Connect with us

india

വിഗ്രഹത്തില്‍ തൊട്ട ദലിത് ബാലന് 60,000 രൂപ പിഴ ചുമത്തി പഞ്ചായത്ത് അംഗങ്ങള്‍

സംഭവം വിവാദമായതോടെ പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കോളര്‍ പോലീസ് സ്വമേധയാ കേസെടുത്തു.

Published

on

നാട്ടു ദൈവ വിഗ്രഹത്തില്‍ സ്പര്‍ശിച്ചതിന് കര്‍ണാടകയിലെ ദളിത് ബാലന്റെ കുടുംബത്തിന് 60,000 രൂപ പിഴചുമത്തി നാട്ടുകാരും പഞ്ചായത്ത് അംഗങ്ങളും. കോളാര്‍ ജില്ലയിലെ ഉള്ളെരഹള്ളിയിലാണ് സംഭവം.

കഴിഞ്ഞാഴ്ച വിഗ്രഹത്തെ ഒരു ഘോഷയാത്രയില്‍ എഴുന്നേല്‍ക്കുന്നതിനിടെയാണ് ബാലന്‍ അതിനെ തൊട്ടതെന്ന് പോലീസ് പറയുന്നു. തുടര്‍ന്ന് പഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് ഈ കുടുംബത്തെ വിളിച്ചുവരുത്തി പിഴ ചുമത്തുകയായിരുന്നു. ഇത്രയും വലിയ ഒരു തുക തങ്ങളെക്കൊണ്ട് കൊടുക്കാന്‍ സാധിക്കില്ല എന്ന് ഈ ദളിത് കുടുംബം വ്യക്തമാക്കിയെങ്കിലും ഈ പണം നിര്‍ബന്ധമായും വേണമെന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് നാട്ടുകാര്‍.

സംഭവം വിവാദമായതോടെ പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കോളര്‍ പോലീസ് സ്വമേധയാ കേസെടുത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പാകിസ്താന്റെ എക്‌സ് അക്കൗണ്ട് മരവിപ്പിച്ച് ഇന്ത്യ

കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യമനുസരിച്ച് എക്സിന്റേതാണ് നടപടി

Published

on

പാകിസ്താന്‍ സര്‍ക്കാരിന്റെ എക്‌സ് അക്കൗണ്ട് മരവിപ്പിച്ച് ഇന്ത്യ. ഗവണ്‍മെന്റ് ഓഫ് പാകിസ്താന്‍ എന്ന ടാഗിലുള്ള എല്ലാ അക്കൗണ്ടുകള്‍ക്കും ഇന്ത്യയില്‍ വിലക്കുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യമനുസരിച്ച് എക്സിന്റേതാണ് നടപടി.

പാകിസ്താനെതിരെ ശക്തമായ നടപടികളാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. സിന്ധു നദീജല കരാര്‍ അനിശ്ചിതമായി നിര്‍ത്തിവയ്ക്കുന്നത് ഉള്‍പ്പെടെ പാകിസ്താന്‍ ഹൈകമ്മീഷനിലെ സുരക്ഷ ഒഴിവാക്കാനും കേന്ദ്രസര്‍ക്കാര്‍ നീക്കമുണ്ട്. ഹൈ കമ്മീഷന് മുന്നിലെ പൊലീസ് ബാരിക്കേടുകള്‍ നീക്കം ചെയ്തു. ഇതിന് പിന്നാലെയാണ് എക്‌സ് അക്കൗണ്ടും കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചത്.

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷിയോഗം ഇന്ന് ചേരും. വിഷയം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസിന്റെ അടിയന്തര പ്രവര്‍ത്തകസമിതിയും ചേരുന്നുണ്ട്. സിന്ധു നദീജല ഉടമ്പടി മരവിപ്പിക്കുക, പാക് പൗരന്മാര്‍ക്ക് നല്‍കിയ വിസ റദ്ദാക്കുക തുടങ്ങി പാകിസ്താനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിരുന്നു.

Continue Reading

india

ജമ്മുകശ്മീരിലെ ഉധംപൂരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലിനിടെ സൈനികന് വീരമൃത്യു

കരസേനയും ജമ്മുകശ്മീര്‍ പൊലീസുമാണ് ഭീകരരെ ഇപ്പോള്‍ നേരിട്ടു കൊണ്ടിരിക്കുന്നത്.

