Connect with us

GULF

കാല്‍നടക്കാരുടെ അശ്രദ്ധ; നടുറോഡില്‍ ജീവന്‍ പൊലിയുന്നു  റോഡ് മുറിച്ചു കടക്കുന്നവര്‍ക്ക് കര്‍ശന  നിര്‍ദ്ദേശവുമായി അബുദാബി പൊലീസ്

Published

on

റസാഖ് ഒരുമനയൂര്‍ 
അബുദാബി: റോഡ് മുറിച്ചു കടക്കുന്നവര്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി അബുദാബി പൊലീസ്.  റോഡ് മുറിച്ചു കടക്കുന്നത് അത്യധികം അപകടരമാണെന്നും സീബ്ര ക്രോസ്സിംഗിലൂടെയല്ലാതെ മറുഭാഗത്തേ ക്ക് കടക്കരുതെന്നും പൊലീസ് വ്യക്തമാക്കി. കാല്‍നടക്കാര്‍ക്കുവേണ്ടിയുള്ള മേല്‍പാലങ്ങള്‍, അണ്ടര്‍പാസ്സു കള്‍, ട്രാഫിക് സിഗ്നലുകളോട് ചേര്‍ന്നുള്ള സീബ്ര ക്രോസ്സിംഗുകള്‍ എന്നിവ ഉപയോഗപ്പെടുത്തണം. മറ്റി ടങ്ങളില്‍ റോഡ് മുറിച്ചു കടക്കുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ട്.
റോഡ് മുറിച്ചുകടക്കുന്നത് റോഡപകടങ്ങളുടെ പ്രധാനകാരണങ്ങളിലൊന്നായാണ് കണക്കാക്കിയി ട്ടുള്ളത്. അതുകൊണ്ടുതന്നെ കാല്‍നടയാത്രക്കാര്‍ കൃത്യമായ ക്രോസിംഗ് നിയമങ്ങള്‍ പാലിക്കണമെന്നും റോഡ് മുറിച്ചു കടക്കുമ്പോള്‍ വാഹനങ്ങളില്ലെന്ന് ഉറപ്പ് വരുത്തണമെന്നും അബുദാബി പൊലീസ് അറിയി പ്പില്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. കാല്‍നടയാത്രക്കാരുടെ സുരക്ഷക്ക് മുന്തിയ പരിഗണനയാണ് അധികൃതര്‍ നല്‍കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ എല്ലാവരുടെയും ശ്രദ്ധയുണ്ടാവണം. വിശിഷ്യാ കാല്‍നടക്കാര്‍ തങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സീബ്രക്രോസ്സിംഗ് പ്രയോജനപ്പെടുത്തണം.
അതേസമയം കാല്‍നടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വാഹനമോടിക്കുന്നവരും അതീവ ജാഗ്രത പുലര്‍ത്തുകയും വേഗത കുറക്കുകയും ചെയ്യണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു. കാല്‍നടയാത്രക്കാ ര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുണ്ട്. വേഗത്തില്‍ കടന്നുവരുന്ന വാഹനങ്ങള്‍ ക്കിടയിലൂടെയാണ് പലരും മറുവശം കടക്കാന്‍ റോഡിന് കുറുകെ ഓടുന്നത്. അത്യധികം അപകടകരമാ യ ഇത്തരം പ്രവൃത്തികളില്‍നിന്ന് കാല്‍നടക്കാര്‍ പിന്മാറണം.കഴിഞ്ഞദിവസം മുസഫ ഷാബിയയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ ഏഴാംക്ലാസ്സ് വിദ്യാര്‍ത്ഥി മരണപ്പെട്ടിരുന്നു.
സീബ്രക്രോസ്സിംഗിലൂെയല്ലാതെ റോഡ് മുറിച്ചുകടക്കുന്നവരെ പിടികൂടി പിഴ ചുമത്തുന്നതിനായി  അബുദാബിയില്‍ വിവിധ ഭാഗങ്ങളില്‍ വിശിഷ്യാ മുസഫയില്‍ ഉദ്യോഗസ്ഥര്‍ സദാരംഗത്തുണ്ട്. ദിനംപ്രതി നിരവധിപേരെ ഇത്തരത്തില്‍ പിടികൂടി പിഴ ചുമത്തുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ചാണ് പലരും റോഡിനുകുറുകെ ഓടുന്നത്. ജീവന്‍ അപകടത്തിലാകുന്ന ഈ പ്രവണത അത്യന്തം ഗൗരവത്തോടെയാണ് അധികൃതര്‍ നോക്കിക്കാണുന്നത്. അബുദാബി പൊലീസ് ഇക്കാര്യത്തില്‍ നിരന്തരം ബോധവല്‍ക്ക രണം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.

GULF

മലയാളി യുവാവ് കുവൈത്തിൽ അപകടത്തിൽ മരിച്ചു

Published

on

കുവൈത്ത് സിറ്റി: മലപ്പുറം സ്വദേശിയായ യുവാവ് കുവൈത്തിൽ എണ്ണ മേഖലയിലുണ്ടായ അപകടത്തിൽ മരിച്ചു. മലപ്പുറം കൊണ്ടോട്ടി സ്വദേശി മുഹമ്മദ് നിഷാദ് മണക്കടവൻ (34) ആണ് മരിച്ചത്.

