Connect with us

Culture

അവിശ്വാസം പാളി; കോണ്‍ഗ്രസ് അംഗം രാജിവെച്ചു

Published

on

പാലക്കാട്: ബി.ജെ.പി അംഗങ്ങളായ നഗരസഭ അദ്ധ്യക്ഷയ്ക്കും ഉപാദ്ധ്യക്ഷനുമെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം പരിഗണിക്കുന്നതിന് തൊട്ടുമുമ്പ് കോണ്‍ഗ്രസ് അംഗം രാജിവെച്ചു. പ്രമേയം രാവിലെ ഒമ്പത് മണിക്ക് ചര്‍ച്ചക്ക് എടുക്കാനിരിക്കെയാണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍ വി.ശരവണന്‍ രാജിവച്ചൊഴിഞ്ഞത്. ഇതോടെ അവിശ്വാസം പരാജയപ്പെടുമെന്ന് ഉറപ്പായി.

52 അംഗങ്ങളുള്ള നഗരസഭയില്‍ അവിശ്വാസം പാസാകാന്‍ 27 അംഗങ്ങളുടെ പിന്തുണവേണം. സി.പി.എമ്മും വെല്‍ഫെയര്‍ പാര്‍ട്ടിയും പിന്തുണച്ചാലേ അവിശ്വാസം വിജയിക്കൂ. ആരുടെയെങ്കിലും വോട്ട് അസാധുവായാലും അവിശ്വാസം പരാജയപ്പെടും. അവിശ്വാസ പ്രമേയ അവതരണത്തില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് ബി.ജെ.പി തീരുമാനം. പ്രമേയത്തെ അനുകൂലിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍, സി.പി.എമ്മിന്റെ തീരുമാനം ഇന്ന് രാവിലെ നടക്കുന്ന യോഗത്തിന് ശേഷമേ അറിയാന്‍ സാധിക്കൂ.

സ്ഥിരംസമിതി അധ്യക്ഷ സ്ഥാനങ്ങളിലേക്ക് നടന്ന അവിശ്വാസത്തിലും തിരഞ്ഞെടുപ്പിലും സ്വീകരിച്ച നിലപാട് തന്നെ സി.പി.എം തുടരുമെന്നാണ് സൂചന. കഴിഞ്ഞ നഗരസഭാ യോഗത്തില്‍ അഞ്ച് കോണ്‍ഗ്രസ് അംഗങ്ങളെ അധ്യക്ഷ മൂന്ന് മാസത്തേക്ക് സസ്‌പെന്റ് ചെയ്തിരുന്നു. സസ്‌പെന്‍ഷന്‍ ഇപ്പോഴും നിലനില്‍ക്കുന്നതായാണ് ബി.ജെ.പി വാദം. അംഗങ്ങള്‍ക്ക് നല്‍കിയ മിനുട്‌സിലും സസ്‌പെന്‍ഷന്‍ കാലാവധി രേഖപ്പെടുത്തിയിട്ടില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Culture

സായ് പല്ലവിക്കൊപ്പം സിനിമ ചെയ്യാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്ന് മണിരത്നം

സിനിമയില്‍ വരുന്നതിന് മുമ്പ് സംവിധായകരുടെ പേരൊന്നും അറിയില്ലായിരുന്നെന്നും എന്നാല്‍ മണിരത്നം എന്ന പേര് തനിക്ക് പരിചിതമായിരുന്നെന്നപം സായി പല്ലവി

Published

on

ശിവകാര്‍ത്തികേയന്‍ -സായ് പല്ലവി കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന അമരന്‍ റിലീസിന് ഒരുങ്ങുകയാണ്. രാജ്കുമാര്‍ പെരിയസ്വാമി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്നു. ചടങ്ങില്‍ സായ് പല്ലവി, ശിവകാര്‍ത്തികേയന്‍, ജി വി പ്രകാശ്, രാജ്കുമാര്‍ പെരിയസ്വാമി എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ സംവിധായകന്‍മാരായ മണിരത്നവും ലോകേഷ് കനകരാജും അതിഥികളായി എത്തി. സായ് പല്ലവിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടെന്ന് മണിരത്നം ചടങ്ങില്‍ പറഞ്ഞു.

