Culture
കഠ്വ: പാര്‍ട്ടി പറഞ്ഞിട്ടാണ് പ്രതികള്‍ക്കായി ഇന്ത്യന്‍ പതാകയേന്തി മാര്‍ച്ച് നടത്തിയത്, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബി.ജെ.പി മുന്‍മന്ത്രി

കഠ്വ: കശ്മീരിലെ കഠ്വയില് എട്ടുവയസ്സുകാരി പെണ്‍കുട്ടിയെ ക്ഷേത്രത്തില്‍ വെച്ച് ക്രൂരമായി ബലാല്‍സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യം പ്രതിഷേധിക്കവേ പ്രതികളെ ന്യായീകരിച്ച് റാലി നടത്തിയ ബി.ജെ.പി മന്ത്രിമാരെ മുഖ്യമന്ത്രി പുറത്താക്കിയിരുന്നു. സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുകളുമായി പുറത്താക്കപ്പെട്ട മന്ത്രി രംഗത്തെത്തി.
തങ്ങള്ഹിന്ദു ഏക്താ മഞ്ചിന്റെ റാലിയില്‍ പങ്കെടുത്തത്, പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയും നിര്ദ്ദേശപ്രകാരവുമായിരുന്നുവെന്ന വെളിപ്പെടുത്തലുമായി മന്ത്രി സ്ഥാനം നഷ്ടമായ ചദര്‍ പ്രകാശ് ഗംഗ. എന്തിനാണ് റാലിയുടെ പേരില്‍ തങ്ങളെ മാത്രം പഴിക്കണതെന്നും, പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശങ്ങള്‍ തങ്ങള്‍ നടപ്പിലാക്കുകയായിരുന്നു, പാര്‍ട്ടിയുടെ മുഖം രക്ഷിക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ സാത് ശര്‍മ്മയുടെ നിര്‍ദ്ദേശമനുസരിച്ചാണ് ഹിന്ദു ഏക്താ മഞ്ചിന്റെ റാലിയില്‍ പങ്കെടുത്തതെന്നായിരുന്നു മന്ത്രിയുടെ വെളി്പ്പെടുത്തല്. മന്ത്രിയുടെ ഏറ്റുപറച്ചിലിലൂടെ സംഭവത്തില്‍ ബി.ജെ.പിയുടെ പൊയ്മുഖമാണ് മറനീക്കി പുറത്തു വന്നിരിക്കുന്നത്.
എട്ടു വയസ്സുകാരി ആസിഫയുടെ മരണത്തില്‍ പ്രതികളായവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തിന്റെ ത്രിവര്‍ണ്ണ പതാക ഏന്തി മന്ത്രിമാരായ ഗംഗയും, ലാല്‍ സിംഗും നടത്തിയ റാലി ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ആസിഫയുടെ കൊലപാതകം രാജ്യാന്തര തലത്തില്‍ വരെ പ്രതിഷേധം അലയടിക്കവെ പ്രതികളെ സംരക്ഷിക്കാന്‍ മന്ത്രിമാര്‍ തന്നെ റാലി നടത്തിയത് ഏറെ പ്രതിഷേധങ്ങള്‍ സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് ഇവരെ പുറത്താക്കിയതായി മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു.
Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Film
മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

GULF
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു
2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്സലന്‍സ് അവാര്‍ഡ് നല്കി ആദരിച്ചു

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്സലന്‍സ് അവാര്‍ഡ് നല്കി ആദരിച്ചു
ദുബൈ വിമണ്‍സ് അസോസിയേഷന് ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്
ഡോ. പുത്തൂര്‍ റഹ്മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു
പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്റഫ് നന്ദിയും പറഞ്ഞു.
-
india3 days ago
പാകിസ്ഥാന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവെച്ചു; സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ എന്‍ഐഎ അറസ്റ്റ് ചെയ്തു
-
kerala3 days ago
ഡ്രൈവിങ്ങിനിടെ ഫോണിലൂടെ സംസാരിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു
-
kerala3 days ago
ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്ത് സുരേഷിന് പങ്ക് വ്യക്തമാക്കി ഹൈക്കോടതി
-
kerala3 days ago
കനത്ത മഴ; കോട്ടയം, കോഴിക്കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
-
india1 day ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
kerala3 days ago
ആലപ്പുഴയില്‍ ശക്തമായ മഴയിലും കാറ്റിലും കടയുടെ മേല്‍ക്കൂര വീണ് പതിനെട്ടുകാരി മരിച്ചു
-
News3 days ago
പീഡനക്കേസില്‍ അറസ്റ്റിലാകുന്ന പ്രതികള്‍ക്ക് രാസ ഷണ്ഡീകരണം നടത്താനൊരുങ്ങി ബ്രിട്ടന്
-
GULF3 days ago
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു