Culture
എതിര്‍പ്പുകള്‍ അവരവരുടെ ഭാഷയില്‍ പ്രകടിപ്പിച്ചു എന്നിരിക്കും അത് കേട്ട് വിറളി പിടിച്ചിട്ടു കാര്യമില്ല; നടന്‍ സിദ്ദിഖ്

രാജ്യാന്തര ചലച്ചിത്രമേളയില്‍ നടി പാര്‍വതി കസബയിലെ സ്ത്രീവിരുദ്ധതയെ വിമര്‍ശിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ പ്രതികരണവുമായി നടന്‍ സിദ്ദിഖ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ പ്രധാന വിഷയം പാര്‍വതിയും, കസബയും, മമ്മൂട്ടിയും ഒക്കെയാണല്ലോ? പലരുടെയും അഭിപ്രായങ്ങള്‍ കേട്ടപ്പോള്‍ എനിക്കും ഇതേക്കുറിച്ച് രണ്ടു വാക്ക് പറയണമെന്ന് തോന്നി എന്ന ആമുഖത്തോടെയാണ് സിദ്ദിഖിന്റെ ഫേസ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്.
ആര്‍ക്കും അവരവരുടെ അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ സ്വാതന്ത്ര്യമുള്ള ഒരു നാടാണ് നമ്മുടേത്. നമ്മള്‍ ഒരു അഭിപ്രായം പറയുമ്പോള്‍ അതിനെ അനുകൂലിക്കുന്നവരും എതിര്ക്കു ന്നവരും ഉണ്ടാവാം. എതിര്‍്ക്കുന്നവര്‍ അവരുടെ എതിര്‍പ്പുകള്‍ അവരവരുടെ ഭാഷയില്‍ പ്രകടിപ്പിച്ചു എന്നിരിക്കും. അത് കേട്ട് വിറളി പിടിച്ചിട്ടു കാര്യമില്ലെന്ന് സിദ്ദീഖ് പറഞ്ഞു.
പാര്‍വതിയുടെ അഭിപ്രായത്തോട് വിയോജിപ്പുള്ളവര്‍ പറഞ്ഞ കാര്യങ്ങളിലും വസ്തുത ഉണ്ടെന്നു അത് കേട്ടവര്‍ക്കും തോന്നി. നമ്മള്‍ ഒരു കാര്യത്തെ കുറിച്ച് പ്രതികരിക്കുമ്പോ ള്‍ അതിനെ തുടര്ന്നു ണ്ടാവുന്ന ഭവിഷ്യത്തുകള്‍ കൂടി മുന്നില്‍ കാണേണ്ടേ? അല്ലാതെ ഞാന്‍ പറയുന്ന അഭിപ്രായങ്ങള്‍ എല്ലാവരും കേട്ട്‌കൊള്ളണം, അതിനെ എതിര്ത്തുാ ആരും ഒന്നും പറയാന്‍ പാടില്ല എന്ന് ചിന്തിക്കുന്നത് ശരിയാണോ എന്നും സിദ്ദീഖ് ചോദിക്കുന്നു.
ഇതിനെല്ലാം മമ്മുട്ടി മറുപടി പറയണമെന്ന് പറയുന്നവരേയും സിദ്ദീഖ് വിമര്‍ശിച്ചു. പാര്‍വതിയെ എതിര്ക്കു ന്നവരെയെല്ലാം മമ്മൂട്ടി അടക്കി ഇരുത്തണമെന്ന് പറഞ്ഞു കൊണ്ട്. മമ്മൂട്ടിക്ക് അതാണോ പണി??, മമ്മൂട്ടി പറഞ്ഞിട്ടാണോ ഇവരൊക്കെ പാര്‍വതിയെ തെറി വിളിച്ചത്?? അതിനുള്ള വഴി ഒരുക്കികൊടുത്തത് പാര്‍വതി തന്നെയല്ലേ ?? അപ്പൊ അവരെ അടക്കി നിര്‍ത്താനുള്ള ബാദ്ധ്യത അല്ലെങ്കില്‍ അവരോടു മറുപടി പറയാനുള്ള ബാദ്ധ്യത പാര്‍വതിക്ക് തന്നെയാണെന്നും സിദ്ദീഖ് വ്യക്തമാക്കി.
പാര്‍വതി പറഞ്ഞതിനെക്കുറിച്ച് താന്‍ മമ്മൂട്ടിയോട് നേരിട്ട് ചോദിച്ചുവെന്നും സിദ്ദിഖ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പാര്‍വതിയുടെ പ്രസംഗം കേട്ട അന്ന് തന്നെ ഞാന്‍ മമ്മൂക്കയോട് ഇതിനെ കുറിച്ച് ചോദിച്ചു. അദ്ദേഹം ചിരിച്ചുകൊണ്ടാണ് പറഞ്ഞത് ‘ കുട്ടികളല്ലെടാ അവരെന്തെങ്കിലും പറഞ്ഞോട്ടെ’ എന്നും സിദ്ദീഖ് പറഞ്ഞു. എന്നാല്‍ ഇത് സിദ്ദിഖിന്റെ വെരിഫൈഡ് ഫെയ്‌സ് ബുക്ക് പേജല്ല.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ പ്രധാന വിഷയം പാര്‍വതിയും, കസബയും, മമ്മൂട്ടിയും ഒക്കെയാണല്ലോ? പലരുടെയും അഭിപ്രായങ്ങള്‍ കേട്ടപ്പോള്‍ എനിക്കും ഇതേക്കുറിച്ച് രണ്ടു വാക്ക് പറയണമെന്ന് തോന്നി.
സംഭവിച്ചതെന്താണ്? ഫിലിം ഫെസ്റ്റിവല്‍ നടക്കുന്ന സമയത്ത് ഒരു ചടങ്ങില്‍ വെച്ച് നടി പാര്‍വതി പറഞ്ഞു. കസബ എന്ന സിനിമയില്‍ മമ്മുട്ടി സ്ത്രീകളോട് മോശമായ തരത്തില്‍ പെരുമാറുകയോ അവരെ ഇകഴ്ത്തി സംസാരിക്കുകയോ ചെയ്യുന്ന ഒരു സീനുണ്ട്. അത് കണ്ടപ്പോള്‍ എനിക്ക് വലിയ വിഷമം തോന്നി. മമ്മുട്ടിയെ പോലുള്ള ഒരു നടന്‍ അത് ചെയ്യാന്‍ പാടില്ലായിരുന്നു. ഇതായിരുന്നു ആ കുട്ടി പറഞ്ഞത്. അത് ആ കുട്ടിയുടെ അഭിപ്രായമാണ്. ആര്ക്കും അവരവരുടെ അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ സ്വാതന്ത്ര്യമുള്ള ഒരു നാടാണ് നമ്മുടേത്. നമ്മള്‍ ഒരു അഭിപ്രായം പറയുമ്പോള്‍ അതിനെ അനുകൂലിക്കുന്നവരും എതിര്ക്കു ന്നവരും ഉണ്ടാവാം. എതിര്ക്കു ന്നവര്‍ അവരുടെ എതിര്പ്പു കള്‍ അവരവരുടെ ഭാഷയില്‍ പ്രകടിപ്പിച്ചു എന്നിരിക്കും. അത് കേട്ട് വിറളി പിടിച്ചിട്ടു കാര്യമില്ല. പാര്‍വതിയുടെ അഭിപ്രായത്തോട് വിയോജിപ്പുള്ളവര്‍ പറഞ്ഞ കാര്യങ്ങളിലും വസ്തുത ഉണ്ടെന്നു അത് കേട്ടവര്‍ക്കും തോന്നി. നമ്മള്‍ ഒരു കാര്യത്തെ കുറിച്ച് പ്രതികരിക്കുമ്പോ ള്‍ അതിനെ തുടര്ന്നു ണ്ടാവുന്ന ഭവിഷ്യത്തുകള്‍ കൂടി മുന്നില്‍ കാണേണ്ടേ? അല്ലാതെ ഞാന്‍ പറയുന്ന അഭിപ്രായങ്ങള്‍ എല്ലാവരും കേട്ട്‌കൊള്ളണം, അതിനെ എതിര്ത്തുാ ആരും ഒന്നും പറയാന്‍ പാടില്ല എന്ന് ചിന്തിക്കുന്നത് ശരിയാണോ ? ഇന്നിപ്പോ മറ്റൊരു സഹോദരി ഇറങ്ങിയിടുണ്ട്, പാര്‍വതിയെ എതിര്ക്കു ന്നവരെയെല്ലാം മമ്മൂട്ടി അടക്കി ഇരുത്തണമെന്ന് പറഞ്ഞു കൊണ്ട്. മമ്മൂട്ടിക്ക് അതാണോ പണി??, മമ്മൂട്ടി പറഞ്ഞിട്ടാണോ ഇവരൊക്കെ പാര്‍വതിയെ തെറി വിളിച്ചത്?? അതിനുള്ള വഴി ഒരുക്കികൊടുത്തത് പാര്‍വതി തന്നെയല്ലേ ?? അപ്പൊ അവരെ അടക്കി നിര്‍ത്താനുള്ള ബാദ്ധ്യത അല്ലെങ്കില്‍ അവരോടു മറുപടി പറയാനുള്ള ബാദ്ധ്യത പാര്‍വതിക്ക് തന്നെയാണ്. പാര്‍വതിയുടെ പ്രസംഗം കേട്ട അന്ന് തന്നെ ഞാന്‍ മമ്മൂക്കയോട് ഇതിനെ കുറിച്ച് ചോദിച്ചു. അദ്ദേഹം ചിരിച്ചുകൊണ്ടാണ് പറഞ്ഞത് ‘ കുട്ടികളല്ലെടാ അവരെന്തെങ്കിലും പറഞ്ഞോട്ടെ’