Published

on

ജമ്മുകശ്മീര്‍: ഉധംപൂരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലിനിടെ സൈനികന് വീരമൃത്യു. കരസേനയും ജമ്മുകശ്മീര്‍ പൊലീസുമാണ് ഭീകരരെ ഇപ്പോള്‍ നേരിട്ടു കൊണ്ടിരിക്കുന്നത്.

പഹല്‍ഗാം ആക്രമണത്തിന് പിന്നാലെയുണ്ടാകുന്ന മൂന്നാമത്തെ ഭീകരാക്രമണ ശ്രമമാണ് ഉധംപൂരിലേത്. നേരത്തെ, ബാരാമുല്ലയിലും പിന്നാലെ കുല്‍ഗാമിലും ആക്രമണ ശ്രമമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഉധംപൂരിലേത്. പ്രത്യേക ഇന്റലിജന്‍സ് വിവരങ്ങളെ തുടര്‍ന്നാണ് ഓപ്പറേഷന്‍ ആരംഭിച്ചതെന്നാണ് ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥര്‍ പറയുന്നത്.

ഇന്നലെ ജമ്മുകശ്മീരിലെ കുല്‍ഗാം ജില്ലയില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ വെടിവയ്പ്പ് നടന്നിരുന്നു. ജമ്മുകശ്മീരിലെ ബാരാമുല്ലയില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഭീകരരില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. മേഖലയില്‍ സൈന്യം തെരച്ചില്‍ ഊര്‍ജ്ജതമാക്കിയിരിക്കുകയാണ്.

Continue Reading

india

മയോണൈസ് നിരോധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

പച്ച മുട്ട ചേര്‍ത്ത മയോണൈസ് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഒരു വര്‍ഷത്തേക്കാണ് നിരോധനം.

Published

on

തമിഴ്‌നാട്ടില്‍ പച്ച മുട്ട ചേര്‍ത്ത മയോണൈസ് നിരോധിച്ച് വിജ്ഞാപനമിറക്കി സര്‍ക്കാര്‍. പച്ച മുട്ട ചേര്‍ത്ത മയോണൈസ് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഒരു വര്‍ഷത്തേക്കാണ് നിരോധനം. മയോണൈസിന്റെ ഉത്പാദനം, സംഭരണം, വിതരണം, വില്‍പ്പന എന്നിവ നിരോധിച്ചാണ് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്.

സാല്‍മൊണെല്ല എന്ററിറ്റിഡിസ്, സാല്‍മൊണെല്ല ടൈഫിമുറിയം, എസ്‌ഷെറിച്ചിയ കോളി, ലിസ്റ്റീരിയ മോണോസൈറ്റോജെന്‍സ് തുടങ്ങിയ ദോഷകരമായ ബാക്ടീരിയകളാല്‍ മലിനമാകാന്‍ സാധ്യതയുള്ളതിനാല്‍ പച്ച മുട്ടകള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന മയോണൈസ് ഭക്ഷ്യവിഷബാധയുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് ഭക്ഷ്യസുരക്ഷാ അഡ്മിനിസ്‌ട്രേഷന്‍ കമ്മീഷണര്‍ ആര്‍ ലാല്‍വേന പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.

അസംസ്‌കൃത മുട്ടകള്‍ മയോണൈസ് തയ്യാറാക്കാന്‍ നിരവധിയിടങ്ങളില്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കൃത്യമായ ശീതീകരിച്ച സംഭരണ സൗകര്യങ്ങളുടെ അഭാവം പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കുന്നുവെന്നും വിജ്ഞാപനത്തില്‍ പറഞ്ഞു. നിയമലംഘകര്‍ക്ക് പിഴ, ലൈസന്‍സ് റദ്ദാക്കല്‍ അല്ലെങ്കില്‍ നിയമപ്രകാരമുള്ള നിയമനടപടി എന്നിവ ഉള്‍പ്പെടെയുള്ള കര്‍ശനമായ ശിക്ഷകള്‍ നേരിടേണ്ടിവരും. ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാനവ്യാപകമായി പരിശോധനകള്‍ നടത്തും.

Continue Reading

Trending