Connect with us

india

പണ്ഡിറ്റ് ജസ്‌രാജ് അന്തരിച്ചു

അമേരിക്കയിലെ ന്യൂജേഴ്‌സിയിലായിരുന്നു അന്ത്യം

Published

on

ന്യൂജേഴ്‌സി: പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ പണ്ഡിറ്റ് ജസ്‌രാജ് (90) അന്തരിച്ചു.അമേരിക്കയിലെ ന്യൂജേഴ്‌സിയിലായിരുന്നു അന്ത്യം. 80 വര്‍ഷം നീണ്ട സംഗീത ജീവിതത്തിനിടയില്‍ മൂന്ന് പത്മ പുരസ്‌ക്കാരങ്ങളടക്കം നിരവധി ബഹുമതി നേടിയിട്ടുണ്ട്. മേവതി ഖരാനയിലെ ഏറ്റവും പ്രമുഖനായ സംഗീതജ്ഞനായിരുന്നു ജസ്‌രാജ്.

കേരളത്തിലെ പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞനായ പണ്ഡിറ്റ്‌ രമേശ്‌ നാരായണൻ, ജസ്‌രാജിന്റെ പ്രമുഖ ശിഷ്യനാണ്‌. ചില സിനിമകൾക്കുവേണ്ടിയും ജസ്‌രാജ്‌ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്‌. ഹിന്ദി സിനിമാരംഗത്തെ പ്രശസ്തസംവിധായകൻ വി. ശാന്താറാമിന്റെ മകൾ മാധുരയാണ്‌ ജസ്‌രാജിന്റെ പത്നി. മക്കൾ: ശാരംഗദേവ്‌ പണ്ഡിറ്റ്, ദുർഗ.

india

പാക് ചാര സംഘടനയ്ക്ക് രഹസ്യവിവരങ്ങള്‍ ചോര്‍ത്തി ബിഇഎല്‍ സീനിയര്‍ എഞ്ചിനീയര്‍ പിടിയില്‍

ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ ബിഇഎല്‍ സീനിയര്‍ എഞ്ചിനീയര്‍ ദീപ്രാജ് ചന്ദ്രയെന്ന 36കാരനാണ് പിടിയിലായത്

Published

on

ബെംഗളൂരു: പാക് ചാര സംഘടനയ്ക്ക് രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ ബിഇഎല്‍ സീനിയര്‍ എഞ്ചിനീയര്‍ ദീപ്രാജ് ചന്ദ്രയെന്ന 36കാരനാണ് പിടിയിലായത്. ബെംഗളൂരുവിലെ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിലെ എഞ്ചിനീയര്‍ ആണ് ഇയാള്‍ റഡാര്‍ സംവിധാനങ്ങളിലൂടെയുള്ള ആശയവിനിമയം ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് പ്രതി കൈമാറിയത്.

ഇയാളെ സംസ്ഥാന രഹസ്യാന്വേഷണ, സൈനിക രഹസ്യാന്വേഷണ ഉദ്യോഗസ്ഥരാണ് വലയിലാക്കിയതെന്നും ഏറ്റവും രഹസ്യമായ വിവരങ്ങളാണ് ഇയാള്‍ പാകിസ്താന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്ക്ക് പങ്കുവച്ചതെന്നും കര്‍ണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു. ബെംഗളൂരുവില്‍ നിര്‍മിക്കുന്ന ഉത്പ്പന്നങ്ങളെയും സുപ്രധാന തീരുമാനങ്ങളെയും കുറിച്ചുള്ള വിവരങ്ങളും ഇയാള്‍ കൈമാറി.

‘രാജ്യദ്രോഹ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട പ്രതിക്കെതിരെ സൈനിക ഇന്റലിജന്‍സ് കൂടുതല്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഇതൊരു ഭയാനകമായ വിഷയമാണ്. രാജ്യം നിര്‍മിക്കുന്ന ഉപകരണങ്ങളെക്കുറിച്ചുള്ള നിരവധി സുപ്രധാന വിവരങ്ങളും തീരുമാനങ്ങളും ഇയാള്‍ പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സിക്ക് കൈമാറിയിരുന്നു’- പരമേശ്വര പറഞ്ഞു.

ഓഫീസ് ലേഔട്ടുകളും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും പ്രൊഡക്ഷന്‍ സിസ്റ്റവുമായും ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങളും, ആശയവിനിമയ, റഡാര്‍ സംവിധാനങ്ങള്‍, ഓപ്പറേറ്റിങ് ഫ്രേംവര്‍ക്കുകള്‍, സുരക്ഷാ പ്രോട്ടോക്കോളുകള്‍ എന്നിവയും കൈമാറിയതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. ബിഇഎല്‍ ഗവേഷണ സംഘത്തിലാണ് പ്രതി ജോലി ചെയ്തിരുന്നത്.

ഇ-മെയില്‍, വാട്ട്സ്ആപ്പ്, ടെലഗ്രാം തുടങ്ങിയ എന്‍ക്രിപ്റ്റ് ചെയ്ത ആശയവിനിമയ മാര്‍ഗങ്ങള്‍ ഉപയോഗിച്ചാണ് പ്രതി ചാര ഏജന്റുമായി ബന്ധം സ്ഥാപിച്ചത്. പാകിസ്താനിലെ സ്വീകര്‍ത്താവിനെക്കുറിച്ച് അന്വേഷണം തുടരുകയാണ്. സംഭവത്തില്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചന്ദ്രയുമായി ബന്ധപ്പെട്ടിരുന്ന രണ്ട് പ്രതികളെക്കൂടി ഉദ്യോഗസ്ഥര്‍ തിരയുന്നുണ്ട്. ചോര്‍ച്ചയുടെ പൂര്‍ണ വ്യാപ്തി നിര്‍ണയിക്കാന്‍ ഡിജിറ്റല്‍ ഇടപാടുകളും ആശയവിനിമയങ്ങളും ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കുന്നുണ്ടെന്നും അന്വേഷണ വൃത്തങ്ങള്‍ അറിയിച്ചു.

