Connect with us

Sports

സര്‍ഫറാസിനെ പുറത്താക്കി പാക് ക്രിക്കറ്റ് ബോര്‍ഡ്

Published

on

പാകിസ്താന്റെ നായകസ്ഥാനത്തു നിന്നും സര്‍ഫറാസ് അഹ്മദിനെ പുറത്ത് പാക് ക്രിക്കറ്റ് ബോര്‍ഡ്. നായകസ്ഥാനത്തിന് പുറമെ വരാനിരിക്കുന്ന പരമ്പരക്കുള്ള ടീമില്‍ നിന്നും സര്‍ഫറാസിനെ ഒഴിവാക്കിയതായാണ് റിപ്പോര്‍ട്ട്. മൂന്നു ഫോര്‍മാറ്റുകളില്‍ മൂന്നു ക്യാപ്റ്റന്മാര്‍ എന്ന തീരുമാനം മുന്‍നിര്‍ത്തിയാണ് ബോര്‍ഡിന്റെ തീരുമാനം്. അതേ സമയം, ഏകദിന ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് സര്‍ഫറാസിനെ നീക്കിയതായി ഔദദ്യോഗിക വിവരം പുറത്തുവന്നിട്ടില്ല. ടെസ്റ്റില്‍ അസര്‍ അലിയും ടി20യില്‍ ബാബര്‍ അസവുമാണ് ഇനി പാകിസ്താനെ നയിക്കുകയെന്ന് ബോര്‍ഡ് അറിയിച്ചു.

https://twitter.com/ESPNcricinfo/status/1185139727696982017

ഓസ്‌ട്രേലിയക്കെതിരായ പരമ്പരകള്‍ക്കു മുന്നോടിയായാണ് സര്‍ഫറാസിന് നായകസ്ഥാനം നഷ്ടമായത്. 2016ല്‍ ടി20 ക്യാപ്റ്റനായ സര്‍ഫറാസിനു കീഴില്‍ പാകിസ്താന്‍ മികച്ച പ്രകടനം കാഴ്ച വെച്ചതോടെ തൊട്ടടുത്ത കൊല്ലം ടെസ്റ്റ്, ഏകദിന ക്യാപ്റ്റനായും അദ്ദേഹത്തെ നിയമിച്ചു. ഇന്ത്യയെ പരാജയപ്പെടുത്തി ചാമ്പ്യന്‍സ് ലീഗ് നേടി ക്യാപ്റ്റന്‍ സ്ഥാനം ആഘോഷമാക്കിയ സര്‍ഫറാസ് പിന്നീട് മോശമായ പ്രകടനങ്ങളുമായി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി. ലോകകപ്പിലെ സര്‍ഫറാസിന്റെ ക്യാപ്റ്റന്‍സി ഏറെ വിമര്‍ശിക്കപ്പെട്ടു. ശ്രീലങ്കക്കെതിരായ പരമ്പര കൂടി അടിയറ വെച്ചതോടെയാണ് സര്‍ഫറാസ് ടീമില്‍ നിന്നു തെറിച്ചത്.

Football

പുതിയ യൂട്യൂബ് അതിഥിയെ വെളിപ്പെടുത്തി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റോണാള്‍ഡോ

പ്രമുഖ യൂട്യൂബറായ ‘മിസ്റ്റര്‍ ബീസ്റ്റ’ ആണ് കാത്തിരുന്ന ആ അതിഥി.

Published

on

ഫുട്‌ബോള്‍ ലോകം കാത്തിരുന്ന യൂട്യൂബ് അതിഥിയാരെന്ന സസ്‌പെന്‍സ് പൊളിച്ച് പോര്‍ച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ഓഗസ്റ്റ് 21ന് റൊണാള്‍ഡോ ആരംഭിച്ച തന്റെ യൂട്യൂബ് ചാനല്‍, യൂട്യൂബ് റെക്കോഡുകള്‍ തകര്‍ത്താണ് കുതിച്ചത്.

നിലവില്‍ 6.73 കോടി പേര്‍ ചാനല്‍ സബ്‌സ്‌െ്രെകബ് ചെയ്തിട്ടുണ്ട്. അടുത്തിടെ ചാനലിലെ പുതിയ അതിഥി ഇന്റര്‍നെറ്റില്‍ തരംഗം സൃഷ്ടിക്കുമെന്ന് റൊണാള്‍ഡോ പറഞ്ഞതിനു പിന്നാലെ വലിയ ആകാംക്ഷയിലായിരുന്നു ആരാധകര്‍. സാക്ഷാല്‍ ലയണല്‍ മെസ്സിയായിരിക്കും ആ അതിഥിയെന്ന തരത്തില്‍ അഭ്യൂഹങ്ങളും ഏറെ ഉയര്‍ന്നു. എന്നാല്‍ ഇപ്പോഴിതാ തന്റെ ചാനലിലെ പുതിയ അതിഥിയെ പരിചയപ്പെടുത്തിയിരിക്കുകയാണ് റോണോ.

