Connect with us

kerala

വര്‍ക്കലയില്‍ മാതാപിതാക്കളെ പുറത്താക്കിയ സംഭവം; മകള്‍ക്കും ഭര്‍ത്താവിനുമെതിരെ കേസെടുത്തു

അയിരൂര്‍ പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്.

Published

on

വര്‍ക്കല അയിരൂരില്‍ വയോധികരായ മാതാപിതാക്കളെ വീടിന് പുറത്താക്കിയ സംഭവത്തില്‍ മകള്‍ സിജിക്കും ഭര്‍ത്താവിനുമെതിരെ പൊലീസ് കേസെടുത്തു. അയിരൂര്‍ പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. സ്വത്ത് തട്ടിയെടുക്കല്‍, വഞ്ചന കുറ്റം എന്നിവ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ മകനെയും കേസില്‍ പ്രതി ചേര്‍ത്തേക്കും.

കഴിഞ്ഞ ദിവസമാണ് മകള്‍ മാതാപിതാക്കളെ പുറത്താക്കി ഗേറ്റ് പൂട്ടിയത്. 79 വയസ്സുള്ള സദാശിവനെയും 73 വയസ്സുള്ള സുഷമയെയുമാണ് മകള്‍ വീടിന് പുറത്താക്കി അടച്ചത്. നാട്ടുകാര്‍ ഗേറ്റ് തള്ളി തുറന്നെങ്കിലും മാതാപിതാക്കളെ അകത്ത് കയറ്റാന്‍ ഇവര്‍ തയ്യാറായില്ല. പിന്നാലെ അയിരൂര്‍ പൊലീസ് സ്ഥലത്തെത്തിയിട്ടും മകള്‍ വഴങ്ങിയില്ല.

നേരത്തെയും സമാനമായി മകള്‍ മാതാപിതാക്കളെ പുറത്താക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പിന്നാലെ പൊലീസ് ഇവരെ വൃദ്ധസദനത്തിലേക്ക് മാറ്റി.

പണം കിട്ടിക്കഴിഞ്ഞപ്പോള്‍ തങ്ങളെ മകള്‍ക്ക് വേണ്ടാതെയായെന്ന് മാതാപിതാക്കള്‍ പ്രതികരിച്ചു. മകള്‍ക്ക് 35 ലക്ഷം രൂപ നല്‍കിയിരുന്നെന്നും അത് ഉപയോഗിച്ച് നിര്‍മിച്ച വീട്ടില്‍ നിന്ന് തങ്ങളെ പുറത്താക്കിയെന്നും മാതാപിതാക്കള്‍ പറഞ്ഞു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

തിരുവനന്തപുരം:  ഉയർന്ന താപനിലയ്ക്കു സാധ്യതയുള്ളതിനാൽ ഇന്ന് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണു ജാഗ്രതാനിർദേശം.

മാർച്ച് 8 വരെ തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, മലപ്പുറം ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 – 3 ഡിഗ്രി സെൽഷ്യസ് കൂടുതൽ) ഉയർന്നേക്കും.

Continue Reading

kerala

ഇ.പിയെ കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയത് തന്നെ; കാരണം ജാഗ്രതക്കുറവെന്ന് സിപിഎം സംഘടനാ റിപ്പോർട്ട്, സജി ചെറിയാനും താക്കീത്

കേഡർമാർക്കിടയിൽ പാർട്ടി വിദ്യഭ്യാസം കുറയുന്നു എന്നും വിമർശനമുണ്ട്.

Published

on

സിപിഎം സംസ്ഥാന സമ്മേളനത്തിൽ സജി ചെറിയാന് മുന്നറിയിപ്പ്. സംസാരിക്കുമ്പോൾ സൂക്ഷിക്കണമെന്നാണ് സമ്മേളനത്തിൽ അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടിലെ പരാമർശം. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ഇ.പി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതാണെന്നും റിപ്പോർട്ടിൽ.