തെന്നി വീണ് കമ്പിയിൽ തലയിടിച്ചാണ് അപകടമെന്നാണ് പ്രാഥമിക വിവരം. ബ്രൂണേൽ കമ്പനി ജീവനക്കാരനായിരുന്നു. ഏതാനും മാസം മുമ്പാണ് കുവൈത്തിലെത്തിയത്. മൃതദേഹം നാട്ടിൽ കൊണ്ടു പോകാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

Continue Reading

GULF

ഒഴൂർ സ്വദേശി ദമ്മാമില്‍ നിര്യാതനായി

Published

on

ദമ്മാം: താനൂർ ഒഴൂർ മണലിപ്പുഴ സ്വദേശി ശിഹാബ് പറപ്പാറ (39 ) ദമാമിലെ ജോലി സ്ഥലത്ത് വെച്ചുണ്ടായ ഹ്യദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. പറപ്പാറ മുഹമ്മദ്‌ കുട്ടി-ഖദീജ ദമ്പതികളുടെ മകനാണ്. ഇപ്പോൾ കല്ലത്താണിയിലാണ് താമസിക്കുന്നത്. ദമ്മാം സെക്കൻഡ് ഇൻഡസ്ട്രിയൽ സിറ്റിയിലെ അൽ ആൻഡലസ് അലുമിനിയം എക്സ്ട്രൂഷൻ & ഫോർമിംഗ് ഫാക്ടറി കമ്പനിയുടെ ഓഫീസിലെ ജീവനക്കാരനാണ്. കഴിഞ്ഞ പത്ത് വർഷമായി ഓഫിസ് ബോയ് ആയി ജോലി ചെയ്ത് വരികയായിരുന്നു. രാവിലെ ഏഴര മണിക്ക് ജോലിക്കിടെ ഹ്യദയാഘാതമുണ്ടായതിന്റെ തുടർന്ന് സഹപ്രവർത്തകർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഭാര്യ: റഹീന. മക്കൾ : റിഫാന , ഷിഫാന, ആയിഷ ഹുസ്ന എന്നിവർ വിദ്യാർത്ഥികളാണ്. നിയമ നടപടി ക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് ദമാമിൽ മറവു ചെയ്യാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന്
കെ എം സി സി അറിയിച്ചു.

Continue Reading

gulf

ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ റി​ലീ​ഫ് സെ​ൽ രൂ​പ​വ​ത്​​ക​രി​ച്ചു

റി​ലീ​ഫ് സെ​ല്ലി​ലേ​ക്ക് ഫ​ണ്ട് ക​ണ്ടെ​ത്തു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്യു​ക​യും അ​തി​ന് വേ​ണ്ടി​യു​ള്ള പ്ര​വ​ർ​ത്ത​ന രൂ​പ​രേ​ഖ ത​യാ​റാ​ക്കു​ക​യും ചെ​യ്തു.

Published

on

റി​യാ​ദ്: കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ സ്വാ​ന്ത​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജീ​വ​മാ​ക്കു​ന്ന​തി​​ന്റെ ഭാ​ഗ​മാ​യി റി​ലീ​ഫ് വി​ങ്ങി​​ന്റെ കീ​ഴി​ൽ ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ റി​ലീ​ഫ് സെ​ൽ രൂ​പ​വ​ത്​​ക​രി​ച്ചു.

റി​ലീ​ഫ് സെ​ല്ലി​ലേ​ക്ക് ഫ​ണ്ട് ക​ണ്ടെ​ത്തു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്യു​ക​യും അ​തി​ന് വേ​ണ്ടി​യു​ള്ള പ്ര​വ​ർ​ത്ത​ന രൂ​പ​രേ​ഖ ത​യാ​റാ​ക്കു​ക​യും ചെ​യ്തു.

യോ​ഗ​ത്തി​ൽ റി​ലീ​ഫ് വി​ങ്​ ചെ​യ​ർ​മാ​ൻ നാ​സ​ർ മാ​ങ്കാ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശു​ഐ​ബ് പ​ന​ങ്ങാ​ങ്ങ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​ത്താ​ർ താ​മ​ര​ത്ത്, അ​ഡ്വ. അ​നീ​ർ ബാ​ബു, പി.​സി. മ​ജീ​ദ്, അ​ഷ്‌​റ​ഫ്‌ ക​ല്പ​ക​ഞ്ചേ​രി, ഷാ​ഫി തു​വ്വൂ​ർ, ന​ജീ​ബ് നെ​ല്ലാം ക​ണ്ടി, ബ​ഷീ​ർ വ​ല്ലാ​ഞ്ചി​റ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ സി​റാ​ജ് മേ​ട​പ്പി​ൽ സ്വാ​ഗ​ത​വും മൊ​യ്തീ​ൻ ബാ​വ ന​ന്ദി​യും പ​റ​ഞ്ഞു.

Continue Reading

Trending