Connect with us

More

ബ്രാന്‍ഡ് സ്വാധീനത്തില്‍ എസ്.ബി.ഐയെയും പിന്തള്ളി രാംദേവിന്റെ പതഞ്ജലി

Published

on

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള ബ്രാന്‍ഡുകളുടെ ഗണത്തില്‍ യോഗ ഗുരു ബാബ രാംദേവിന്റെ പതഞ്ജലിക്ക് വന്‍ മുന്നേറ്റം. ബ്രാന്‍ഡ് സ്വാധീനത്തെപ്പറ്റി ഗവേഷണം നടത്തുന്ന ‘ഇപ്‌സോസി’ന്റെ പുതിയ ലിസ്റ്റിലാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കിനെ തന്നെ രാംദേവിന്റെ കമ്പനി പിന്തള്ളിയത്. അസോസിയേറ്റ് ബാങ്കുകളെ ലയിപ്പിച്ച് ലോകത്തെ വലിയ ബാങ്കുകളിലൊന്നായി മാറിയ എസ്.ബി.ഐ മുന്‍വര്‍ഷത്തേതില്‍ നിന്ന് നാല് സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തെത്തിയെങ്കിലും നാലാം സ്ഥാനത്തുള്ള പതഞ്ജലിയെ മറികടക്കാന്‍ കഴിഞ്ഞില്ല. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം വന്‍ വളര്‍ച്ച നേടിയ പതഞ്ജലി ഇപ്‌സോസ് ലിസ്റ്റില്‍ മികച്ച സ്ഥാനം നേടിയത് വ്യവസായ മേഖലയിലെ അത്ഭുതമായി.

ഭക്ഷണം, പാനീയം, ക്ലീനിങ്, പേഴ്‌സണല്‍ കെയര്‍, ആയുര്‍വേദ മേഖലകളിലെ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്ന പതഞ്ജലി 2006-ലാണ് സ്ഥാപിതമായതെങ്കിലും 2014-ല്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷമാണ് വന്‍ കുതിപ്പ് കാഴ്ചവെച്ചത്. ഹരിദ്വാര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ പ്രവര്‍ത്തിക്കുന്ന പതഞ്ജലി ആയുര്‍വേദവും പാരമ്പര്യ അറിവുകളും അടിസ്ഥാനമാക്കിയാണ് ഉല്‍പ്പന്നങ്ങള്‍ തയാറാക്കുന്നത് എന്നാണ് അവകാശവാദം. 2013-14 സാമ്പത്തിക വര്‍ഷത്തില്‍ 1200 കോടി വിറ്റുവരവുണ്ടായിരുന്ന പതഞ്ജലിയുടെ 2016-17 വര്‍ഷത്തെ വരുമാനം 10561 കോടിയാണ്.

സ്വാധീനത്തിന്റെ കാര്യത്തിലെ ഒന്നാം സ്ഥാനം ഗൂഗിള്‍ നിലനിര്‍ത്തി. മൈക്രോസോഫ്റ്റ്, ഫേസ്ബുക്ക് എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. പതഞ്ജലിക്കും എസ്.ബി.ഐക്കും പിന്നാലെ ആറാം സ്ഥാനത്ത് വാട്ട്‌സാപ്പ് ഉണ്ട്. ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് ഭീമനായ ആമസോണ്‍ ആണ് ഏഴാം സ്ഥാനത്ത്. സ്വകാര്യ മൊബൈല്‍ സേവന ദാതാക്കളായ ഭാരതി എയര്‍ടെല്‍ എട്ടാം സ്ഥാനത്തെത്തിയപ്പോള്‍ ഏതാനും മാസങ്ങള്‍ക്കു മുമ്പ് ലോഞ്ച് ചെയ്ത റിലയന്‍സ് ജിയോ ഒമ്പതാം സ്ഥാനത്തെത്തി. ഓണ്‍ലൈന്‍ റീട്ടെയ്‌ലറായ ഫ്‌ളിപ്കാര്‍ട്ട് മൂന്ന് സ്ഥാനം പിന്നിലേക്കിറങ്ങി പത്താം സ്ഥാനത്തെത്തി.

ലോകമെങ്ങുമുള്ള ബ്രാന്‍ഡുകളെപ്പറ്റി ഗവേഷണം നടത്തുന്ന ഇപ്‌സോസിന്റെ ആസ്ഥാനം ഫ്രാന്‍സിലെ പാരീസ് ആണ്. 21 രാജ്യങ്ങളിലായി 100 ലധികം ബ്രാന്‍ഡുകളെ ഇവര്‍ വിലയിരുത്തുന്നു. ഇത് രണ്ടാം തവണയാണ് ഇപ്‌സോസ് ഇന്ത്യന്‍ ബ്രാന്‍ഡുകളെപ്പറ്റി ഗവേഷണം നടത്തുന്നത്.

kerala

സാമ്പത്തിക ഇടപാടിനെ ചൊല്ലി തര്‍ക്കം: റാപ്പര്‍ ഡാബ്സിയും സുഹൃത്തുകളും അറസ്റ്റില്‍

Published

on

സാമ്പത്തിക ഇടപാടിനെ തുടര്‍ന്ന് റാപ്പര്‍ ഡാബ്സിയെയും സുഹൃത്തുകളെയും അറസ്റ്റ് ചെയ്ത് പൊലീസ്. മലപ്പുറം ചങ്ങരംകുളം പൊലീസാണ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിന് ശേഷം ഇരുവരെയും ജാമ്യത്തില്‍ വിട്ടയച്ചു. ഫാരിസ്, റംഷാദ്, അബ്ദുള്‍ ഗഫൂര്‍ എന്നിവരെയാണ് ഡബ്സിക്കൊപ്പം അറസ്റ്റ് ചെയ്തത്.