സായ് പല്ലവിയുടെ ഫാനാണെന്നും ഒരുമിച്ച് സിനിമ ചെയ്യാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും മണിരത്‌നം ചടങ്ങില്‍ പറഞ്ഞു. സിനിമയില്‍ വരുന്നതിന് മുമ്പ് സംവിധായകരുടെ പേരൊന്നും അറിയില്ലായിരുന്നെന്നും എന്നാല്‍ മണിരത്നം എന്ന പേര് തനിക്ക് പരിചിതമായിരുന്നെന്നപം സായി പല്ലവി മറുപടി നല്‍കി.

സിനിമയിലെ ഒരു ബ്രാന്‍ഡ് നെയിമാണ് സായ് പല്ലവി എന്ന് ശിവകാര്‍ത്തികേയന്‍ പറഞ്ഞു. സായ് പല്ലവിയെ പ്രേമം സിനിമയില്‍ കണ്ടപ്പോള്‍ എല്ലാവരെയും പോലെ താനും മലര്‍ ടീച്ചറിന്റെ ആരാധകനായെന്ന് ശിവകാര്‍ത്തികേയന്‍ കൂട്ടിച്ചേര്‍ത്തു.

അമരനാണ് റിലീസ് ചെയ്യാനിരിക്കുന്ന സായ് പല്ലവിയുടെ ചിത്രം. ചിത്രം ഒക്ടോബര്‍ 31ന് തിയേറ്ററിലെത്തും. ചിത്രം കമല്‍ഹാസന്റെ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലും സോണി പിക്ചേഴ്സും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.

 

 

Continue Reading

Film

‘അമ്മയെ തേടിയുള്ള യാത്ര എന്നെ ഇസ്ലാമിൽ എത്തിച്ചു; മതം മാറ്റം അച്ഛൻ എതിർത്തില്ല’: യുവൻ ശങ്കർ രാജ

2011ൽ ഹൃദയാഘാതത്തെ തുടർന്നാണ് യുവന്റെ അമ്മ മരിക്കുന്നത്

Published

on

തമിഴിലെ സൂപ്പർഹിറ്റ് സം​ഗീത സംവിധായകനാണ് യുവൻ ശങ്കർ രാജ. ഇളയരാജയുടെ മകനായി സിനിമയിലേക്ക് ചുവടുവെച്ച യുവൻ സം​ഗീത രം​ഗത്ത് തന്റേതായ സ്ഥാനം നേടിയെടുക്കുകയായിരുന്നു. 2014ൽ യുവൻ ഇസ്ലാം മതം സ്വീകരിച്ചു. ഇപ്പോൾ ഇസ്ലാ‌മിലേക്ക് മതം മാറാനുണ്ടായ കാരണം എന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. അമ്മയുടെ മരണശേഷം കടുത്ത മദ്യപനായായെന്നും അമ്മയ്ക്കുവേണ്ടിയുള്ള തിരച്ചിലാണ് തന്നെ ഇസ്ലാമിൽ എത്തിച്ചത് എന്നുമാണ് യുവൻ പറയുന്നത്.

