Connect with us

News

ഒളിംപിക്സ് ഫുട്‍ബോൾ വേദിയിൽ ഫലസ്തീന് ഐക്യദാർഢ്യം; ഇസ്രാഈലിന് കൂവൽ

മ​ത്സ​രം 1-1 സ​മ​നി​ല​യി​ൽ ക​ലാ​ശി​ച്ചു

Published

on

ഫലസ്തീന്‍ ഐക്യ ദാർഢ്യത്തിന് വേദിയായി പാരിസിലെ ഒളിംപിക്സ് ഫുട്ബോൾ മത്സര വേദി. ഇസ്രാഈല്‍ -​മാ​ലി പു​രു​ഷ ഫുട്‍ബോൾ മ​ത്സ​ര​ത്തി​നി​ട​യി​ൽ ഇ​സ്രാ​യേ​ലി​ന്റെ ദേ​ശീ​യ ​ഗാ​നമാ​ല​പി​ച്ച​പ്പോ​ഴാ​ണ് കാ​ണി​ക​ൾ ഫലസ്തീൻ ഐക്യദാർഢ്യ മുദ്രാവാക്യവുമായി രംഗത്തെത്തിയത്.

ഇസ്രാഈലിന്റെ ദേശീയ ഗാനത്തിന് നേരെ കാണികളിൽ നിന്ന് വ്യാപക കൂവലുമുണ്ടായി. മാ​ലി ആ​രാ​ധ​ക​ർ അ​വ​രു​ടെ ദേ​ശീ​യ​ഗാ​നം പാ​ടു​ക​യും ​ചെ​യ്തു. ദേശീയ ഗാനത്തിന് ശേഷം ഇസ്രാഈല്‍ താരങ്ങൾക്ക് പന്ത് കിട്ടുമ്പോയെല്ലാം ഗ്യാലറിയിൽ നിന്ന് കൂവലുകളും പ്രതിഷേധങ്ങളുമുണ്ടായി.

മ​ത്സ​രം 1-1 സ​മ​നി​ല​യി​ൽ ക​ലാ​ശി​ച്ചു. ഇസ്രാഈല്‍ ടീ​മി​ന് വ​ൻ സു​ര​ക്ഷ​യാ​ണ് ഫ്രാ​ൻ​സ് ന​ൽ​കി​യ​ത്. പാ​ർ​ക്ക് ഡെ​സ് പ്രി​ൻ​സ​സ് സ്റ്റേ​ഡി​യ​ത്തി​ന് പു​റ​ത്തും വ​രു​ന്ന വ​ഴി​യി​ലു​മെ​ല്ലാം ആ​യി​ര​ത്തിലേ​റെ ഫ്രാ​ൻ​സ് പൊ​ലീ​സ് സ​ജ്ജ​മാ​യി​രു​ന്നു. ​ നേ​ര​ത്തേ ​മ​ത്സ​ര​ത്തി​നി​ട​യി​ൽ ഇസ്രാഈലി​നെ​തി​രെ പ്ര​തി​ഷേ​ധി​ക്കു​മെ​ന്ന് ഫ്ര​ഞ്ച് ആ​ക്ടി​വി​സ്റ്റ് ഗ്രൂ​പ്പാ​യ സൂ​സ​ന്നെ ഷീ​ൽ​ഡ് അ​റി​യി​ച്ചി​രു​ന്നു.

kerala

തൃശൂരില്‍ വീണ്ടും മത്തിച്ചാകര

കടലിനടിയിലെ താപം കൂടുന്നതിനാലാണ് മത്തികള്‍ കരയ്ക്കടിയുന്നതെന്നാണ് പ്രതിഭാസത്തെക്കുറിച്ചുള്ള പ്രാഥമിക കണക്കു കൂട്ടല്‍.

Published

on

തൃശൂരില്‍ വീണ്ടും മത്തിച്ചാകര. എടക്കഴിയൂര്‍ പഞ്ചവടി ബീച്ചിലാണ് മത്തികള്‍ ഒന്നാകെ കരയ്ക്കടിഞ്ഞത്. കടലിനടിയിലെ താപം കൂടുന്നതിനാലാണ് മത്തികള്‍ കരയ്ക്കടിയുന്നതെന്നാണ് പ്രതിഭാസത്തെക്കുറിച്ചുള്ള പ്രാഥമിക കണക്കു കൂട്ടല്‍.

രാവിലെ മുതല്‍ കുട്ടകളും പാത്രങ്ങളുമായി എത്തിയ ജനക്കൂട്ടം നിറയെ മത്തിയുമായാണ് മടങ്ങിയത്. സംസ്ഥാനത്ത് ഈ കൊല്ലം മാത്രം പത്തിന് മുകളില്‍ തവണയാണ് മത്തി ചാകരയുണ്ടാകുന്നത്.

 

Continue Reading

kerala

ട്രാഫിക് ഫൈൻ കിട്ടി’, വാട്ട്സ്ആപ്പിൽ വന്ന മെസേജിലെ ലിങ്ക് തുറക്കല്ലേ, പണി പാളും; മുന്നറിയിപ്പുമായി എംവിഡി

ഇത്തരത്തിൽ മോട്ടോർ വാഹന വകുപ്പ് വാട്ട്സ്ആപ്പിലൂടെ ഫൈൻ അടയ്ക്കാൻ സന്ദേശം അയക്കില്ലെന്നും ലിങ്കിൽ കയറി തട്ടിപ്പ് സംഘങ്ങൾക്ക് ഇരയാകരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.

Published

on

സീറ്റ് ബെൽറ്റ് ഇട്ടില്ല, ഹെൽമറ്റ് ഇല്ല, ട്രാഫിക് സിഗ്നൽ ലംഘിച്ചു, ഫൈനടക്കണമെന്നാവശ്യപ്പെട്ട് നിങ്ങളുടെ വാട്ട്സ്ആപ്പിൽ ഒരു മെസേജ് എത്തിയോ ? എങ്കിൽ ജാഗ്രത വേണം.

ട്രാഫിക് ഫൈൻ അടയ്ക്കാനെന്ന പേരിൽ വാട്ട്സ്ആപ്പിൽ വരുന്ന സന്ദേശത്തിന് പിന്നാലെ പോയാൽ പണി കിട്ടുമെന്ന് മോട്ടോർ വാഹന വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇത്തരത്തിൽ മോട്ടോർ വാഹന വകുപ്പ് വാട്ട്സ്ആപ്പിലൂടെ ഫൈൻ അടയ്ക്കാൻ സന്ദേശം അയക്കില്ലെന്നും ലിങ്കിൽ കയറി തട്ടിപ്പ് സംഘങ്ങൾക്ക് ഇരയാകരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.

അറിഞ്ഞോ അറിയാതെയോ ഒരു ട്രാഫിക് നിയലംഘനം നടത്തിയിട്ടുണ്ടോ ? എങ്കിലത് സ്വയം ഉറപ്പാക്കുക. ട്രാഫിക് നിയമലംഘനം നടത്തിയിട്ടില്ലെന്ന്  ഉറപ്പാണെങ്കിൽ ശ്രദ്ധിക്കുക ,ഇത്തരം ഒരു സന്ദേശമോ പേയ്മെന്‍റ് ലിങ്കോ നിങ്ങളുടെ മൊബൈലിൽ വരില്ല. ഒരു നിമിഷം നമ്മെ  പരിഭ്രാന്തരാക്കാൻ ഇത്തരം മെസ്സേജുകൾക്ക് സാധിക്കും.  ആ ഒരു നിമിഷത്തെ പരിഭ്രാന്തി മുതലെടുക്കും വിധം മനഃശാസ്ത്രപരമായി സെറ്റ് ചെയ്തിട്ടുള്ളവയാകും ഒട്ടുമിക്ക വ്യാജസന്ദേശങ്ങളും. അതിനാൽ രണ്ട് വട്ടം ചിന്തിച്ച് വേണം ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കാനെന്ന് മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകി.

മോട്ടോർ വാഹനവകുപ്പിന്‍റെ പോർട്ടൽ echallan.parivahan.gov.in ആണ്. മെസ്സേജുകൾ പരിവാഹൻ പോർട്ടലിൽ നിന്നും  രജിസ്ട്രേഡ് മൊബൈൽ നമ്പറിലേക്ക് മാത്രമേ വാഹനനമ്പർ സഹിതം നിയമലംഘന അറിയിപ്പുകൾ വരികയുള്ളു. ഒരു പേയ്മെന്‌റ് ലിങ്ക് വാട്ട്സ്ആപ്പിലേക്ക്   അയയ്ക്കുന്ന സംവിധാനം മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്പോർട്ട് ആന്‍റ് ഹൈവേയ്സിന് ഇല്ല.  ഇത്തരം സന്ദേശങ്ങൾ  ഓപ്പൺ ചെയ്യാതിരിക്കുകയാണ് വേണ്ടതെന്നും, സന്ദേശത്തിന്‍റെ സ്ക്രീൻഷോട്ട്  എടുത്ത് എംവിഡി ഓഫീസുമായി ബന്ധപ്പെട്ട്  സാധുത ഉറപ്പാക്കണമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

Continue Reading

kerala

മണിക്കൂറില്‍ 15 മില്ലിമീറ്റര്‍ വരെ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ മുന്നറിയിപ്പ്

40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

Published

on

സംസ്ഥാനത്തെ 4 ജില്ലകളിൽ വരും മണിക്കൂറിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ മണിക്കൂറിൽ 15 മില്ലി മീറ്റർ വരെ മഴ അനുഭവപ്പെടാമെന്നാണ് അറിയിപ്പിൽ പറയുന്നത്. 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേരളത്തിലെ തിരുവനന്തപുരം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേരള – കർണാടക തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും ലക്ഷദ്വീപ് തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ലക്ഷദ്വീപ് തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

Continue Reading

Trending