Connect with us

Culture

എയിംസില്‍ 284 ഒഴിവ്: മാര്‍ച്ച് അഞ്ച് വരെ അപേക്ഷിക്കാം

Published

on

പട്‌നയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് വിവിധ ഗ്രൂപ്പ് എ, ബി തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 165 ഒഴിവുകളുണ്ട്. ഡപ്യൂട്ടേഷന്‍ നിയമനമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് അഞ്ച്.

ഫിനാന്‍സ് ആന്‍ഡ് ചീഫ് അക്കൗണ്ട്‌സ് ഓഫിസര്‍(സീനിയര്‍ അക്കൗണ്ട്‌സ് ഓഫിസര്‍), അക്കൗണ്ട്‌സ് ഓഫിസര്‍, ചീഫ് നഴ്‌സിങ് ഓഫിസര്‍, നഴ്‌സിങ് സൂപ്രണ്ട്, അസിസ്റ്റന്റ് നഴ്‌സിങ് സൂപ്രണ്ട്, സീനിയര്‍ അനലിസ്റ്റ്(സിസ്റ്റം അനലിസ്റ്റ്), സീനിയര്‍ പ്രൊക്യുര്‍മെന്റ് കം സ്റ്റോഴ്‌സ് ഓഫിസര്‍, സ്റ്റോഴ്‌സ് ഓഫിസര്‍, സിഎസ്എസ്ഡി ഓഫിസര്‍, ചീഫ് ലൈബ്രേറിയന്‍, ചീഫ് മെഡിക്കല്‍ റെക്കോര്‍ഡ് ഓഫിസര്‍, ചീഫ് ഡയറ്റീഷ്യന്‍, സീനിയര്‍ ഡയറ്റീഷ്യന്‍(അസിസ്റ്റന്റ് ഫുഡ് മാനേജര്‍), ചീഫ് മെഡിക്കല്‍ സോഷ്യല്‍ സര്‍വീസ് ഓഫിസര്‍, സൂപ്പര്‍വൈസിങ് മെഡിക്കല്‍ സോഷ്യല്‍ സര്‍വീസ് ഓഫിസര്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍(എസി ആന്‍ഡ് റഫ്രിജറേഷന്‍), അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍, ഓഫിസ് അസിസ്റ്റന്റ്(എന്‍എസ്), ഓഫിസ് സൂപ്രണ്ട്, അസിസ്റ്റന്റ് അക്കൗണ്ട്‌സ് ഓഫിസര്‍, അസിസ്റ്റന്റ് സ്റ്റോഴ്‌സ് ഓഫിസര്‍, സിഎസ്എസ്ഡി സൂപ്പര്‍വൈസര്‍, ലോണ്‍ട്രി മാനേജര്‍, സീനിയര്‍ സാനിറ്റേഷന്‍ ഓഫിസര്‍, ലൈബ്രേറിയന്‍ ഗ്രേഡ് ക(ഡോക്യുമെന്റലിസ്റ്റ്), മെഡിക്കല്‍ റെക്കോര്‍ഡ് ഓഫിസര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍(സിവില്‍), അസിസ്റ്റന്റ് എന്‍ജിനീയര്‍ ഫോര്‍ വിജിലന്‍സ് സെല്‍(സിവില്‍), അസിസ്റ്റന്റ് എന്‍ജിനീയര്‍(ഇലക്ട്രിക്കല്‍), അസിസ്റ്റന്റ് എന്‍ജിനീയര്‍(എയര്‍ കണ്ടീഷനിങ് ആന്‍ഡ് റഫ്രിജറേഷന്‍), ചീഫ് ഫാര്‍മസിസ്റ്റ്, സീനിയര്‍ ഫാര്‍മസിസ്റ്റ്, ഫാര്‍മസിസ്റ്റ് ഗ്രേഡ് ക, മാനേജര്‍/സൂപ്പര്‍വൈസര്‍/ഗ്യാസ് ഓഫിസര്‍, പ്രൈവറ്റ് സെക്രട്ടറി എന്നീ തസ്തികകളിലാണ് ഒഴിവ്.

വിശദവിവരങ്ങള്‍ക്ക്: www.a-iimspatna.org

119 ഫാക്കല്‍റ്റി

ഭോപ്പാലിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് വിവിധ വകുപ്പുകളില്‍ ഫാക്കല്‍റ്റി ഗ്രൂപ്പ് എ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍ നിയമനമാണ്. 119 ഒഴിവുകളുണ്ട്. ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് അഞ്ച്. പ്രഫസര്‍(ഒഴിവ്41), അഡീഷനല്‍ പ്രഫസര്‍(ഒഴിവ്28), അസോഷ്യേറ്റ് പ്രഫസര്‍(ഒഴിവ്50) എന്നീ തസ്തികകളിലാണ് ഒഴിവ്.
വിശദവിവരങ്ങള്‍ക്ക്: www.aiimsbhopal.edu.in