ഇ.പി ജയരാജൻ സജീവമല്ലാതിരുന്നത് കൊണ്ടാണ് എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതെന്ന് റിപ്പോർട്ട് പറയുന്നു. സംഘടനാ ദൗർബല്യമുണ്ടെന്നും, അത് പരിഹരിച്ചാൽ മാത്രമേ തുടർഭരണം സാധ്യമാകുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അടിമുടി തിരുത്തൽ അനിവാര്യമുള്ളിടത്ത് അത് നടപ്പാക്കണം.

പുതിയ കേഡർമാർക്ക് സംഘടനാ പ്രവർത്തനത്തിൻ്റെ അഭാവമുണ്ട്. കേഡർമാർക്കിടയിൽ പാർട്ടി വിദ്യഭ്യാസം കുറയുന്നു എന്നും വിമർശനമുണ്ട്. പാർട്ടി കേഡർമാർക്കിടയിലെ തെറ്റു തിരുത്തൽ പൂർണമായില്ല. തെറ്റ് തിരുത്തൽ തുടർന്നുകൊണ്ട് പോകണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

സഹകരണ ബാങ്കുകളിൽ നിന്ന് വലിയ തുക ലോണെടുത്ത് തിരിച്ചടക്കാത്ത പ്രവർത്തകരും നേതാക്കളുമുണ്ട്. കോടികളാണ് ഇങ്ങനെ തിരിച്ചു കിട്ടാനുള്ളത്. സർക്കുലർ നൽകിയിട്ടും തിരിച്ചടയ്ക്കാത്തവരുണ്ട്. എടുത്ത തുക തിരിച്ചടയ്ക്കാത്തത് ബാങ്കുകളെ പ്രതിസന്ധിയിലാക്കി. വലിയ തുക ലോണെടുക്കുന്നവർ ഉപരി കമ്മിറ്റിയുടെ അനുമതി വാങ്ങണം എന്നും റിപ്പോർട്ട് വ്യക്തമാക്കി.

Continue Reading

crime

തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; ഒരു കോടി 22 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

ചൊവ്വാഴ്ച രാവിലെ റിയാദില്‍ നിന്നെത്തിയ എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനില്‍ നിന്ന് നാല് ​സ്വർണ ക്യാപ്സ്യൂളുകളാണ് പിടിച്ചെടുത്തത്.

Published

on

തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. വിമാനത്താവളത്തിൽ എത്തിയ രണ്ട് യാത്രക്കാരിൽ നിന്നായി ഒരു കോടി 22 ലക്ഷം രൂപയുടെ സ്വർണമാണ് കസ്റ്റംസിന്റെ എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടിച്ചെടുത്തത്. ചൊവ്വാഴ്ച രാവിലെ റിയാദില്‍ നിന്നെത്തിയ എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനില്‍ നിന്ന് നാല് ​സ്വർണ ക്യാപ്സ്യൂളുകളാണ് പിടിച്ചെടുത്തത്.

ശരീരത്തിലൊളിപ്പിച്ച നിലയിൽ കണ്ടെത്തിയ 1063.37 ഗ്രാം തൂക്കമുള്ള സ്വർണമാണ് ക്യാപ്സ്യൂളിനുള്ളിൽ കടത്തിയത്. 86.20 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്. ബുധനാഴ്ച പുലര്‍ച്ചെ ദുബായില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കാരനില്‍ നിന്ന് 407.13 ഗ്രാം തൂക്കമുളളതും 35.62 ലക്ഷം രൂപ വില വരുന്നതും നാല് സ്വര്‍ണ്ണ ബാറുകളും പിടിച്ചെടുത്തു.

ഇയാള്‍ ധരിച്ചിരുന്ന ജീന്‍സ് പാന്റ്സിൽ രഹസ്യമായി നിര്‍മ്മിച്ച അറയിലായിരുന്നു സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. പിടികൂടിയവർക്കെതിരെ കസ്റ്റംസ് കേസെടുത്തു.

Continue Reading

Trending