കോഴിക്കോട് : സി.പി.ഐ.എം എന്ന പേര് ബിനാമിമാരും ഗുണ്ടകളും മാഫിയകളും അഴിമതിക്ക് ഉപയോഗിക്കുന്ന പാസ് വേഡ് ആയി മാറിയിട്ടുണ്ടെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ പറഞ്ഞു. പി.എസ്.സി കോഴക്കെതിരെ കോഴിക്കോട് ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് നടത്തിയ വിചാരണ സദസ്സ് ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി.എസ്.സി കോഴ വിവാദത്തിൽ പണം കൈപറ്റിയവരുടെ യഥാർത്ഥ വിവരം അറിയുന്നതിനായി സി.പി.എം നേതാക്കളെ നുണ പരിശോധനക്ക് വിധേയമാക്കണം.
പി.എസ്.സി അംഗത്വം ലേലം വിളിയിലൂടെ ഭരണഘടനാ സ്ഥാപനത്തിന്റെ വിശ്വാസ്യതക്ക് മങ്ങലേറ്റ സ്ഥിതിയാണ്.
ലക്ഷങ്ങൾ കോഴ കൊടുത്തവരുടെ പണം തിരിച്ചു പിടിക്കാൻ വേണ്ടിയാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ പി.എസ്.സി പിൻവാതിൽ നിയമനോത്സവം നടത്തുന്നത്. ആർത്തവത്തിന് അവധി എന്നത് പോലെ സി.പി.എം നേതാക്കളുടെ ആർത്തിക്കും അവധി പ്രഖ്യാപിക്കേണ്ട അവസ്ഥയാണ്. പാർട്ടിയുടെ സൽപ്പേരിന് കളങ്കം വരുത്തിയതിന്റെ പേരിൽ കെ.കെ ലതികയെ പുറത്താക്കാൻ നേതൃത്വം തയാറാവുമോ എന്നും അദ്ദേഹം ചോദിച്ചു.
ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി മൊയ്‌തീൻ കോയ സ്വാഗതവും സീനിയർ വൈസ് പ്രസിഡന്റ് സി ജാഫർ സാദിക്ക് നന്ദിയും പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി ഇസ്മായിൽ, മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡൻ്റ് ആഷിക് ചെലവൂർ, ഷഫീക്ക് അരക്കിണർ, എം പി ഷാജഹാൻ, എം ടി സൈദ് ഫസൽ, എസ്.വി ഷൗലീക്ക്, ശുഐബ് കുന്നത്ത്, ഒ.എം നൗഷാദ്, സിറാജ് ചിറ്റേടത്ത്, സുനീർ കെ.പി, വി അബ്ദുൽ ജലീൽ, എ ഷിജിത്ത് ഖാൻ, ഹാരിസ് കൊത്തിക്കുടി, അർഷുൽ അഹമ്മദ്, അഫ്നാസ് ചോറോട്, പ്രസംഗിച്ചു. ഒ കെ ഇസ്മായിൽ, റിഷാദ് പുതിയങ്ങാടി,അൻസീർ പനോളി, പി സി സിറാജ്, കുഞ്ഞിമരക്കാർ, ശിഹാബ് കന്നാട്ടി, എം നസീഫ്, പി.എച്ച് ഷമീർ, കെ.കെ റിയാസ്, ഐ സൽമാൻ, സലാം ചേളന്നൂർ, നിസാർ പറമ്പിൽ, റിയാസ് മാസ്റ്റർ, സി.കെ ഷക്കീർ, സിറാജ് കിണാശ്ശേരി, അൻവർ ഷാഫി, റാഫി മുണ്ടുപാറ, ഷാഫി സക്കരിയ, ഇ.പി സലീം, റഹ്മത്ത് കടലുണ്ടി, പി.കെ ഹകീം മാസ്റ്റർ, റഫീഖ് മാസ്റ്റർ, പി അൻസാർ,കെ.എം സമീർ, കോയമോൻ, നിസാർ തോപ്പയിൽ, കെ ജാഫർ സാദിക്ക്, സുബൈർ വെള്ളിമാട്കുന്ന്, സത്താർ കീഴരിയൂർ, ഹാഫിസ് ഏറാമല, സമദ് നടേരി, ലത്തീഫ് നടുവണ്ണൂർ, സിദ്ധീക്ക് തെക്കയിൽ തുടങ്ങിയവർ സംബന്ധിച്ചു.