Connect with us

kerala

കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ വൈകി രോ​ഗി മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

രോഗ നിർണയം നടത്തിയില്ലെന്നാണ് പരാതി

Published

on

ശരീരമരവിപ്പും വേദനയുമായി കോഴിക്കോട് മെഡിക്കൽ കോളജ് കാഷ്വാലിറ്റിയിൽ ചികിത്സ തേടിയ യുവതി കൃത്യമായ ചികിത്സ ലഭിക്കാതെ മരിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.

പേരാമ്പ്ര കൂത്താളി സ്വദേശിനി രജനി മരിച്ച സംഭവത്തിലാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് കേസെടുത്ത് മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിൽ നിന്നും അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടത്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.

നവംബർ 4 നാണ് രജനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നവംബർ 19 ന് യുവതി മരിച്ചു. രോഗ നിർണയം നടത്തിയില്ലെന്നാണ് പരാതി. ഗില്ലൈൻബാരി സിൻഡ്രോം എന്ന ഗുരുതര രോഗമാണ് രജനിക്കുണ്ടായിരുന്നതെന്നും എന്നാൽ മനോരോഗ ചികിത്സയാണ് രജനിക്ക് നൽകിയതെന്നും ഭർത്താവ് ഗിരീഷ് സമർപ്പിച്ച പരാതിയിൽ പറയുന്നു. നാലുദിവസങ്ങൾക്ക് ശേഷം രോഗം കണ്ടുപിടിച്ചപ്പോൾ ന്യുമോണിയ ബാധിക്കുകയും വൃക്കകളുടെ പ്രവർത്തനം നിലയ്ക്കുകയും ചെയ്തു. മൂന്നു കുട്ടികളുടെ അമ്മയാണ് രജനി.

kerala

കണ്ണൂരില്‍ സിപിഎം അനുഭാവിയുടെ വീട്ടില്‍ നിന്ന്‌ ഐസ്‌ക്രീം ബോംബുകള്‍ കണ്ടെടുത്തി

ബി.ജെ.പി വിട്ട് സി.പി.എമ്മില്‍ ചേര്‍ന്ന ഉളിക്കല്‍ പരിക്കളത്ത് മൈലപ്രവന്‍ ഗിരീഷി(37)ന്റെ വീട്ടില്‍നിന്നാണ് ബോംബുകള്‍ കണ്ടെത്തിയത്

Published

on

കണ്ണൂര്‍: ഉളിക്കല്‍ പരിക്കളത്ത് മൂന്ന് ഐസ്‌ക്രീം ബോംബുകള്‍ കണ്ടെടുത്തു. ബി.ജെ.പി വിട്ട് സി.പി.എമ്മില്‍ ചേര്‍ന്ന ഉളിക്കല്‍ പരിക്കളത്ത് മൈലപ്രവന്‍ ഗിരീഷി(37)ന്റെ വീട്ടില്‍നിന്നാണ് ബോംബുകള്‍ കണ്ടെത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

രാവിലെ ഗിരീഷിന്റെ വീടിന്റെ സമീപത്ത് നിന്ന് സ്‌ഫോടന ശബ്ദം കേട്ടിരുന്നു. സംഭവത്തില്‍ നാട്ടുകാര്‍ നല്‍കിയ പരാതിയില്‍ പൊലീസും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ബോംബുകള്‍ കണ്ടെത്തിയത്. മൂന്ന് പെയിന്റ് ബക്കറ്റുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകള്‍. സമീപത്തുണ്ടായിരുന്ന ഒഴിഞ്ഞ പാത്രത്തില്‍ സൂക്ഷിച്ച ബോംബായിരിക്കും പൊട്ടിയതെന്ന് കരുതുന്നു.

ആര്‍.എസ്.എസ് മുന്‍ താലൂക്ക് ശിക്ഷക് പ്രമുഖായിരുന്നു ഗിരീഷ്. കഴിഞ്ഞ ജനുവരിയിലാണ് സി.പി.എമ്മില്‍ ചേര്‍ന്നത്. പരിക്കളത്ത് സി.പി.എം ലോക്കല്‍ കമ്മിറ്റി കുടുംബ സംഗമത്തില്‍ സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജനാണ് ഗിരീഷിനെ പാര്‍ട്ടി പതാക കൈമാറി സ്വീകരിച്ചത്.

