X

പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പ്രവര്‍ത്തന രഹിതമാകും; അവസാന മുന്നറിയിപ്പുമായി ആദായനികുതി വകുപ്പ്

ന്യൂഡല്‍ഹി: ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ നമ്പറുകള്‍ പ്രവര്‍ത്തന ഹതിരമാകുമെന്ന മുന്നറിയിപ്പുമായി ആദായനികുതി വകുപ്പ്. 2023 മാര്‍ച്ച് 31ന് മുന്‍പ് പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യണമെന്ന് ആദായനികുതി വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത്.

പാന്‍ പ്രവര്‍ത്തന രഹിതമായാല്‍ ആദായനികുതി നിയമത്തിന് കീഴില്‍ വരുന്ന നിയമനടപടി നേരിടേണ്ടിവരും. പ്രവര്‍ത്തന രഹിതമായ പാന്‍ ഉപയോഗിച്ച് ആദായനികുതി അടയ്ക്കാന്‍ സാധിക്കില്ല. ബാങ്ക് ഇടപാടുകളെയും ബാധിക്കും. പാന്‍ കാര്‍ഡ് വിവരങ്ങള്‍ പൂരിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന അക്ഷരത്തെറ്റിന് വന്‍ പിഴയായിരിക്കും ഉണ്ടാവുക. ഒരാള്‍ക്ക് രണ്ടു പാന്‍ കാര്‍ഡ് ഉണ്ടായാലും പിഴ ഒടുക്കേണ്ടിവരും. എന്നിങ്ങനെയാണ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്ന കാര്യങ്ങള്‍.

webdesk13: