ഡല്‍ഹി: സോഷ്യല്‍ മീഡിയയില്‍ പ്രകടമായ രാഹുല്‍ പ്രഭാവത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മങ്ങലേല്‍ക്കുന്നതായി റിപ്പോര്‍ട്ട്.
എന്‍.ഡി.എ സര്‍ക്കാറിന്റെ നോട്ട് നിരോധനത്തിലെ പരാജയവും ജി.എസി.ടിയിലെ തോല്‍വിയും ബിജെപി കൊട്ടിഘോഷിച്ച മോദി പ്രഭാവത്തിന് കോട്ടം തട്ടിച്ചതെന്നാണ് വിലയിരുത്തല്‍.
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ പുകഴ്ത്തിയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇകഴ്ത്തിയും എന്‍.ഡി.എയിലെ തന്നെ സഖ്യകക്ഷികള്‍ രംഗത്തു വന്നതിന് പിന്നാലെയാണ് സോഷ്യല്‍മീഡിയയിലും മാറ്റം പ്രകടമാകുന്നത്.
ശിവസേന എംപിയുടെ പരസ്യമായ സമൂഹ മാധ്യമങ്ങളില്‍ ഇതിനകം തന്നെ മോദിയെ, മണ്ടന്‍ പ്രധാനമന്ത്രിയാക്കിയും പപ്പുമോദിയാക്കിയും നിരവധി ട്രോളുകളും പോസ്റ്റുകളാണ് എത്തിയത്.
ശിവസേന എംപി സഞ്ജയ് റാവത്താണ് രാഹുല്‍ഗാന്ധിയെ പുകഴ്ത്തി രംഗത്തെത്തിയത്. രാഹുല്‍ ഗാന്ധി രാജ്യത്തെ നയിക്കാന്‍ പ്രാപ്തനാണെന്ന് പറഞ്ഞ റാവത്ത്, മോദി തരംഗം മങ്ങിയതായും രാവത്ത് വ്യക്തമാക്കി. ഒരു ചാനല്‍ ചര്‍ച്ചയിലായിരുന്നു ബിജെപിയെ ഞെട്ടിച്ച, ശിവസേന എം.പിയുടെ പ്രസ്തവന.
ചര്‍ച്ചയില്‍, സമൂഹ മാധ്യമങ്ങളില്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് പപ്പു എന്ന് വിളിക്കുന്നത് ശരിയല്ലെന്നും, റാവത്ത് അഭിപ്രായപ്പെട്ടിരുന്നു. രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ ശക്തി ജനങ്ങളാണെന്നും ജനങ്ങള്‍ മനസുവെച്ചാല്‍ ആരെയും പപ്പുവാക്കാന്‍ സാധിക്കുമെന്ന് റാവത്ത് ചൂണ്ടിക്കാട്ടിയിരുന്നു.
ശിവസേനയുടെ പരസ്യമായ വിമര്‍ശനത്തിന് ശേഷമാണ് ട്വിറ്ററില്‍ പപ്പുമോദി ഹാഷ്ടാഗ് #PAPPUMODI പ്രകടമായത്.
ഗുജറാത്ത് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബിജെപിയെ പ്രതിരോധത്തിലാക്കി രാഹുലിന്റെ തിരിച്ചു വരവ്.
മോദിയുടെ ഗുജറാത്തില്‍ പ്രധാനമന്ത്രിക്കും ബിജെപിക്കുമെതിരെ തുടര്‍ച്ചയായ വിമര്‍ശനങ്ങളാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ ഉന്നയിക്കുന്നത്.
രാഹുല്‍ ഗാന്ധിയെ പഴയലോലെ ചെറുക്കാനും സോഷ്യല്‍ മീഡിയയില്‍ സംഘപരിവാറിന് സാധിക്കുന്നില്ലെന്നും വിലയിരുത്തലുണ്ട്.
