Connect with us

kerala

കുട്ടികള്‍ വാഹനമോടിച്ചാല്‍ രക്ഷിതാക്കള്‍ക്ക് പിടിവീഴും; ശിക്ഷാ നടപടികള്‍ വ്യക്തമാക്കി എം വി ഡി

കുട്ടികള്‍ വാഹനമോടിച്ചാല്‍ വാഹന ഉടമയ്‌ക്കോ രക്ഷിതാവിനോ 25,000 രൂപ പിഴയും മൂന്ന് വര്‍ഷം തടവും ലഭിച്ചേക്കും

Published

on

പ്രായ പൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിക്കുകയോ, നിയമലംഘനം നടത്തുകയോ ചെയ്താല്‍ രക്ഷിതാക്കള്‍ക്ക് പിടിവീഴും. കുട്ടികള്‍ വാഹനമോടിച്ചാല്‍ വാഹന ഉടമയ്‌ക്കോ രക്ഷിതാവിനോ 25,000 രൂപ പിഴയും മൂന്ന് വര്‍ഷം തടവും ലഭിച്ചേക്കും. കൂടാതെ വാഹനത്തിന്റെ റജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഒരു വര്‍ഷത്തേക്ക് റദ്ദാക്കും.

കുട്ടികളുടെ വാഹനമോടിക്കല്‍ ശിക്ഷാ നടപടികള്‍

മോട്ടോര്‍ വാഹന നിയമം വകുപ്പ് 180 & 181പ്രകാരം പിഴ. കൂടാതെ,

-വാഹന ഉടമ / രക്ഷിതാവ് ഇവരിലൊരാള്‍ക്ക് 25000 രൂപ പിഴ (MV Act 199 A(2)

-രക്ഷിതാവ് അല്ലെങ്കില്‍ ഉടമയ്ക്ക് 3 വര്‍ഷം വരെ തടവ് ശിക്ഷ. (MV Act 199 A(2)

-വാഹനത്തിന്റെ റെജിസ്‌ടേഷന്‍ ഒരു വര്‍ഷം റദ്ദാക്കല്‍. Mv Act 199 A (4)

-ഇരുപത്തിയഞ്ച് വയസു വരെ ഇന്ത്യയിലെവിടെ നിന്നും ലൈസന്‍സ്/ലേര്‍ണേര്‍സ് എടുക്കുന്നതിന് വിലക്ക്. MV Act 199 A(5)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോതമംഗലത്ത് ആറ് വയസ്സുകാരിയുടെ മരണം; ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത് രണ്ടാനമ്മ

സ്വന്തം കുട്ടി അല്ലാത്തതിനാല്‍ ഒഴിവാക്കാനായിരുന്നു കൊലപാതകം.

Published

on

കോതമംഗലത്ത് ആറു വയസ്സുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ സത്യം പുറത്ത്. കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത് രണ്ടാനമ്മ. സ്വന്തം കുട്ടി അല്ലാത്തതിനാല്‍ ഒഴിവാക്കാനായിരുന്നു കൊലപാതകം.

ഇന്നലെ രാത്രി ഭക്ഷണം കഴിച്ചു കിടന്ന മകള്‍ ഇന്ന് രാവിലെ എഴുന്നേറ്റില്ലെന്നായിരുന്നു കുട്ടിയുടെ പിതാവും കൊലപാതകിയായ രണ്ടാനമ്മയും പൊലീസിനോട് പറഞ്ഞിരുന്നത്. ഇന്‍ക്വസ്റ്റില്‍ കുട്ടിയുടെ ശരീരത്തില്‍ കാര്യമായ മുറിവുകളൊന്നും കണ്ടെത്തിയില്ല. അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ കുട്ടിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതാണെന്ന വിവരം പുറത്തു വന്നത്.

തുടര്‍ന്ന് പിതാവ് അജാസ് ഖാനെയും രണ്ടാനമ്മയും ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. ഇന്നലെ രാത്രി പിതാവായ അജാസ് വീട്ടില്‍ നിന്നും പുറത്തുപോയ സമയത്താണ് കുട്ടിയുടെ കഴുത്തു ഞെരിച്ച് രണ്ടാനമ്മ കൊലപ്പെടുത്തിയത്.

സംഭവത്തില്‍ അജാസ് ഖാന് പങ്കില്ലെന്നാണ് പോലീസ് നിഗമനം.

