Football
പാരിസ് ഒളിമ്പിക്സ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം; ഫുട്ബോളില്‍ അർജന്റീനയും സ്പെയിനും കളത്തിലിറങ്ങും
സെന്റ് ഇറ്റിനിയിലെ ജെഫ്രി–-ഗുയിചാർഡ് സ്‌റ്റേഡിയത്തിൽ വൈകിട്ട് ആറരയ്‌ക്കാണ് മത്സരം.

പാരിസ് ഒളിമ്പിക്സ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം. ഒളിമ്പിക്സിന്റെ ഔദ്യോഗിക ഉദ്ഘാടനം വെള്ളിയാഴ്ചയാണെങ്കിലും, മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. ആദ്യ വിസിൽ ഫുട്‌ബോളിലാണ്. ലോകകപ്പും കോപയും നേടിയ അർജന്റീന ഇന്ന് മൊറോക്കോയെ നേരിടും. സെന്റ് ഇറ്റിനിയിലെ ജെഫ്രി–-ഗുയിചാർഡ് സ്‌റ്റേഡിയത്തിൽ വൈകിട്ട് ആറരയ്‌ക്കാണ് മത്സരം.
യൂറോ ചാമ്പ്യൻമാരായ സ്‌പെയ്‌നിന് ഉസ്‌ബെകിസ്ഥാനാണ് എതിരാളി. നിലവിലെ വെള്ളി മെഡൽ ജേതാക്കളാണ് സ്‌പെയ്‌ൻ. ആതിഥേയരായ ഫ്രാൻസ് ആദ്യകളിയിൽ അമേരിക്കയുമായി ഏറ്റുമുട്ടും. ഫ്രാൻസിലെ ഏഴ് വേദികളിലാണ് പുരുഷ–വനിതാ മത്സരങ്ങൾ. പുരുഷ വിഭാഗത്തിൽ 16 ടീമുകളാണ്. അണ്ടർ 23 കളിക്കാരാണ് അണിനിരക്കുക. ഒരു ടീമിൽ മൂന്നു മുതിർന്ന കളിക്കാരെ ഉൾപ്പെടുത്താം.
അതേസമയം നിലവിലെ ചാമ്പ്യൻമാരായ ബ്രസീലിന് യോഗ്യത നേടാനായില്ല. നാലുവീതം ഗ്രൂപ്പുകളിലായാണ് മത്സരം. ആദ്യ രണ്ട് സ്ഥാനക്കാർ ക്വാർട്ടറിലേക്ക് കടക്കും. ഓഗസ്റ്റ് ഒൻപതിനാണ് ഫൈനൽ.
.ഗ്രൂപ്പ് എ : ഫ്രാൻസ്, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഗിനിയ, ന്യൂസിലൻഡ്
.ഗ്രൂപ്പ് ബി : അർജന്റീന, മൊറൊക്കോ, യുക്രെയ്ൻ, ഇറാഖ്
.ഗ്രൂപ്പ് സി : ഉസബക്കിസ്ഥാൻ, സ്പെയിൻ, ഈജിപ്ത്, ഡൊമിനിക്കൻ റിപ്പബ്ലിക്ക്
.ഗ്രൂപ്പ് ഡി : ജപ്പാൻ, പരഗ്വായ്, മാലി, ഇസ്രാഈല്‍
മത്സരക്രമം (ഇന്ത്യൻ സമയ പ്രകാരം)
ജൂലൈ 24, ബുധൻ
അർജന്റീന vs മൊറോക്കോ (വൈകിട്ട് 6.30 ന്)
ഉസ്ബക്കിസ്ഥാൻ VS സ്പെയിൻ (വൈകിട്ട് 6.30 ကိ)
ഗിനിയ vs ന്യൂസിലൻഡ് (രാത്രി 8.30 ന്)
ഈജിപ്ത് vs ഡൊമിനിക്കൻ റിപ്പബ്ലിക്ക് (രാത്രി 8.30 ㎡)
ഇറാഖ് VS യുക്രെയ്ൻ (രാത്രി 10.30 ന്)
ജപ്പാൻ VS പരഗ്വായ് (രാത്രി 10.30 ന്)
