Connect with us

kerala

പാലക്കാട് നായ കുറുകെ ചാടി സ്കൂട്ടറിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

.കുറുകെ ചാടിയ നായയെ ഇടിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ സഹോദരന്റെ സ്കൂട്ടറിന്റെ പിൻസീറ്റിലിരുന്ന ബിന്ദു തെറിച്ചു വീഴുകയായിരുന്നു.കൊടുവായൂരിലെ തുണിക്കടയിലെ ജീവനക്കാരിയാണ്.

Published

on

പാലക്കാട് നായ കുറുകെ ചാടിയതിനെ തുടർന്ന് സ്കൂട്ടറിൽ നിന്ന് വീണ് പരുക്കേറ്റ യുവതി മരിച്ചു. കൊടുവായൂർ വെമ്പല്ലൂർ സ്വദേശി ബിന്ദു (38) വാണ് മരിച്ചത്. തലയ്ക്ക് ഗുരുതര പരുക്കേറ്റ് തൃശൂരിൽ ചികിത്സയിലായിരുന്നു.ബുധനാഴ്ച രാവിലെ ജോലിക്ക് പോവുമ്പോഴാണ് അപകടമുണ്ടായത്.കുറുകെ ചാടിയ നായയെ ഇടിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ സഹോദരന്റെ സ്കൂട്ടറിന്റെ പിൻസീറ്റിലിരുന്ന ബിന്ദു തെറിച്ചു വീഴുകയായിരുന്നു.കൊടുവായൂരിലെ തുണിക്കടയിലെ ജീവനക്കാരിയാണ്.

kerala

സമൃദ്ധിയുടെ വിഷു ആഘോഷം പാണക്കാട്ട്

ദലിത് ലീഗ് മലപ്പുറം മണ്ഡലം കമ്മിറ്റി വിഷു വിഭവങ്ങളുമായി മുസ്‌ലിം ലീഗ് ലീഗ് സംസ്ഥാന പ്രസിഡണ്ട്
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചു.

Published

on

സമൃദ്ധിയുടെ വിഷു ആഘോഷം പാണക്കാട്ട്. ദലിത് ലീഗ് മലപ്പുറം മണ്ഡലം കമ്മിറ്റി വിഷു വിഭവങ്ങളുമായി മുസ്‌ലിം ലീഗ് ലീഗ് സംസ്ഥാന പ്രസിഡണ്ട്
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചു.

നെയ്യപ്പം, ഉണ്ണിയപ്പം, വെള്ളരി, കൊന്നപ്പൂവ് എന്നിവയടങ്ങിയ സമ്മാനമാണ് നല്‍കിയത്. മണ്ഡലം മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി, സെക്രട്ടറി ഹാരിസ് ആമിയന്‍, ദലിത് ലീഗ് മണ്ഡലം ഭാരവാഹികളായ നീലന്‍’ കോഡൂര്‍, ബാബു പാത്തിക്കല്‍, മണി അരിമ്പ്ര തുടങ്ങിയവര്‍ പങ്കെടുത്തു. ശേഷം തങ്ങള്‍ എല്ലാവര്‍ക്കും മധുരം വിതരണം ചെയ്തു.

 

Continue Reading

kerala

‘സമരം ചെയ്യുന്നവരോട് സര്‍ക്കാരിന് അലര്‍ജിയാണ്’: രമേശ് ചെന്നിത്തല

സര്‍ക്കാര്‍ ധാര്‍ഷ്ട്യം അവസാനിപ്പിച്ച് ആശാവര്‍ക്കര്‍മാരുടെ സമരം അവസാനിപ്പിക്കാന്‍ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Published

on

സമരം ചെയ്യുന്നവരോട് സര്‍ക്കാരിന് അലര്‍ജിയാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ധാര്‍ഷ്ട്യം അവസാനിപ്പിച്ച് ആശാവര്‍ക്കര്‍മാരുടെ സമരം അവസാനിപ്പിക്കാന്‍ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

തൃശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ആശാ വര്‍ക്കര്‍മാരുടെ വിഷയത്തില്‍ ചെന്നിത്തലയുടെ പ്രതികരണം. കേരളത്തിന്റെ പൊതുസമൂഹം ആവശ്യപ്പെട്ടിട്ടും ധിക്കാരത്തിന്റെ പാതയില്‍ തന്നെയാണ് സര്‍ക്കാറെന്നും അദ്ദേഹം പ്രതികരിച്ചു.

ആശാവര്‍ക്കര്‍മാര്‍ നമുക്കെല്ലാവര്‍ക്കും സേവനം നല്‍കുന്നവരാണെന്നും ഇത്രയും ദിവസം സമരം ചെയ്തിട്ടും ഒരു രൂപ കൂട്ടിക്കൊടുക്കുമെന്ന് പറയാതെ സമരം പിന്‍വലിച്ച് പോകൂയെന്ന് പറയുന്നത് സര്‍ക്കാരിന്റെ ധാര്‍ഷ്ട്യമാണെന്നും ചെന്നിത്തല പറഞ്ഞു.

സമരം ചെയ്ത് കാര്യങ്ങള്‍ നേടേണ്ട എന്ന സമീപനമാണ് സര്‍ക്കാരിന്റേതെന്നും അദ്ദേഹം പ്രതികരിച്ചു.

 

Continue Reading

kerala

നവീന്‍ ബാബുവിന്റെ മരണം: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ സുപ്രിംകോടതിയില്‍

കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ സുപ്രിംകോടതിയെ സമീപിച്ചു.

Published

on

കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ സുപ്രിംകോടതിയെ സമീപിച്ചു. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നാണ് സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ മഞ്ജുഷ ചൂണ്ടിക്കാട്ടിയത്.

നവീന്‍ ബാബുവിന്റെ മരണത്തില്‍ ഗൂഡലോചന നടന്നിട്ടുണ്ടെന്ന് സംബന്ധിച്ച് കേരള പോലീസ് അന്വേഷിക്കുന്നില്ലെന്നും പോലീസ് തയ്യാറാക്കിയ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും തമ്മില്‍ വ്യത്യാസം ഉണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ തനിക്കോ, കുടുംബത്തിനോ വിശ്വാസമില്ലെന്നും മഞ്ജുഷ സുപ്രീംകോടതിയെ അറിയിച്ചു.

അഭിഭാഷകന്‍ എം.ആര്‍. രമേശ് ബാബു ആണ് മഞ്ജുഷയുടെ ഹര്‍ജി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തത്. ഹര്‍ജി വ്യാഴ ആഴ്ചയോ, വെള്ളി ആഴ്ചയോ സുപ്രീം കോടതിയുടെ പരിഗണനയില്‍ വന്നേക്കും, നേരത്തെ മഞ്ജുഷയുടെ ഹര്‍ജി കേരള ഹൈക്കോടതി തള്ളിയിരുന്നു.

 

Continue Reading

Trending