

kerala

മറ്റൊരു സംസ്ഥാനത്തും ആശ പ്രവര്‍ത്തകര്‍ക്ക് കേരളത്തിലെ പോലെ ഇത്രയും ജോലി ഭാരമില്ല: വി.ഡി സതീശന്‍

Published

on

തിരുവനനന്തപുരം: മറ്റു സംസ്ഥാനങ്ങളുമായി കേരളത്തിലെ ആശ പ്രവര്‍ത്തകരെ താരതമ്യപ്പെടുത്തരുത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മറ്റൊരു സംസ്ഥാനത്തും ആശ പ്രവര്‍ത്തകര്‍ക്ക് ഇത്രയും ജോലി ഭാരമില്ലെന്നും വാക്കൗട്ട് പ്രസംഗത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. സമരം ന്യായമല്ലെന്ന നിലപാട് ശരിയല്ല. ന്യായമായ ആവശ്യം ഉന്നയിച്ചുള്ള സമരത്തിനൊപ്പമാണ് പ്രതിപക്ഷം.

ആശ പ്രവര്‍ത്തകരുടെ സമരം പരിഹരിക്കണമെന്ന പോസിറ്റീവായ അഭ്യര്‍ത്ഥനയാണ് മുന്നോട്ടു വച്ചത്. എന്നാല്‍ സമരത്തെ മന്ത്രി പൂര്‍ണമായും തള്ളിപ്പറയുകയാണ് ചെയ്തതെത്. മറ്റു സംസ്ഥാനങ്ങളുമായി കേരളത്തിലെ ആശ പ്രവര്‍ത്തകരെ താതമ്യപ്പെടുത്തരുത്. ട്രേഡ് യൂനിയനുകള്‍ സമരത്തിനൊപ്പം ഇല്ലെന്നാണ് മന്ത്രി പറഞ്ഞത്.

ഈ സമരം നടത്തുന്നത് മറ്റൊരു ട്രേഡ് യൂനിയനാണ്. ഐ.എന്‍.ടി.യു.സി ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ച് എല്ലാ ജില്ലകളിലും സമരം നടത്തിയിട്ടുണ്ട്. ഇതേ ട്രേഡ് യൂനിയന്‍ നേതാവ് തന്നെയാണ് 11 വര്‍ഷം മുന്‍പ് ഇതേ സഭയില്‍ വന്ന് സംസ്ഥാനത്തിന്റെ ഓണറേറിയം പതിനായിരം രൂപയാക്കണമെന്ന് ആവശ്യപ്പെട്ടത്.

പ്രതിപക്ഷ നേതാവിന്റെ പ്രസംഗം തടസപ്പെടുത്തുന്നതിന് സ്പീക്കര്‍ കൂട്ടു നില്‍ക്കുകയാണ്. രണ്ടു മിനിട്ട് ഈ വിഷയം നിയമസഭയില്‍ മെന്‍ഷന്‍ ചെയ്യാന്‍ പോലും അവസരമില്ലെങ്കില്‍ എന്തിനാണ് നിയമസഭ കൂടുന്നത്. 99 പേര്‍ ബഹളമുണ്ടാക്കി ഞങ്ങളുടെ ശബ്ദം നിലപ്പിക്കാമെന്നാണോ? 15 മിനിട്ട് മന്ത്രി പറഞ്ഞത് ഞങ്ങള്‍ കേട്ടുകൊണ്ടിരുന്നില്ലേ?

സമരം തുടങ്ങിയപ്പോള്‍ മുതല്‍ അതിനെ പരിഹസിക്കുകയും അവരെ പുച്ഛത്തോടെ നോക്കിക്കാണുകയും ചെയ്യുന്ന സമീപനവുമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. മുഖ്യമന്ത്രിക്ക് വേണ്ടി മറുപടി നല്‍കിയ പാര്‍ലമെന്ററി കാര്യ മന്ത്രിയും ഇന്ന് അതേ സമീപനമാണ് തുടര്‍ന്നത്. ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള സമരത്തിന് സര്‍ക്കാര്‍ ന്യായമായ പരിഹാരം ഉണ്ടാക്കണം. എന്നാല്‍ വീണ്ടും സമരത്തെ പരിഹസിക്കാനും സമരത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം നോക്കാനും സര്‍ക്കാര്‍ ഇറങ്ങിപ്പുറപ്പെടുന്നതില്‍ പ്രതിഷേധിച്ച് വാക്കൗട്ട് ചെയ്യുന്നുവെന്നും വി.ഡി. സതീശൻ പറഞ്ഞു.

Continue Reading

Trending