Connect with us

kerala

ആമസോണില്‍ പാസ്‌പോര്‍ട്ട് കവര്‍ ഓര്‍ഡര്‍ ചെയ്തു; കിട്ടിയപ്പോള്‍ കവറിനൊപ്പം ഒരൊറിജിനല്‍ പാസ്‌പോര്‍ട്ടും

ആമസോണില്‍ പാസ്‌പോര്‍ട്ട് കവര്‍ ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് കവറിനൊപ്പം ഒറിജിനല്‍ പാസ്‌പോര്‍ട്ടുകൂടി കിട്ടി. വയനാട് കണിയാമ്പറ്റ സ്വദേശി മിഥുന്‍ ബാബുവിനാണ് ഈ അനുഭവം

Published

on

വയനാട്: ആമസോണില്‍ പാസ്‌പോര്‍ട്ട് കവര്‍ ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് കവറിനൊപ്പം ഒറിജിനല്‍ പാസ്‌പോര്‍ട്ടുകൂടി കിട്ടി. വയനാട് കണിയാമ്പറ്റ സ്വദേശി മിഥുന്‍ ബാബുവിനാണ് ഈ അനുഭവം.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 30ന് ആമസോണില്‍ പാസ്‌പോര്‍ട്ട് കവര്‍ ഓര്‍ഡര്‍ ചെയ്തതായിരുന്നു. നവംബര്‍ ഒന്നിനു തന്നെ ഓര്‍ഡര്‍ കയ്യിലെത്തി. പക്ഷേ, കവറില്‍ കൂടെ ഒരു പാസ്‌പോര്‍ട്ട് കൂടി ഉണ്ടായിരുന്നെന്നു മാത്രം. ഉടന്‍തന്നെ ആമസോണ്‍ അധികൃതരെ അറിയിച്ചെങ്കിലും ഇനി ആവര്‍ത്തിക്കില്ലെന്ന മറുപടി മാത്രം കിട്ടി. അയച്ചു തന്ന പാസ്‌പോര്‍ട്ട് എന്തു ചെയ്യണമെന്ന് അവര്‍ പറഞ്ഞില്ല.

തൃശൂര്‍ സ്വദേശി മുഹമ്മദ് സാലിഹ് എന്നയാളുടെ പാസ്‌പോര്‍ട്ടാണ് കൂടെ കിട്ടിയത്. അച്ഛന്റെ പേര് ബഷീര്‍ എന്നും അമ്മയുടെ പേര് അസ്മാബി എന്നും പാസ്‌പോര്‍ട്ടിലുണ്ട്. പാസ്‌പോര്‍ട്ടില്‍ കോണ്ടാക്ട് നമ്പര്‍ ഇല്ലാത്തതിനാല്‍ ്അവരെ ബന്ധപ്പെടാന്‍ സാധിച്ചില്ല. പാസ്‌പോര്‍ട്ടിലെ വിലാസത്തില്‍ അത് അയച്ചു കൊടുക്കാനാണ് തീരുമാനമെന്ന് മിഥുന്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആലുവ പോലീസ് സ്റ്റേഷനില്‍ നിന്ന് പോക്സോ പ്രതി രക്ഷപ്പെട്ടു

സെല്ലില്‍ കഴിയുകയായിരുന്ന അങ്കമാലി സ്വദേശി ഐസക് ബെന്നിയാണ് ചാടിപ്പോയത്

Published

on

ആലുവ പോലീസ് സ്റ്റേഷനില്‍ നിന്ന് പോക്സോ പ്രതി രക്ഷപ്പെട്ടു. സെല്ലില്‍ കഴിയുകയായിരുന്ന അങ്കമാലി സ്വദേശി ഐസക് ബെന്നിയാണ് ചാടിപ്പോയത്. ഇന്നലെ രാത്രിയാണ് സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ടതെന്നാണ് വിവരം. പ്രതിക്കായി തിരച്ചില്‍ തുടരുകയാണ്.

ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. പതിനഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഐസക്കിനെ ഇന്നലെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്ത് വിശദമായി ചോദ്യം ചെയ്തത്. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇന്ന് രാവിലെ പ്രതിയെ കോടതിയില്‍ ഹാജരാക്കാന്‍ ഇരിക്കുന്നതിനിടയിലാണ് സെല്ലില്‍ നിന്ന് പ്രതി ചാടിപ്പോയത്. സ്റ്റേഷനില്‍ പോലീസുകാര്‍ ഉള്ളപ്പോള്‍ തന്നെയാണ് ഐസക് രക്ഷപ്പെട്ടത്. പോലീസുകാരുടെ കണ്ണുവെട്ടിച്ച് ഇയാള്‍ ഇറങ്ങിയോടുകയായിരുന്നു. പ്രതിയെക്കുറിച്ച് ഇതുവരെ പൊലീസിന് വിവരമൊന്നും ലഭിച്ചിട്ടില്ല.

Continue Reading

kerala

അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ആരോഗ്യനിലയിൽ പുരോഗതിയില്ല

ആഴ്ചകളായി ബി.പി ക്രമാതീതമായി വര്‍ധിച്ച് നില്‍ക്കുകയായിരുന്നു.

