Connect with us

gulf

അപകടകരമായി വാഹനമോടിച്ചതിനുള്ള പിഴകള്‍ക്ക് ഇളവ് ലഭിക്കില്ല

ഗതാഗത പിഴകള്‍ 60 ദിവസത്തിനകം അടക്കുന്നവര്‍ക്ക് അബുദാബി പൊലീസ് 35 ശതമാനം ഇളവ് അനുവദിക്കുന്നുണ്ട്.

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: വിവിധ ഗതാഗത പിഴകള്‍ക്ക് നല്‍കുന്ന ഇളവ് അപകടകരമായവിധം വാഹനമോടിച്ചതിനുള്ള പിഴകള്‍ക്ക് ലഭ്യമായിരിക്കുകയില്ലെന്ന് അബുദാബി പൊലീസ് വ്യക്തമാക്കി. ഗതാഗത പിഴകള്‍ 60 ദിവസത്തിനകം അടക്കുന്നവര്‍ക്ക് അബുദാബി പൊലീസ് 35 ശതമാനം ഇളവ് അനുവദിക്കുന്നുണ്ട്. അപകടമായ വിധം വാഹനമോടിക്കുകയോ സമാന്തര കുറ്റങ്ങള്‍ക്കോ ചുമത്തിയ പിഴകള്‍ക്കാണ് ഇളവ് നല്‍കാതിരിക്കുക.

മറ്റുപിഴകള്‍ക്ക് ആദ്യരണ്ടുമാസത്തിനകം 35 ശതമാനവും രണ്ടുമാസത്തിനുശേഷം 25 ശതമാനവുമാണ് ഇളവ് നല്‍കുന്നത്. 60 ദിവസത്തിനുശേഷം അടക്കുന്നവര്‍ക്ക് 25 ശതമാനം ഇളവ് നല്‍കുമെന്ന് അബുദാബി പൊലീസ് വ്യക്തമാക്കി.

ഇത്തരം ഇളവുകള്‍ പ്രവാസികള്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. അബുദാബി നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും നൂറുകണക്കിന് ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ളതുകൊണ്ട് ഗതാഗത നിയമലംഘനത്തിന് ഓരോദിവസവും നിരവധി പേര്‍ക്കാണ് പിഴ ചുമത്തിക്കൊണ്ടിരിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജ്; യുഎഇ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും, പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു

പൂര്‍വ്വ വിദ്ധാര്‍ത്ഥികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സംഘടിപ്പിച്ച മത്സരിച്ച വിജയികള്‍ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു

Published

on

ദുബായ്: മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയല്‍ ഗവണ്മെന്റ് കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ യുഎയില്‍ ഉള്ള പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയായ ജിപിഎം ജിസിഎം യുഎഇ അലുമിനിയുടെ നേതൃത്വത്തില്‍ ദുബായ് ബിസിനസ് ബേയിലെ ബേബൈറ്റ്‌സ് പാര്‍ട്ടി ഹാളില്‍ വെച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു. വിവിധ കാലഘട്ടങ്ങളില്‍ കോളേജില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പൂര്‍വ്വ വിദ്യാര്‍ത്ഥികളും അവരുടെ കുടുംബങ്ങളും പരിപാടിയില്‍ പങ്കെടുത്തു.

യുഎഇ അലുമിനി പ്രസിഡന്റ് രഞ്ജിത്ത് കോടോത്ത് അധ്യക്ഷത വഹിച്ചു, ജനറല്‍ സെക്രട്ടറി മുനീര്‍ ബേരികെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു, അക്കാഫ് ചെയര്മാന്‍ ശാഹുല്‍ ഹമീദ് പരിപാടി ഉത്ഘാടനം ചെയ്തു, അക്കാഫ് ജനറല്‍ സെക്രട്ടറി വിഎസ് ബിജു കുമാര്‍, ട്രഷറര്‍ ജൂഡിന് ഫെര്‍ണാണ്ടസ് , അക്കാഫ് സെക്രട്ടറി മനോജ് കെവി എന്നിവര്‍ വിഷിഷ്ട്ട അതിഥികളായിരുന്നു. പൂര്‍വ്വ വിദ്ധാര്‍ത്ഥികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സംഘടിപ്പിച്ച മത്സരിച്ച വിജയികള്‍ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു, പരിപാടിയില്‍ അടുത്ത ഒരു വര്‍ഷത്തേക്കുള്ള ഭാരവാഹികളെയും തിരഞ്ഞെടുത്തു.