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മൻമോഹൻ സിങ് സാധാരണക്കാർക്ക് വേണ്ടി നിലകൊണ്ട പ്രധാനമന്ത്രി- ഡോ.ശശി തരൂർ

കേരള ഗാന്ധി സ്മാരക നിധി സംഘടിപ്പിച്ച ‘മൻമോഹൻ സിംഗിന്റെ ഗാന്ധി മനസ്’ എന്ന അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Published

on

മൻമോഹൻ സിങ് സാധാരണക്കാർക്ക് വേണ്ടി നിലകൊണ്ട പ്രധാനമന്ത്രിയെന്ന് ഡോ.ശശി തരൂർ എം.പി. കേരള ഗാന്ധി സ്മാരക നിധി സംഘടിപ്പിച്ച ‘മൻമോഹൻ സിംഗിന്റെ ഗാന്ധി മനസ്’ എന്ന അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യൻ സമ്പദ്ഘടന മെച്ചപ്പെടുത്താനും രാജ്യത്തെ ജനങ്ങളുടെ ദാരിദ്ര്യവും പട്ടിണിയും കുറച്ചു കൊണ്ടുവരാനും അദ്ദേഹത്തിൻറെ ഭരണകാലത്ത് സാധിച്ചു. അദ്ദേഹത്തിൻറെ ഗാന്ധി മനസാണ് പാവപ്പെട്ട ഗ്രാമീണ ജനതയുടെ സാമൂഹ്യ ഉന്നതിക്കുവേണ്ടി നടപ്പിലാക്കിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ വെളിപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരള ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ.എൻ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കേരളത്തോട് ഏറ്റവും കൂടുതൽ അനുഭാവം പ്രകടിപ്പിച്ച പ്രധാനമന്ത്രിയായിരുന്നു ഡോ.മൻമോഹൻ സിങ് എന്ന് എം.എം ഹസൻ അനുസ്മരിച്ചു. ടി.കെ.എ നായർ, കെ.എം. ചന്ദ്രശേഖർ, ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ, ടി. ശരത്ചന്ദ്ര പ്രസാദ്, സ്വാമി അശ്വതി തിരുനാൾ, വഞ്ചിയൂർ രാധാകൃഷ്ണൻ, മാധവ ദാസ്, വി.കെ. മോഹൻ, ബി. ജയചന്ദ്രൻ, ടി.ആർ സദാശിവൻ നായർ എന്നിവർ പങ്കെടുത്തു. ചടങ്ങിനോടനുബന്ധിച്ച് പുഷ്പാർച്ചനയും സർവമത പ്രാർത്ഥനയും നടന്നു.

Continue Reading

Film

‘മഞ്ഞുമ്മല്‍ ബോയ്സൊ’ന്നും ബോളിവുഡ് ചിന്തിക്കുകപോലുമില്ല; മടുത്തു, ഇനി ദക്ഷിണേന്ത്യയിലേക്ക് അനുരാഗ് കശ്യപ്

ബോളിവുഡ് തന്നെപോലുള്ളവർക്ക് പറ്റിയ ഇൻഡസ്ട്രിയല്ല. അവിടെ സ്റ്റാറുകൾക്ക് ബ്ലോക്ക്‌ബസ്റ്റർ ഉണ്ടാക്കാൻ വേണ്ടിയാണ് സിനിമ എടുക്കുന്നത് എന്നും ജിമ്മിൽ പോയി ബോഡി ബിൽഡ് ചെയ്യാനാണ് തലപര്യം എന്നുമാണ് താരം പറഞ്ഞത്.

Published

on

ബോളിവുഡ് ഇൻഡസ്ട്രിയോട് തനിക്ക് ഇപ്പോൾ വെറുപ്പാണെന്ന് വ്യക്തമാക്കി സംവിധായകനും നടനുമായ അനുരാഗ് കശ്യപ്. മുംബൈയിൽ നിന്ന് ദക്ഷിണേന്ത്യയിലേക്ക് ഷിഫ്റ്റ് ചെയ്യാൻ ഒരുങ്ങുകയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അനുരാഗ് കശ്യപ്. തനിക്കിപ്പോൾ ഇവിടെ പരീക്ഷണം നടത്താൻ ബുദ്ധിമുട്ടാണ്. ബോളിവുഡ് തന്നെപോലുള്ളവർക്ക് പറ്റിയ ഇൻഡസ്ട്രിയല്ല. അവിടെ സ്റ്റാറുകൾക്ക് ബ്ലോക്ക്‌ബസ്റ്റർ ഉണ്ടാക്കാൻ വേണ്ടിയാണ് സിനിമ എടുക്കുന്നത് എന്നും ജിമ്മിൽ പോയി ബോഡി ബിൽഡ് ചെയ്യാനാണ് താല്‍പര്യം
എന്നുമാണ് താരം പറഞ്ഞത്.