കാഞ്ഞിയൂര്‍ സ്വദേശി ബാസിലിന്റെയും പിതാവിന്റെയും പരാതിയിലാണ് പൊലീസ് നടപടി. ഡബ്സി വിദേശത്ത് ഒരു ഷോ ചെയ്തതിന്റെ ദൃശ്യങ്ങള്‍ ബാസിലിന്റെ കൈവശമുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഡബ്സിയും സുഹൃത്തുക്കളും വീട്ടിലെത്തി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് ബാസിലിന്റെ പിതാവ് പരാതിയില്‍ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവസ്ഥലത്തെത്തി ചങ്ങരംകുളം പൊലീസ് നാല് പേരെയും കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.

 

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 9 ജില്ലകളില്‍ ഓറഞ്ച്‌

Published

on

കൊച്ചി: കാലവര്‍ഷം കേരള തീരത്തേക്ക് അടുക്കുമ്പോള്‍ സംസ്ഥാനത്ത് വെള്ളിയാഴ്ച മുതല്‍ വ്യാപക മഴ. സംസ്ഥാന വ്യാപകമായി എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ മഴ കനക്കാന്‍ സാധ്യതയുണ്ടെന്നും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനുള്ള സാധ്യതയും കാലാവസ്ഥാ വകുപ്പ് അറയിക്കുന്നു.

മഴ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍ വടക്കന്‍ കേരളത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, ഇടുക്കി ജില്ലകളില്‍ ക്വാറികളുടെ പ്രവര്‍ത്തനത്തിന് നിരോധനം ഏര്‍പ്പെടുത്തി. കാസര്‍കോട്, കണ്ണൂര്‍ ജില്ലയില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണമുണ്ട്. കാസര്‍കോട് ബീച്ചിലും റാണിപുരം ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലുമാണ് നിയന്ത്രണം. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ട്രക്കിങിന് നിരോധനം ഏര്‍പ്പെടുത്തി. ഇടുക്കിയില്‍ കയാക്കിംഗ്, റാഫ്റ്റിംഗ്, കുട്ടവഞ്ചി സവാരി ട്രക്കിംഗ് എന്നിവ നിരോധിച്ചു. വയനാട്ടില്‍ പുഴകളിലും വെള്ളക്കെട്ടുകളിലോ ഇറങ്ങരുതെന്നും അത്യാവശ്യത്തിനല്ലാതെയുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

നിലവിലെ മഴ മുന്നറിയിപ്പ് പ്രകാരം കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് നിലവിലുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി,തൃശ്ശൂര്‍,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് നിലവിലുള്ളത്.

അതിനിടെ, തിരുവനന്തപുരത്ത് ഇന്നലെ രാത്രിയുണ്ടായ ശക്തമായ മഴയിലും കാറ്റിലും വന്‍ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നഗരത്തിന്റെ താഴ്ന്ന ഭാഗങ്ങളില്‍ വെള്ളം കയറി. മരങ്ങള്‍ കടപുഴകി വീണ് പലയിടത്തും നാശ നഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Continue Reading

kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്; പവന് 400 രൂപ കൂടി

ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 71,920 രൂപയാണ്

Published

on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 400 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 71,920 രൂപയാണ്. ഗ്രാമിന് 50 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 8990 രൂപയാണ്.

വീണ്ടും 72,000 കടന്ന് കുതിക്കുമെന്ന് കരുതിയ സ്വര്‍ണവില ഇന്നലെ കുറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് വിലയില്‍ വീണ്ടും കുതിച്ചതോടെ വില പുതിയ ഉയരങ്ങളിലെത്തുമെന്ന സൂചനയാണ് നല്‍കുന്നത്.

ഈ മാസം 15ന് 68,880 ലേക്ക് കൂപ്പ് കുത്തിയ സ്വര്‍ണവില പിന്നീട് കരകയറുന്ന കാഴ്ചയാണ് കണ്ടത്. ഒറ്റയടിക്ക് 1560 രൂപ ഇടിഞ്ഞതോടെയാണ് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില ആദ്യമായി 70,000ല്‍ താഴെയെത്തിയത്.

ഓഹരി വിപണിയിലെ ചാഞ്ചാട്ടവും അമേരിക്ക- ചൈന വ്യാപാരയുദ്ധത്തിന് ശമനമായതും അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. കഴിഞ്ഞ മാസങ്ങളില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് സ്വര്‍ണവില ഉയരാന്‍ ഇടയാക്കിയത്.

 

Continue Reading

Trending