More
കുശുമ്പില്‍ സിനിമാലോകം ഏറെ മുന്നില്‍: പി.സി. ജോര്‍ജ്

കൊച്ചി: ലോകത്ത് ഏറ്റവും കുശുമ്പും അസൂയയും ഉള്ളത് സിനിമയിലും രണ്ടാമത് രാഷ്ട്രീയത്തിലുമാണെന്ന് പി.സി.ജോര്‍ജ്. അമ്പുജാക്ഷന്‍ നമ്പ്യാര്‍ സംവിധാനം ചെയ്ത ‘മുട്ടായിക്കള്ളനും മമ്മാലിയും’ എന്ന സിനിമയുടെഓഡിയോ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാള സിനിമ നീരാളി പിടുത്തത്തില്‍ അമര്‍ന്നിരിക്കുന്നുവെന്നും ജനാധിപത്യത്തിന്റെ ലോകത്ത് ജീവിക്കുമ്പോഴും സിനിമയില്‍ ജനാധിപത്യം ഇല്ലെന്നും മാധ്യമ പ്രവര്‍ത്തനകനായ റെജി മോന്‍ പറഞ്ഞു. മലപ്പുറം പശ്ചാത്തലമാക്കി കുട്ടികള്‍ കേന്ദ്ര കഥാപത്രങ്ങളായി വരുന്ന സിനിമയാണിത്. പരസ്പര സൗഹൃദവും പ്രകൃതിയും ഇഴ ചേര്‍ന്ന് വരുന്ന ചിത്രം അന്യം നിന്ന് പോകുന്ന മനുഷ്യ ബന്ധങ്ങളുടെ കഥ പറയുന്നു. ചിത്രത്തില്‍ മുട്ടായിക്കള്ളനായി മാസ്റ്റര്‍ ആകാശും മമ്മാലിയായി മാസ്റ്റര്‍ പ്രിന്‍സും അഭിനയിക്കുന്നു.
kerala
സ്വാതന്ത്ര്യദിനത്തിൽ ദേശീയപതാകയ്ക്ക് പകരം കോൺഗ്രസ് പതാക ഉയർത്തി സിപിഎം

കൊച്ചി: സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാകയ്ക്ക് പകരം സിപിഎം ബ്രാഞ്ച് ഉയർത്തിയത് കോൺഗ്രസ് പതാക. കളമശ്ശേരി ഏലൂർ പുത്തലത്ത് ബ്രാഞ്ചിലാണ് സംഭവം. അശോകചക്രം ആലേഖനം ചെയ്ത ദേശീയപതാകയ്ക്ക് പകരം മധ്യത്തിൽ ചർക്കയുള്ള കോൺഗ്രസിന്റെ മൂവർണക്കൊടിയാണ് ഇവർ ഉയർത്തിയത്. സിപിഎം പ്രവർത്തകരുടെ സാന്നിധ്യത്തിൽ പ്രദേശത്തെ മുതിർന്ന പൗരനെയാണ് പതാക ഉയർത്താൻ ക്ഷണിച്ചത്. 10 മിനിറ്റിനകം തന്നെ തെറ്റുതിരിച്ചറിഞ്ഞ് കൊടിമാറ്റിയെങ്കിലും പതാക ഉയർത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ നാടാകെ പ്രചരിച്ചതോടെ വിവാദവുമായി.
അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് നേതാക്കളുടെ വിശദീകരണം. ലോക്കൽ കമ്മിറ്റി അംഗവും പാർട്ടി അംഗങ്ങളുമടക്കം നിരവധിപേർ സ്ഥലത്തുണ്ടായിരുന്നുവെങ്കിലും ആരും പതാക മാറിയത് തിരിച്ചറിഞ്ഞില്ല. വിവാദമായതിനെത്തുടർന്ന് സിപിഎം നേതൃത്വം അന്വേഷണം നടത്തിയപ്പോൾ അബദ്ധം പറ്റിയതാണെന്നു ബന്ധപ്പെട്ടവർ വിശദീകരണം നൽകിയെന്നും കൂടുതൽ നടപടികൾ സ്വീകരിക്കുന്നില്ലെന്നും സിപിഎം ലോക്കൽ സെക്രട്ടറി കെ ബി സുലൈമാൻ മാധ്യമങ്ങളോട് പറഞ്ഞു. ദേശീയപതാക കൂടാതെ എല്ലാ പാർട്ടികളുടെയും കൊടി തന്റെ പക്കലുണ്ടെന്നും സ്വാതന്ത്യദിനത്തിൽ ഉയർത്താനുള്ള കൊടിയെടുത്തപ്പോൾ മാറി എടുത്തതാണെന്നും ലോക്കൽ കമ്മിറ്റി അംഗം അഷ്റഫ് പറഞ്ഞു.
kerala
ഓട്ടോമാറ്റിക് ഗിയര്‍ കാര്‍, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവ ലൈസന്‍സ് ടെസ്റ്റിന് ഉപയോഗിക്കാം
ഡ്രൈവിംഗ് ടെസ്റ്റിന് ഡ്രൈവിംഗ് സ്‌കൂളുകാര്‍ കൊണ്ടുവരുന്ന വാഹനത്തിന്റെ കാലപ്പഴക്കം 15 വര്‍ഷത്തില്‍ കൂടാന്‍ പാടില്ല