Continue Reading

kerala

ലൈംഗികാത്രിക്രമ കേസ്: ഒമര്‍ ലുലുവിന് മുന്‍കൂര്‍ ജാമ്യം

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ഒമര്‍ ലുലു നിരവധി തവണ തന്നെ ബലാത്സംഗം ചെയ്‌തെന്നായിരുന്നു നടിയുടെ പരാതി

Published

on

സംവിധായകന്‍ ഒമര്‍ ലുലുവിന് ലൈംഗികാത്രിക്രമ കേസില്‍ മുന്‍കൂര്‍ ജാമ്യം നല്‍കി ഹൈക്കോടതി. എറണാകുളം റൂറല്‍ പൊലീസാണ് യുവതിയുടെ പരാതിയില്‍ ഒമര്‍ ലുലുവിനെതിരെ കേസെടുത്തിരുന്നത്. ഉഭയസമ്മത പ്രകാരമുള്ള ബന്ധമാണ് യുവതിയുമായി ഉണ്ടായിരുന്നതെന്ന് നിരീക്ഛണത്തിലൂടെയാണ് ഒമറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

സിനിമാരംഗത്തെ യുവ നടിയാണ് ഒമര്‍ ലുലുവിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ഒമര്‍ ലുലു നിരവധി തവണ തന്നെ ബലാത്സംഗം ചെയ്‌തെന്നായിരുന്നു നടിയുടെ പരാതി. കഴിഞ്ഞ ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ ഒമര്‍ ലുലു സിനിമയില്‍ അവസരം നല്‍കാമെന്ന് ധരിപ്പിച്ചും സൗഹൃദം നടിച്ചും വിവിധ സ്ഥലങ്ങളില്‍ വെച്ച് ബലാത്സംഗം ചെയ്‌തെന്നാണ് പരാതിയില്‍ പറയുന്നത്.

 

Continue Reading

kerala

പാലക്കാട് 75 പേര്‍ സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു

സന്ദീപ് വാര്യരും രാഹുൽ മാങ്കൂട്ടത്തിലും ചേർന്ന് സ്വീകരിച്ചു

Published

on

പാലക്കാട് 75 പേര്‍ സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. തേന്‍കുറിശ്ശി പഞ്ചായത്തില്‍ മുന്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയും മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരും ഒരു ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയും അടക്കം 75 പേരാണ് പാര്‍ട്ടി വിട്ടത്. ഡി.സി.സി സംഘടിപ്പിച്ച അംഗത്വവിതരണ ചടങ്ങില്‍ പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍ മുഖ്യപ്രഭാഷണം നടത്തി. സന്ദീപ് വാര്യര്‍ മുഖ്യാതിഥിയായി സംബന്ധിച്ചു.

സി.പി.എം മുന്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായ എം. വിജയന്‍, ബ്രാഞ്ച് സെക്രട്ടറിമാരായ സുരേന്ദ്രന്‍, സതീഷ് കുമാര്‍, രാധാകൃഷ്ണന്‍, ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറി രാഹുല്‍ എന്നിവരുടെ നേതൃത്വത്തില്‍ 75 ഓളം സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനമെടുത്തു.

സി.പി.എം നടുവണ്ണൂര്‍ വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയും എസ്.എഫ്.ഐ മുന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ അക്ബറലി കൊയമ്പ്രത്ത് കഴിഞ്ഞ ദിവസം സി.പി.എം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. നടുവണ്ണൂര്‍ നിയാഡ്കോ സഹകരണ സംഘം പ്രസിഡന്റ് സ്ഥാനവും രാജിവച്ചാണ് അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഡി.സി.സി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ കോഴിക്കോട് ഡി.സി.സി ഓഫിസില്‍ വെച്ച് ഷാള്‍ അണിയിച്ച് അക്ബറലിയെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

മെക് സെവന്‍ വിവാദത്തിലൂടെ പി.മോഹനന്‍ ഉത്തരവാദിത്വമില്ലാത്ത പ്രസ്താവനയാണ് നടത്തിയതെന്നും അക്ബറലി വിമര്‍ശിച്ചു. സി.പി.എമ്മിന്റെ മതേതര കാഴ്ചപ്പാട് കാപട്യമാണെന്നും വര്‍ഗീയതയോട് സി.പി.എം എടുക്കുന്ന നിലപാട് ആശങ്ക ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

 

Continue Reading

Trending