Continue Reading

india

യുപിയില്‍ ബിജെപി നേതാവ് ഭാര്യയെയും മക്കളേയും വെടിവച്ചു; കുട്ടികള്‍ കൊല്ലപ്പെട്ടു

ഭാര്യ നേഹ (36) ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

Published

on

ഉത്തര്‍പ്രദേശില്‍ ഭാര്യയെയും മൂന്നു മക്കളേയും വെടിവച്ച് ബിജെപി നേതാവ്. സംഭവത്തില്‍ മൂന്നു മക്കളും കൊല്ലപ്പെട്ടു. സഹാറന്‍പൂരിലെ ബിജെപി നേതാവ് യോഗേഷ് രോഹില്ലയാണ് കൊലപാതകം നടത്തിയത്. ഭാര്യ ഗുരുതരാവസ്ഥയിലാണ്. സാംഗത്തേഡ ഗ്രാമത്തില്‍ ഇന്നലെയാണ് നാടിനെ ഞെട്ടിച്ച സംഭവം. ആക്രമണത്തില്‍ മകള്‍ ശ്രദ്ധ (12), ഇളയ മകന്‍ ദേവാന്‍ഷ് (5) എന്നിവര്‍ സംഭവസ്ഥലത്തു വച്ചുതന്നെ കൊല്ലപ്പെട്ടു. മറ്റൊരു മകന്‍ ശിവാന്‍ഷ് (7) നെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്ങിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി.

ഭാര്യക്ക് പരപുരുഷ ബന്ധമുണ്ടെന്ന സംശയമാണ് കൂട്ടക്കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഭാര്യ നേഹ (36) ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ബിജെപി എക്‌സിക്യൂട്ടീവ് അംഗമായ പ്രതിയെ പിടികൂടിയതായി പൊലീസ് പറയുന്നു. കുറ്റകൃത്യത്തിന് ഉപയോഗിച്ച പിസ്റ്റളും കണ്ടെടുത്തിട്ടുണ്ട്.

‘ഭാര്യയുടെ സ്വഭാവത്തിലുള്ള സംശയം മൂലമാണ് യോഗേഷ് രോഹില്ല അവരെയും മൂന്ന് കുട്ടികളെയും വെടിവച്ചത്. രണ്ട് കുട്ടികള്‍ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഭാര്യയെയും മൂന്നാമത്തെ കുട്ടിയെയും ഗുരുതരാവസ്ഥയില്‍ സഹാറന്‍പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ആ കുട്ടിയും മരിച്ചു’- പൊലീസ് പറഞ്ഞു.

വെടിവച്ചതിനു പിന്നാലെ രോഹില്ല തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

Continue Reading

india

ഡല്‍ഹിയില്‍ കുപ്രസിദ്ധ ഗുണ്ടാ സംഘവും പൊലീസും തമ്മില്‍ ഏറ്റുമുട്ടി; രണ്ടുപേരെ പിടികൂടി

കുപ്രസിദ്ധ ഗുണ്ടാസംഘമായ കാലാ ജതേഡി സംഘമാണ് പൊലീസുമായി ഏറ്റുമുട്ടിയത്

Published

on

ഡല്‍ഹി ദ്വാരകയില്‍ കുപ്രസിദ്ധ ഗുണ്ടാ സംഘവും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. കുപ്രസിദ്ധ ഗുണ്ടാസംഘമായ കാലാ ജതേഡി സംഘമാണ് പൊലീസുമായി ഏറ്റുമുട്ടിയത്. ദ്വാരകയില്‍ ഗുണ്ടാസംഘങ്ങള്‍ ഒളിവില്‍ കഴിയുന്നു എന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസ് ഇവിടെ എത്തിയത്. സംഭവത്തില്‍ സംഘത്തിലെ രണ്ടുപേരെ പിടികൂടി. ഇവരുടെ കാലിന് വെടിയേറ്റിട്ടുണ്ട്.

ഇന്നലെ രാത്രിയാണ് ദ്വാരകയില്‍ ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്ലും ഗുണ്ടാ സംഘവും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. ഡല്‍ഹി സ്പെഷ്യല്‍ സെല്‍ പൊലീസ് സ്ഥലത്തെത്തി പ്രദേശം വളഞ്ഞ് എല്ലാവരോടും കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പിന്നാലെ തന്നെ ഗുണ്ടകള്‍ പൊലീസിന് നേരെ വെടിയുതിര്‍ക്കാന്‍ തുടങ്ങുകയായിരുന്നു. തിരിച്ച് പൊലീസ് വെടിയുതിര്‍ത്തപ്പോഴാണ് രണ്ട് പേര്‍ക്ക് പരിക്കേറ്റത്.

ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. ഗുരുതര പരിക്കുകള്‍ ഇല്ല. ഇരുവരും നജഫ്ഗഡ് മേഖലയില്‍ കുറ്റകൃത്യങ്ങള്‍ ചെയ്ത ശേഷം ഒളിവിലായിരുന്നു. ഇവരെ ദിവസങ്ങളായി നിരീക്ഷിച്ച് വരികയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.

Continue Reading

Trending