Connect with us

kerala

സിപിഎം അഴിമതിയുടെ പാസ്സ് വേർഡ് : പി.ഇസ്മായിൽ

പി.എസ്.സി കോഴക്കെതിരെ കോഴിക്കോട് ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് നടത്തിയ വിചാരണ സദസ്സ് ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published

on

കോഴിക്കോട് : സി.പി.ഐ.എം എന്ന പേര് ബിനാമിമാരും ഗുണ്ടകളും മാഫിയകളും അഴിമതിക്ക് ഉപയോഗിക്കുന്ന പാസ് വേഡ് ആയി മാറിയിട്ടുണ്ടെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ പറഞ്ഞു. പി.എസ്.സി കോഴക്കെതിരെ കോഴിക്കോട് ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് നടത്തിയ വിചാരണ സദസ്സ് ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പി.എസ്.സി കോഴ വിവാദത്തിൽ പണം കൈപറ്റിയവരുടെ യഥാർത്ഥ വിവരം അറിയുന്നതിനായി സി.പി.എം നേതാക്കളെ നുണ പരിശോധനക്ക് വിധേയമാക്കണം.
പി.എസ്.സി അംഗത്വം ലേലം വിളിയിലൂടെ ഭരണഘടനാ സ്ഥാപനത്തിന്റെ വിശ്വാസ്യതക്ക് മങ്ങലേറ്റ സ്ഥിതിയാണ്.

ലക്ഷങ്ങൾ കോഴ കൊടുത്തവരുടെ പണം തിരിച്ചു പിടിക്കാൻ വേണ്ടിയാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ പി.എസ്.സി പിൻവാതിൽ നിയമനോത്സവം നടത്തുന്നത്. ആർത്തവത്തിന് അവധി എന്നത് പോലെ സി.പി.എം നേതാക്കളുടെ ആർത്തിക്കും അവധി പ്രഖ്യാപിക്കേണ്ട അവസ്ഥയാണ്. പാർട്ടിയുടെ സൽപ്പേരിന് കളങ്കം വരുത്തിയതിന്റെ പേരിൽ കെ.കെ ലതികയെ പുറത്താക്കാൻ നേതൃത്വം തയാറാവുമോ എന്നും അദ്ദേഹം ചോദിച്ചു.

ജില്ലാ പ്രസിഡന്റ്‌ മിസ്ഹബ് കീഴരിയൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി മൊയ്‌തീൻ കോയ സ്വാഗതവും സീനിയർ വൈസ് പ്രസിഡന്റ്‌ സി ജാഫർ സാദിക്ക് നന്ദിയും പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി ഇസ്മായിൽ, മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡൻ്റ് ആഷിക് ചെലവൂർ, ഷഫീക്ക് അരക്കിണർ, എം പി ഷാജഹാൻ, എം ടി സൈദ് ഫസൽ, എസ്.വി ഷൗലീക്ക്, ശുഐബ് കുന്നത്ത്, ഒ.എം നൗഷാദ്, സിറാജ് ചിറ്റേടത്ത്, സുനീർ കെ.പി, വി അബ്ദുൽ ജലീൽ, എ ഷിജിത്ത് ഖാൻ, ഹാരിസ് കൊത്തിക്കുടി, അർഷുൽ അഹമ്മദ്, അഫ്നാസ് ചോറോട്, പ്രസംഗിച്ചു. ഒ കെ ഇസ്മായിൽ, റിഷാദ് പുതിയങ്ങാടി,അൻസീർ പനോളി, പി സി സിറാജ്, കുഞ്ഞിമരക്കാർ, ശിഹാബ് കന്നാട്ടി, എം നസീഫ്, പി.എച്ച് ഷമീർ, കെ.കെ റിയാസ്, ഐ സൽമാൻ, സലാം ചേളന്നൂർ, നിസാർ പറമ്പിൽ, റിയാസ് മാസ്റ്റർ, സി.കെ ഷക്കീർ, സിറാജ് കിണാശ്ശേരി, അൻവർ ഷാഫി, റാഫി മുണ്ടുപാറ, ഷാഫി സക്കരിയ, ഇ.പി സലീം, റഹ്മത്ത് കടലുണ്ടി, പി.കെ ഹകീം മാസ്റ്റർ, റഫീഖ് മാസ്റ്റർ, പി അൻസാർ,കെ.എം സമീർ, കോയമോൻ, നിസാർ തോപ്പയിൽ, കെ ജാഫർ സാദിക്ക്, സുബൈർ വെള്ളിമാട്കുന്ന്, സത്താർ കീഴരിയൂർ, ഹാഫിസ് ഏറാമല, സമദ് നടേരി, ലത്തീഫ് നടുവണ്ണൂർ, സിദ്ധീക്ക് തെക്കയിൽ തുടങ്ങിയവർ സംബന്ധിച്ചു.

kerala

വിനീതിന്റെ ആത്മഹത്യ; എസ്ഒജി രഹസ്യ വിവരങ്ങള്‍ കൈമാറിയ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

മലപ്പുറം അരീക്കോട് പൊലീസ് ക്യാമ്പില്‍ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പിലെ ഹവീല്‍ദാര്‍ സി വിനീത് സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്ത സംഭവത്തില്‍ നടപടി.

