Connect with us

Culture

നിപ്പ വൈറസ്; പേരാമ്പ്രയില്‍ കന്നുകാലി ചന്ത മുടങ്ങി

Published

on

പേരാമ്പ്ര: നിപ്പ വൈറസ് ബാധയേറ്റ് മരണം സംഭവിച്ചതിനെ തുടര്‍ന്ന് ആശങ്ക നിലനില്‍ക്കുന്ന പേരാമ്പ്രയില്‍ ഇന്നലെ കന്നുകാലിച്ചന്ത നടന്നില്ല. കാലാകാലങ്ങളായി എല്ലാ ഞായറാഴ്ചയും ചെമ്പ്ര റോഡിനു സമീപം നടന്നു വരുന്ന ചന്തയാണ് മുടങ്ങിയത്. ദൂരദിക്കുകളില്‍ നിന്ന് വില്‍പനക്ക് പുലര്‍ച്ചെ കന്നുകാലികളുമായി എത്തുന്നവരാരും ഇന്നലെ വന്നില്ല. കോഴിച്ചന്തയില്‍ നാടന്‍ കോഴികളുടെ വരവ് നന്നെ കുറഞ്ഞു. നഗരത്തില്‍ ഹര്‍ത്താലിന്റെ പ്രതീതിയാണ്. കുറച്ചു കടകള്‍ മാത്രമെ തുറന്നിട്ടുള്ളു. ഇവിടെ വ്യാപാരം പേരിനു മാത്രം. കടകളില്‍ ജോലി ചെയ്യുന്ന പീടികത്തൊഴിലാളികള്‍ പണിയില്ലാതെ ദുരിതം പേറുന്നു. വഴിയോര കച്ചവടക്കാര്‍ പട്ടിണിയിലേക്ക് തള്ളപ്പെടുന്നു. ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ടെങ്കിലും യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഓട്ടോ, ടാക്‌സി ജീവനക്കാരുടെ സ്ഥിതിയും ഭിന്നമല്ല. പേരാമ്പ്ര താലൂക്ക് ആസ്പത്രിയില്‍ ഒരാഴ്ചയോളമായി ആളൊഴിഞ്ഞിട്ട്. ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പേരാമ്പ്രയില്‍ വന്നിട്ടും ആസ്പത്രിയിലേക്ക് തിരിഞ്ഞു നോക്കാത്തത് പ്രതിഷേധത്തിനിടയാക്കി. നിപ വൈറസുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലെ ഭീതി പരത്തുന്ന പോസ്റ്റുകള്‍ നിയന്ത്രിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നു.എന്നാല്‍ അത്തരം പ്രചാരണങ്ങള്‍ക്ക് ഇപ്പോഴും പഞ്ഞമില്ല. ആശങ്ക ഒഴിവാക്കാന്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ നടക്കുന്നുണ്ടെങ്കിലും ജനങ്ങളിലെ ഭീതിക്ക് ഇനിയും അറുതി വന്നിട്ടില്ല.

അതേസമയം നിപ്പ വൈറസ് ബാധക്ക് തുടക്കം കുറിച്ച ചങ്ങരോത്ത് സൂപ്പിക്കടയില്‍ പരിസ്ഥിതി പഠനത്തിനും വവ്വാലുകളുടെ ആവാസ കേന്ദ്രങ്ങളെക്കുറിച്ച് പഠനം നടത്തുന്നതിനുമായി ഇന്നലെ പുതിയൊരു കേന്ദ്ര സംഘം വീണ്ടും എത്തി. രോഗത്തിന് തുടക്കം കുറിക്കുകയും മൂന്ന് മരണങ്ങള്‍ നടക്കുകയും ചെയ്ത വളച്ചുകെട്ടി മൂസ മുസ്‌ല്യാരുടെ വീട്, അമ്പാറ്റയിലെ വീട്, പരിസര പ്രദേശങ്ങള്‍, വവ്വാലുകള്‍ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ സംഘം സന്ദര്‍ശനം നടത്തി.
എന്‍.സി.ഡി.സി ഡയരക്ടര്‍ ഡോ. സംഗല്‍ കൂല്‍ക്കര്‍ണിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ ഡോ.അംഗുര്‍ ഗാര്‍ങ്, ഡോ. സുനിത്ത്(എന്‍ ഐ വി), ഡോ. അജിത് ജിയേ(റാം മനോഹര്‍ ലോഹ്യ ആസ്പത്രി), ഡോ. ആര്‍. രാജേന്ദ്രന്‍( എന്‍ സി ഡി സി കോഴിക്കോട് റീജ്യന്‍) എന്നിവരാണ് ഉണ്ടായിരുന്നത്. ചങ്ങരോത്ത് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.പി. വിജയന്‍ , മെമ്പര്‍മാരായ ഇ.ടി. സരീഷ്, കെ.പി. ജയേഷ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.എം. രാജന്‍, ജെ എച്ച് ഐ സുരേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘം പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്.