Published

on

പിഡിപി നേതാവ് അബ്ദുല്‍ നാസര്‍  മഅ്ദനിയുടെ ആരോഗ്യാവസ്ഥ മാറ്റമില്ലാതെ തുടരുന്നു. ബി.പി നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തില്‍ കടുത്ത അസ്വസ്ഥതയെത്തുടര്‍ന്ന് കഴിഞ്ഞദിവസം മുതല്‍ മെഡിക്കല്‍ ട്രസ്റ്റിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് അദ്ദേഹം.

ആഴ്ചകളായി ബി.പി ക്രമാതീതമായി വര്‍ധിച്ച് നില്‍ക്കുകയായിരുന്നു. കഴിഞ്ഞദിവസം ബി.പി ലെവല്‍ നിയന്ത്രണ വിധേയമല്ലാതെ കുറയുകയും തുടര്‍ന്ന് കടുത്ത ക്ഷീണവും ശ്വാസതടസ്സവും തലവേദനയും ഉള്‍പ്പെടെ രൂക്ഷമായതിനെത്തുടര്‍ന്നാണ് ചികിത്സ തേടിയത്. നിലവില്‍ വിദഗ്ധസംഘത്തിന്റെ നിരീക്ഷണത്തിലാണ് ചികിത്സ തുടരുന്നത്.

Continue Reading

kerala

വയനാട് ദുരന്തം; പുനരധിവാസ കരട് പട്ടികയിലും വെള്ളം ചേര്‍ത്ത് അധികാരികള്‍

ഒന്നിലേറെ തവണ പേരുകള്‍ പട്ടികയില്‍ വന്നിട്ടുണ്ടെന്നും അര്‍ഹരായ പലരുടേയും പേര് ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ദുരന്തബാധിതര്‍ ആരോപിച്ചു

Published

on

മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിലെ പുനരധിവാസ കരട് പട്ടികയില്‍ വെള്ളം ചേര്‍ത്ത് അധികാരികള്‍. കരട് പട്ടികയിലെ നിരവധി അപാകതകള്‍ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ദുരന്തബാധിതര്‍. ഒന്നിലേറെ തവണ പേരുകള്‍ പട്ടികയില്‍ വന്നിട്ടുണ്ടെന്നും അര്‍ഹരായ പലരുടേയും പേര് ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ദുരന്തബാധിതര്‍ ആരോപിച്ചു. ഇതിനെതിരെ ദുരന്തബാധികര്‍ എല്‍എസ്ജെഡി ജോയിന്റെ ഡയറക്ടര്‍ക്ക് പരാതി നല്‍കും.

ദുരന്തം നടന്ന് അഞ്ച് മാസം പിന്നിടുകയാണെന്നും ദുരന്തബാധിതര്‍ ഇപ്പോഴും ദുരിതത്തിന്നാല്‍ ഇത്രയും കാലമെടുത്ത് തയാറാക്കിയ കരട് പട്ടികയിലാണ് വലിയ അപാകതകളുണ്ടായിരിക്കുന്നത്. വീടുകള്‍ പൂര്‍ണമായും നഷ്ടപ്പെട്ടവരെയാണ് ഒന്നാം ഘട്ടപട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്നാണ് അധികൃതര്‍ പറഞ്ഞത്. ഇതാണ് മാനദണ്ഡമെങ്കില്‍ പൂര്‍ണമായും വീട് നഷ്ടപ്പെടാത്ത നിരവധി പേരുടെ വിവരങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ അര്‍ഹരായ പലരുടേയും പേരുകള്‍ ഉള്‍പ്പെട്ടിട്ടുമില്ല. അപാകതകള്‍ പരിഹരിച്ച് അന്തിമ പട്ടിക തയ്യാറാക്കണമെന്നാണ് ദുരന്തബാധിതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ടൗണ്‍ഷിപ്പിനുള്ള കരട് പട്ടികയില്‍ 388 കുടുംബങ്ങളാണ് ഒന്നാംഘട്ട പട്ടികയിലുള്ളത്. ടൗണ്‍ഷിപ്പിനുള്ള കരട് പട്ടികയില്‍ താമസയോഗ്യമല്ലെന്ന് പഠന റിപ്പോര്‍ട്ടുകള്‍ കണ്ടെത്തിയ സ്ഥലത്ത് ടൗണ്‍ഷിപ്പുണ്ടാക്കിയാല്‍ തങ്ങള്‍ എങ്ങനെ സമാധാനത്തോടെ താമസിക്കുമെന്നും ദുരന്തബാധിതര്‍ ചോദിക്കുന്നു. പലര്‍ക്കും വാടക താങ്ങാന്‍ വയ്യാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഇന്നലെയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. പട്ടിക പ്രസിദ്ധീകരിക്കും മുന്‍പ് പഞ്ചായത്ത് മെമ്പറുമാരോട് അഭിപ്രായം ചോദിച്ചില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.

Continue Reading

Trending