ജൂലൈ 25, വ്യാഴം
ഫ്രാൻസ് vs യുണൈറ്റഡ് സ്റ്റേറ്റ്സ് (പുലർച്ചെ 12.30 ㎡)
മാലി vs ഇസ്രയേൽ (പുലർച്ചെ 12.30 ന്)
ജൂലൈ 27, ശനി
അർജന്റീന vs ഇറാഖ് (വൈകിട്ട് 6.30 ന്)
ഡൊമിനിക്കൻ റിപ്പബ്ലിക്ക് VS സ്പെയിൻ (വൈകിട്ട് 6.30 )
യുക്രെയ്ൻ VS മൊറോക്കോ ( രാത്രി 8.30 ന്)
ഉസ്ബക്കിസ്ഥാൻ VS ഈജിപ്‌ത് (രാത്രി 8.30 ന്)
ന്യൂസിലൻഡ് vs യുണൈറ്റഡ് സ്റ്റേറ്റ്സ് (രാത്രി 10.30 ㎡)
ഇസ്രയേൽ VS പരഗ്വായ് (രാത്രി 10.30 ന്)
ജൂലൈ 28, ഞായർ
ഫ്രാൻസ് vs ഗിനിയ (പുലർച്ചെ 12.30 ന്)
ജപ്പാൻ vs മാലി (പുലർച്ചെ 12.30 ന്)
ജൂലൈ 30, ചൊവ്വ
ഡൊമിനിക്കൻ റിപ്പബ്ലിക്ക് VS ഉസ്ബക്കിസ്ഥാൻ (വൈകിട്ട് 6.30 ന്)
സ്പെയിൻ VS ഈജിപ്ത് (വൈകിട്ട് 6.30 ന്)
ഉക്രെയ്ൻ VS അർജന്റീന (രാത്രി 8.30 ന്)
മൊറോക്കോ VS ഇറാഖ് (രാത്രി 8.30 ന്)
ന്യൂസിലൻഡ് vs ഫ്രാൻസ് (രാത്രി 10.30 ന്)
യുണൈറ്റഡ് സ്റ്റേറ്റ്സ് vs ഗിനിയ (രാത്രി 10.30 ന്)
ജൂലൈ 31, ബുധൻ
ഇസ്രയേൽ vs ജപ്പാൻ (പുലർച്ചെ 12.30 ന്)
പരഗ്വായ് vs മാലി (പുലർച്ചെ 12.30 ന്)
Football
ആ അധ്യായം അടഞ്ഞെന്ന് അനസ്
രാജ്യാന്തര കായിക റിപ്പോർട്ടർ കമാൽ വരദൂരാണ് ഫേസ്ബുക്ക് പോസ്റ്റിലുടെ ജോലി അധ്യായം അനസ് അടച്ചതായി വ്യക്തമാക്കിയത്

കോഴിക്കോട്: സർക്കാർ ജോലി കാര്യത്തിൽ ഇനി ആർക്ക് മുന്നിലും അപേക്ഷ നൽകാനില്ലെന്ന് ഫുട്ബോളർ അനസ് എടത്തൊടിക. അർഹമായ ജോലിക്കായി അംഗീകൃത മാർഗങ്ങളിൽ തന്നെ സഞ്ചരിച്ചു. പക്ഷേ കായിക മന്ത്രി ഉൾപ്പെടെയുള്ളവർ പ്രതികൂലമായാണ് സംസാരിക്കുന്നത്. രാജ്യത്തിനായി കളിച്ച ഒരു ഫുട്ബോളർക്കും അവഗണന സംഭവിക്കരുത് എന്ന് കരുതിയാണ് ജോലി കാര്യത്തിൽ ഉറച്ചുനിന്നത്. എന്നെ നന്നായി അറിയാവുന്ന കൊണ്ടോട്ടി എം.എൽ.എ ഇബ്രാഹിം നിയമസഭയിൽ രേഖകൾ സമർപ്പിച്ച് സംസാരിച്ചിട്ടും അധികൃതർ സംശയദൃഷ്ടിയോടെയാണ് കാര്യങ്ങൾ കണ്ടതെന്നും അനസ് സുചിപ്പിക്കുന്നു. രാജ്യാന്തര കായിക റിപ്പോർട്ടർ കമാൽ വരദൂരാണ് ഫേസ്ബുക്ക് പോസ്റ്റിലുടെ ജോലി അധ്യായം അനസ് അടച്ചതായി വ്യക്തമാക്കിയത്.