അതിനിടെ, രാഹുല്‍ ഗാന്ധിയെ ഇകഴ്ത്താന്‍ പുതിയശ്രമം സോഷ്യല്‍ മീഡിയയിലുണ്ടായി. ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത പി.എച്ച്.ഡി ചേമ്പറിന്റെ വാര്‍ഷിക അവാര്‍ഡ്ദാന പരിപാടിയിലെ ചില ദൃശ്യംമാത്രം പുറത്തുവിട്ട് കോണ്‍ഗ്രസ് ഉപാധ്യക്ഷനം ഇകഴ്ത്താനാണ് ശ്രമമുണ്ടായത്. പരിപാടിയില്‍ വിവാഹത്തെ കുറിച്ചു മറ്റും രാഹുല്‍ പങ്കുവെച്ച വിവരങ്ങള്‍ പുറത്തുവിട്ടായിരുന്നു പരിഹാസം.
എന്നാല്‍ വ്യക്തിപരമായ കാര്യങ്ങള്‍ രാഹുല്‍ പങ്കുവെച്ചത് ബോക്സറും ഒളിമ്പിക് മെഡല്‍ ജേതാവുമായ വിജേന്ദര്‍ സിങിന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായിരുന്നു എന്നു പിന്നീട് സോഷ്യല്‍ മീഡിയല്‍ തന്നെ പ്രചരിക്കുകയാണുണ്ടായത്. ഇതോടെ സങ്കികളുടെ ശ്രമം കടുത്ത വിമര്‍ശനത്തിനും ഇടയായി.
പരിപാടിയില്‍ വ്യക്തിപരമായ ചോദ്യങ്ങള്‍ക്ക് രാഹുല്‍ഗാന്ധി വ്യക്തമായ മറുപടിയാണ് നല്‍കിയത്. ‘ ഞാന്‍ വിധിയില്‍ വിശ്വസിക്കുന്ന ആളാണെന്നും സംഭവിക്കേണ്ടത് അതിന്റെ സമയത്ത് സംഭവിക്കുമെന്നുമാണ് രാഹുല്‍ ഗാന്ധിപ്രതികരിച്ചത്.
തുടര്‍ന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്റെ ആരോഗ്യത്തെ സംബന്ധിച്ച ഒളിമ്പിക് ജേതാവിന്റെ ചോദ്യത്തിനും രാഹുല്‍ ഉത്തരം നല്‍കി.
‘ഞാന്‍ വ്യായാമം ചെയ്യാറുണ്ട്. നീന്താറുമുണ്ട്. ഐക്കിഡോയില്‍ ഞാന്‍ ബ്ലാക്ക്‌ബെല്‍റ്റ് ആണ്. എന്നാല്‍ ഞാനത് പൊതുമധ്യത്തില്‍ പറയാറില്ലെന്നുമായിരുന്ന, രാഹുല്‍ ഗാന്ധിയുടെ മറുപടി.
തുടര്‍ന്ന്, വ്യായാമത്തിന്റെ വീഡിയോ എടുത്ത് പോസ്റ്റ് ചെയ്താല്‍ അത് ആളുകള്‍ക്ക് പ്രചോദനമാവില്ലെ എന്നായി വിജേന്ദറിന്റെ ചോദ്യം. എന്നാല്‍ അത് പിന്നീടൊരിക്കല്‍ ചെയ്യാമെന്നായിരുന്നു, കോണ്‍ഗ്രസ് ഉപാധ്യക്ഷന്റെ ചിരിച്ചുകൊണ്ടുള്ള മറുപടി.
ജി.എസ്.ടി നടപ്പാക്കിയതിനെതിരെ ഗുജറാത്തില്‍ നടന്ന മാര്‍ച്ചുകള്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വെല്ലുവിളിയാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജിഎസ്ടിയുടെ പ്രത്യാഘാതവും ജനങ്ങള്‍ക്കുള്ള അതൃപ്തിയും ഡിസംബറില്‍ നടക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും വിലയിരുത്തലുണ്ട്. ഇതിനിടെ ഗുജറാത്തില്‍ രാഹുല്‍ ഗാന്ധി രണ്ടു പര്യടനം വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. തിരിച്ചുവരവ് വ്യക്തമാക്കുന്ന വിധം പ്രചാരണത്തിന് ഗുജറാത്തില്‍ വന്‍ വരവേപ്പാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന് ലഭിച്ചത്.