Film

ബേസിൽ ജോസഫിന്റെ ‘മരണമാസ്സ്’ ഏപ്രിൽ 10ന് തീയേറ്ററുകളിൽ

Published

on

ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ‘മരണ മാസ്സ്’ ഏപ്രിൽ 10ന് തീയേറ്ററുകളിലെത്തുന്നു. വിഷു റിലീസായി തിയേറ്ററുകളിലെത്തുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. മിനിമം ഗ്യാരന്റി സിനിമകൾ ഉറപ്പ് നൽകുന്ന നായകനായ ബേസിലിന്റെ ‘മരണമാസ്സ്’ ഹൈപ്പിനനുസരിച്ചു ഉയരുമെന്നാണ് പ്രേക്ഷകപ്രവചനം. മമ്മൂട്ടി ചിത്രമായ ബസൂക്ക, നസ്ലിൻ ചിത്രമായ ആലപ്പുഴ ജിംഘാന എന്നിവക്ക് ഒപ്പമാകും ചിത്രം ഇറങ്ങുക. ഇരു ചിത്രങ്ങൾക്കും പ്രേക്ഷകർക്കിടയിൽ വലിയ ഹൈപ്പ് ഉള്ളതിനാൽ ഈ ക്ലാഷിനെ വളരെ ആകാംക്ഷയോടെയാണ് സിനിമാപ്രേമികൾ നോക്കികാണുന്നത്.

ബേസിൽ ജോസഫിന്റെ ട്രേഡ് മാർക്ക് കോമഡി ഘടകങ്ങൾ അടങ്ങിയ സിനിമ തന്നെയാകും മരണമാസ് എന്ന സൂചനയോടെയാണ് സസ്പെൻസും ആക്ഷനും അടങ്ങിയ ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസങ്ങളിലായി പുറത്തിറക്കിയത്. നേരത്തെ റിലീസ് ചെയ്ത, ചിത്രത്തിലെ സിവിക് സെൻസ് എന്ന പ്രൊമോ വീഡിയോയും ഫ്ലിപ്പ് സോങ്ങും സോഷ്യൽ മീഡിയയിൽ വലിയ ഹിറ്റായി മാറിയിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തിറക്കിയിരുന്നു. പോസ്റ്ററിലെ ബേസിലിന്റെ ലുക്ക് ഏറെ ചർച്ചയായിരുന്നു.

വിജയത്തിന്റെ ചവിട്ടുപടികളിലേക്ക് കുതിച്ചു കയറുന്ന ബേസിൽ ജോസഫ് മലയാളത്തിലെ ഏറ്റവും വിപണനമൂല്യമുളള നായകന്‍മാരില്‍ ഒരാളായി ഉയര്‍ന്നു നിൽക്കുന്ന സാഹചര്യത്തിൽ, പൊന്മാൻ എന്ന സിനിമക്ക് ശേഷം ബേസിലിന്റെതായി പുറത്തു വരുന്ന ചിത്രം കൂടിയാണ് മരണമാസ്. സൂരറൈ പോട്ര്, ഇരുധി സുട്രു അടക്കമുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സുധ കൊങ്കര സംവിധാനം ചെയ്യുന്ന പരാശക്തി എന്ന ചിത്രത്തിലൂടെയാണ് ബേസിലിപ്പോൾ കോളിവുഡ് എൻട്രി നടത്തിയിരിക്കുയാണ്. പൊന്മാൻ, ഗുരുവായൂരമ്പലനടയിൽ, സൂക്ഷ്മദർശിനി, ജയ ജയ ജയ ജയ ഹേ, നുണക്കുഴി, ഫാലിമി , ജാൻ ഇ മാൻ തുടങ്ങിയ ബേസിൽ ജോസഫ് അഭിനയിച്ച സിനിമകൾ ഹിറ്റായിരുന്നു. ചെറിയ വേഷങ്ങളിൽ അഭിനയിച്ച് നായകനിരയിലേക്കുയർന്നപ്പോൾ അഭിനയിച്ച സിനിമകളെല്ലാം ഒന്നിനുപിറകെ ഒന്നായി ഹിറ്റടിച്ച ബേസിലിന്റെ മറ്റു സിനിമകൾ പോലെ തന്നെ മരണമാസും ഹിറ്റാകും എന്ന വിശ്വാസമാണ് ബേസിൽ എന്ന നടൻ പ്രേക്ഷകർക്ക് നൽകുന്ന മിനിമം ഗ്യാരന്റി.

ടോവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളിൽ ടോവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്‌റ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ് മരണമാസ് നിർമ്മിക്കുന്നത്. നടൻ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്.ബേസിൽ ജോസഫിനൊപ്പം രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഗോകുൽനാഥ് ജി എക്സികുട്ടീവ് പ്രൊഡ്യൂസർ ആയ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം- നീരജ് രവി, സംഗീതം- ജയ് ഉണ്ണിത്താൻ, എഡിറ്റിംഗ്- ചമൻ ചാക്കോ, വരികൾ- വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈൻ- മാനവ് സുരേഷ്, വസ്ത്രാലങ്കാരം- മഷർ ഹംസ, മേക്കപ്പ് – ആർ ജി വയനാടൻ, സൗണ്ട് ഡിസൈൻ ആൻഡ് മിക്സിങ്- വിഷ്ണു ഗോവിന്ദ്, വിഎഫ്എക്സ്- എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, ഡിഐ- ജോയ്നർ തോമസ്, പ്രൊഡക്ഷൻ കൺട്രോളർ- എൽദോ സെൽവരാജ്, സംഘട്ടനം- കലൈ കിങ്‌സൺ, കോ ഡയറക്ടർ- ബിനു നാരായൺ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ഉമേഷ് രാധാകൃഷ്ണൻ, സ്റ്റിൽസ്- ഹരികൃഷ്ണൻ, ഡിസൈൻസ്- സർക്കാസനം, ഡിസ്ട്രിബൂഷൻ- ടോവിനോ തോമസ് പ്രൊഡക്ഷൻസ് ത്രൂ ഐക്കൺ സിനിമാസ്, ഐക്കൺ സിനിമാസ്. പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

india

ആർഎസ്എസ് ക്രിസ്ത്യാനികൾക്കെതിരെ തിരിയാൻ അധികം സമയം വേണ്ടിവന്നില്ല’; ഓർഗനൈസർ ലേഖനത്തിന് പിന്നാലെ രാഹുൽ ഗാന്ധി

ആര്‍എസ്എസ് ക്രിസ്ത്യാനികള്‍ക്കെതിരെ തിരിയാന്‍ അധികം സമയം വേണ്ടിവന്നില്ലെന്ന് രാഹുല്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

Published

on

ആര്‍എസ്എസ് വാരികയായ ഓര്‍ഗനൈസര്‍ കത്തോലിക്ക സഭയുടെ സ്വത്ത് വിവരങ്ങള്‍ പുറത്തുവിട്ടതിന് പിന്നാലെ പ്രതികരണവുമായി ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. ആര്‍എസ്എസ് ക്രിസ്ത്യാനികള്‍ക്കെതിരെ തിരിയാന്‍ അധികം സമയം വേണ്ടിവന്നില്ലെന്ന് രാഹുല്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

”ആര്‍എസ്എസ് ക്രിസ്ത്യാനികള്‍ക്ക് എതിരെ തിരിയാന്‍ അധികം സമയം വേണ്ടിവന്നില്ല. വഖഫ് ബില്‍ ഇപ്പോള്‍ മുസ്ലിംകളെ ആക്രമിക്കുന്നു. ഭാവിയില്‍ മറ്റു സമുദായങ്ങളെ ലക്ഷ്യം വെക്കാന്‍ ഒരു മാതൃക സൃഷ്ടിക്കും. അത്തരം ആക്രമണങ്ങളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്ന ഒരേയൊരു കവചം ഭരണഘടനയാണ്. ഇത്തരം ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ യോജിച്ച പോരാടണം”-രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കത്തോലിക്ക സഭയുടെ സ്വത്ത് വിവരങ്ങള്‍ ചൂണ്ടിക്കാട്ടി ആര്‍എസ്എസ് വാരികയായ ഓര്‍ഗനൈസര്‍ കഴിഞ്ഞ ദിവസം ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. വഖഫ് ബോര്‍ഡിനെക്കാള്‍ കൂടുതല്‍ സ്വത്ത് കത്തോലിക്കാ സഭയുടെ കയ്യിലുണ്ട് എന്നാണ് ലേഖനത്തില്‍ പറയുന്നത്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഭൂവുടമ സഭയാണെന്നും ഇതില്‍ ഭൂരഭാഗവും ബ്രിട്ടീഷ് ഭരണകാലത്ത് ലഭിച്ചതാണെന്നും ലേഖനത്തില്‍ പറഞ്ഞിരുന്നു. വലിയ ചര്‍ച്ചയായതോടെ വാരിക ലേഖനം പിന്‍വലിച്ചു.

