Connect with us

india

പാര്‍ലമെന്‍റ് സുരക്ഷാ വീഴ്ചയിലെ പ്രതിഷേധം; 11 എംപിമാരുടെ സസ്‌പെൻഷൻ പിൻവലിച്ചു

കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ സുരക്ഷാ വീഴ്ച ഉണ്ടായതിനെ തുടർന്ന് വലിയ പ്രതിഷേധമാണ് അരങ്ങേറിയത്. ഇതിനെ തുടർന്ന് 146 പ്രതിപക്ഷ എം.പിമാരെയാണ് ഇരുസഭകളിൽ നിന്നുമായി സസ്‌പെൻഡ് ചെയ്തത്.

Published

on

പാർലമെന്റ് സുരക്ഷാ വീഴ്ചയിൽ പ്രതിഷേധിച്ച പതിനൊന്ന് എംപിമാരുടെ സസ്‌പെൻഷൻ പിൻവലിച്ചു. രാജ്യസഭാ ചെയർമാനാണ് സസ്പെൻഷൻ പിൻവലിച്ചത്. 11 എംപിമാരും അവകാശ ലംഘനം നടത്തിയതായി പ്രിവിലേജ് കമ്മിറ്റി റിപ്പോർട്ടിൽ ആരോപിച്ചിരുന്നു.

എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കാൻ അഭ്യർത്ഥിച്ചെന്ന് പാർലമെന്ററി കാര്യമന്ത്രി പ്രള്‍ഹാദ് ജോഷി ഇന്ന് ഉച്ചക്ക് അറിയിച്ചിരുന്നു. ലോക്സഭാ സ്പീക്കറോടും രാജ്യസഭാ അധ്യക്ഷനോടുമാണ് സർക്കാർ അഭ്യർത്ഥന നടത്തിയത്. പ്രിവിലേജ് കമ്മിറ്റിയോട് ഇക്കാര്യം നിർദ്ദേശിക്കാം എന്ന് ഇരുവരും സമ്മതിച്ചുവെന്നും മന്ത്രി പറഞ്ഞിരുന്നു.

കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ സുരക്ഷാ വീഴ്ച ഉണ്ടായതിനെ തുടർന്ന് വലിയ പ്രതിഷേധമാണ് അരങ്ങേറിയത്. ഇതിനെ തുടർന്ന് 146 പ്രതിപക്ഷ എം.പിമാരെയാണ് ഇരുസഭകളിൽ നിന്നുമായി സസ്‌പെൻഡ് ചെയ്തത്. പാര്‍ലമെന്‍റ് ചേരുന്നതിന് മുന്നോടിയായുള്ള സർവക്ഷിയോഗത്തിന് ശേഷമാണ് പ്രള്‍ഹാദ് ജോഷി സസ്പെന്‍ഷന്‍ പിന്‍വലിക്കുന്നതിനായി അഭ്യര്‍ഥിച്ചെന്ന് അറിയിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വഖഫ് നിയമഭേദഗതി ചോദ്യം ചെയ്ത് ഡിഎംകെയും സുപ്രീംകോടതിയില്‍

നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

Published

on

വഖഫ് നിയമഭേദഗതി ചോദ്യം ചെയ്ത് ഡിഎംകെയും സുപ്രീംകോടതിയില്‍. ലോക്സഭാംഗവും പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായ എ രാജയാണ് വഖഫ് നിയമഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

തമിഴ്നാട്ടില്‍ ഏകദേശം 50 ലക്ഷം വരുന്ന മുസ്ലിങ്ങളുടെയും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെ 20 കോടി മുസ്ലിങ്ങളുടെയും മൗലികാവകാശങ്ങള്‍ ലംഘിക്കുന്നതാണ് ഭേദഗതി നിയമം എന്ന് ഹര്‍ജിയില്‍ പറയുന്നു. ജെപിസിയിലും പാര്‍ലമെന്ററി ചര്‍ച്ചയിലും അംഗങ്ങള്‍ ഉന്നയിച്ച ഗുരുതരമായ എതിര്‍പ്പുകള്‍ പരിഗണിക്കാതെയാണ് നിയമം പാസാക്കിയതെന്നും ഡിഎംകെ വ്യക്തമാക്കുന്നു.

വഖഫ് നിയമഭേദഗതി നിയമത്തിനെതിരെ നേരത്തേ കോണ്‍ഗ്രസ് എംപി മുഹമ്മദ് ജാവേദ്, എഐഎംഐഎം മേധാവിയും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഒവൈസി, ആംആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാന്‍ എന്നിവര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

Continue Reading

india

മുസ്‌ലിം ലീഗിനെതിരായ മന്ത്രി ജോര്‍ജ് കുര്യന്റെ പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍നിന്ന് നീക്കം ചെയ്യണം; രാജ്യസഭാ ചെയര്‍മാന് കത്തയച്ച് പിവി അബ്ദുല്‍ വഹാബ് എംപി

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിനെതിരെ മന്ത്രി കുര്യന്‍ നടത്തിയ അവഹേളനപരവും വാസ്തവ വിരുദ്ധവുമായ പ്രസ്താവനകള്‍ രാജ്യസഭയുടെ ഔദ്യോഗിക രേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്നും പി.വി അബ്ദുല്‍ വഹാബ് എം.പി ആവശ്യപ്പെട്ടു.

