Connect with us

kerala

പാലക്കാട് ക്ലാസിനകത്ത് പേപ്പട്ടി ആക്രമണം; കുട്ടികള്‍ക്കും അധ്യാപകനുമടക്കം നിരവധി പേര്‍ക്ക് കടിയേറ്റു

ക്ലാസിലെത്തിയ പേപ്പട്ടി ആറാം ക്ലാസ് വിദ്യാര്‍ഥിയെ ആക്രമിച്ചു

Published

on

പാലക്കാട് മണ്ണാര്‍ക്കാട് കോട്ടോപ്പാടം മേഖലയില്‍ പേപ്പട്ടി ശല്യം രൂക്ഷം. കല്ലടി അബ്ദുഹാജി ഹൈസ്‌ക്കൂളില്‍ കുട്ടികള്‍ അടക്കം നിരവധി പേര്‍ക്ക് കടിയേറ്റു. ക്ലാസിലെത്തിയ പേപ്പട്ടി ആറാം ക്ലാസ് വിദ്യാര്‍ഥിയെ ആക്രമിച്ചു. ഒരു അധ്യാപകനും കടിയേറ്റു. അധ്യാപകരുടെ സമയോചിതമായ ഇടപെടലിലൂടെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടു.

മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിക്കും കടിയേറ്റിട്ടുണ്ട്. സ്‌കൂളിലെ മറ്റൊരു കുട്ടിക്കും കഴിഞ്ഞ ദിവസം സ്‌കൂളിന് പുറത്ത് നിന്ന് കടിയേറ്റിരുന്നു. സ്‌കൂള്‍ അധികൃതര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് പരാതി നല്‍കി.

 

kerala

കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ മര്‍ദ്ദിച്ച നൈജീരിയ സ്വദേശിനിയെ ജയില്‍ മാറ്റി

കണ്ണൂർ വനിതാ ജയിലിൽ നിന്ന് തിരുവനന്തപുരം വനിതാ ജയിലിലേക്കാണ് കെയ്ൻ ജൂലിയെ മാറ്റിയത്

Published

on

കണ്ണൂർ: കാരണവർ വധക്കേസ് പ്രതി ഷെറിന്റെ മർദനത്തനിരയായ തടവുകാരിയെ ജയിൽ മാറ്റി. കണ്ണൂർ വനിതാ ജയിലിൽ നിന്ന് തിരുവനന്തപുരം വനിതാ ജയിലിലേക്കാണ് കെയ്ൻ ജൂലിയെ മാറ്റിയത്. നൈജീരിയക്കാരിയായ സഹതടവുകാരിയെ അക്രമിച്ചതിന് ഷെറിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു.

കണ്ണൂർ വനിതാ ജയിലിലെ തടവുകാരിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 7. 45നായിരുന്നു കേസിനാധാരമായ സംഭവം. കുടിവെള്ളം എടുക്കാൻ പോയ സഹ തടവുകാരിയായ നൈജീരിയൻ വനിതയെ ഷെറിനും മറ്റൊരു തടവുകാരിയും ചേർന്ന് തടഞ്ഞുനിർത്തി അസഭ്യം പറയുകയും മർദിക്കുകയും ചെയ്തു എന്നാണ് പരാതി. മർദനമേറ്റ തടവുകാരി കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

നല്ലനടപ്പിന്റെ പേരിൽ ഷെറിന് ഇളവ് നൽകാൻ മന്ത്രിസഭ തീരുമാനിച്ചത് വിവാദമായിരുന്നു. ജയിലിൽ നല്ല പെരുമാറ്റമെന്നും ശിക്ഷ ഇളവിന് യോഗ്യതയുണ്ടന്നുമായിരുന്നു വനിതാ ജയിൽ ഉപദേശക സമിതിയുടെ കണ്ടെത്തൽ. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലായിരുന്നു ശിക്ഷ ഇളവ് നൽകാനുള്ള തീരുമാനം. മന്ത്രിസഭ ശിപാർശ നിലവിൽ ഗവർണർക്ക് മുന്നിലാണ്.