Continue Reading

kerala

എറണാകുളം ഗസ്റ്റ് ഹൗസിൽ മാധ്യമങ്ങളെ വിലക്കി സുരേഷ് ഗോപി

മുനമ്പം വിഷയത്തിൽ പ്രതികരണം തേടിയെത്തിയപ്പോഴായിരുന്നു മന്ത്രിയുടെ രോക്ഷത്തോടെയുള്ള മുഖം തിരിക്കൽ. 

Published

on

എറണാകുളം ഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകർക്ക് വിലക്കേർപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. എറണാകുളം ഗസ്റ്റ് ഹൗസിൽ പ്രതികരണം തേടിയെത്തിയ മാധ്യമപ്രവർത്തകരോട് ബ്രിട്ടാസ് പറയുന്ന സംസ്കാരമുള്ളവരുടെ അടുത്ത് പോയാൽ മതിയെന്ന് കേന്ദ്രമന്ത്രി പറയുകയായിരുന്നു. മുനമ്പം വിഷയത്തിൽ പ്രതികരണം തേടിയെത്തിയപ്പോഴായിരുന്നു മന്ത്രിയുടെ രോക്ഷത്തോടെയുള്ള മുഖം തിരിക്കൽ.

ജബൽപൂരിൽ വൈദികന് നേരെയുണ്ടായ ആക്രമത്തെ കുറിച്ചുള്ള ചോദ്യങ്ങളോടും മാധ്യമ പ്രവർത്തകരോടുള്ള പെരുമാറ്റം സംബന്ധിച്ച ചോദ്യങ്ങളോടും കേന്ദ്ര മന്ത്രി ഇന്നും പ്രതികരിച്ചില്ല.

മാധ്യമ പ്രവർത്തകരെ ഗസ്റ്റ്‌ ഹൗസിൽ നിന്ന് പുറത്താക്കണമെന്ന് സുരേഷ്‌ഗോപിയുടെ ഗൺമാൻ നിർദേശം നൽകിയതായി ഗസ്റ്റ്‌ ഹൗസ് ജീവനക്കാരൻ പ്രസീത് പറഞ്ഞു. അദ്ദേഹം പുറത്തിറങ്ങുന്ന സമയത്ത് ഒരു മാധ്യമപ്രവർത്തകരെയും കാണാൻ ഇടവരരുതെന്നും ഇതുമായി ബന്ധപ്പെട്ട് പരാതി നൽകുമെന്നും മന്ത്രിയുടെ ഉദ്യോഗസ്ഥർ ജീവനക്കാരെ അറിയിക്കുകയായിരുന്നു. വൈക്കത്ത് ഒരു സ്വകാര്യചടങ്ങിൽ പങ്കെടുക്കാനായി എറണാകുളത്ത് എത്തിയതായിരുന്നു കേന്ദ്രമന്ത്രി.

ഗസ്റ്റ്‌ ഹൗസ് ജീവനക്കാരുടെ നടപടിയിൽ KUWJ പ്രതിഷേധം അറിയിച്ചു. എറണാകുളം പ്രസ്സ് ക്ലബ്‌ പ്രസിഡന്റ്‌ ഗോപകുമാർ ഗസ്റ്റ്‌ ഹൗസിൽ നേരിട്ടത്തിയാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. ഗസ്റ്റ്‌ ഹൗസ് ജീവനക്കാരുടെ നടപടി ജനാതിപത്യ വിരുദ്ധമെന്ന് അദ്ദേഹം പറഞ്ഞു.

Continue Reading

Trending