Football
ഈ സീസണ്‍ അവസാനത്തോടെ ഡി ബ്രൂയിനെ സിറ്റി വിട്ടേക്കും
സിറ്റിക്കായി 400 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ ഡിബ്രൂയിനെ ചാമ്പ്യൻസ് ലീഗ് അടക്കം നിരവധി കിരീട നേട്ടങ്ങളിൽ പങ്കാളിയായിട്ടുണ്ട്.

ഒരു പതിറ്റാണ്ടു കാലം മാഞ്ചസ്റ്റർ സിറ്റിയുടെ മധ്യനിരയിലെ അനിഷേധ്യ സാന്നിധ്യമായിരുന്ന കെവിൻ ഡിബ്രൂയിനെ ക്ലബ്ബ് വിടുന്നു. സോഷ്യൽ മീഡിയ പേജുകളിലൂടെ താരം തന്നെയാണ് ആരാധകരെ ഇക്കാര്യം അറിയിച്ചത്. സിറ്റിക്കായി 400 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ ഡിബ്രൂയിനെ ചാമ്പ്യൻസ് ലീഗ് അടക്കം നിരവധി കിരീട നേട്ടങ്ങളിൽ പങ്കാളിയായിട്ടുണ്ട്.
പ്രീമിയർ ലീഗിലെ എക്കാലത്തേയും മികച്ച മിഡ്ഫീൽഡർമാരുടെ കൂട്ടത്തിലാണ് ഡിബ്രൂയിനെയുടെ പേര് എണ്ണപ്പെടുന്നത്. പ്രീമിയർ ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് നൽകിയവരുടെ പട്ടികയിൽ റ്യാൻ ഗിഗ്‌സിന് ശേഷം രണ്ടാമതാണ് ഡിബ്രൂയിനെയുടെ സ്ഥാനം. കരിയറിലുടനീളം സിറ്റിയുടെ 118 ഗോളുകൾക്കാണ് ഡിബ്രൂയിനെ വഴിയൊരുക്കിയത്. റ്യാൻ ഗിഗ്‌സ് യുണൈറ്റഡ് ജഴ്‌സിയിൽ 162 ഗോളുകൾക്കാണ് വഴി തുറന്നത്.
പരിക്ക് വലച്ച അവസാന സീസണിൽ പലപ്പോഴും ബെഞ്ചിലായിരുന്നു ബെല്‍ജിയന്‍ താരത്തിന്‍റെ സ്ഥാനം. ആറ് തവണ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ഇത്തിഹാദ് ഷെല്‍ഫിലെത്തിച്ച ഡിബ്രൂയിനെ ഒരു ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലും ഒരു എഫ്.എ കപ്പിലും മുത്തമിട്ടു.
Football
ഡൊറിവൽ ജൂനിയറിനെ പുറത്താക്കി ബ്രസീൽ
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയോട് 4-1ന് പരാജയപ്പെട്ടതിന് പിന്നാലെയാണ് നടപടി.

ബ്രസീൽ ദേശീയ ഫുട്ബോൾ ടീം കോച്ച് ഡോറിവൽ ജൂനിയറിനെ പുറത്താക്കി. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയോട് 4-1ന് പരാജയപ്പെട്ടതിന് പിന്നാലെയാണ് നടപടി. നിര്‍ണായക ലോകകപ്പ് പോരാട്ടത്തില്‍ 4-1ന്റെ കനത്ത തോല്‍വിയാണ് അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്‌സില്‍ നടന്ന പോരാട്ടത്തില്‍ ബ്രസീലിനു നേരിടേണ്ടി വന്നത്. ഇതിനു പിന്നാലെയാണ് ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷൻ്റെ കനത്ത നടപടി.
ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷൻ തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഡൊറിവാള്‍ ജൂനിയര്‍ ഇനി ടീമിനൊപ്പം ഉണ്ടാകില്ല. അദ്ദേഹത്തിന്റെ ഭാവി പരിപാടിക്ക് എല്ലാവിധ ആശംസകളും നേരുന്നു. ദേശീയ ടീമിനായി ചെയ്ത സേവനങ്ങള്‍ക്കു നന്ദി പറയുന്നു. പുതിയ പരിശീലകനെ ഉടന്‍ തന്നെ നിയമിക്കും.എന്നായിരുന്നു അറിയിപ്പ്.
2022ലെ ലോകകപ്പ് ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയോടു പരാജയപ്പെട്ടതിനു പിന്നാലെ കോച്ച് ടിറ്റെയെ പുറത്താക്കിയാണ് ഡൊറിവാളിനെ ബ്രസീല്‍ നിയമിച്ചത്.62കാരനായ പരിശീലകന്‍ 16 മത്സരങ്ങളിലാണ് ടീമിനെ പരിശീലിപ്പിച്ചത്. 7 വീതം ജയവും തോല്‍വിയും 2 സമനിലയുമാണ് ഈ കാലഘട്ടിൽ ബ്രസീൽ നേടിയത്. ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ അര്‍ന്റീനയോടേറ്റ കനത്ത തോല്‍വിയുടെ മുഴുവന്‍ ഉത്തരവാദിത്വവും ഡൊറിവാള്‍ ഏറ്റെടുത്തിരുന്നു.
ബ്രസീലിൻ്റെ സൂപ്പർ താരം നെയ്മർ ഡൊറിവാളിനു കീഴിൽ ഒരു മത്സരങ്ങളിലും കളിച്ചിച്ചില്ല. 5 തവണ ലോക ചാംപ്യന്‍മാരായ ബ്രസീല്‍ നിലവിലെ സാഹചര്യത്തിൽ 2026ലെ ലോകകപ്പിലെത്താന്‍ കഠിനമായി പരിശ്രമിക്കേണ്ടിയിരിക്കുന്നു. അര്‍ജന്റീനയ്ക്കും ഇക്വഡോറിനും യുറുഗ്വെയ്ക്കും പിന്നില്‍ നാലാം സ്ഥാനത്താണ് ഇപ്പോൾ ബ്രസീൽ.
-
film3 days ago
രാമനെ അറിയില്ല, രാവണനാണ് നായകന്; പുതിയ റാപ്പിനെ കുറിച്ച് റാപ്പര്‍ വേടന്
-
kerala3 days ago
ജുബൈലില്‍ കോഴിക്കോട് സ്വദേശിനി മരണപ്പെട്ടു
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; ‘യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും’; സണ്ണി ജോസഫ്
-
kerala3 days ago
തമിഴ്നാട്ടില്‍ ലഡുവിന് ടൊമാറ്റോ സോസ് നല്‍കാത്തതില്‍ മലയാളി ഹോട്ടല്‍ ജീവനക്കാര്‍ക്ക് മര്‍ദനം
-
kerala3 days ago
കരുവന്നൂര്‍ കള്ളപ്പണക്കേസ്: ഇഡി അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു, 3 സിപിഎം മുന്‍ ജില്ലാ സെക്രട്ടറിമാര്‍ പ്രതികള്‍
-
kerala3 days ago
വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ ശക്തമാകും
-
kerala3 days ago
ആലപ്പുഴയില്‍ ശക്തമായ മഴയിലും കാറ്റിലും കടയുടെ മേല്‍ക്കൂര വീണ് പതിനെട്ടുകാരി മരിച്ചു
-
india3 days ago
പാകിസ്ഥാന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവെച്ചു; സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ എന്‍ഐഎ അറസ്റ്റ് ചെയ്തു