Published

on

വഖഫ് ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിനെതിരെ മന്ത്രി ജോര്‍ജ് കുര്യന്‍ നടത്തിയ പ്രസ്താവന സാമുദായിക സ്പര്‍ധയുണ്ടാക്കുന്നതാണെന്നും സഭാരേഖകളില്‍ നിന്ന് ഇത് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് രാജ്യസഭാ ചെയര്‍മാന് കത്തയച്ച് പി.വി അബ്ദുല്‍ വഹാബ് എം.പി. ജോര്‍ജ് കുര്യന്റെ പരാമര്‍ശങ്ങള്‍ അനാവശ്യവും വാസ്തവ വിരുദ്ധവുമാണ്. മുസ്‌ലിം ലീഗിന്റെ പേരിനെയും ചിഹ്നങ്ങളെയും അപകീര്‍ത്തിപ്പെടുത്തുന്നതാണ്. സര്‍വ്വേന്ത്യാ മുസ്‌ലിംലീഗുമായും ആ പാര്‍ട്ടി പതാകയുമായും കുര്യന്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിനെ താരതമ്യം ചെയ്തത് പാര്‍ട്ടിയുടെ ചരിത്രത്തെയും സ്വത്വത്തെയും ബോധപൂര്‍വം തെറ്റായി ചിത്രീകരിക്കുന്നതിനാണ്.

1948 മാര്‍ച്ചില്‍ മദ്രാസില്‍ സ്ഥാപിതമായതാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്. മുസ്‌ലിം ലീഗിന്റെ പാര്‍ട്ടി ചിഹ്നം ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി അംഗീകരിച്ചതാണ്. അദ്ദേഹത്തിന്റെ വാദം വസ്തുതാപരമായി തെറ്റാണ്.
കേരളത്തിന്റെ സാമൂഹിക-മത-രാഷ്ട്രീയ രംഗത്ത് ഏറെ ആദരണീയനായ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ പേര് ഉപയോഗിച്ചു. കേരളത്തിലെ ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിംങ്ങള്‍ക്കും ഇടയില്‍ ശത്രുതാപരമായ ബന്ധം വളര്‍ത്തിയതിന് തങ്ങള്‍ ഉത്തരവാദിയാണെന്ന അടിസ്ഥാനരഹിതമായ ആരോപണം കെട്ടിച്ചമച്ചതാണ്. കേരള സമൂഹത്തില്‍ ചരിത്രപരമായി സമാധാനപരമായി സഹവര്‍ത്തിക്കുന്ന രണ്ട് സമുദായങ്ങള്‍ക്കിടയില്‍ ഭിന്നത വളര്‍ത്താന്‍ മാത്രമേ ഈ പ്രസ്താവന ഉപകരിക്കുകയുള്ളൂ. മന്ത്രി എന്ന നിലയില്‍ സത്യപ്രതിജ്ഞയ്ക്ക് വിരുദ്ധമായാണ് ജോര്‍ജ് കുര്യന്‍ പ്രവര്‍ത്തിച്ചത്. ഭരണഘടനാ ബാധ്യതകളുടെ വ്യക്തമായ ലംഘനമാണിത്. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിനെതിരെ മന്ത്രി കുര്യന്‍ നടത്തിയ അവഹേളനപരവും വാസ്തവ വിരുദ്ധവുമായ പ്രസ്താവനകള്‍ രാജ്യസഭയുടെ ഔദ്യോഗിക രേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്നും പി.വി അബ്ദുല്‍ വഹാബ് എം.പി ആവശ്യപ്പെട്ടു.

 

Continue Reading

india

രാജ്യത്ത് പാചക വാതകവില കൂട്ടി കേന്ദ്ര സര്‍ക്കാര്‍; 50 രൂപ വര്‍ദ്ധിപ്പിച്ചു

പുതുക്കിയ നിരക്ക് നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര മന്ത്രി ഹര്‍ജീപ് സിങ് പുരി അറിയിച്ചു.

Published

on

രാജ്യത്ത് പാചക വാതകവില കൂട്ടി കേന്ദ്ര സര്‍ക്കാര്‍. സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ 853 രൂപയാണ് പുതുക്കിയ വില. അതേസമയം പ്രധാനമന്ത്രി ഉജ്വല്‍ യോജന പദ്ധതിയിലുള്ളവര്‍ക്കും 50 രൂപ വില കൂടും. ഇതോടെ പുതുക്കിയ നിരക്ക് സിലിണ്ടറിന് 550 രൂപയാകും.

പുതുക്കിയ നിരക്ക് നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര മന്ത്രി ഹര്‍ജീപ് സിങ് പുരി അറിയിച്ചു. അതേസമയം, പെട്രോളിനും ഡീസലിനും എക്‌സൈസ് തിരുവ കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തി. രണ്ട് രൂപയാണ് വര്‍ധിപ്പിച്ചത്.

രാജ്യാന്തര എണ്ണ വിലയിലുണ്ടായ കുറവിന് അനുസരിച്ച് കമ്പനികള്‍ പെട്രോള്‍, ഡീസല്‍ വില കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

നേരത്തെ വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില വിര്‍ധിപ്പിച്ചിരുന്നു. 41 രൂപയായിരുന്നു വര്‍ധിപ്പിച്ചത്. ഇന്ധന നികുതി വര്‍ധിപ്പിച്ച് മണിക്കൂറുകള്‍ക്കകമാണ് പാചക വാതക വിലയും വര്‍ധിപ്പിച്ചിരിക്കുന്നത്.
അമേരിക്കന്‍ ഭരണകൂടത്തിന്റെ പ്രതികാര തീരുവകള്‍ മൂലം ആഗോള വ്യാപാര യുദ്ധം ഉണ്ടാകുമോ എന്ന ഭീതി നിലനില്‍ക്കുന്നതിനാല്‍, ആഗോള അസംസ്‌കൃത എണ്ണ വില കുറഞ്ഞുവരുന്ന സമയത്താണ് കേന്ദ്ര നടപടി.

 

Continue Reading

Trending