Connect with us

kerala

‘പഞ്ചരത്‌നങ്ങളില്‍’ മൂന്നു പേര്‍ക്ക് ഗുരുവായൂരപ്പന് മുമ്പില്‍ താലികെട്ട്

തിരുവനന്തപുരം പോത്തന്‍കോട് നന്നാട്ടുകടവ് സ്വദേശികളായ പ്രേംകുമാറിനും രമാദേവിക്കും 1995 നവംബര്‍ 18നാണ് അഞ്ചുപേരും ജനിച്ചത്.

Published

on

ഗുരുവായൂര്‍: ഒറ്റപ്രസവത്തില്‍ ജനിച്ച അഞ്ചു മക്കളില്‍ മൂന്നു പേര്‍ക്ക് ഗുരുവായൂരില്‍ മിന്നു കെട്ട്. ഏറെ വാര്‍ത്തയായ ‘പഞ്ചരത്‌നങ്ങളില്‍’ മൂന്നു പേരുടെ വിവാഹമാണ് ഇന്ന് നടന്നത്. ഉത്ര, ഉത്തര, ഉത്തമ എന്നിവരുടെ താലികെട്ടാണ് നടന്നത്. രാവിലെ 7.45നും 8.30നും ഇടയിലായിരുന്നു മുഹൂര്‍ത്തം. ആങ്ങള ഉത്രജനാണ് ചടങ്ങുകള്‍ നടത്തിയത്. നാലാമത്തെയാളായ ഉത്രജയുടെ വരന്‍ വിദേശത്തായതിനാല്‍ വിവാഹം പിന്നീട് നടക്കും.

എല്ലാവരുടെയും വിവാഹം ഒന്നിച്ചു നടത്താനായിരുന്നു അമ്മ രമാദേവിയുടെ ആഗ്രഹം. എന്നാല്‍ ഉത്രജയുടെ വരന്‍ ആകാശിന് നാട്ടിലെത്താന്‍ കഴിയാത്തതുകാരണം അവരുടെ വിവാഹം മാത്രം നീട്ടിവയ്‌ക്കേണ്ടിവരികയായിരുന്നു. കൊച്ചി അമൃത മെഡിക്കല്‍ കോളേജില്‍ അനസ്തീഷ്യ ടെക്‌നീഷ്യനാണ് ഉത്രജ. വരന്‍ പത്തനംതിട്ട സ്വദേശി ആകാശ് കുവൈത്തില്‍ അനസ്തീഷ്യ ടെക്‌നീഷ്യനാണ്.

ഫാഷന്‍ ഡിസൈനറായ ഉത്രയെ മസ്‌കറ്റില്‍ ഹോട്ടല്‍ മാനേജരായ ആയൂര്‍ സ്വദേശി അജിത് കുമാറാണ് വിവാഹം ചെയ്തത്. മാധ്യമ പ്രവര്‍ത്തകയായ ഉത്തരയെ മാധ്യമപ്രവര്‍ത്തകന്‍ കോഴിക്കോട് സ്വദേശി കെ.ബി. മഹേഷ് കുമാറാണ് വിവാഹം ചെയ്തത്. മസ്‌കറ്റില്‍ അക്കൗണ്ടന്റായ ജി. വിനീതാണ് അനസ്തീഷ്യ ടെക്‌നീഷ്യനായ ഉത്തമയുടെ വരന്‍.

ഗുരുവായൂരപ്പന് രമാദേവി സ്വര്‍ണത്തള കാണിക്കയായി നല്‍കി. ‘കണ്ണന് എത്ര കൊടുത്താലും മതിയാകില്ല. കാരണം കണ്ണന്‍ തന്ന സമ്മാനങ്ങളാണ് തന്റെ അഞ്ചു പൊന്നോമനകളും. അവരെ പോറ്റിവളര്‍ത്താനുള്ള കരുത്ത് തന്നതും കണ്ണന്‍ തന്നെ’ – അവര്‍ പറഞ്ഞു.

തിരുവനന്തപുരം പോത്തന്‍കോട് നന്നാട്ടുകടവ് സ്വദേശികളായ പ്രേംകുമാറിനും രമാദേവിക്കും 1995 നവംബര്‍ 18നാണ് അഞ്ചുപേരും ജനിച്ചത്. വൃശ്ചികമാസത്തിലെ ഉത്രം നാളില്‍ പിറന്നതുകൊണ്ട് അവര്‍ക്ക് പരസ്പരം സാമ്യമുള്ള പേരുകളിട്ടു. കുട്ടികള്‍ക്ക് പത്തു വയസ്സാകും മുമ്പ് പ്രേംകുമാര്‍ മരിച്ചു. പിന്നീട് പ്രതിസന്ധികള്‍ ഏറെ തരണം ചെയ്താണ് രമാദേവി കുട്ടികളെ വളര്‍ത്തി വലുതാക്കിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സ്വകാര്യ സര്‍വകലാശാലകള്‍ സംസ്ഥാനത്ത വരുന്നു; ബില്‍ ഇന്ന് മന്ത്രിസഭാ യോഗത്തില്‍

കിഫ്ബി മുതല്‍ മുടക്കിയ റോഡുകളില്‍ ടോള്‍ പിരിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും മന്ത്രിസഭായോഗത്തില്‍ ഉണ്ടാകാനാണ് സാധ്യത.

Published

on

സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ അനുവദിക്കാനുള്ള കരട് ബില്‍ ഇന്ന് മന്ത്രിസഭായോഗത്തിന്റെ പരിഗണനയില്‍ വന്നേക്കും. മെഡിക്കല്‍, എന്‍ജിനീയറിങ് വിദ്യാഭ്യാസത്തിനുള്‍പ്പെടെ അനുമതി നല്‍കിയാണ് സര്‍വകലാശാലകള്‍ അനുവദിക്കുക.

സ്വകാര്യ സര്‍വകലാശാലകളിലെ ഫീസ് നിശ്ചയിക്കുന്നത് ആര് എന്നത് സംബന്ധിച്ചും തീരുമാനം ഉണ്ടായേക്കും. എസ്.സി, എസ് ടി വിഭാഗങ്ങള്‍ക്ക് സംവരണത്തിന് മാനദണ്ഡം ഉണ്ടാകും. സര്‍വകലാശാല തുടങ്ങേണ്ട ഭൂമിയുടെ അളവ് സംബന്ധിച്ച നിര്‍ദേശവും കരട് ബില്ലില്‍ ഉണ്ടായേക്കും.

അധ്യാപകര്‍ക്കായി സര്‍ക്കാര്‍ നിയോഗിക്കുന്ന കമ്മിറ്റി ആയിരിക്കും മാനദണ്ഡങ്ങള്‍ നിശ്ചയിക്കുക. കിഫ്ബി മുതല്‍ മുടക്കിയ റോഡുകളില്‍ ടോള്‍ പിരിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും മന്ത്രിസഭായോഗത്തില്‍ ഉണ്ടാകാനാണ് സാധ്യത. പാലക്കാട് അനുവദിച്ച ബ്രൂവറിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സിപിഐ നേതൃത്വം എതിര്‍പ്പ് പ്രകടിപ്പിക്കുന്ന പശ്ചാത്തലത്തില്‍, പാര്‍ട്ടി മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ എതിര്‍ അഭിപ്രായങ്ങള്‍ ഉന്നയിക്കുമോ എന്നതും പ്രധാനമാണ്.

Continue Reading

kerala

ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു, ഏഴുപേര്‍ക്ക് പരിക്ക്‌

അപകടത്തില്‍ പരിക്കേറ്റ ഏഴുപേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Published

on

കൊട്ടാരക്കരയില്‍ ആംബുലന്‍സ് ലോറിയും കൂട്ടിയിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം. അടൂര്‍ ഏഴംകുളം സ്വദേശികളായ തമ്പി (65), ഭാര്യ ശ്യാമള (60) എന്നിവരാണ് മരിച്ചത്. രോഗിയുമായി പോയ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പരിക്കേറ്റ ഏഴുപേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

എംസി റോഡില്‍ സദാനന്ദപുരത്തു വച്ചു പുലര്‍ച്ചെയാണ് അപകടമുണ്ടായത്. അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന തമ്പിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് അപകടമുണ്ടായത്. തിരുവനന്തപുരത്ത് നിന്ന് കൊട്ടാരക്കര ഭാഗത്തേയ്ക്ക് പോകുകയായിരുന്നു ലോറി.

തമ്പിയുടെയും ശ്യാമളയുടെയും മക്കളുള്‍പ്പെടെ 5 പേരാണ് ആംബുലന്‍സില്‍ ഉണ്ടായിരുന്നത്. കോഴി കയറ്റിവന്ന ലോറിയില്‍ നാലുപേരും ഉണ്ടായിരുന്നു. സദാനന്ദപുരം സ്ഥിരം അപകടമേഖലയാണെന്ന് നാട്ടുകാര്‍ പറയുന്നു.

Continue Reading

kerala

റോഷി അഗസ്റ്റിൻ പ്രതീക്ഷക്കൊത്ത് ഉയർന്നില്ല; സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിൽ വിമർശനം

കേരളാ കോണ്‍ഗ്രസ് എം വന്നത് കൊണ്ട് എല്‍.ഡി.എഫിനോ സി.പി.എമ്മിനോ ഗുണമുണ്ടായില്ലെന്നും വിമര്‍ശനം.

Published

on

മന്ത്രി റോഷി അഗസ്റ്റിന്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്ന് സി.പി.എം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. കേരളാ കോണ്‍ഗ്രസ് എം വന്നത് കൊണ്ട് എല്‍.ഡി.എഫിനോ സി.പി.എമ്മിനോ ഗുണമുണ്ടായില്ലെന്നും വിമര്‍ശനം. പ്രതിനിധി സമ്മേളനത്തില്‍ വനം, റവന്യൂ വകുപ്പുകള്‍ക്ക് രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.

ഭൂപ്രശ്‌നങ്ങളും വന്യജീവി ആക്രമണവും കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ടതോടെ പാര്‍ട്ടിയുമായി അടുത്ത് നിന്ന സഭാ നേതൃത്വം അകന്നു. പൊലീസിന്റെ ചില ഇടപെടലുകള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയെന്ന വിമര്‍ശനവും സമ്മേളനത്തിലുയര്‍ന്നു. പ്രതിനിധി സമ്മേളനം ഇന്നും തുടരും.

അതേസമയം മൂന്നുനാള്‍ നീളുന്ന സിപിഎം കാസര്‍കോട് ജില്ലാസമ്മേളനത്തിന് ഇന്ന് കാഞ്ഞങ്ങാട്ട് തുടക്കമാവും. പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. 317 പ്രതിനിധികളാണ് ജില്ലാസമ്മേളനത്തില്‍ പങ്കെടുക്കുന്നത്. കാസര്‍കോട് ജില്ലയിലെ 27904 പാര്‍ട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 12 ഏരിയകളില്‍ നിന്നും 281 പ്രതിനിധികളും 36 ജില്ലാകമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെ 317 പ്രതിനിധികളാണ് ജില്ലാസമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

Continue Reading

Trending