 

 

Continue Reading

kerala

വാഹനങ്ങള്‍ വാടകയ്ക്കു നല്‍കുന്നതില്‍ പുതിയ മാര്‍ഗനിര്‍ദേശവുമായി ഗതാഗത വകുപ്പ്

എട്ടില്‍ കൂടുതല്‍ സീറ്റുള്ള വാഹനങ്ങള്‍ വാടകയ്ക്കു നല്‍കാന്‍ പാടില്ലെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

Published

on

വാഹനങ്ങള്‍ വാടകയ്ക്കു നല്‍കുന്നതില്‍ പുതിയ മാര്‍ഗനിര്‍ദേശവുമായി ഗതാഗത വകുപ്പ്. സ്വകാര്യ വാഹനങ്ങള്‍ അനധികൃതമായി വാടകയ്ക്ക് നല്‍കരുതെന്നും നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്. എട്ടില്‍ കൂടുതല്‍ സീറ്റുള്ള വാഹനങ്ങള്‍ വാടകയ്ക്കു നല്‍കാന്‍ പാടില്ലെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

റെന്റ് എ ക്യാബ് ലൈസന്‍സിന് അപേക്ഷിക്കുമ്പോള്‍ കുറഞ്ഞത് 50 വാഹനങ്ങള്‍ക്ക് ഓള്‍ ഇന്ത്യാ പെര്‍മിറ്റ് വാങ്ങണം. കുറഞ്ഞത് അഞ്ച് ബൈക്കുകള്‍ ട്രാന്‍സ്പോര്‍ട്ട് വാഹനമായി രജിസ്റ്റര്‍ ചെയ്താലേ വാടകയ്ക്കു നല്‍കാന്‍ പറ്റൂ. എട്ടില്‍ കൂടുതല്‍ സീറ്റുള്ള വാഹനങ്ങള്‍ ഉടമയ്ക്കും കുടുംബാംഗങ്ങള്‍ക്കും മാത്രമേ ഉപയോഗിക്കാവൂവെന്നും വ്യക്തമാക്കിയിട്ടുണ്ട്.

സ്വകാര്യ വാഹനങ്ങള്‍ മറ്റുള്ള വ്യക്തികള്‍ക്ക് പണം വാങ്ങി വാടകയ്ക്കു നല്‍കുന്നത് മോട്ടോര്‍ വാഹന നിയമപ്രകാരം ശിക്ഷാര്‍ഹമാണെന്നും ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ അത്യാവശ്യഘട്ടങ്ങളില്‍ സൗജന്യമായി ഉപയോഗിക്കാന്‍ നല്‍കുന്നതില്‍ തെറ്റില്ലെന്നും പറയുന്നു. അനധികൃതമായി വാടകയ്ക്കു നല്‍കുന്ന സ്വകാര്യ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഗതാഗത വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് തുടങ്ങിയവ ഉണ്ടായിരിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

 

Continue Reading

kerala

ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

Published

on

പാലക്കാട്: താംബരം-രാമനാഥപുരം സ്‌പെഷല്‍ ട്രെയിന്‍ (ട്രെയിന്‍ നമ്പര്‍ 06103) 26, 28 തീയതികളിലും രാമനാഥപുരം-താംബരം സ്‌പെഷല്‍ (06104) 27, 29 തീയതികളിലും തിരുച്ചിറപ്പള്ളി-താംബരം സൂപ്പര്‍ഫാസ്റ്റ് സ്‌പെഷല്‍ (06190), താംബരം-തിരുച്ചിറപ്പള്ളി സ്‌പെഷല്‍ (06191) എന്നിവ 27, 28, 29, 31 തീയതികളിലും സര്‍വീസ് നടത്തില്ല.

മംഗളൂരു-കൊച്ചുവേളി സ്‌പെഷല്‍ (06041) 26, 28 തീയതികളിലും കൊച്ചുവേളി-മംഗളൂരു സ്‌പെഷല്‍ (06042) 27, 29 തീയതികളിലും റദ്ദാക്കിയതായും റെയില്‍വേ അറിയിച്ചു.

സ്‌പെഷല്‍ ട്രെയിനുകളുടെ സര്‍വിസ് നീട്ടി

പാലക്കാട്: ജബല്‍പൂര്‍-കോയമ്പത്തൂര്‍-ജബല്‍പൂര്‍ സൂപ്പര്‍ ഫാസ്റ്റ് പ്രതിവാര സ്‌പെഷല്‍ ട്രെയിനുകള്‍ (നമ്പര്‍ 02198/02197) ജനുവരി മൂന്ന്, ആറ് തീയതികളിലും അതിനു ശേഷവും ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ സര്‍വീസ് നടത്തുമെന്ന് റെയില്‍വേ അറിയിച്ചു.

 

Continue Reading

Trending