Continue Reading

kerala

‘പരാതിക്കാരി വിവാഹിതയെങ്കില്‍ വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തുവെന്ന കുറ്റം നിലനില്‍ക്കില്ല’: ഹൈക്കോടതി

Published

on

കൊച്ചി: പരാതിക്കാരിയായ സ്ത്രീ വിവാഹിതയാണെങ്കില്‍ വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്യുക എന്ന കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി. ഇത്തരം കേസില്‍ വിവാഹ വാഗ്ദാനം തന്നെ അസാധ്യമാണെന്ന് ജസ്റ്റിസ് എ ബദറുദ്ദീന്‍ നിരീക്ഷിച്ചു. മാത്രമല്ല ഈ കുറ്റകൃത്യത്തിന് തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണ് സമ്മതം നേടിയതെന്ന് പ്രഥമദൃഷ്ട്യാ തെളിയിക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. എന്നാല്‍ ഈ കേസില്‍ അങ്ങനെയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഈ വിഷയത്തില്‍ ഹര്‍ജിക്കാരനും പരാതിക്കാരനും തമ്മിലുള്ള ലൈംഗിക ബന്ധം സമ്മതത്തിന്റെ ഫലമാണ്, തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണ് സമ്മതം നേടിയതെന്ന് പ്രഥമദൃഷ്ട്യാ തെളിയിക്കപ്പെടുമ്പോള്‍ മാത്രമേ കുറ്റകൃത്യമാകൂ. വിവാഹ വാഗ്ദാനദത്തിന്റെ അടിസ്ഥാനത്തില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് സ്ത്രീ ആരോപിക്കപ്പെടുമ്പോള്‍ ഒരു സ്ത്രീ നേരത്തെ വിവാഹം കഴിച്ച് വിവാഹമോചനം നേടാതെയാവുമ്പോള്‍ സാഹചര്യം തികച്ചും വ്യത്യസ്തമാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ വിവാഹ വാഗ്ദാനം തന്നെ അസാധ്യമാണ്. അത്തരം ആരോപണം അടിസ്ഥാന രഹിതമാണ്.
പൊലീസുദ്യേഗസ്ഥനായി ജോലി ചെയ്തിരുന്ന പ്രതി പരാതിക്കാരിയെ വിവാഹം കഴിക്കാന്‍ വാഗ്ദാനം നല്‍കി ഒന്നിലധികം തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നും അവരില്‍ നിന്ന് 9,30,000 രൂപ വാങ്ങിയെന്നുമാണ് കേസ്. പ്രതിക്കെതിരെ ഐപിസി സെക്ഷന്‍ അനധികൃതമായി തടങ്കലില്‍ വെയ്ക്കല്‍, ഒരേ സ്ത്രീയെ ആവര്‍ത്തിച്ച് ബലാത്സംഗം ചെയ്യല്‍ എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. വിവാഹം കഴിക്കാന്‍ താന്‍ ആദ്യം ആത്മാര്‍ഥമായി ആഗ്രഹിച്ചെങ്കിലും പിന്നീടാണ് വിവാഹം കഴിച്ചതാണെന്നും രണ്ട് കുട്ടികളുണ്ടെന്നുമറിഞ്ഞതെന്നും അപ്പോഴാണ് തീരുമാനത്തില്‍ നിന്ന് പിന്‍മാറിയതെന്നും പ്രതിയായി ആരോപിക്കപ്പെട്ട പൊലീസുകാരന്‍ വാദിച്ചു. വിവാഹ വാഗ്ദാനം ഈ കേസില്‍ അസാധ്യമായതിനാല്‍ ആരോപിക്കപ്പെടുന്ന ലൈംഗിക പ്രവൃത്തി പരസ്പര സമ്മത്തോടെ മാത്രമേ കണക്കാക്കാന്‍ കഴിയൂ എന്ന് കോടതി വിധിച്ചു.