തിരുവനന്തപുരം: ഓട്ടോമാറ്റിക് ഗിയര്‍ ഉള്ള കാര്‍, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവ ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിന് ഉപയോഗിക്കാന്‍ പാടില്ലെന്നതുള്‍പ്പെടെയുള്ള നിബന്ധനകള്‍ ഒഴിവാക്കി മോട്ടോര്‍ വാഹന വകുപ്പ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി.
ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഭേദഗതി വരുത്തിയത്. മോട്ടോര്‍സൈക്കിള്‍ വിത്ത് ഗിയര്‍ ലൈസന്‍സ് എടുക്കാന്‍ ഹാന്‍ഡിലില്‍ ഗിയറുള്ള വാഹനം പാടില്ലെന്ന നിബന്ധനയും ഒഴിവാക്കി.
ഡ്രൈവിംഗ് ടെസ്റ്റിന് ഡ്രൈവിംഗ് സ്‌കൂളുകാര്‍ കൊണ്ടുവരുന്ന വാഹനത്തിന്റെ കാലപ്പഴക്കം 15 വര്‍ഷത്തില്‍ കൂടാന്‍ പാടില്ല., ഡ്രൈവിംഗ് സ്‌കൂള്‍ വാഹനങ്ങളില്‍ ഡാഷ്‌ബോര്‍ഡ് ക്യാമറ സ്ഥാപിക്കണം എന്ന തീരുമാനങ്ങളും പുതിയ സര്‍ക്കുലറില്‍ ഒഴിവാക്കിയിട്ടുണ്ട്.
india
സുപ്രീം കോടതി വിധിയില്‍ അസ്വസ്ഥന്‍; മുഖ്യമന്ത്രിയെ ആക്രമിച്ചയാള്‍ ‘നായ സ്‌നേഹി’; പ്രതി ഗുജറാത്ത് സ്വദേശി

എല്ലാ ബുധനാഴ്ചയും മുഖ്യമന്ത്രി രേഖാ ഗുപ്ത ജനങ്ങളുമായി സമ്പര്‍ക്ക പരിപാടി നടത്തിയിരുന്നു. ഇന്ന് രാവിലെ പരിപാടിക്കിടെ എത്തിയ രാജേഷ് ചില കടലാസുകള്‍ നല്‍കിയ ശേഷം മുഖ്യമന്ത്രിയുടെ കൈ പിടിച്ചുവലിക്കുകയായിരുന്നു. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ യുവാവിനെ കീഴ്‌പ്പെടുത്തുകയും ചെയ്തു. ഇയാള്‍ മുഖ്യമന്ത്രിയെ പിടിച്ചുവലിക്കാന്‍ ശ്രമിക്കുകയായിരുന്നു. മുഖ്യമന്ത്രിയെ ഡോക്ടര്‍മാര്‍ പരിശോധിച്ചെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ ഔദ്യോഗിക വസതിയില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ വച്ചാണ് മുഖ്യമന്ത്രിക്കുനേരെ ആക്രമണം ഉണ്ടായത്. പരാതി നല്‍കാനെന്ന വ്യാജേന അടുത്തെത്തിയ ആള്‍ മുഖ്യമന്ത്രിയെ അടിച്ചതിനുശേഷം മുടിപിടിച്ചു വലിച്ചുവെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍
-
Film2 days ago
പൂര്ണ ആരോഗ്യത്തോടെ മമ്മൂട്ടി തിരിച്ചു വരുന്നു; ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ച് ജോര്ജും ആന്റോ ജോസഫും
-
india3 days ago
കേന്ദ്ര സര്ക്കാരിന്റെ കളിപ്പാവയായി തെരഞ്ഞെടുപ്പ് കമ്മീഷന് മാറി; ഇന്ഡ്യ സഖ്യം
-
News3 days ago
ഏഷ്യാ കപ്പ്: സഞ്ജുവിന്റെ സ്ഥാനം ഉറപ്പാകുമോ? നയിക്കാന് സൂര്യ എത്തുമോ?; ടീമിന്റെ പ്രഖ്യാപനം നാളെ
-
india3 days ago
പോളിങ് ബൂത്തില് സിസിടിവി സ്ഥാപിച്ചപ്പോള് സത്രീകളോട് അനുവാദം ചോദിച്ചിരുന്നോ?’; തെരഞ്ഞെടുപ്പ് കമ്മീഷനോട് നടന് പ്രകാശ് രാജ്
-
Health3 days ago
അമീബിക് മസ്തിഷ്കജ്വരം; കോഴിക്കോട് മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ നില ഗുരുതരം
-
main stories3 days ago
ഗസ്സ വെടിനിര്ത്തല് ധാരണകള് ഹമാസ് അംഗീകരിച്ചതായി റിപ്പോര്ട്ട്
-
News3 days ago
ഗസ്സയില് ഇസ്രാഈല് ആക്രമണം; മരിച്ചവരുടെ എണ്ണം 62000 കടന്നു
-
india3 days ago
ജാര്ഖണ്ഡിലെ സ്‌കൂള്‍ ഹോസ്റ്റലില് തീപിടുത്തം; രക്ഷപ്പെട്ടത് 25 വിദ്യാര്ത്ഥികള്