പാര്‍വതിയുടെ അത്രയും അറിവോ ഇംഗ്ലീഷ് പരിജ്ഞാനമോ അഭിനയശേഷിയോ ഒന്നും എനിക്കില്ല. ആകെ ഉള്ളത് ആ കുട്ടിയുടെ അച്ഛേെന്റാ പ്രായം മാത്രം. (അതും എന്റെ മിടുക്കല്ല) . ആ പ്രായം വച്ചുകൊണ്ടു ഒരു കാര്യം പറഞ്ഞോട്ടെ, കുട്ടീ നമ്മളൊക്കെ ഒരേ മേഖലയില്‍ ജോലി ചെയ്യുന്നവരല്ലേ അവിടെ ഞങ്ങള്‍ പെണ്ണുങ്ങള്‍, നിങ്ങള്‍ ആണുങ്ങള്‍ എന്നൊക്കെ വേണോ ?? നമ്മള്‍ നമ്മള്‍ എന്ന് മാത്രം പോരേ !!!!
മേല്പറഞ്ഞതു എന്റെ് അഭിപ്രായമാണ്. എതിര്‍പ്പുള്ളവര്‍ ഉണ്ടാകും. അവരുടെ എതിര്‍പ്പുകള്‍ ക്ഷമയോടെ കേള്‍ക്കാനുള്ള സഹിഷ്ണുതയും എനിക്കുണ്ട്. ഞാന്‍ ഉദ്ദേശിച്ചത് എന്റെഉ സഹപ്രവര്‍ത്തകരെ മറ്റുള്ളവര്‍ തെറി വിളിക്കുന്നത് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. അത്ര മാത്രം.
Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Film
മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

GULF
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു
2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു
ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്
ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു
പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.
-
india3 days ago
പാകിസ്ഥാന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവെച്ചു; സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ എന്‍ഐഎ അറസ്റ്റ് ചെയ്തു
-
kerala3 days ago
ഡ്രൈവിങ്ങിനിടെ ഫോണിലൂടെ സംസാരിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു
-
kerala3 days ago
ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്ത് സുരേഷിന് പങ്ക് വ്യക്തമാക്കി ഹൈക്കോടതി
-
india1 day ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
kerala3 days ago
ആലപ്പുഴയില്‍ ശക്തമായ മഴയിലും കാറ്റിലും കടയുടെ മേല്‍ക്കൂര വീണ് പതിനെട്ടുകാരി മരിച്ചു
-
News3 days ago
പീഡനക്കേസില്‍ അറസ്റ്റിലാകുന്ന പ്രതികള്‍ക്ക് രാസ ഷണ്ഡീകരണം നടത്താനൊരുങ്ങി ബ്രിട്ടന്
-
GULF3 days ago
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു
-
kerala3 days ago
മഴ ശക്തം; മൂന്ന് ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട്