Connect with us

kerala

ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നിശ്ചയിച്ചതു പോലെ കോഴിക്കോട് നടക്കും; കോണ്‍ഗ്രസ് പരിപാടി തീരുമാനിക്കുന്നത് എ.കെ.ജി സെന്ററിലല്ല

കോണ്‍ഗ്രസിന്റെ പരിപാടി 23 നും സര്‍ക്കാരിന്റേത് 25നുമാണ് നടക്കുന്നത്.

Published

on

ഫലസ്തീന്‍ റാലിക്ക് വേണ്ടി കോഴിക്കോട് കടപ്പുറത്തെ സ്ഥലം അനുവദിക്കണമെന്ന് കോണ്‍ഗ്രസാണ് ആദ്യം ആവശ്യപ്പെട്ടത്. സ്വാഭാവികമായും തരേണ്ടതായിരുന്നു. പിന്നീട് സര്‍ക്കാരും ഇതേ സ്ഥലം ആവശ്യപ്പെട്ടപ്പോള്‍ ഫലസ്തീന്‍ റാലിക്ക് വേണ്ടി അനുവദിക്കാനാകില്ലെന്ന് ജില്ലാ ഭരണകൂടം നിലപാടെടുത്തു. കോണ്‍ഗ്രസിന്റെ പരിപാടി 23 നും സര്‍ക്കാരിന്റേത് 25നുമാണ് നടക്കുന്നത്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ പരിപാടിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാത്ത തരത്തില്‍ റാലി നടത്താവുന്നതാണ്.

വൈക്കം സത്യഗ്രഹ വാര്‍ഷിക പരിപാടി കെ.പി.സി.സി നടത്തിയ അതേ പന്തലിലാണ് സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയും നടന്നത്. രണ്ട് കൂട്ടര്‍ക്കും ബുദ്ധമുട്ട് ഇല്ലാത്ത രീതിയില്‍ കോഴിക്കോട്ടെ പരിപാടി നടക്കുന്നതിന് അനുയോജ്യമായ സഹാചര്യമുണ്ടാകുമെന്നാണ് കരുതുന്നത്. പ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടാകും. കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പരിപാടി നടക്കും.

കോണ്‍ഗ്രസ് റാലി തീരുമാനിക്കുന്നത് എ.കെ.ജി സെന്ററിലല്ല. അത് കെ.പി.സി.സി ഓഫീസിലാണ് തീരുമാനിക്കുന്നത്. രണ്ട് ദിവസം മുന്‍പാണ് സി.പി.എം റാലി നടത്തിയത്. അതിനും എത്രയോ മുന്‍പാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫലസ്തീന്‍  ഐക്യദാര്‍ഢ്യ റാലി ലീഗ് സംഘടിപ്പിച്ചത്. സി.പി.എം റാലിക്കും മുന്‍പ് കോണ്‍ഗ്രസും മലപ്പുറത്ത് ജില്ലാതല റാലി നടത്തി. ജില്ലാ കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയായ സാഹചര്യത്തിലാണ് കോഴിക്കോട്ടെ കോണ്‍ഗ്രസ് റാലി തീരുമാനിച്ചത്.

സര്‍ക്കാരിന് നവകേരള സദസ് പോലൊരു പരിപാടി സംഘടിപ്പാക്കാനുള്ള അവകാശമുണ്ട്. നവകേരള സദസ് രാഷ്ട്രീയ പ്രചരണ പരിപാടിയാണ്. അതുകൊണ്ടു തന്നെ ജനങ്ങളുടെ നികുതിപ്പണം കൊണ്ടല്ല മുഖ്യമന്ത്രിയും മന്ത്രിമാരും തെരഞ്ഞെടുപ്പ് പ്രചരണം നടത്തേണ്ടത്. അതിന് വേണ്ടി എല്‍.ഡി.എഫിന്റെയും സി.പി.എമ്മിന്റെയും പണം ഉപയോഗിക്കണമെന്നതാണ് യു.ഡി.എഫ് നിലപാട്.

പരിപാടി സംഘടിപ്പിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളും സഹകരണ ബാങ്കുകളും പണം നല്‍കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഭീഷണിപ്പെടുത്തി സ്‌പോണ്‍സര്‍ഷിപ്പ് സംഘടിപ്പിക്കാന്‍ നികുതി വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. നിയമവിരുദ്ധമായ പണപ്പിരിവാണ് നവകേരളസദസിന്റെ പേരില്‍ നടക്കുന്നത്. അത് അവസാനിപ്പിക്കണം. നിയമവിരുദ്ധ പരണപ്പിരിവ് അവസാനിപ്പിക്കുന്നതിന് വേണ്ടി യു.ഡി.എഫ് നിയമനടപടി സ്വീകരിക്കും.

യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ക്ക് അഭിനന്ദനം

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി വിജയിച്ച രാഹുല്‍ മാങ്കൂട്ടത്തിനെയും ഉപാധ്യക്ഷനായി വിജയിച്ച അബിന്‍ വര്‍ക്കിയെയും മറ്റ് ഭാരവാഹികളെയും അഭിനന്ദിക്കുന്നു. സംസ്ഥാന പ്രസിഡന്റ് മുതല്‍ മണ്ഡലം ഭാരവാഹികള്‍ വരെയുള്ള ഒരു ശക്തമായ സംവിധാനമാണ് യൂത്ത് കോണ്‍ഗ്രസിന് നിലവില്‍ വന്നിരിക്കുന്നത്. മഹിളാ കോണ്‍ഗ്രസും കെ.എസ്.യുവും ശക്തമായി തിരിച്ച് വരുന്നത് പോലെ കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും പോരാളികളുടെ പ്രസ്ഥാനമായി യൂത്ത് കോണ്‍ഗ്രസും മാറും. മഹിളാ കോണ്‍ഗ്രസിനും ചരിത്രത്തില്‍ ആദ്യമായി സംസഥാനം മുതല്‍ വാര്‍ഡ്തലം വരെയുള്ള സംഘടനാ സംവിധാനം നിലവില്‍ വന്നു. നാല് പതിറ്റാണ്ടുകളായി പരാജയപ്പെട്ടിരുന്ന കോളജുകളില്‍ വരെ വിജയിച്ച് കെ.എസ്.യു തിരിച്ച് വരുകയാണ്. അതുപോലെ യൂത്ത് കോണ്‍ഗ്രസും വലിയൊരു സമര പ്രസ്ഥാനമായി മാറും.

kerala

കൊല്ലത്ത് രണ്ടുവയസ്സുകാരനെ കൊന്ന് മാതാപിതാക്കള്‍ ജീവനൊടുക്കി

സാമ്പത്തിക ബാധ്യതയാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Published

on

കൊല്ലം താന്നിയില്‍ രണ്ടുവയസ്സുകാരനെ കൊലപ്പെടുത്തി മാതാപിതാക്കള്‍ ജീവനൊടുക്കി. താന്നി ബിഎസ്എന്‍എല്‍ ഓഫീസിന് സമീപം താമസിക്കുന്ന അജീഷ് കുമാര്‍, ഭാര്യ സുലു, ഇവരുടെ മകന്‍ ആദി എന്നിവരാണ് മരിച്ചത്. മകനെ കൊലപ്പെടുത്തി അമ്മയും അച്ഛനും ജീവനൊടുക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് രാവിലെ മുറിയില്‍ നിന്ന് ആരെയും പുറത്ത് കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ പരിശോധനയിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തി കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു കണ്ടെത്തിയത്. മാതാപിതാക്കളെ അതേ മുറിക്ക് സമീപം തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി.

സാമ്പത്തിക ബാധ്യതയാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന അജീഷ് കുമാര്‍ അടുത്തിടെയാണ് നാട്ടിലെത്തിയത്. മരിക്കുന്ന സമയത്ത് അജീഷ് കുമാറിന്റെ മാതാപിതാക്കളും വീട്ടിലുണ്ടായിരുന്നു. ഇവരുടെ നിലവിളി കേട്ട് നാട്ടുകാര്‍ എത്തിയാണ് മുറി ചവിട്ടുത്തുറന്നത്.

Continue Reading

kerala

നിരാഹാരസമരം ആരംഭിക്കാനിരിക്കെ ആശമാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍

എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഇന്ന് ആശമാരുമായി ചര്‍ച്ച നടത്തും

Published

on

തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുമ്പില്‍ 38 ദിവസമായി സമരം നടത്തുന്ന ആശവര്‍ക്കര്‍മാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍. സമരത്തിന്റെ മൂന്നാം ഘട്ടമായി നാളെ നിരാഹാരസമരം ആരംഭിക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ നീക്കം. എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഇന്ന് ആശമാരുമായി ചര്‍ച്ച നടത്തും.

ആശമാരുടെ രാപ്പകല്‍ സമരം ഇന്ന് 38ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സമരത്തിന്റെ മൂന്നാം ഘട്ടമായി നാളെനിരാഹാരസമരം ആരംഭിക്കുമെന്നും ആശമാര്‍ അറിയിച്ചിരുന്നു. ആദ്യ ദിവസം സമരവേദിയില്‍ 3 ആശമാര്‍ നിരാഹാരമിരിക്കാനായിരുന്നു തീരുമാനം.

അതിനിടെ ഓണറേറിയത്തിന്റെ മാനദണ്ഡങ്ങള്‍ പിന്‍വലിച്ചുകൊണ്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ ഗുരുതരമായ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടി ആശമാര്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. ഇന്‍സെന്റീവ് കുറഞ്ഞാല്‍ ഹോണറേറിയം പകുതിയായി കുറയും. ഈ വിചിത്ര ഉത്തരവ് പിന്‍വലിക്കണമെന്നും കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെടുന്നുണ്ട് .

Continue Reading

kerala

കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞുകൊന്ന സംഭവം; 12 വയസുകാരിയെ ഇന്ന് ജുവനൈല്‍ ഹോമിലേക്ക് മാറ്റിയേക്കും

പെണ്‍കുട്ടിയെ ഇനി ചോദ്യം ചെയ്യേണ്ടതില്ലെന്ന തീരുമാനത്തിലാണ് അന്വേഷണസംഘം

Published

on

കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ നാല് മാസം പ്രായമായ കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞുകൊന്ന സംഭവത്തില്‍ 12 വയസുകാരിയെ ഇന്ന് ജുവനൈല്‍ ഹോമിലേക്ക് മാറ്റിയേക്കും. പെണ്‍കുട്ടിയെ ഇനി ചോദ്യം ചെയ്യേണ്ടതില്ലെന്ന തീരുമാനത്തിലാണ് അന്വേഷണസംഘം. പെണ്‍കുട്ടിയെ ശിശുക്ഷേമ സമിതിക്ക് മുമ്പിലും ഹാജരാക്കും.

രക്ഷിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെ തിങ്കളാഴ്ച രാത്രി പതിനൊന്നോടെയാണ് കാണാതായത്. പാപ്പിനിശ്ശേരിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശികളായ കെ. മുത്തുവിന്റെയും അക്കമ്മലിന്റെയും ഏകമകളാണ് കുഞ്ഞ്. ക്വാര്‍ട്ടേഴ്‌സിലെ നടുമുറിയില്‍ ഇവര്‍ക്കൊപ്പം മുത്തുവിന്റെ ബന്ധുക്കളുടെ പന്ത്രണ്ടും നാലും വയസ്സായ രണ്ട് പെണ്‍കുട്ടികളാണ് ഉണ്ടായിരുന്നത്. കുഞ്ഞിനെ എടുത്തുകൊണ്ടുപോയി നിറയെ വെള്ളമുള്ള കിണറ്റില്‍ ഇടുകയായിരുന്നുവെന്ന് പന്ത്രണ്ടുവയസ്സുകാരി സമ്മതിച്ചതായി പോലീസ് പറഞ്ഞു.

പെണ്‍കുട്ടിയുടെ പിതാവ് മൂന്നുമാസം മുന്‍പ് മരിച്ചിരുന്നു. അമ്മ നേരത്തേ കുടുംബത്തെ ഉപേക്ഷിച്ച് പോയിരുന്നു. തന്നോടുള്ള സ്നേഹം കുറഞ്ഞുപോകുമെന്ന പന്ത്രണ്ടുകാരിയുടെ സംശയമാണ് കൃത്യത്തിലേക്ക് നയിച്ചതെന്ന് പോലീസ് കരുതുന്നു. കുഞ്ഞ് മരിച്ചത് വെള്ളം ഉള്ളില്‍ ചെന്നാണെന്നാണ് പോസ്റ്റ്മോര്‍ട്ടത്തിലെ പ്രാഥമിക സൂചന. ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത മൃതദേഹം പാപ്പിനിശ്ശേരി പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു.

Continue Reading

Trending