Connect with us

kerala

യുഡിഎഫുമായി സഹകരിക്കാന്‍ താല്‍പര്യമുണ്ടെന്ന് പി.സി ജോര്‍ജ്

അടുത്ത ആഴ്ച ചേരുന്ന ജനപക്ഷം സംസ്ഥാന കമ്മിറ്റി ഇക്കാര്യം വീണ്ടും ചര്‍ച്ച ചെയ്യും.

Published

on

ഇടുക്കി: യുഡിഎഫുമായി സഹകരിക്കാന്‍ താല്‍പര്യമുണ്ടെന്ന് പി.സി ജോര്‍ജ് എംഎല്‍എ. കഴിഞ്ഞ തവണ ജനപക്ഷം സംസ്ഥാന കമ്മിറ്റി ചേര്‍ന്നപ്പോള്‍ ഭൂരിപക്ഷം ആളുകളും അഭിപ്രായപ്പെട്ടത് യുഡിഎഫുമായി സഹകരിക്കണമെന്നാണ്. ഇക്കാര്യത്തില്‍ യുഡിഎഫിന്റെ തീരുമാനം കൂടി കണക്കിലെടുത്താണ് അന്തിമ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത ആഴ്ച ചേരുന്ന ജനപക്ഷം സംസ്ഥാന കമ്മിറ്റി ഇക്കാര്യം വീണ്ടും ചര്‍ച്ച ചെയ്യും. പി.സി തോമസും യുഡിഎഫ് പ്രവേശനത്തിന് താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. യുഡിഎഫിനൊപ്പം പ്രവര്‍ത്തിക്കുന്നതാണ് പി.സി തോമസിന് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

crime

കോട്ടയത്ത്‌ ഭാര്യമാതാവിനെ മരുമകന്‍ പെട്രോളൊഴിച്ച് തീ കൊളുത്തി; പൊള്ളലേറ്റ് ഇരുവരും മരിച്ചു

ഇന്നലെ രാത്രിയായിരുന്നു സംഭവം

Published

on

കോട്ടയം: കോട്ടയം പാലായില്‍ ഭാര്യാമാതാവിനെ മരുമകന്‍ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി. പൊള്ളലേറ്റ് അമ്മായിയമ്മയും മരുമകനും മരിച്ചു. അന്ത്യാളം സ്വദേശി നിര്‍മ്മല (60), മരുമകന്‍ മനോജ് (42) എന്നിവരാണ് മരിച്ചത്.

ഇന്നലെ രാത്രിയായിരുന്നു സംഭവം. കുടുംബവഴക്കാണ് അക്രമത്തിന് പിന്നിലെന്നാണ് വിവരം. അന്ത്യാളം സ്വദേശി സോമന്റെ ഭാര്യ നിര്‍മ്മല വീട്ടില്‍ ഇരിക്കുമ്പോഴാണ് മരുമകന്‍ മനോജ് എത്തി പെട്രോള്‍ ഒഴിച്ച് തീകൊളുത്തുന്നത്.
തീ ആളിയതോടെ മനോജിന്റെ ദേഹത്തേക്കും തീ പടര്‍ന്നു. ഇരുവര്‍ക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ഇരുവരും ഇന്നു രാവിലെയാണ് മരിച്ചത്. മുമ്പും മനോജ് വീട്ടിലെത്തി ബഹളം ഉണ്ടാക്കിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ പാലാ പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

india

മലയാളി നഴ്സിങ് വിദ്യാർത്ഥിനി കർണാടകയിൽ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ

Published

on

ബം​ഗളൂരു: കർണാടകയില്‍ മലയാളി നഴ്സിങ് വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശിനി അനാമിക (19) ആണ് മരിച്ചത്.

കർണാടക രാമനഗരയിലെ ദയാനന്ദ സാഗർ കോളജിൽ ഒന്നാം വർഷ ബിഎസ്‍സി നഴ്സിങ് വിദ്യാർത്ഥിനിയാണ്. ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിൽ ഹരോഹള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

kerala

പ്രതിപക്ഷ നേതാവ് നയിക്കുന്ന യുഡിഎഫിന്റെ മലയോര സമര പ്രചരണയാത്ര ഇന്ന് സമാപിക്കും

രാവിലെ പാലോട് ജംഗ്ഷനില്‍ ജാഥക്ക് നല്‍കിയ വരവേല്‍പ്പും സമ്മേളനവും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യതു.

Published

on

മലയോര ജനതയുടെ നീറുന്ന പ്രശ്‌നങ്ങള്‍ ഉയര്‍ത്തി പുതിയൊരു സമര ചരിത്രം കുറിക്കാന്‍ പ്രതിപക്ഷ നേതാവ് നയിക്കുന്ന യുഡിഎഫിന്റെ മലയോര സമര പ്രചരണയാത്ര ഇന്ന് സമാപിക്കും.വന്യമൃഗ ആക്രമണവും കാര്‍ഷിക മേഖലയിലെ തകര്‍ച്ചയും ബഫര്‍ സോണ്‍ വിഷയവും ഉള്‍പ്പെടെ മലയോര മേഖലയുടെ ദുരിതങ്ങളും ദുഃഖങ്ങളും തൊട്ടറിഞ്ഞും അവരുടെ അതിജീവന പോരാട്ടത്തിന് കരുത്ത് പകര്‍ന്നുമാണ് യുഡിഎഫ് ജാഥ മുന്നേറിയത്.

ജനുവരി 25 ന് കണ്ണൂരിലെ ഇരിക്കൂര്‍ മണ്ഡലത്തിലെ കരുവഞ്ചാലില്‍ നിന്ന് ആരംഭിച്ച ജാഥ തിരുവനന്തപുരം പാറശ്ശാല മണ്ഡലത്തിലെ അമ്പൂരിയില്‍ ഇന്ന് വൈകിട്ട് സമാപിക്കും.

സമാപന സമ്മേളനം കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി ഉദ്ഘാടനം ചെയ്യും.രാവിലെ പാലോട് ജംഗ്ഷനില്‍ ജാഥക്ക് നല്‍കിയ വരവേല്‍പ്പും സമ്മേളനവും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യതു. അധ്യക്ഷന്‍ കെ സുധാകരന്‍ എംപി ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കള്‍ സമാപന സമ്മേളനത്തില്‍ അണിചേരും.

Continue Reading

Trending