Connect with us

india

രണ്ട് മിനിറ്റു കൊണ്ട് രണ്ടു ലക്ഷം വേണോ? വമ്പന്‍ പദ്ധതിയുമായി പേടിഎം

വ്യക്തിഗത വായ്പാ സംവിധാനവുമായി ഡിജിറ്റല്‍ സാമ്പത്തിക സേവന പ്ലാറ്റ്‌ഫോമായ പേടിഎം. പത്ത് ലക്ഷത്തിലേറെ വരുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് പദ്ധതി

Published

on

ന്യൂഡല്‍ഹി: വ്യക്തിഗത വായ്പാ സംവിധാനവുമായി ഡിജിറ്റല്‍ സാമ്പത്തിക സേവന പ്ലാറ്റ്‌ഫോമായ പേടിഎം. പത്ത് ലക്ഷത്തിലേറെ വരുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് പദ്ധതി. ആര്‍ക്കും ഏത് സമയവും ആശ്രയിക്കാവുന്ന വിധം 24 മണിക്കൂറും 365 ദിവസവും സേവനം ലഭ്യമാക്കും.

പേടിഎം സാങ്കേതിക സഹായമാകും ലഭ്യമാക്കുക. പണം നല്‍കുന്നത് ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളും ബാങ്കുകളുമായിരിക്കും. ഇതിലൂടെ തങ്ങള്‍ക്ക് കൂടുതല്‍ ഉപഭോക്താക്കളെ ലഭിക്കുമെന്ന പ്രതീക്ഷയാണ് കമ്പനിക്കുള്ളത്. ഭൗതിക രേഖകളൊന്നും ആവശ്യമില്ലാതെ പൂര്‍ണമായും ഡിജിറ്റലായി തന്നെ വായ്പയ്ക്ക് അപേക്ഷിക്കാനും പണം നേടാനുമാവും എന്നതാണ് പേടിഎം സംവിധാനത്തിന്റെ സവിശേഷത.

സ്വാകാര്യ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പ്രഫഷണല്‍സിനും ഇതു വഴി വായ്പ ലഭിക്കും. 18 മുതല്‍ 36 മാസം വരെ തിരിച്ചടവിന് സാവധാനമുണ്ട്. ഇഎംഐ ഇതിനെ ആശ്രയിച്ചിരിക്കും. പേടിഎം ആപ്പിലെ ഫിനാന്‍ഷ്യല്‍ സര്‍വീസ് എന്ന വിഭാഗത്തിലെ പേര്‍സണല്‍ ലോണ്‍ ടാബില്‍ ക്ലിക്ക് ചെയ്താല്‍ ഈ സംവിധാനം ഉപയോഗിക്കാനാവും.

 

india

ഉറങ്ങിക്കിടന്ന ശബരിമല തീര്‍ഥാടകന്റെ ദേഹത്ത് ബസ് കയറി; യുവാവിന് ദാരുണാന്ത്യം

തമിഴ്‌നാട് തിരുവള്ളൂര്‍ ജില്ലയിലെ പുന്നപ്പാക്കം സ്വദേശി വെങ്കല്‍ ഗോപിനാഥ് (25) ആണ് മരിച്ചത്.

Published

on

ഉറങ്ങിക്കിടന്ന ശബരിമല തീര്‍ഥാടകന്റെ ദേഹത്ത് ബസ് കയറി യുവാവിന് ദാരുണാന്ത്യം. തമിഴ്‌നാട് തിരുവള്ളൂര്‍ ജില്ലയിലെ പുന്നപ്പാക്കം സ്വദേശി വെങ്കല്‍ ഗോപിനാഥ് (25) ആണ് മരിച്ചത്. ഉറങ്ങുകയായിരുന്ന ഗോപിനാഥിന്റെ ദേഹത്ത് ബസ് കയറുകയായിരുന്നു. നിലയ്ക്കലിലെ പത്താം നമ്പര്‍ പാര്‍ക്കിങ് ഏരിയയില്‍ വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം.

തമിഴ്‌നാട്ടില്‍ നിന്നും തീര്‍ഥാടകരുമായി എത്തിയ ബസ്സാണ് അപകടത്തിന് ഇടയാക്കിയത്. ദര്‍ശന ശേഷം മടങ്ങിയെത്തിയ ഗോപിനാഥ് പാര്‍ക്കിങ് ഏരിയയിലെ നിലത്ത് ഉറങ്ങുകയായിരുന്നു. പിന്നിലേക്ക് എടുത്ത ബസ് ഗോപിനാഥിന്റെ ശരീരത്തിലൂടെ കയറി ഇറങ്ങി. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഇയാള്‍ മരിച്ചു. മൃതദേഹം നിലയ്ക്കല്‍ ഗവ. ആശുപത്രിയിലേക്ക് മാറ്റി.

 

Continue Reading

india

മുംബൈ ബോട്ട് അപകടം; കാണാതായ ഒരാളുടെ മൃതദേഹംകൂടി കണ്ടെത്തിയതോടെ മരണം 14 ആയി

43 വയസ്സ് പ്രായം വരുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

Published

on

 

മുംബൈയില്‍ നാവിക സേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. 43 വയസ്സ് പ്രായം വരുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ബോട്ടിന് സമീപത്തു നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി.

അതേസമയം കാണാതായ ഏഴ് വയസുകാരനുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കാണാതായവരെ കണ്ടെത്തുന്നതിനായി നാവികസേനയുടെ ഹെലികോപ്റ്ററും നാവികസേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും ബോട്ടുകളും വിന്യസിച്ചിട്ടുണ്ട്.

മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്ന് എലഫന്റ് ദ്വീപിലേക്ക് സഞ്ചരിച്ച നീല്‍ കമല്‍ എന്ന ബോട്ടാണ് നാവിക സേനയുടെ സ്പീഡ് ബോട്ടട്ടിടിച്ച് മറിഞ്ഞത്. 10 യാത്രക്കാരുടെയും മൂന്ന് നാവിക ഉദ്യോഗസ്ഥരുടെയും മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു.

80 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോട്ടില്‍ അഞ്ചു ജീവനക്കാര്‍ ഉള്‍പ്പെടെ 110ലേറെ പേരാണ് യാത്ര ചെയ്തത്.

 

Continue Reading

india

സേലത്തെ വൈദ്യുത നിലയത്തില്‍ തീപിടുത്തം; രണ്ട് കരാര്‍ ജീവനക്കാര്‍ക്ക് ദാരുണാന്ത്യം

രണ്ടു ജീവനക്കാര്‍ വൈദ്യുത നിലയത്തില്‍ കുടുങ്ങി കിടക്കുന്നതായി സംശയം.

Published

on

സേലത്തെ വൈദ്യുത നിലയത്തില്‍ തീപിടിച്ച് അപകടം. രണ്ട് കരാര്‍ ജീവനക്കാര്‍ മരിച്ചു. വെങ്കിടേശന്‍, പളനിസ്വാമി എന്നിവരാണ് മരിച്ചത്. 3 പേരെ പരുക്കുകളോടെ രക്ഷപ്പെടുത്തി.

രണ്ടു ജീവനക്കാര്‍ വൈദ്യുത നിലയത്തില്‍ കുടുങ്ങി കിടക്കുന്നതായി സംശയം. ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി.

 

 

Continue Reading

Trending