Connect with us

kerala

തദ്ദേശഭരണ വോട്ടർ പട്ടിക; പരിശോധന പൂർത്തിയാക്കാൻ അനുവദിച്ചിരുന്ന സമയം നീട്ടി

പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ക്ക് പേരു ചേര്‍ക്കാനുള്ള അവസരം ആഗസ്റ്റ് 12 മുതലാണ് ആരംഭിച്ചത്. വോട്ടര്‍മാര്‍ക്ക് ഓണ്‍ലൈനായി തന്നെ അപേക്ഷകള്‍ സമര്‍പ്പിക്കാനും അവസരമുണ്ട്. www.lsgelection.kerala.gov.in വെബ്‌സൈറ്റിലാണ് അപേക്ഷ നല്‍കേണ്ടത്.

Published

on

തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയിലെ ആക്ഷേപങ്ങളും പരാതികളും സംബന്ധിച്ച പരിശോധനക്ക് അനുവദിച്ചിരുന്ന സമയം നീട്ടി. പരിശോധകള്‍ക്കായി നാളെ വരെ നല്‍കിയ സമയം അവ പൂര്‍ത്തിയാക്കാനായി 25 വരെയാണ് നീട്ടിയത്.

വെള്ളിയാഴ്ച്ചയോടകം വെബ്‌സൈറ്റില്‍ വിവരങ്ങള്‍ അപ്ലോഡ് ചെയ്യാനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് നല്‍കിയ നിര്‍ദേശം. പട്ടികയില്‍ നിന്നും പേരുവെട്ടിമാറ്റിയവ തിരുത്താനും പുതിയവ ചേര്‍ക്കാനും താമസം മാറ്റിയവര്‍ക്ക് അതനുസരിച്ച് വാര്‍ഡ് മാറ്റാനും ഒരു അവസരം കൂടി നല്‍കണമെന്ന് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികളെ അറിയിച്ചിരുന്നു. ഇതനുസരിച്ച് 26നു പുതുക്കിയ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും.

പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ക്ക് പേരു ചേര്‍ക്കാനുള്ള അവസരം ആഗസ്റ്റ് 12 മുതലാണ് ആരംഭിച്ചത്. വോട്ടര്‍മാര്‍ക്ക് ഓണ്‍ലൈനായി തന്നെ അപേക്ഷകള്‍ സമര്‍പ്പിക്കാനും അവസരമുണ്ട്. www.lsgelection.kerala.gov.in വെബ്‌സൈറ്റിലാണ് അപേക്ഷ നല്‍കേണ്ടത്.

gulf

കണ്ണൂര്‍ സ്വദേശി റിയാദില്‍ ഹൃദയാഘാത മൂലം മരിച്ചു

മോർച്ചറിൽ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങൾ പൂർത്തയാക്കി ചൊവ്വാഴ്ച രാവിലെ ഫ്ലൈ നാസ് എയർലൈൻസിൽ കോഴിക്കോട് എത്തിക്കും.

Published

on

ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ വെങ്ങര സ്വദേശി കനാടത്ത് മുരളീധരൻ (52) റിയാദിൽ നിര്യാതനായി. പരേതരായ മുണ്ടക്കതറമ്മൽ പവിത്രൻ-കാനാടത്ത് സാവിത്രി ദമ്പതികളുടെ മകനാണ്.

ആറു മാസം മുമ്പാണ് റിയാദിലെ സുലൈയിലുള്ള ടി.എസ്.ടി കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. നെഞ്ച് വേദനയെ തുടർന്ന് ശുമൈസി കിങ് സഊദ് മെഡിക്കൽ സിറ്റിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. മോർച്ചറിൽ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങൾ പൂർത്തയാക്കി ചൊവ്വാഴ്ച രാവിലെ ഫ്ലൈ നാസ് എയർലൈൻസിൽ കോഴിക്കോട് എത്തിക്കും.

മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകും.

Continue Reading

kerala

‘സമൂഹമാധ്യമങ്ങളിലൂടെ അപവാദപ്രചാരണം’: ശ്രീകുമാര്‍ മേനോന് എതിരായ മ‍ഞ്ജുവിന്റെ പരാതിയിലെ കേസ് റദ്ദാക്കി

2019 ഒക്ടോബര്‍ 23നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

Published

on

സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പ്രതിയായ കേസ് റദ്ദാക്കി ഹൈക്കോടതി. ചലച്ചിത്ര താരം മഞ്ജു വാര്യരുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് റദ്ദാക്കിയത്. സാമൂഹ്യമാധ്യമങ്ങളിലൂടെ അപവാദപ്രചാരണം നടത്തിയെന്നായിരുന്നു മഞ്ജു വാര്യരുടെ പരാതി. ഒടിയന്‍ സിനിമയ്ക്ക് ശേഷമുള്ള സൈബര്‍ ആക്രമണത്തിലായിരുന്നു മഞ്ജു പരാതി നല്‍കിയിരുന്നത്. 2019 ഒക്ടോബര്‍ 23നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

ഒടിയന്‍ സിനിമയ്ക്ക് ശേഷമുള്ള സൈബര്‍ ആക്രമണത്തിലാണ് പരാതി. മഞ്ജു വാര്യര്‍ അന്നത്തെ സംസ്ഥാന പൊലീസ് മേധാവിക്ക് നേരിട്ട് നല്‍കിയ പരാതിയിലായിരുന്നു പൊലീസ് കേസെടുത്തിരുന്നത്. സ്ത്രീകളോടു അപമര്യാദയോടെയുളള പെരുമാറ്റം, സ്ത്രീയുടെ അന്തസ്സിന് ഭംഗം വരുത്തല്‍, സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്തായിരുന്നു ശ്രീകുമാര്‍ മേനോനെതിരെ കേസെടുത്തത്.

തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍ നടപടികള്‍ റദ്ദാക്കി. ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും മഞ്ജു വാര്യര്‍ നാല് വര്‍ഷത്തോളം നിലപാട് അറിയിച്ചില്ല. തുടര്‍ന്നാണ് 2019 ഒക്ടോബര്‍ 23ന് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കിയത്.

Continue Reading

crime

ഭാര്യയെ കുത്തിയും ഭാര്യ മാതാവിനെ ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ

കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സൂചന.

Published

on

ഭാര്യയെയും ഭാര്യ മാതാവിനെയും ക്രൂരമായി കൊലപ്പെടുത്തി. കോട്ടയം തലയോലപ്പറമ്പിലാണ് സംഭവം. ശിവപ്രിയും അമ്മ ഗീതയും ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് നിതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സൂചന. ഭാര്യയെ കുത്തിയും അമ്മയെ ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തുകയുമായിരുന്നു.

കഴിഞ്ഞ കുറേ നാളുകളായി ഇവർക്കിടയിൽ മറ്റ് ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വൈകുന്നേരം ആറരയോടെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് നി​ഗമനം. പൊലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

Trending