Connect with us

india

വീണ്ടും പെഗാസസ്? ഫോണ്‍ ചോർത്തുന്നതായി സന്ദേശം ലഭിച്ചെന്ന് കെ.സി. വേണുഗോപാല്‍

സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തെ ശക്തമായി നേരിടുമെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.

Published

on

ഫോണ്‍ ചോർത്തല്‍ മുന്നറിയിപ്പ് ലഭിച്ചതായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. മോദി സർക്കാർ രാഷ്ട്രീയ എതിരാളികളെ ഭരണഘടനാവിരുദ്ധമായി നേരിടുന്നു. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തെ ശക്തമായി നേരിടുമെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.

“നിങ്ങളുടെ പ്രിയപ്പെട്ട ചാര സോഫ്റ്റ്‌വെയർ എന്‍റെ ഫോണിലേക്കും അയച്ചതിന് പ്രധാനമന്ത്രി മോദി ജിക്ക് നന്ദി! നിങ്ങളുടെ ഈ പ്രത്യേക സമ്മാനത്തെക്കുറിച്ച് എന്നെ അറിയിക്കാൻ ആപ്പിൾ എന്തായാലും ദയകാട്ടി! വ്യക്തമായി പറയട്ടെ, ക്രിമിനൽ, ഭരണഘടനാ വിരുദ്ധമായ രീതിയിലാണ് മോദി സർക്കാർ പ്രവർത്തിക്കുന്നത്. രാഷ്ട്രീയ എതിരാളികളുടെ വേട്ടയാടുകയും അവരുടെ സ്വകാര്യതയിലേക്ക് ഈ രീതിയിൽ കടന്നുകയറുകയും ചെയ്യുന്നു.

ഭരണഘടനയ്ക്കും ബി.ജെ.പിയുടെ ഫാസിസ്റ്റ് അജണ്ടയ്ക്കുമെതിരായ ഏത് ആക്രമണത്തെയും ജനങ്ങൾ തള്ളിക്കളയുന്നു എന്നതായിരുന്നു ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ സന്ദേശം. ഭരണഘടനാ വിരുദ്ധമായ ഈ നടപടിയെ, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തെ പല്ലും നഖവും ഉപയോഗിച്ച് ഞങ്ങള്‍ എതിർക്കും.” – കെ.സി. വേണുഗോപാല്‍ എക്സില്‍ കുറിച്ചു.

ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായിരുന്ന മെഹ്ബൂബ മുഫ്തിയുടെ മകളും ജമ്മു കശ്മീര്‍ സര്‍ക്കാരിന്റെ മുന്‍ മാധ്യമ ഉപദേഷ്ടാവുമായ ഇല്‍തിജ മുഫ്തിയും ആരോപണം ഉന്നയിച്ചിരുന്നു. ഇല്‍തിജ മുഫ്തിയുടെ മൊബൈലിലേക്കും ആപ്പിളിന്‍റെ മുന്നറിയിപ്പ് സന്ദേശം ലഭിച്ചതായി അവർ വ്യക്തമാക്കി.

 

india

ബലാത്സംഗം എതിര്‍ത്തു; എട്ടുവയസ്സുകാരിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

സംഭവത്തില്‍ കൊല്ലപ്പെട്ട കുട്ടിയുടെ അയല്‍വാസിയായ ഇര്‍ഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തു

Published

on

വാരണസി: ബലാത്സംഗം എതിര്‍ത്ത എട്ടുവയസുകാരിയെ കല്ലുകൊണ്ട് തലയ്ക്ക് അടിച്ച് ദാരുണമായി കൊലപ്പെടുത്തി. സംഭവത്തില്‍ കൊല്ലപ്പെട്ട കുട്ടിയുടെ അയല്‍വാസിയായ ഇര്‍ഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇര്‍ഷാദിനെതിരെ കൊലപാതകത്തിനും ബലാത്സംഗത്തിനും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

വാരാണസിയിലെ സുജാബാദ് മേഖലയിലാണ് സംഭവം. ചൊവ്വാഴ്ചയാണ് ബഹദൂര്‍പൂര്‍ പ്രൈമറി സ്‌കൂളിന്റെ അതിര്‍ത്തി മതിലിന് സമീപമാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ദേഹമാസകലം രക്തക്കറയും ചതഞ്ഞ പാടുകളും ഉണ്ടായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.