പുതിയത് പരീക്ഷിക്കാനോ റിസ്ക് എടുക്കാനോ ഒന്നും അവർക്ക് താല്പര്യമില്ല. ഉദാഹരണത്തിന്, മഞ്ഞുമ്മൽ ബോയ്സ് പോലൊരു സിനിമ. അങ്ങനെയൊരു സിനിമയേക്കുറിച്ച് ബോളിവുഡ് ചിന്തിക്കുക പോലുമില്ല. പക്ഷേ ഹിറ്റായാൽ അത് റീമേക്ക് ചെയ്യുന്നതിനേക്കുറിച്ച് അവർ ചിന്തിക്കും. ആദ്യത്തെ തലമുറയിൽപ്പെട്ട അഭിനേതാക്കൾ വരെ ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് കാണുമ്പോൾ വിഷമം തോന്നും. ആർക്കും അഭിനയിക്കാൻ ആഗ്രഹമില്ല, എല്ലാവരും താരങ്ങളാകാൻ ആഗ്രഹിക്കുന്നുവെന്നുമാണ് താരം പറഞ്ഞത്.

ചെലവും നിർമാതാക്കൾക്കുണ്ടാകുന്ന ലാഭത്തെക്കുറിച്ചൊക്കെ ചിന്തിക്കേണ്ടി വരുന്നു. സിനിമ തുടങ്ങുന്നതിന് മുൻപ് തന്നെ അതെങ്ങനെ വിൽക്കാം എന്നതിനെക്കുറിച്ച് എല്ലാം ചിന്തിക്കണം. അതുകൊണ്ടു തന്നെ ആകുമ്പോൾ സിനിമ നിർമിക്കുന്നതിന്റെ സന്തോഷം തന്നെ പോകുന്നുവെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

താൻ സുഹൃത്തായി കരുതിയിരുന്ന ഒരാൾ, ഇപ്പോൾ തന്നെ പ്രേതത്തെ പോലെയാണ് കാണുന്നത്. ഇവിടെ കൂടുതലും അങ്ങനെ തന്നെയാണ്, പക്ഷേ മലയാളത്തിൽ അങ്ങനെയല്ല”. എന്നാണ് അനുരാ​ഗ് കശ്യപ് പറഞ്ഞത്. തന്റെ സ്വന്തം ഇൻഡസ്ട്രിയോട് എതനിക്ക് ഇപ്പോൾ നിരാശയും വെറുപ്പും തോന്നുന്നു. ആ മാനസികാവസ്ഥയോടും വെറുപ്പാണ്. നേരത്തെ ചെയ്ത കാര്യങ്ങൾ റീമേക്ക് ചെയ്യുന്നതിലാണ് അവരുടെ ചിന്ത എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

താൻ ഇനി ദക്ഷിണേന്ത്യയിലേക്ക് പോകുന്നു. തനിക്ക് എനർജി ലഭിക്കുന്നൊരിടത്തേക്ക് പോകാൻ ആ​ഗ്രഹിക്കുന്നുവെന്നും അല്ലെങ്കിൽ ഒരു വൃദ്ധനായി താൻ മരിക്കേണ്ടി വരുമെന്നുമാണ് അനുരാഗ് കശ്യപ് പറഞ്ഞത്. ആഷിഖ് അബു സംവിധാനം ചെയ്ത റൈഫിൾ ക്ലബ്ബ് എന്ന ചിത്രത്തിലൂടെ വില്ലനായി അനുരാ​ഗ് കശ്യപ് മലയാളത്തിൽ എത്തിയിരുന്നു.

Continue Reading

kerala

നാരങ്ങ ചുള തൊണ്ടയിൽ കുടുങ്ങി രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം

മധുര നാരങ്ങ പൊളിച്ച് ഇല്ലി പാത്രത്തിൽ നിന്ന് കുട്ടി തനിയെ കഴിക്കുന്നതിനിടയിലാണ് സംഭവം.

Published

on

പരപ്പനങ്ങാടി: കൊടക്കാട് കൂട്ടുമൂച്ചി യിൽ രണ്ടര വയ സ്സുകാരി മധുരനാരങ്ങയുടെ ചുള (അല്ലി) തൊണ്ടയിൽ കുടുങ്ങി മരണപെട്ടു. കോലാക്കൽ സാദിഖിൻ്റെ മകൾ ആലി ശിഫ (രണ്ടര)യാണ് മരിച്ചത്. മധുര നാരങ്ങ പൊളിച്ച് ഇല്ലി പാത്രത്തിൽ നിന്ന് കുട്ടി തനിയെ കഴിക്കുന്നതിനിടയിലാണ് സംഭവം. ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാ നായില്ല. മാതാവ്: ഫൗസിയ.

Continue Reading

Trending