പ്രമുഖ യൂട്യൂബറായ ‘മിസ്റ്റര്‍ ബീസ്റ്റ’ ആണ് കാത്തിരുന്ന ആ അതിഥി. യൂട്യൂബില്‍ തരംഗം സൃഷ്ടിച്ച മിസ്റ്റര്‍ ബീസ്റ്റിന്റെ റെക്കോര്‍ഡുകള്‍ തകര്‍ത്തായിരുന്നു റൊണാള്‍ഡോയുടെ യൂട്യൂബ് രംഗപ്രവേശം. യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ സബ്‌സ്‌ക്രൈബേഴ്‌സുള്ളയാളാണ് മിസ്റ്റര്‍ ബീസ്റ്റ്.

നേരത്തേ യുട്യൂബ് ചാനല്‍ തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ ഗോള്‍ഡ് പ്ലേ ബട്ടണും ഡയമണ്ട് പ്ലേ ബട്ടണും റോണാള്‍ഡോ സ്വന്തമാക്കിയിരുന്നു. 10 കോടി സബ്‌സ്‌ക്രൈബേഴ്‌സിനുള്ള റെഡ് ഡയമണ്ട്‌പ്ലേ ബട്ടണാണ് റോണോയെ ഇനി കാത്തിരിക്കുന്നത്. ചാനലില്‍ കുടുംബം, ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം തുടങ്ങിയവയാണ് ഉള്ളടക്കം.

Continue Reading

News

വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി; ഇന്ത്യക്ക് വിജയക്കിരീടം

ഫൈനലില്‍ ചൈനയെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്താണ് ഇന്ത്യ വിജയിച്ചത്.

Published

on

ബിഹാറിലെ രാജ്ഗിറില്‍ നടന്ന വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യക്ക് വിജയക്കിരീടം. ഫൈനലില്‍ ചൈനയെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്താണ് ഇന്ത്യ വിജയിച്ചത്.

ദീപികയുടെ പ്രകടനമാണ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത്. മത്സരത്തില്‍ 31ാം മിനിറ്റില്‍ ദീപിക ഇന്ത്യക്കായി ഗോള്‍ നേടുകയായിരുന്നു. ടൂര്‍ണമെന്റില്‍ 11 ഗോളുകളുമായി ദീപിക മികച്ച സ്‌കോററായി. നേരത്തെ ലീഗ് ഘട്ടത്തില്‍ ഇന്ത്യ 3-0ത്തിന് ചൈനയെ കീഴക്കിയിരുന്നു.

ടൂര്‍ണമെന്റില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ജപ്പാനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിലേക്ക് എത്തിയത്.

കിരീടമണിഞ്ഞ ടീമിലെ അംഗങ്ങള്‍ക്ക് ഹോക്കി ഇന്ത്യ 3 ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചു. ടീമംഗങ്ങള്‍ക്ക് ബിഹാര്‍ ഗവര്‍മെന്റ് 10 ലക്ഷം വീതവും പ്രഖ്യാപിച്ചിട്ടുണ്ട്.

 

Continue Reading

News

സന്തോഷ് ട്രോഫി; കേരളത്തിന് വിജയത്തുടക്കം

റെയില്‍വേസിനെതിരെയുള്ള മത്സരത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിന് കേരളത്തിന്റെ വിജയം.

Published

on

സന്തോഷ് ട്രോഫിയില്‍ കേരളത്തിന് വിജയത്തുടക്കം. റെയില്‍വേസിനെതിരെയുള്ള മത്സരത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിന് കേരളത്തിന്റെ വിജയം. ഗോള്‍രഹിതമായ ഒന്നാം പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് കേരളത്തിന് ഗോള്‍ നേടാനായത്.

കോഴിക്കോട് ഇഎംഎസ് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സന്തോഷ് ട്രോഫി മത്സരത്തില്‍ ആദ്യ പകുതിയില്‍ റയില്‍വേസ് മുന്നിട്ടുനിന്നെങ്കിലും രണ്ടാം പകുതിയെത്തിയെപ്പോള്‍ കേരളം ലീഡ് ചെയ്യുകയായിരുന്നു. 72 ാം മിനിറ്റില്‍ നിജോ ഗില്‍ബര്‍ട്ടിന്റെ അസിസ്റ്റില്‍ അജ്‌സലാണ് ഗോള്‍ നേടിയത്.

വെള്ളിയാഴ്ച നടക്കുന്ന രണ്ടാം മത്സരത്തില്‍ കേരളം ലക്ഷദ്വീപിനെ നേരിടും.

 

 

Continue Reading

Trending