Continue Reading

india

ശീതതരംഗത്തില്‍ അകപ്പെട്ട് ഉത്തരേന്ത്യ; ഡല്‍ഹി വിമാനത്താവളത്തില്‍ മുന്നറിയിപ്പ്

അടിന്തര സാഹചര്യം നേരിടാനുള്ള എല്ലാ സാധ്യതയും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്

Published

on

ന്യൂഡല്‍ഹി: ഉത്തരേന്ത്യ തീവ്രമായ ശീതതരംഗത്തില്‍ അകപ്പെട്ടതായി റിപ്പോര്‍ട്ട്. ഇതോടെ നിരവധി പ്രദേശങ്ങളില്‍ യാത്രാതടസ്സവും നേരിട്ടുകൊണ്ടിരിക്കുകയാണ്. ദൂരക്കാഴ്ച കുറഞ്ഞ സാഹചര്യത്തില്‍ ഡല്‍ഹി വിമാനത്താവളം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നിലവില്‍ വിമാന സര്‍വിസില്‍ തടസ്സങ്ങളില്ല. എന്നാല്‍ അടിന്തര സാഹചര്യം നേരിടാനുള്ള എല്ലാ സാധ്യതയും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. രാവിലെ ഏഴു മണിക്ക് ഇന്ദിരഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 500 മീറ്ററായിരുന്നു പൊതുവായ ദൃശ്യപരത. മൂടല്‍മഞ്ഞ് വിമാനങ്ങളെ ബാധിച്ചിട്ടില്ലെന്ന് വിമാനത്താവളം അധികൃതര്‍ അറിയിച്ചു.

അതേസമയം, വ്യാഴാഴ്ച ഡല്‍ഹി-എന്‍.സി.ആര്‍ മേഖലയില്‍ നേരിയതോ ഇടതൂര്‍ന്നതോ ആയ മൂടല്‍മഞ്ഞ് ഉണ്ടാകുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. വെള്ളിയാഴ്ച മുതല്‍ താപനില ഇനിയും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെള്ളി, ശനി ദിവസങ്ങളില്‍ ഡല്‍ഹി-എന്‍.സി.ആര്‍ മേഖലയില്‍ പകല്‍ സമയത്ത് ചെറിയ മഴയും വെള്ളി, ശനി ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥ കേന്ദ്രം പ്രവചിക്കുന്നു.

Continue Reading

india

തെലങ്കാനയില്‍ പൊലീസ് ഉദ്യോഗസ്ഥരെ മരിച്ച നിലയില്‍ കണ്ടെത്തി

ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം

Published

on

ഹൈദരാബാദ്: തെലങ്കാനയിലെ കമ്മാ റെഡ്ഡി ജില്ലയിലെ ബിദിപെട്ട് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരെ മരിച്ച നിലയില്‍ കണ്ടെത്തി. എസ്.ഐ സായ് കുമാര്‍, വനിതാ കോണ്‍സ്റ്റബിള്‍ ശ്രുതി, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ നിഖില്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കമറെഡ്ഡി ജില്ലയിലെ അഡ്‌ലൂര്‍ എല്ലാറെഡ്ഡി തടാകത്തില്‍ ഇന്നലെ രാത്രിയാണ് ശ്രുതിയുടേയും നിഖിലിന്റേയും മൃതദേഹം കണ്ടെത്തിയത്. ഇരുവരും തടാകത്തില്‍ ചാടി ജീവനൊടുക്കിയതെന്നാണ് പൊലീസ് നിഗമനം. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ഇന്ന് രാവിലെ എസ്.ഐയുടെ മൃതദേഹവും കണ്ടെത്തി. കമ്പ്യൂട്ടര്‍ ഓപ്പറേറ്ററായ നിഖിലാണ് സ്റ്റേഷനുകളിലെ ഉപകരണങ്ങള്‍ ശരിയാക്കിയിരുന്നത്. മരണകാരണം വ്യക്തമല്ല.

അതേസമയം കൂട്ട ആത്മഹത്യയാണെന്നാണ് തെലങ്കാനയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

Trending