Connect with us

kerala

ലോറിയില്‍ കെട്ടിയ കയര്‍ കുരുങ്ങി കാല്‍നടയാത്രികന് ദാരുണാന്ത്യം

Published

on

ലോറിയില്‍ ചുറ്റിയിരുന്ന കയര്‍ കുരുങ്ങി അപകടമുണ്ടായി കാല്‍നടയാത്രികന്‍ മരിച്ചു. എംസി റോഡില്‍ കോട്ടയം സംക്രാന്തിയിലാണ് സംഭവം. തേപ്പ്കടയിലെ ജീവനക്കാരന്‍ കട്ടപ്പന സ്വദേശി മുരളി ( 50 )ആണ് മരിച്ചത്.

ലോറി െ്രെഡവറെയും സഹായിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ തമിഴ്‌നാട് സ്വദേശികളാണ്. പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. അപകടത്തില്‍ കാല്‍നട യാത്രികന്റെ ഒരു കാല്‍ അറ്റുപോയി. കയറില്‍ കുരുങ്ങിയ ശരീരം നൂറു മീറ്ററോളം മുന്നോട്ട് പോയി. പച്ചക്കറി കയറ്റിവന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. എസ് എച്ച് മൗണ്ട് ഭാഗത്തു നിന്നാണ് പൊലീസ് ലോറി കസ്റ്റഡിയിലെടുത്തത്.

ബൈക്ക് യാത്രികരായ ദമ്പതികള്‍ക്കും കയര്‍ കുരുങ്ങി പരിക്കേറ്റിട്ടുണ്ട്. ഇവര്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

kerala

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ചൂട് 39 ഡിഗ്രിവരെ ഉയരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.

Published

on

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. അടുത്ത മൂന്ന് മണിക്കൂറില്‍ എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ബുധനാഴ്ച്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലും വ്യാഴം പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

അതോടൊപ്പം കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ചൂട് 39 ഡിഗ്രിവരെ ഉയരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ 38 ഡിഗ്രി വരെയും മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 37 ഡിഗ്രി വരെയും ചൂട് ഉയരാം. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ജില്ലകളില്‍ 36 ഡിഗ്രിയില്‍ എത്താനും സാധ്യതയുണ്ട്.

Continue Reading

kerala

വിവാദങ്ങള്‍ക്കിടെ ഇടുക്കിയില്‍ ഇന്ന് വേടന്റെ റാപ്പ് ഷോ

ഏപ്രില്‍ 28ന് കഞ്ചാവ് കേസില്‍ പിടിയിലായതോടെ വേടന്റെ പരിപാടി സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു

Published

on

സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇടുക്കിയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ വിവാദങ്ങള്‍ക്കിടെ വേടന്‍ ഇന്ന് പാടും. ഇന്ന് വൈകീട്ട് ഏഴിനാണ് വേടന്റെ റാപ്പ്. ഇടുക്കി മേളയുടെ സമാപനദിവസമാണ് ഇന്ന്. ഏപ്രില്‍ 28ന് കഞ്ചാവ് കേസില്‍ പിടിയിലായതോടെ വേടന്റെ പരിപാടി സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. വലിയ സുരക്ഷാക്രമീകരണങ്ങളോടെ വൈകീട്ട് ഏഴുമണിക്കാണ് പരിപാടി സമയം നിശ്ചയിച്ചിരിക്കുന്നത്. വാഴത്തോപ്പ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയിലാണ് വേടന്റെ പരിപാടി നടക്കുക.

ഏപ്രില്‍ 29-ന് പരിപാടി അവതരിപ്പിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ജാമ്യത്തിലിറങ്ങിയതിന്റെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ വീണ്ടും പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Continue Reading

kerala

പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന ഏഴ് വയസുകാരി മരിച്ചു

ഇന്ന് പുലര്‍ച്ച 3.30 ഓടെ നില വഷളാകുകയും മരിക്കുകയുമായിരുന്നു.

Published

on

സംസ്ഥാനത്ത് പേവിഷബാധയേറ്റ് ഒരു കുട്ടികൂടെ മരിച്ചു. തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസുകാരിയാണ് മരിച്ചത്. കൊല്ലം വിളക്കുടി സ്വദേശി നിയ ഫൈസലാണ് മരിച്ചത്. അതീവഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയുടെ ജീവന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിര്‍ത്തിയിരുന്നതെങ്കിലും ഇന്ന് പുലര്‍ച്ച 3.30 ഓടെ നില വഷളാകുകയും മരിക്കുകയുമായിരുന്നു.

പ്രതിരോധ വാക്‌സിന്‍ മൂന്നു തവണയോളം എടുത്തിട്ടും കുട്ടി ഗുരുതരാവസ്ഥയില്‍ ആവുകയായിരുന്നു. ഒരു മാസത്തിനിടെ മൂന്നാമത്തെ കുട്ടിയാണ് സംസ്ഥാനത്ത് പേവിഷബാധയേറ്റ് മരിച്ചത്.

കഴിഞ്ഞ മാസം എട്ടാം തീയതി ആയിരുന്നു വീടിനുമുമ്പില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവുനായ ആക്രമിച്ചത്. എല്ലാ പ്രതിരോധ വാക്‌സിനും എടുത്തിട്ടും കുട്ടിക്ക് പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു.ഈ മാസം ഒന്നാം തീയതിയാണ് എസ്എടിയില്‍ കുട്ടിയെ പ്രവേശിപ്പിച്ചത്.

അതേസമയം, നായയുടെ കടിയേറ്റ ഉടനെ കുട്ടിക്ക് ആവശ്യമായ പ്രാഥമിക ശുശ്രൂഷകളെല്ലാം നല്‍കിയിരുന്നെന്ന് മാതാപിതാക്കള്‍ പറഞ്ഞിരുന്നു. വീടിന്റെ ഉമ്മറത്ത് ഇരിക്കുകയായിരുന്ന കുട്ടി മുറ്റത്തുണ്ടായിരുന്ന താറാവിനെ പിടിക്കാന്‍ വേണ്ടി തെരുവ് നായ വന്നപ്പോള്‍ അതിനെ ഓടിക്കാന്‍ നോക്കി. ഈ സമയത്ത് നായ കുട്ടിയുടെ ദേഹത്തേക്ക് ചാടിവീണ് കടിക്കുകയായിരുന്നു. കൈയില്‍ നല്ല ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. നായയുടെ ഒരു പല്ല് ആഴത്തില്‍ പതിഞ്ഞ രീതിയിലായിരുന്നു മുറിവ്.ഉടന്‍ തന്നെ കാരസോപ്പിട്ട് മുറിവ് നന്നായി കഴുകുകയും ഉടന്‍ തന്നെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തിച്ച് വാക്സിന്‍ എടുക്കുകയും ചെയ്തിരുന്നെന്നും മാതാവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Continue Reading

Trending