Connect with us

Sports

റൊണാള്‍ഡോയ്ക്ക് പിന്നാലെ പോഗ്ബയും; വാര്‍ത്താസമ്മേളനത്തിനിടെ ബിയര്‍ കുപ്പി എടുത്തുമാറ്റി

ഇസ്‌ലാം മതവിശ്വാസിയായ പോഗ്ബ മദ്യ ബ്രാന്റുകളെ പ്രോത്സാഹിപ്പിക്കുന്ന പരസ്യത്തില്‍നിന്ന് നേരത്തെ വിട്ടുനിന്നിരുന്നു

Published

on

മ്യൂണിക്: യൂറോ കപ്പില്‍ ഹംഗറിക്കെതിരായ മത്സരത്തിന് മുമ്പ് നടന്ന വാര്‍ത്താസമ്മേളനത്തില്‍ കൊക്കോകോളയുടെ കുപ്പികള്‍ എടുത്തുമാറ്റി പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. ശീതളപാനീയങ്ങള്‍ക്ക് പകരം വെള്ളം കുടിക്കാന്‍ പറഞ്ഞാണ് ക്രിസ്റ്റ്യാനോ കൊക്കോകോള കുപ്പികള്‍ എടുത്തുമാറ്റിയത്. ഇതിന് പിന്നാലെ ക്രിസ്റ്റ്യാനോയുടെ മാര്‍ഗം പിന്തുടര്‍ന്ന് ഫ്രാന്‍സിന്റെ സൂപ്പര്‍ താരം പോള്‍ പോഗ്ബയും രംഗത്തുവന്നു.

ജര്‍മനിക്കെതിരായ മത്സരത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിനിടെ മുന്നിലെ മേശയിലുള്ള ഹെയ്‌നെകെന്‍ കമ്പനിയുടെ ബിയര്‍ കുപ്പി എടുത്തുമാറ്റിയാണ് പോഗ്ബ ക്രിസ്റ്റിയാനോയെ മാതൃകയാക്കിയത്.

ഇസ്‌ലാം മതവിശ്വാസിയായ പോഗ്ബ മദ്യ ബ്രാന്റുകളെ പ്രോത്സാഹിപ്പിക്കുന്ന പരസ്യത്തില്‍നിന്ന് നേരത്തെ വിട്ടുനിന്നിരുന്നു. 2019ലാണ് പോഗ്ബ ഇസ്‌ലാം മതം സ്വീകരിച്ചത്. തന്റെ മനസ്സിന് കൂടുതല്‍ ശാന്തത നല്‍കാന്‍ ഇസ്‌ലാം മതത്തിന് കഴിയുന്നുണ്ടെന്ന് പോഗ്ബ പറഞ്ഞിരുന്നു. 2019ല്‍ മക്ക സന്ദര്‍ശിച്ച് ഉംറയും ചെയ്തു.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

കോപ്പ ഡെല്‍ റേ: അഞ്ചടിച്ച് ഫ്‌ലിക്കിന്റെ ബാഴ്‌സ,ക്വാര്‍ട്ടറില്‍

സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തിന്റെ തുടക്കം തന്നെ മുന്നേറിയ കറ്റാലന്‍മാര്‍ മൂന്നാംമിനിറ്റില്‍ തന്നെ ആദ്യവെടിപൊട്ടിച്ചു.

Published

on

റിയല്‍ ബെറ്റീസിനെ ഒന്നിനെതിരെ അഞ്ചുഗോളുകള്‍ക്ക് തകര്‍ത്ത് ബാഴ്‌സലോണ കോപ്പ ഡെല്‍ റേ ക്വാര്‍ട്ടറില്‍. മിന്നും ഫോമിലുള്ള കൗമാര താരം ലമീന്‍ യമാല്‍ ഗോളും അസിറ്റുമായി തിളങ്ങി. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തിന്റെ തുടക്കം തന്നെ മുന്നേറിയ കറ്റാലന്‍മാര്‍ മൂന്നാംമിനിറ്റില്‍ തന്നെ ആദ്യവെടിപൊട്ടിച്ചു.

യുവതാരം ഗാവിയാണ് ആദ്യ ഗോള്‍ നേടിയത്. 27ാം മിനിറ്റില്‍ ഡിഫെന്‍ഡര്‍ ജുല്‍സ് കുന്‍ഡെ ബാഴ്‌സയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ലമീന്‍ യമാലിന്റെ അസിസ്റ്റിലായിരുന്നു ഫ്രഞ്ച് താരം ലക്ഷ്യംകണ്ടത്.

രണ്ടാം പകുതിയില്‍ ബാഴ്‌സ ആക്രമണം തുടര്‍ന്നു. 58ാം മിനിറ്റില്‍ റഫീഞ്ഞയിലൂടെ മൂന്നാം ഗോളും കണ്ടെത്തി. 67ാം മിനിറ്റില്‍ ഫെറാന്‍ ടോറസും 75ാം മിനിറ്റില്‍ ലാമിന്‍ യമാലും ഗോള്‍ നേടിയതോടെ അഞ്ച് ഗോളുകള്‍ക്ക് ബാഴ്‌സ മുന്നിലെത്തി.

84ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ വിറ്റര്‍ റോക്ക് റയല്‍ ബെറ്റിസിന് വേണ്ടി ആശ്വാസ ഗോള്‍ നേടിയത്. കഴിഞ്ഞ ദിവസം സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലില്‍ റയല്‍മാഡ്രിഡിനെ അനായാസം തോല്‍പ്പിച്ച് ബാഴ്‌സ കിരീടംചൂടിയിരുന്നു.

Continue Reading

News

വിദേശ താരത്തെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്

മോണ്ടിനെഗ്രിന്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ ദൂസാന്‍ ലഗാറ്റോറിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി.

Published

on

മോണ്ടിനെഗ്രിന്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ ദൂസാന്‍ ലഗാറ്റോറിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി. 2026 മെയ് വരെയുള്ള കരാറാണ് ക്ലബുമായി താരം ഒപ്പുവച്ചത്. ബ്ലാസ്റ്റേഴ്സിലേക്ക് എത്തുമ്പോള്‍ യൂറോപ്പിലെ വിവിധ ക്ലബുകളിലായി മുന്നോറോളം മത്സരങ്ങള്‍ കളിച്ച പരിചയസമ്പത്ത് മുപ്പതുകാരനായ ഈ താരത്തിനുണ്ട്.

മോണ്ടെനെഗ്രന്‍ ക്ലബായ എഫ്.കെ മോഗ്രനിലൂടെ 2011ലാണ്് താരം തന്റെ വരവ് അറിയിക്കുന്നത്. ഇതുവരെ താരം തന്റെ കരിയറില്‍ 10 ഗോളുകളും നേടിയിട്ടുണ്ട്. അണ്ടര്‍ 19, അണ്ടര്‍ 21, സീനിയര്‍ ടീമുകളിലായി മോണ്ടിനെഗ്രോ ദേശീയ ടീമിന് വേണ്ടി താരം കളിച്ചിട്ടുണ്ട്.

പ്രതിരോധ നിരയിലെ മികച്ച പ്രകടനം, ടാക്ടിക്കല്‍ അവയര്‍നെസ്സ്, ഏരിയല്‍ എബിലിറ്റി എന്നിവയെല്ലാം വിശകലനം ചെയ്താണ് കേരള ബ്ലാസ്റ്റേഴ്സ് താരത്തെ ടീമിലേക്ക് എടുത്തിരിക്കുന്നത്.

മധ്യനിര നിയന്ത്രിക്കുന്നതിലെ മികവ് ടീമിന് ഏറെ പ്രയോജനപ്പെടുമെന്ന്് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി സ്പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. താരത്തിന്റെ മികച്ച പ്രകടനം കാണാന്‍ ആകാംഷയിലാണെന്നും എല്ലാവിധ വിജയാശംസകളും നേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം കേരള ബ്ലാസ്റ്റേഴ്‌സിനെ പോലെ മികച്ചൊരു ക്ലബ്ബില്‍ ചേരാനായതില്‍ വളരെ സന്തോഷമുള്ളതായി ദൂസാന്‍ ലഗാറ്റോര്‍ വ്യക്തമാക്കി.

 

Continue Reading

News

മൂന്നാം ഏകദിനം; രാജ്‌കോട്ടില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് മിന്നും ജയം

ഇന്ത്യക്ക് 304 റണ്‍സിന്റെ റെക്കോര്‍ഡ് നേട്ടം

Published

on

രാജ്‌കോട്ടില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ അയര്‍ലന്റിനെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് മിന്നും ജയം. ഇന്ത്യക്ക് 304 റണ്‍സിന്റെ റെക്കോര്‍ഡ് നേട്ടം കൈവരിക്കാനായി. ആദ്യ ബാറ്റിങ്ങുമായി എത്തിയ ഇന്ത്യക്ക് നിശ്ചിത 50 ഓവറില്‍ 435 റണ്‍സെടുക്കാനായി. 2011 ല്‍ വിന്‍ഡീസിനെതിരെ ഇന്ത്യ 418 റണ്‍സെടുത്ത് റെക്കോര്‍ഡ് കുറിച്ചിരുന്നു. എന്നാല്‍ ആ റെക്കോര്‍ഡാണ് ഇന്ന് ഇന്ത്യന്‍ വനിതകള്‍ മറികടന്നത്.

ഓപ്പണര്‍മാരായ പ്രതിക റാവലും സ്മൃതി മന്ദാനയും രാജ്കോട്ടില്‍ റണ്‍സ് വാരിക്കൂട്ടുകയായിരുന്നു. 129 പന്തില്‍ പ്രതിക 154 റണ്‍സെടുത്തു. 20 ഫോറുകളും ഒരു സിക്‌സുമാണ് പ്രതികയ്ക്ക് നേടാനായത്. സ്മൃതി മന്ദാന 80 പന്തില്‍ 135 റണ്‍സെടുത്തു. 12 ഫോറും 7 ഏഴ് സിക്സുമാണ് മന്ദാന സ്വന്തമാക്കിയത്.

തുടര്‍ന്ന് മൂന്നാമനായിറങ്ങിയ റിച്ച ഗോഷ് അര്‍ധ സെഞ്ച്വറി നേടിയതോടെ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് അതിവേഗം ഉയരുകയായിരുന്നു.

അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 435 റണ്‍സ് സ്വന്തമാക്കിയിട്ടുള്ളത്.

Continue Reading

Trending