2011ൽ ഹൃദയാഘാതത്തെ തുടർന്നാണ് യുവന്റെ അമ്മ മരിക്കുന്നത്. 2013വരെ താൻ തുടർച്ചയായി കരയുമായിരുന്നു. തന്റെ ജോലിയിൽ ശ്രദ്ധിക്കാനായില്ലെന്നും കടുത്ത പരാജയത്തിലൂടെ കടന്നുപോയെന്നുമാണ് യുവൻ പറഞ്ഞത്. അമ്മയുടെ അപ്രതീക്ഷിത വിയോഗമാണ് എന്നെ മതം മാറ്റത്തിന് പ്രേരിപ്പിച്ചത്. ചില വര്‍ക്കിന്റെ കാര്യത്തിനായി എനിക്ക് മുംബൈയിലേക്ക് വരുണമായിരുന്നു. തിരിച്ച് ചെന്നൈയില്‍ എത്തിയപ്പോള്‍ അമ്മയ്ക്ക് കടുത്ത ചുമ ആരംഭിച്ചു. ഞാനും സഹോദരിയും ചേര്‍ന്ന് അമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അമ്മയുടെ കൈപിടിച്ച് ഞാന്‍ ഇരിക്കുകയായിരുന്നു. പെട്ടെന്ന് അമ്മയുടെ കൈഊര്‍ന്നു വീണു. കരയുന്നതിനൊപ്പം അമ്മയുടെ ആത്മാവ് എവിടെയാണ് പോയത് എന്ന് ഞാന്‍ അമ്പരപ്പെട്ടു. ആ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് എന്നെ അള്ളാഹുവില്‍ എത്തിയത്.

അമ്മയുടെ മരണശേഷം ഞാന്‍ ഒരു ‘ലോസ്റ്റ് ചൈല്‍ഡ്’ ആയി മാറി. അമ്മയെ എവിടെ കണ്ടെത്തും എന്ന് എനിക്ക് അറിയുമായിരുന്നില്ല. ഇടയ്ക്കിടെ അമ്മയെ സ്വപ്‌നം കാണും. അമ്മ എവിടെയോ ഉണ്ട്. പക്ഷേ, അതെവിടെയാണ്? ആ വഴിക്കുള്ള അന്വേഷണം നടത്തിക്കൊണ്ടിരുന്നു. അതെന്നെ വല്ലാതെ പിടിച്ചുലച്ചു. അമ്മയുടെ മരണശേഷം മദ്യപാനത്തിലും പുകവലിയിലും അഭയം കണ്ടെത്തി. അതിനുമുന്‍പ് പാര്‍ട്ടികളില്‍ പോയിരുന്നെങ്കിലും മദ്യപാനമോ പുകവലി ശീലമോ ഉണ്ടായിരുന്നില്ലെന്നും യുവന്‍ പറഞ്ഞു.

‘പെട്ടെന്ന് ഒരുനാള്‍ തനിക്ക് എല്ലാറ്റിനുമുള്ള ഉത്തരം ലഭിച്ചു. നമുക്ക് ചുറ്റും നടക്കുന്നതൊന്നുമല്ല കാര്യം. മുകളിലിരുന്ന് ഒരാള്‍ എല്ലാം എഴുവെച്ചിട്ടുണ്ട്. അതനുസരിച്ചേ കാര്യങ്ങള്‍ നടക്കൂ എന്ന് എനിക്ക് ബോധ്യമായി. ഈ പ്രക്രിയ എന്ന പഠിപ്പിച്ചത് ഇസ്‌ലാണ്. അമ്മ നല്ല ഒരിടത്ത് എവിടെയോ ഉണ്ടെന്നാണ് വിശ്വാസം. നമ്മെ സൃഷ്ടിച്ച ദൈവത്തിന് മാത്രമേ നമ്മെ വഴിനടത്താനും സന്തോഷം നല്‍കാനും കഴിയൂ. ഇതാണ് ഇസ്‌ലാം തന്നെ പഠിപ്പിച്ചത്. അമ്മ മറ്റൊരിടത്ത് സന്തോഷത്തോടെ കഴിയാന്‍ ദൈവത്തോട് പ്രാര്‍ഥിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മതം മാറുന്നതിനെക്കുറിച്ച് അച്ഛനോട് പറഞ്ഞപ്പോള്‍ അദ്ദേഹം തന്റെ തീരുമാനത്തെ പിന്തുണച്ചുവെന്നും യുവന്‍ കൂട്ടിച്ചേര്‍ത്തു. വീട്ടില്‍ ഏറ്റവും അവസാനം ഞാന്‍ ഇത് പറഞ്ഞത് അച്ഛനോടാണ്. ഇസ്‌ലാം മതം സ്വീകരിച്ചപ്പോൾ അച്ഛൻ ഇളയരാജ തടഞ്ഞില്ല. ദിവസവും അഞ്ചുനേരം ദൈവത്തോട് പ്രാർത്ഥിക്കുമെന്ന് പറയുന്ന ഒരാളെ തടയുന്നത് എന്തിനാണെന്നായിരുന്നു അച്ഛൻ ചോദിച്ചതെന്ന് യുവൻ പറഞ്ഞു.