Published

on

മലപ്പുറം അരീക്കോട് പൊലീസ് ക്യാമ്പില്‍ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പിലെ ഹവീല്‍ദാര്‍ സി വിനീത് സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്ത സംഭവത്തില്‍ നടപടി. എസ്ഒജി ഉദ്യോഗസ്ഥരായ രണ്ട് കമാന്‍ഡോ ഹവീല്‍ദാര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. മുഹമ്മദ് ഇല്യാസ്, പയസ് സെബാസ്റ്റ്യന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. വിനീതിന്റെ മരണത്തില്‍ സേനാംഗങ്ങളുടെ പരിശീലനം സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു, എസ്ഒജിയുടെ രഹസ്യ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കും രാഷ്ട്രീയ നേതാവിനും കൈമാറി തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടികാട്ടിയാണ് ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി.

ഇത്തരം പ്രവര്‍ത്തി ഗുരുതര അച്ചടക്ക ലംഘനവും സേനയ്ക്ക് അപമാനം ഉണ്ടാക്കുന്നതാണെന്നും ഉത്തരവില്‍ പറയുന്നു.

2024ല്‍ ക്യാമ്പിലെ ശുചിമുറിയില്‍ വിനീതിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ക്യാമ്പിലെ റീഫ്രഷ്‌മെന്റ് പരിശീലനത്തില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് വലിയ മാനസിക പീഡനമാണ് വിനീത് നേരിട്ടതെന്ന് തെളിയിക്കുന്ന സന്ദേശവും കത്തുകളും പുറത്ത് വന്നിരുന്നു. അവധി ലഭിക്കാത്തതിനെ തുടര്‍ന്നാണ് വിനീത് ജീവനൊടുക്കിയത് എന്ന തരത്തിലും സഹപ്രവര്‍ത്തകര്‍ പരാതിയുമായി രം?ഗത്ത് വന്നിരുന്നു.

 

Continue Reading

kerala

സാന്ദ്ര തോമസിന്റെ അധിക്ഷേപ പരാതിക്കേസ്; കുറ്റപത്രം സമര്‍പ്പിച്ച് പ്രത്യേക അന്വേഷണ സംഘം

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ യോഗത്തില്‍ അപമാനിക്കപ്പെട്ടുവെന്ന് സാന്ദ്ര തോമസ് നല്‍കിയ അധിക്ഷേപ പരാതിക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് പ്രത്യേക അന്വേഷണ സംഘം.

Published

on

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ യോഗത്തില്‍ അപമാനിക്കപ്പെട്ടുവെന്ന് സാന്ദ്ര തോമസ് നല്‍കിയ അധിക്ഷേപ പരാതിക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് പ്രത്യേക അന്വേഷണ സംഘം. 2024 ജൂണിലാണ് സംഭവം. കേരളാ ഫിലിം പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ പ്രസിഡന്റ് ആന്റോ ജോസഫ് ഒന്നാം പ്രതിയും സെക്രട്ടറി ബി. രാകേഷ് രണ്ടാം പ്രതിയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അനില്‍ തോമസ്, ഔസേപ്പച്ചന്‍ വാളക്കുഴി എന്നിവരെ മൂന്നും നാലും പ്രതികളായും എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ll മുമ്പാകെയാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക ചുവയോടെയുള്ള സംസാരം, ഭീഷണിപ്പെടുത്തല്‍, ഗൂഢാലോചന എന്നിവ പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.

കേസ് അട്ടിമറിക്കാനും തന്നെ സ്വാധീനിക്കാനും മലയാള സിനിമയില്‍ നിന്ന് തന്നെ മാറ്റിനിര്‍ത്താനും സംഘടിതമായ ശ്രമമുണ്ടായിട്ടുണ്ടെന്നും അതിനെയെല്ലാം അതിജീവിച്ച് കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധിച്ചത് വലിയ വിജയമായി കാണുന്നുവെന്നും സാന്ദ്ര തോമസ് പറഞ്ഞു.

Continue Reading

kerala

ഏഴുദിവസത്തിന് ശേഷം സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ വില കൂടി

ഇന്നലെ പവന് 520 രൂപ കുറഞ്ഞ് 71,520 രൂപയും ഗ്രാമിന് 65 രൂപ കുറഞ്ഞ് 8940 രൂപയുമായിരുന്നു.

Published

on

ഏഴുദിവസത്തിന് ശേഷം സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ വില കൂടി. ഇന്ന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 8,980 രുപയും പവന് 71840 രൂപയുമായാണ് ഉയര്‍ന്നത്.

ഇന്നലെ പവന് 520 രൂപ കുറഞ്ഞ് 71,520 രൂപയും ഗ്രാമിന് 65 രൂപ കുറഞ്ഞ് 8940 രൂപയുമായിരുന്നു. ഏപ്രില്‍ 22നായിരുന്നു സ്വര്‍ണത്തിന് ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന വില. അന്ന് 74,320 രൂപയിലേക്കാണ് സ്വര്‍ണം കുതിച്ചത്. തുടര്‍ന്നുള്ള രണ്ട് ദിവസം വിലയിടിഞ്ഞു. പിന്നീട് നാലുദിവസം വിലവ്യത്യാസമില്ലാതെ തുടര്‍ന്നു.

 

Continue Reading

Trending