Connect with us

kerala

വനിതാ കമ്മിഷന്‍ ഇടപെടലില്‍ പിതൃത്വം തെളിയിക്കപ്പെട്ടു; കുടുംബം വീണ്ടും ഒന്നിച്ചു

ആരോഗ്യകരമായ ദാമ്പത്യത്തിനായി ബോധവത്ക്കരണം അനിവാര്യമാണെന്ന് സംസ്ഥാന വനിതാകമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതീദേവി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

Published

on

മലപ്പുറം: മകന്റെ പിതൃത്വം പിതാവ് സംശയിച്ചതില്‍ മാനസികമായി തകര്‍ന്ന മാതാവിന് കേരള വനിതാ കമ്മിഷന്റെ ഇടപെടലിലൂടെ ആശ്വാസം. വനിതാ കമ്മിഷന്റെ സാമ്പത്തിക സഹായത്തോടെ ഡിഎന്‍എ പരിശോധന നടത്തി പിതൃത്വം തെളിയിക്കുകയായിരുന്നു. ഭാര്യ രണ്ടാമത്തെ കുട്ടിയെ ഗര്‍ഭം ധരിച്ചപ്പോഴാണ് ഭര്‍ത്താവ് അബ്ദുള്‍ സമദിനു ഭാര്യയെ സംശയം തോന്നിത്തുടങ്ങിയത്. അതോടെ സ്വന്തം മാതാപിതാക്കളോടൊപ്പം താമസിക്കാന്‍ നിര്‍ബന്ധിതയായ ഭാര്യ ഇതു സംബന്ധിച്ച കമ്മിഷന് പരാതി നല്‍കിയിരുന്നു. പിതൃത്വ നിര്‍ണയം നടത്തിയാല്‍ ഭാര്യയെയും കുട്ടികളെയും കൂട്ടികൊണ്ട് പോകാം എന്ന് അറിയിച്ചപ്പോഴാണ് കമ്മിഷന്‍ ഡിഎന്‍എ പരിശോധനക്കായി രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയിലേക്ക് പരിശോധനയ്ക്കായി കക്ഷികളെ അയച്ചത്. കുട്ടിയെ എടുത്തു മുത്തം നല്‍കിയ ഭര്‍ത്താവിനെ നോക്കി നിറഞ്ഞ കണ്ണുകളോടെ പരാതിക്കാരിയായ ഭാര്യ നില്‍ക്കുമ്പോള്‍ അത് കണ്ട കമ്മിഷന്‍ ചെയര്‍പേഴ്‌സണും അഭിമാനവും ഒപ്പം ആശ്വാസവും.

ഈ പരാതി ഉള്‍പ്പെടെ അദാലത്തില്‍ 13 പരാതികളാണ് തീര്‍പ്പാക്കിയത്. ആകെ 51 പരാതികളാണ് പരിഗണിച്ചത്. ആറ് എണ്ണത്തില്‍ വിശദമായ റിപ്പോര്‍ട്ട് തേടി. ആരോഗ്യകരമായ ദാമ്പത്യത്തിനായി ബോധവത്ക്കരണം അനിവാര്യമാണെന്ന് സംസ്ഥാന വനിതാകമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതീദേവി പി ന്നീട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഗാര്‍ഹിക പീഡനങ്ങള്‍ സംബന്ധിച്ച പരാതികളാണ് പരിഗണിച്ചവയില്‍ അധികവും. ഭാര്യാഭര്‍ത്തൃ ബന്ധങ്ങളിലെ വിള്ളലുകള്‍ ഏറി വരുന്നതായാണ് ഇത്തരം പരാതികളിലൂടെ മനസിലാകുന്നതെന്നും കമ്മിഷന്‍ പറഞ്ഞു. സ്ത്രീ വിരുദ്ധമായ പ്രവണതകള്‍ സമൂഹത്തില്‍ വ്യാപകമായ സാഹചര്യത്തില്‍ ബോധവത്ക്കരണം ആവശ്യമാണെന്നും അഡ്വ. പി. സതീദേവി ചൂണ്ടിക്കാണിച്ചു.

