Connect with us

kerala

പാലക്കാട് രാഹുല്‍ രാഹുല്‍മാങ്കൂട്ടത്തലിന് ലീഡ്; മൂന്നാം റൗണ്ടില്‍ യു.ഡി.എഫ് മുന്നേറ്റം, 1228 വോട്ടിന്‌

വോട്ടെണ്ണൽ തുടങ്ങിയപ്പോൾ പാലക്കാട് ആദ്യ റൗണ്ടിൽ മുന്നിലെത്തിയത് ബി.ജെ.പി സ്ഥാനാർഥി സി. കൃഷ്ണകുമാായിരുന്നു.

Published

on

നിയമസഭ ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലിൽ മൂന്നാം റൗണ്ടിൽ യു.ഡി.എഫ് മുന്നേറ്റം. ആദ്യ രണ്ട് റൗണ്ടിൽ മുന്നിട്ടുനിന്ന ബി.ജെ.പി സ്ഥാനാർഥി സി. കൃഷ്ണകുമാറിനെ പിന്നിലാക്കി യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ മുന്നിലെത്തി. 1228 വോട്ടിനാണ് മൂന്നാം റൗണ്ട് പൂർത്തിയായപ്പോൾ രാഹുൽ മുന്നിലുള്ളത്.

വോട്ടെണ്ണൽ തുടങ്ങിയപ്പോൾ പാലക്കാട് ആദ്യ റൗണ്ടിൽ മുന്നിലെത്തിയത് ബി.ജെ.പി സ്ഥാനാർഥി സി. കൃഷ്ണകുമാായിരുന്നു. എന്നാൽ, രണ്ടാം റൗണ്ടിൽ നേട്ടമുണ്ടാക്കിയ കോൺഗ്രസ് കൃഷ്ണകുമാറിന്‍റെ ലീഡ് ഗണ്യമായി കുറച്ചു.

ആദ്യ റൗണ്ടിൽ 1016 വോട്ടിന്‍റെ ലീഡാണ് കൃഷ്ണകുമാർ നേടിയത്. എന്നാൽ, ഇത് 2021ൽ ആദ്യ റൗണ്ടിൽ നേടിയതിനെക്കാൾ 700 വോട്ട് കുറവാണ്. രണ്ടാം റൗണ്ടിൽ യു.ഡി.എഫിന്‍റെ കുതിപ്പാണ് കണ്ടത്. ഇതോടെ സി. കൃഷ്ണകുമാറിന്‍റെ ലീഡ് 258 ആയി കുറഞ്ഞു. രണ്ട് റൗണ്ടിലുമായി ബി.ജെ.പിക്ക് 7569 വോട്ടും യു.ഡി.എഫിന് 6711 വോട്ടും എൽ.ഡി.എഫിന് 4121 വോട്ടുമാണ് ലഭിച്ചത്.

kerala

പാലക്കാട് ഉറപ്പിച്ച് രാഹുല്‍, വയനാട്ടില്‍ പ്രിയങ്കയുടെ തേരോട്ടം

പ്രിയങ്ക ഗാന്ധിയുടെ ലീഡ് 359438 ആണ്. പാലക്കാട്ട് യുഡിഎഫിന്റെ രാഹുല്‍ മാങ്കൂട്ടത്തില്‍ 1028 വോട്ടിനും മുന്നിട്ടുനില്‍ക്കുകയാണ്.

Published

on

വോട്ടെണ്ണല്‍ അവസാന റൗണ്ടിലേക്ക് കടക്കുമ്പോള്‍ വയനാട്ടില്‍ പ്രിയങ്കയും പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലും വിജയട്ടിലേക്ക് കുതിക്കുന്നു. പാലക്കാട് പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ മുതല്‍ ബിജെപി മുന്നിലായിരുന്നെങ്കിലും രാഹുല്‍ ലീഡ് തിരിച്ചുപിടിക്കുകയായിരുന്നു.

ഏറ്റവും ഒടുവിലെ കണക്കുകള്‍ പ്രകാരം പ്രിയങ്ക ഗാന്ധിയുടെ ലീഡ് 359438 ആണ്. പാലക്കാട്ട് യുഡിഎഫിന്റെ രാഹുല്‍ മാങ്കൂട്ടത്തില്‍ 1028 വോട്ടിനും മുന്നിട്ടുനില്‍ക്കുകയാണ്.

 

Continue Reading

kerala

വയനാട്ടില്‍ പ്രിയങ്കയുടെ തേരോട്ടം; ലീഡ് മൂന്ന് ലക്ഷം കടന്നു

എതിര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ഒരു പ്രാവശ്യം പോലും പ്രിയങ്ക ഗാന്ധിയെ കടത്തിവെട്ടാന്‍ കഴിഞ്ഞിട്ടില്ല.

Published

on

വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ ലീഡ് മൂന്ന് ലക്ഷം കടന്നു. എതിര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ഒരു പ്രാവശ്യം പോലും പ്രിയങ്ക ഗാന്ധിയെ കടത്തിവെട്ടാന്‍ കഴിഞ്ഞിട്ടില്ല.

പാലക്കാട്ട് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലും പോരാട്ട വീര്യത്തോടെ കുതിപ്പ് തുടരുകയാണ്. വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ ആദ്യ രണ്ട് റൗണ്ടില്‍ എന്‍.ഡി.എ മുന്നിട്ടുനിന്നെങ്കിലും തുടര്‍ന്നുള്ള റൗണ്ടുകളില്‍ രാഹുല്‍ മുന്നേറ്റമുണ്ടാക്കി.

ഒരു ഘട്ടത്തില്‍ പോലും രാഹുല്‍ മാങ്കൂട്ടത്തിലിന് വെല്ലുവിളിയുയര്‍ത്താന്‍ സരിന് സാധിച്ചില്ല.

 

Continue Reading

kerala

മുന്നേറി പ്രിയങ്ക; ചെറുത്തുനില്‍ക്കാന്‍ ആവാതെ എല്‍.ഡി.എഫും ബിജെപിയും

പ്രിയങ്ക ഗാന്ധിയുടെ ലീഡ് ഒരു ലക്ഷവും കടന്നു.

Published

on

വയനാട് ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. വലിയ ഭൂരിപക്ഷേെത്താടെ പ്രിയങ്ക ഗാന്ധി മുന്നോട്ട് കുതിക്കുകയാണ്. വോട്ടെണ്ണല്‍ മൂന്നുമണിക്കൂറിലേക്ക് കടക്കുമ്പോള്‍ പ്രിയങ്ക ഗാന്ധിയുടെ ലീഡ് ഒരു ലക്ഷവും കടന്നു.

എന്നാല്‍ തുടക്കം മുതലേ ഭൂരിപക്ഷം ഉയര്‍ത്തിയ പ്രിയങ്കയെ കടത്തിവെട്ടിക്കാന്‍ എതിര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് കഴിഞ്ഞിട്ടില്ല. പോള്‍ചെയ്ത വോട്ടിന്റെ 70 ശതമാനം വോട്ടും പ്രിയങ്ക നേടുന്ന രീതിയാണ് ഇപ്പോള്‍ കണ്ടുക്കൊണ്ടിരിക്കുന്നത്.

പ്രിയങ്കയെയും രാഹുലിനെയും കടന്നാക്രമിച്ച് എല്‍.ഡി.എഫ് നടത്തിയ പ്രചാരണങ്ങളൊന്നും വിലപോയില്ല എന്നതാണ് വോട്ടെണ്ണലില്‍ തെളിയുന്നത്.

Continue Reading

Trending