Continue Reading

Culture

പോപ്പ് ഗായകന്‍ ലിയാം പെയ്‌നെ ഹോട്ടലിന് പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി

ഹോട്ടല്‍ മുറിയുടെ ബാല്‍ക്കണിയില്‍നിന്ന് വീണു മരിച്ച നിലയിലാണ് ലിയാം പെയ്‌നിനെ കണ്ടെത്തിയതെന്ന് ലോക്കല്‍ പൊലീസ് പറഞ്ഞു.

Published

on

മുന്‍ പോപ്പ് ഗായകന്‍ ലിയാം പെയ്ന്‍ ബ്യൂണസ് അയേഴ്‌സിലെ ഹോട്ടലിന് പുറത്ത് മരിച്ച നിലയില്‍. ഹോട്ടല്‍ മുറിയുടെ ബാല്‍ക്കണിയില്‍നിന്ന് വീണു മരിച്ച നിലയിലാണ് ലിയാം പെയ്‌നിനെ കണ്ടെത്തിയതെന്ന് ലോക്കല്‍ പൊലീസ് പറഞ്ഞു. ഹോട്ടലിലേക്ക് തങ്ങളെ വിളിച്ചുവരുത്തിയതായും അവിടെ മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും സ്വാധീനത്തില്‍പെട്ട ആക്രമണകാരിയായ ഒരാള്‍ ഉള്ളതായി അറിയിപ്പ് ലഭിച്ചെന്നും പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു.

പോപ്പ് ബാന്‍ഡായിരുന്ന ‘വണ്‍ ഡയറക്ഷ’ന്റെ ഭാഗമായി ഹാരി സ്‌റ്റൈല്‍സ്, സെയ്ന്‍ മാലിക്, നിയാല്‍ ഹൊറാന്‍, ലൂയിസ് ടോംലിന്‍സണ്‍ എന്നിവര്‍ക്കൊപ്പമാണ് പെയ്‌നും വളര്‍ന്നത്. 2010ലെ ‘എക്‌സ് ഫാക്ടര്‍ മ്യൂസിക് മത്സര ഷോ’യുടെ ബ്രിട്ടീഷ് പതിപ്പില്‍ മൂന്നാം സ്ഥാനത്തെത്തിയതിന് ശേഷമാണ് ബാന്‍ഡ് ആരംഭിച്ചത്. എന്നാല്‍, 2016 ല്‍ ഗ്രൂപ്പ്ിനെ പിരിച്ച് വിടുകയായിരുന്നു.

ഈ മാസം ആദ്യം ബ്യൂണസ് അയേഴ്‌സില്‍ പെയ്ന്‍ നിയാല്‍ ഹൊറന്റെ സംഗീത പരിപാടിയില്‍ പങ്കെടുത്തിരുന്നു. ലഹരിക്കടിപ്പെട്ടതിനെ തുടര്‍ന്ന് ആസക്തിയുമായി മല്ലിടുന്നതിനെക്കുറിച്ചും പുനരധിവാസ കേന്ദ്രത്തില്‍ സമയം ചെലവഴിക്കുന്നതിനെക്കുറിച്ചും അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു.

Continue Reading

Trending