Continue Reading

kerala

ലഹരി മാഫിയ ഉറക്കം നടിക്കുന്ന സർക്കാറിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് നൈറ്റ് അലർട്ട്

Published

on

കോഴിക്കോട് : വർധിച്ച് വരുന്ന ലഹരി മാഫിയയുടെ അതിക്രമങ്ങൾക്ക് പ്രതിരോധം തീർക്കേണ്ട സംസ്ഥാന സർക്കാർ ഉറക്കം നടിക്കുന്നതിനെതിരെ മാർച്ച് 8 ന് ശനിയാഴ്ച്ച ജില്ലാ കേന്ദ്രങ്ങളിൽ നൈറ്റ് അലർട്ട് സംഘടിപ്പിക്കാൻ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. ജില്ല കമ്മിറ്റികളുടെ നേതൃത്വത്തിൽ രാത്രി 10മണിക്ക് ആരംഭിച്ച് പുലർച്ചെ 3മണി വരെ നടക്കുന്ന നൈറ്റ് അലെർട്ടിൽ സംസ്ഥാന സർക്കാരിനെതിരെയുള്ള പ്രതിഷേധം ഉയർത്തുന്നതോടൊപ്പം ലഹരി വിരുദ്ധ ബോധവത്കരണ പ്രഭാഷണങ്ങളും സംഘടിപ്പിക്കും.

സംസ്ഥാനത്തിൻ്റെ എല്ലാ ഭാഗങ്ങളിലും ലഹരി മാഫിയ വിലസുകയാണ്. ക്യാമ്പസുകളെ കേന്ദ്രീകരിച്ച് വിദ്യാർത്ഥികളെ ലക്ഷ്യം വെച്ചാണ് ലഹരി മാഫിയ പ്രധാനമായും പ്രവർത്തിക്കുന്നത്. കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ക്രിമിനൽ കേസുകളിലെല്ലാം ലഹരി ഒരു പ്രധാന ഘടകമാണ്. വീട്ടിലുള്ളവരെ പോലും കൊലപ്പെടുത്തുന്ന ഭീകരമായ വാർത്തകളാണ് ഓരോ ദിനവും പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. എന്നാൽ ഇതിനെ ക്രിയാത്മകമായി തടയിടേണ്ട സംസ്ഥാന സർക്കാർ നിഷ്ക്രിയരായി മാറിയിരിക്കുന്നു. ലഹരി മാഫിയ വിലസുന്ന പ്രദേശങ്ങളിൽ ആവശ്യമായ ഇടപെടൽ നടത്തുന്നതിന് പൊലീസ് തയ്യാറാവുന്നില്ല എന്ന് വ്യാപകമായ പരാതി ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാറിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് സമരവുമായി മുന്നോട്ട് വരുന്നത്. അതോടൊപ്പം മാർച്ച് 10മുതൽ 25 വരെയുള്ള ദിവസങ്ങളിലായി പഞ്ചായത്ത് തലങ്ങളിൽ ലഹരി വിരുദ്ധ കൂട്ടായ്മയും നടത്തും. യുവജന സംഘടനകളെയും ക്ലബ്ബുകളെയും ഏകോപിപ്പിച്ച് ജാഗ്രതാ സമിതി രൂപീകരിക്കൽ, വിപുലമായ ഹൗസ് ക്യാമ്പയിൻ തുടങ്ങിയവ ലഹരി വിരുദ്ധ കൂട്ടായ്മയുടെ ഭാഗമായി സംഘടിപ്പിക്കാനും സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.

യോഗത്തിൽ സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി. കെ ഫിറോസ് സംഘടന കാര്യങ്ങൾ വിശദീകരിച്ചു. സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ, വൈസ് പ്രസിഡന്റ്‌മാരായ മുജീബ് കാടേരി, ഫൈസൽ ബാഫഖി തങ്ങൾ, അഷ്‌റഫ്‌ എടനീർ, സെക്രട്ടറിമാരായ അഡ്വ. നസീർ കാര്യറ, ഗഫൂർ കോൽക്കളത്തിൽ, ടി.പി.എം ജിഷാൻ, ഫാത്തിമ തെഹ്‌ലിയ ചർച്ചയിൽ പങ്കെടുത്തു.

Continue Reading

Trending