ഗാര്‍ഹിക ചുറ്റുപാടിലുള്ള പരാതികളും സിവില്‍ സ്വഭാവമുള്ള പരാതികളും ആര്‍ഡിഒ കോടതി പരിഗണിക്കേണ്ട പ്രശ്‌നങ്ങളും കമ്മിഷന് മുന്‍പാകെ ലഭിച്ചു. കമ്മിഷന്റെ അധികാര പരിധിയില്‍ വരാത്തവ ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറുമെന്നും കമ്മിഷന്‍ അറിയിച്ചു. വൃദ്ധജനങ്ങള്‍ക്ക് മക്കളില്‍ നിന്ന് സംരക്ഷണം ലഭിക്കാത്തത് സംബന്ധിച്ച പരാതികള്‍ വര്‍ധിച്ചു വരുന്നതില്‍ കമ്മീഷന്‍ ആശങ്ക പ്രകടിപ്പിച്ചു. മുതിര്‍ന്നവരെ സംരക്ഷിക്കാന്‍ ഇന്നത്തെ സമൂഹം വിമുഖത കാട്ടുന്നുവെന്നും കമ്മിഷന്‍ നിരീക്ഷിച്ചു. ഇത്തരം പ്രശ്‌നങ്ങളില്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തും. സ്ത്രീ സംരക്ഷണത്തിനായി നിയമങ്ങള്‍ ഉണ്ടെങ്കിലും അതിന്റെ കൃത്യമായ പരിരക്ഷ സ്ത്രീകള്‍ക്ക് ലഭ്യമാകുന്നില്ലെന്നും പരാതികാര്‍ക്ക് നീതി ഉറപ്പാക്കുകയാണ് വനിതാ കമ്മിഷന്റെ ലക്ഷ്യമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കി പരാതികളുടെ തുടക്കത്തില്‍ തന്നെ പരിഹാരമുണ്ടാക്കാനുള്ള ശ്രമം നടത്തും.ഇതിനായി ജാഗ്രതാ സമിതികള്‍ക്കുള്ള പരിശീലനം ജില്ലാ പഞ്ചായത്തിന്റെയും വിവിധ തദ്ദേശസ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തില്‍ നടത്തിയിട്ടുണ്ട്. കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മികച്ച ജാഗ്രതാ സമിതികള്‍ക്ക് കമ്മീഷന്‍ നല്‍കുന്ന അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.തദ്ദേശഭരണ വകുപ്പ് മുഖേനെയാണ് അപേക്ഷ സ്വീകരിക്കുക. കൃത്യമായി പരാതികള്‍ കൈകാര്യം ചെയ്യുന്നത്, എത്രത്തോളം പരാതി കൈകാര്യം ചെയ്തു തുടങ്ങിയവ മാനദണ്ഡമാക്കിയാണ് അവാര്‍ഡ്. ജില്ലാ പഞ്ചായത്തു തലത്തിലെ ജാഗ്രതാ സമിതിയാണ് ഇക്കാര്യം പരിശോധിക്കുക. ജില്ലാ പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ എന്നിങ്ങനെ നാലു തലങ്ങളില്‍ ജാഗ്രതാ സമിതികള്‍ക്ക് അവാര്‍ഡുകള്‍ നല്‍കും. വനിതാ ദിനത്തിലാണ് (മാര്‍ച്ച് എട്ട്) അവാര്‍ഡ് നല്‍കുക. കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി, ഡയറക്ടര്‍ പി.രാജീവ്, അഡ്വക്കറ്റ്മാരായ പി.ഷീന, ബീന, സുകൃതകുമാരി, കൗണ്‍സിലര്‍ ശ്രുതി നാരായണന്‍, നിഷ, എസ്.പി.സി. ഒ ഹബീബ തുടങ്ങിയവര്‍ പങ്കെടുത്തു.

kerala

‘പേരാമ്പ്ര മർദ്ദനം; പൊലീസ് നടപടി എടുക്കുന്ന ലക്ഷണമില്ല, നിയമ നടപടിയുമായി മുന്നോട്ടു പോകും’: ഷാഫി പറമ്പിൽ എംപി

Published

on

പേരാമ്പ്രയിലെ പൊലീസ് മർദ്ദനത്തിൽ നടപടി എടുക്കുന്ന ലക്ഷണം കാണുന്നില്ലെന്ന് ഷാഫി പറമ്പിൽ എംപി. കുറ്റം ചെയ്തവർക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകും. തുടർനടപടികൾ പാർട്ടിയോട് ആലോചിച്ച് തീരുമാനിക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. കോഴിക്കോ‌ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഷാഫി പറമ്പിൽ.

പേരാമ്പ്ര സംഘര്‍ഷവുമായി ബന്ധപ്പെട്ട് വടകര എംപി ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസ് ശ്രമം. എംപി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടും നടപടിയില്ലെന്നാരോപിച്ചാണ് നീക്കം.

പേരാമ്പ്ര സംഘര്‍ഷത്തില്‍ തന്നെ മര്‍ദിച്ചത് വടകര കണ്‍ട്രോള്‍ റൂം സിഐ അഭിലാഷ് ഡേവിഡ് ആണെന്നുള്‍പ്പെടെ വെളിപ്പെടുത്തല്‍ നടത്തിയിട്ടും നടപടി ഇല്ലാത്ത സാഹചര്യത്തിലാണ് നടപടി. സര്‍വീസില്‍നിന്ന് പുറത്താക്കിയ ശേഷം രഹസ്യമായി തിരിച്ചെടുത്ത ഉദ്യോഗസ്ഥനാണ് തന്നെ ആക്രമിച്ചത് എന്നായിരുന്നു ഷാഫി പറമ്പിലിന്റെ ആരോപണം.

വിഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കാണിച്ചു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആയിരുന്നു ഷാഫിയുടെ പ്രതികരണം. വിഷയത്തില്‍ ഡിജിപിക്ക് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി തെളിവുകളോടെ പരാതി നല്‍കിയിട്ടും ഇതുവരെ ഒരു മറുപടിയും ലഭിച്ചിട്ടില്ലെന്നും പാര്‍ട്ടി വൃത്തങ്ങള്‍ ആരോപിച്ചിരുന്നു..

Continue Reading

kerala

കോഴിക്കോട് വിദ്യാര്‍ത്ഥികളുമായി സംഘര്‍ഷം; ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്

പി.വി.എസ്. ആശുപത്രിക്ക് സമീപം വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം പിന്നീട് സംഘര്‍ഷത്തിലേക്ക് വളര്‍ന്നു.

Published

on

കോഴിക്കോട്: കോഴിക്കോട് മാങ്കാവ്പന്തീരങ്കാവ് റൂട്ടില്‍ ബസ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്കില്‍ പ്രവേശിച്ചു. വിദ്യാര്‍ത്ഥികളും ബസ് ജീവനക്കാരും തമ്മില്‍ ഉണ്ടായ കയ്യാങ്കളിയെയാണ് ഇതിന് കാരണം.

പി.വി.എസ്. ആശുപത്രിക്ക് സമീപം വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം പിന്നീട് സംഘര്‍ഷത്തിലേക്ക് വളര്‍ന്നു. സംഭവത്തില്‍ രണ്ട് ബസ് ജീവനക്കാര്‍ക്ക് പരിക്കേറ്റതോടെ അവര്‍ കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.

സംഭവത്തെ തുടര്‍ന്ന് റൂട്ടിലെ ബസ് സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. പോലീസും സ്ഥലത്ത് എത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു.

 

Continue Reading

kerala

സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പ്രത്യേക രജിസ്ട്രേഷന്‍ – കെ.എല്‍. 90 സീരീസ് ഉടന്‍

കെ.എല്‍. 90 പൂര്‍ത്തിയായാല്‍ കെ.എല്‍. 90D സീരീസിലാകും തുടര്‍ രജിസ്ട്രേഷന്‍.

Published

on

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇനി മുതല്‍ കെ.എല്‍. 90 സീരീസില്‍ പ്രത്യേക രജിസ്ട്രേഷന്‍ നമ്പര്‍ ലഭിക്കും. ഈ സംബന്ധിച്ച കരട് വിജ്ഞാപനം പുറത്തിറക്കിയതായി മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. കെ.എല്‍. 90 പൂര്‍ത്തിയായാല്‍ കെ.എല്‍. 90D സീരീസിലാകും തുടര്‍ രജിസ്ട്രേഷന്‍.

കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കെ.എല്‍. 90A, 90E,
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കെ.എല്‍. 90B, 90F,
അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സര്‍വകലാശാലകള്‍ക്കും കെ.എല്‍. 90C, 90G സീരിസുകള്‍ അനുവദിക്കും.

അതേസമയം, കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്ക് നിലവിലെ കെ.എല്‍. 15 സീരീസ് തുടരും.
വാഹനങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ വില്‍ക്കുമ്പോള്‍ രജിസ്ട്രേഷന്‍ മാറ്റം നിര്‍ബന്ധമാണെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.

കെ.എസ്.ആര്‍.ടി.സി.യില്‍ സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ ആരംഭിച്ചു

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ നടപ്പാക്കുന്ന ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനായി കെ.എസ്.ആര്‍.ടി.സി. മാറിയതായി മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ പറഞ്ഞു.
കെ.എസ്.ആര്‍.ടി.സിയുടെ എട്ട് പ്രധാന പദ്ധതികള്‍ മന്ത്രി ഉദ്ഘാടനം ചെയ്തു.
പ്രധാന പദ്ധതികളില്‍ ഇന്റഗ്രേറ്റഡ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍, എ.ഐ ഷെഡ്യൂളിംഗ് സംവിധാനം, തീര്‍ഥാടന ടൂറിസം പദ്ധതി, റോളിംഗ് ആഡ്സ് പരസ്യ മൊഡ്യൂള്‍, വാഹന പുക പരിശോധന കേന്ദ്രം, സൗജന്യ യാത്ര കാര്‍ഡ് വിതരണം, ദീര്‍ഘദൂര ബസുകളിലെ കുട്ടികള്‍ക്ക് ഗിഫ്റ്റ് ബോക്‌സ് വിതരണം, വനിത ജീവനക്കാര്‍ക്കായി സൗജന്യ കാന്‍സര്‍ പരിശോധന.
സംസ്ഥാനത്ത് പുക പരിശോധന കേന്ദ്രങ്ങളും ഡ്രൈവിംഗ് സ്‌കൂളുകളും കൂടുതല്‍ ആരംഭിക്കുമെന്നും, ദീര്‍ഘദൂര ബസുകളില്‍ ലഘു ഭക്ഷണ സംവിധാനം ഉടന്‍ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

 

Continue Reading

Trending