മന്‍സൂര്‍ ചൂരി , ആയിഷ ചെമ്മനാട് എന്നിവര്‍ സംസാരിച്ചു. മുനീര്‍ ബേരികെ സ്വാഗതവും ജഗത് കുമാര്‍ നന്ദിയും പറഞ്ഞു. പുതുയ ഭാരവാഹികള്‍: മുനീര്‍ സോന്കാല്‍ (പ്രസിഡന്റ്) അലി മഞ്ചേശ്വരം (ജനറല്‍ സെക്രട്ടറി) ജഗത് കുമാര്‍ (ട്രെഷറര്‍), വൈസ് പ്രെസിഡന്റ്‌റുമാര്‍: ആയിഷ ഷമ്മി, പാരിജാത പ്രദീപ്, ഷഫീഖ് പുളിക്കല്‍, മുസവിര്‍ തളങ്കര , ഹാരിസ്. സെക്രട്ടറിമാര്‍: ദീപ ഭട്ട്, സവാദ്, പ്രശാന്ത് ചെമ്മനാട്, നിസാമ് മൊഗ്രാല്‍, ലിജേഷ് ജോസ് പാണത്തൂര്‍. സ്‌പോര്‍ട്‌സ് കണ്‍വീനര്‍: റാഷിദ് ചെമ്മനാട്, ടോസ്‌റ്മാസ്റ്റര്‍ കോര്‍ഡിനേറ്റര്‍ : മുസ്താഖ് ഡിപി, കള്‍ച്ചറല്‍ കണ്‍വീനര്‍: ഇന്ദുലേഖ, ഇവന്റ് കോര്‍ഡിനേറ്റര്‍: സന്ദീപ് നെല്ലിക്കുന്ന് സോഷ്യല്‍ മീഡിയ കണ്‍വീനര്‍: അഭിലാഷ് പേരാ എന്നിവരെയും തിരഞ്ഞെടുത്തു. അഡ്വവൈസറി അംഗങ്ങളായി രഞ്ജിത്ത് കോടോത്ത് , മുനീര്‍ ബേരികെ, മന്‍സൂര്‍ ചൂരി, മുനീര്‍ പൂച്ചക്കാട്, റഫീഖ് എരിയാല്‍, വേലായുധന്‍, സന്ദീപ് നെല്ലിക്കുന്ന് എന്നിവരെയും തിരഞ്ഞെടുത്തു.

Continue Reading

gulf

പ്രവാസി ഭാരതീയ അവര്‍ഡ് പ്രഖ്യാപിച്ചു; യുഎഇയില്‍നിന്ന് രാമകൃഷ്ണ ശിവസ്വാമി

കൊല്ലം സ്വദേശിയായ രാമകൃഷ്ണന്‍ ശിവ സ്വാമി അയ്യര്‍ ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രാന്‍സ് വേള്‍ഡ് ഗ്രൂപ്പ് ചെയര്‍മാനാണ്

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: ഇന്ത്യാ ഗവണ്മന്റ് പ്രവാസി ഇന്ത്യക്കാര്‍ക്ക് നല്‍കുന്ന പരമോന്നത ബഹുമതിയായ പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. ഇന്ത്യയിലും വിദേശത്തും ചെയ്ത മികച്ച നേട്ടങ്ങളെ വിലയിരുത്തിയാണ് ജേതാക്കളെ തെരഞ്ഞെടുത്തതെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. മൊത്തം 27 പേരെയാണ് അവാര്‍ഡ് നല്‍കി ആദരിക്കുന്നത്.

യുഎഇയില്‍നിന്നും സൗദിയില്‍നിന്നുമായി മിഡില്‍ ഈസ്റ്റില്‍നിന്ന് രണ്ടുപേര്‍ മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത്. യുഎഇയില്‍നിന്ന് രാമകൃഷ്ണന്‍ ശിവസ്വാമി അയ്യര്‍ എന്ന മലയാളി ബിസ്‌നസ്‌കാരനാണ് ഈ വര്‍ഷത്തെ പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡിനായത്. കൊല്ലം സ്വദേശിയായ രാമകൃഷ്ണന്‍ ശിവ സ്വാമി അയ്യര്‍ ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രാന്‍സ് വേള്‍ഡ് ഗ്രൂപ്പ് ചെയര്‍മാനാണ്. വാണിജ്യരംഗത്തെ സേവനം വിലയിരുത്തിയാണ് ഇദ്ദേഹത്തെ ആദരവിന് തെരഞ്ഞെടുത്തത്. സൗദി അറേബ്യയില്‍നിന്ന് ആതുരസേവനരംഗത്തെ മികവിന് ഡോ. സയിദ് അന്‍വര്‍ ഖുര്‍ഷിദ് തെരഞ്ഞെടുക്കപ്പെട്ടു. പതിനെട്ടാമത് പ്രവാസി ഭാരതീയ ദിവസ് കണ്‍വെന്‍ഷന്റെ ഈ മാസം 8മുതല്‍ 10വരെ ഒഡീഷയിലെ ഭു വനേശ്വറിലാണ് നടക്കുന്നത്. കണ്‍വെന്‍ഷനില്‍ വെച്ച് ഇന്ത്യന്‍ രാഷ്ട്രപതി പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.

ഉപരാഷ്ട്രപതി ചെയര്‍മാനും വിദേശകാര്യ മന്ത്രി വൈസ് ചെയര്‍മാനുമായുള്ള അവാര്‍ഡ് കമ്മിറ്റി യാണ് പ്രവാസി ഭാരതീയ സമ്മാന്‍ ജേതാക്കളെ തെരഞ്ഞെടുത്തത്. 25 രാജ്യങ്ങളില്‍നിന്നായി 27 പേരെയാ ണ് അവാര്‍ഡിനായി തെരഞ്ഞെടുത്തത്. അമേരിക്കയില്‍ നിന്നുള്ള മൂന്നുപേര്‍ക്ക് അവാര്‍ഡുണ്ടെങ്കിലും മറ്റു 24 രാജ്യങ്ങളില്‍നിന്ന് ഒരാള്‍ വീതമാണ് തെരഞ്ഞെടുത്തത്. സാമൂഹ്യ സേവനത്തിന് ആസ്‌ട്രേലിയ, ഫിജി, ഗ്യുയാന, മൗറീഷ്യസ്, റഷ്യ, സ്‌പെയിന്‍, ഉഗാണ്ട, യുഎസ്എ എന്നീ എട്ടുരാജ്യങ്ങളില്‍നിന്നുള്ളവ രാണ് അര്‍ഹരായത്. വിദ്യാഭ്യാസ മേഖലയിലെ മികച്ച സേവനത്തിന് ആസ്ട്ര്യ, റഷ്യ, സിങ്കപ്പൂര്‍, മ്യാന്‍മര്‍ എന്നീ നാലുരാജ്യങ്ങളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ടു.

Continue Reading

gulf

കെ.​എം.​സി.​സി ‘കോ​ൺ​കോ​ഡ​ൻ​ഷി​യ എ​ക്സി​ക്യൂ​ട്ടി​വ് ക്യാ​മ്പ്’ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു

Published

on

കെ.​എം.​സി.​സി ഖ​മീ​സ് മു​ശൈ​ത്ത് ടൗ​ൺ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ‘കോ​ൺ​കോ​ഡ​ൻ​ഷി​യ എ​ക്സി​ക്യൂ​ട്ടി​വ് ക്യാ​മ്പ്’ ലോ​ഗോ യൂ​ത്ത് ലീ​ഗ് മ​ല​പ്പു​റം ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​സ്ത​ഫ അ​ബ്ദു​ൽ ല​ത്തീ​ഫ് പ്ര​കാ​ശ​നം ചെ​യ്തു.

സം​ഘ​ട​ന​യി​ൽ നേ​തൃ​പ​ര​മാ​യ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ക്കു​ന്ന​വ​ർ​ക്ക് അ​വ​രു​ടെ നേ​തൃ​പാ​ട​വം വി​ക​സി​പ്പി​ക്കു​ന്ന​തി​നും പു​തി​യ കാ​ല​ത്തെ അ​ഭി​മു​ഖീ​ക​രി​ക്കാ​വു​ന്ന ത​ര​ത്തി​ൽ ആ​വ​ശ്യ​മാ​യ നൈ​പു​ണ്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മാ​യി ‘ലീ​പ്പ്’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ന​ട​ക്കു​ന്ന കോ​ൺ​കോ​ഡ​ൻ​ഷി​യ നേ​തൃ​പ​രി​ശീ​ല​ന പ​രി​പാ​ടി​യാ​ണ് സം​ഘാ​ട​ക​ർ ക്യാ​മ്പ് കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ബ​ഷീ​ർ മൂ​ന്നി​യൂ​ർ, ജ​ലീ​ൽ കാ​വ​നൂ​ർ, അ​ലി സി. ​പൊ​ന്നാ​നി, ന​ജീ​ബ് തു​വ്വൂ​ർ, ഹാ​ഫി​സ്‌ ന​ഹ് ല, ​ഉ​മ്മ​ർ ചെ​ന്നാ​രി​യി​ൽ, റി​യാ​സ് മേ​പ്പ​യൂ​ർ, ഷം​സു​താ​ജ്, മി​സ്ഫ​ർ മു​ണ്ടു​പ​റ​മ്പ്, റ​ഹ്മാ​ൻ മ​ഞ്ചേ​രി, ഷ​രീ​ഫ് മോ​ങ്ങം, മ​ഹ്റൂ​ഫ് കോ​ഴി​ക്കോ​ട്, സ​ലിം കൊ​ണ്ടോ​ട്ടി, അ​ഷ്റ​ഫ് പൊ​ന്നാ​നി, നാ​സി​ക്ക് അ​ഹ​മ്മ​ദ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Continue Reading

Trending