Connect with us

kerala

പാമ്പാടി ജ്വല്ലറി മോഷണം: ബിജെപി നേതാവ് അറസ്റ്റില്‍; പോലീസ് വാഹനം തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍

കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു അജീഷ്.

Published

on

കോട്ടയം: പാമ്പാടിയിലെ ജ്വല്ലറി മോഷണത്തില്‍ ബിജെപി പ്രാദേശിക നേതാവ് അറസ്റ്റില്‍. കൂട്ടിക്കല്‍ ടോപ്പ് സ്വദേശി അജീഷിനെയാണ് പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്ത് പോകുമ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ പോലീസ് വാഹനം തടഞ്ഞു. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു അജീഷ്.

പാമ്പാടിയിലെ കയ്യാലപ്പറമ്പില്‍ ജ്വല്ലറിയിലായിരുന്നു മോഷണം നടന്നത്. കടയില്‍ എത്തിയ അജീഷ് മാല വാങ്ങാനെന്ന പേരില്‍ മാല കാണിക്കാന്‍ കടയുടമയോട് ആവശ്യപ്പെട്ടു. രണ്ടു മാലകള്‍ നോക്കുന്നതിനിടെ ഉടമ കടയുടെ ഉള്ളിലേക്ക് പോയി. ഈ സമയത്ത് നാലു പവന്റെ രണ്ടു മാലകളുമായി അജീഷ് സ്‌കൂട്ടറില്‍ കടന്നു കളയുകയായിരുന്നു. മോഷണം പോയെന്ന് അറിഞ്ഞതോടെ ജയകുമാര്‍ വിവരം പൊലീസില്‍ അറിയിച്ചു. സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അജീഷിനെ പിടികൂടിയത്. മോഷണം നടത്തിയതിന്റെ പേരില്‍ അജീഷിന് മാനസിക പ്രയാസം ഉണ്ടെന്ന് പോലീസ് പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അനധികൃത സ്വത്ത് സമ്പാദനം; മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെ സിബിഐ അന്വേഷണം

നിലവില്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കിഫ്ബി സിഇഒയുമാണ് എബ്രഹാം

Published

on

അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം എബ്രാഹിമിനെതിരെ സിബിഐ അന്വേഷണം. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ഹരജിയില്‍ ഹൈക്കോടതിയുടേതാണ് ഉത്തരവ്. കൊച്ചി യൂണിറ്റ് അന്വേഷിക്കും. ജോമോന്‍ പുത്തന്‍ പുരക്കല്‍ നല്‍കിയ ഹരജിയിലാണ് മുന്‍ ചീഫ് സെക്രട്ടറിക്കെതിരെ നടപടിയെടുത്തത്.

നിലവില്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കിഫ്ബി സിഇഒയുമാണ് എബ്രഹാം.

Continue Reading

kerala

കേരളയില്‍ എം.എസ്.എഫിന് സെനറ്റ് മെമ്പര്‍

കായംകുളം എം.എസ്.എം കോളജില്‍ ബി. എസ്സി മാത്സ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി ജാസ്മിനാണ് തിരഞ്ഞെടുക്കപ്പെട്ടത്

Published

on

കായംകുളം: കേരള യൂണിവേഴ്സിറ്റിയുടെ ചരിത്രത്തിലാദ്യമായി എം.എസ്.എഫിനു സെനറ്റ് മെമ്പര്‍ സ്ഥാനം. കായംകുളം എം.എസ്.എം കോളജില്‍ ബി. എസ്സി മാത്സ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി ജാസ്മിനാണ് തിരഞ്ഞെടുക്കപ്പെട്ടത്.

വിജയാഹ്ലാദ പ്രകടനത്തില്‍ സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, ജനറല്‍ സെക്രട്ടറി സി.കെ നജാഫ്, വൈസ് പ്രസിഡന്റ് നൗഫല്‍, യൂത്ത് ലീഗ് ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ് ഹിജാസ് ലിയാക്കത്ത്, ഇര്‍ഫാന്‍ ഐക്കര, ബാദുഷ ബഷീര്‍, ഉനൈസ് ഐക്കര, ഷംസീന, ജനറല്‍ സെക്രട്ടറി സുമയ്യ, അന്‍ഷാദ് കരുവില്‍ പീടിക എന്നിവര്‍ പങ്കെടുത്തു.

Continue Reading

kerala

സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന; പവന് 1480 രൂപ വര്‍ധിച്ചു

വ്യാഴാഴ്ച്ച ലോകവിപണിയില്‍ മൂന്ന് ശതമാനത്തിലേറെ നേട്ടം സ്വര്‍ണത്തിനുണ്ടായി

Published

on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന. 185 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന് 8745 ആയി വില ഉയര്‍ന്നു. പവന് 1480 രൂപ വര്‍ധിച്ച് ഒരു പവന് 69,960 രൂപയായി. റെക്കോഡ് വില വര്‍ധനയാണ് സ്വര്‍ണത്തിന് ഉണ്ടായത്.

വ്യാഴാഴ്ച്ച ലോകവിപണിയില്‍ മൂന്ന് ശതമാനത്തിലേറെ നേട്ടം സ്വര്‍ണത്തിനുണ്ടായി. സ്‌പോട്ട്‌ഗോള്‍ഡിന്റെ വില അന്താരാഷ്ട്ര വിപണിയില്‍ 26.54 ഡോളര്‍ ഉയര്‍ന്ന് 3,215.08 ഡോളറിലെത്തി. യു.എസില്‍ സ്വര്‍ണത്തിന്റെ ഭാവി വിലയും ഉയര്‍ന്നിട്ടുണ്ട്. 3.2 ശതമാനം നേട്ടമാണ് സ്വര്‍ണത്തിന്റെ ഭാവി വിലകളില്‍ ഉണ്ടായത്. 3.2 ശതമാനം നേട്ടത്തോടെ 3,177.5 ഡോളറിലാണ് സ്വര്‍ണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. ഡോളര്‍ ഇന്‍ഡക്‌സിലും ഇടിവ് രേഖപ്പെടുത്തുകയാണ്.

Continue Reading

Trending