Connect with us

kerala

പാലക്കാട് ഉ​പ​തെ​ര​​ഞ്ഞെ​ടു​പ്പ്​: അനാവശ്യ വിവാദങ്ങൾ കല്ലുകടിയായെന്ന്​ സി.പി.എം

തെ​ര​ഞ്ഞെ​ടു​പ്പ്​ സം​ബ​ന്ധി​ച്ച ​പ്രാ​ഥ​മി​ക ച​ർ​ച്ച​ക​ളാ​ണ്​ സെ​ക്ര​ട്ടേ​റി​യ​റ്റ്​ യോ​ഗ​ത്തി​ൽ ന​ട​ന്ന​ത്.

Published

on

പാ​ല​ക്കാ​ട്ട്​ നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ലു​ണ്ടാ​യ അ​നാ​വ​ശ്യ വി​വാ​ദ​ങ്ങ​ളും ഒ​പ്പം പാ​ർ​ട്ടി​ക്കു​ള്ളി​ൽ ര​ണ്ട​ഭി​​പ്രാ​യ​മു​യ​ർ​ന്ന​തും ക​ല്ലു​ക​ടി​യാ​യെ​ന്ന്​ സി.​പി.​എം സെ​ക്ര​ട്ടേ​റി​യ​റ്റ്​ യോ​ഗം വി​ല​യി​രു​ത്ത​ൽ. വ​യ​നാ​ട്ടി​ൽ പ്രി​യ​ങ്ക ഗാ​ന്ധി എ​ത്തി​യി​ട്ടും അ​തി​ന്‍റെ ആ​​വേ​ശം ചു​ര​മി​റ​ങ്ങി​യി​ല്ലെ​ന്ന്​ മാ​ത്ര​മ​ല്ല, ച​ർ​ച്ച​ക​ൾ പാ​ല​​ക്കാ​ട്​ കേ​ന്ദ്രീ​ക​രി​ച്ചു​മാ​യി​രു​ന്നു.

അ​തേ​സ​മ​യം അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​യ വി​വാ​ദ​ങ്ങ​​ളും പി​ന്നാ​ലെ, പാ​ർ​ട്ടി​യി​ലു​യ​ർ​ന്ന ര​ണ്ട​ഭി​പ്രാ​യ​വും ​തെ​ര​ഞ്ഞെ​ടു​പ്പ്​ ഘ​ട്ട​ത്തി​ൽ പ്ര​തി​ച്ഛാ​യ​ക്ക്​ മ​ങ്ങ​ലേ​ൽ​പി​ച്ചു. യു.​ഡി.​എ​ഫ്​ ഇ​ത്​ കാ​ര്യ​മാ​യി തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​യോ​ജ​​ന​പ്പെ​ടു​ത്തു​ന്ന നി​ല​യു​മു​ണ്ടാ​യി. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​തി​ന്​ സ​മാ​ന​മാ​യി ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും യു.​ഡി.​എ​ഫി​നാ​ണ്​ ല​ഭി​ച്ച​തെ​ന്നും യോ​ഗ​ത്തി​ൽ വി​ല​യി​രു​ത്ത​ലു​ണ്ടാ​യി.

തെ​ര​ഞ്ഞെ​ടു​പ്പ്​ സം​ബ​ന്ധി​ച്ച ​പ്രാ​ഥ​മി​ക ച​ർ​ച്ച​ക​ളാ​ണ്​ സെ​ക്ര​ട്ടേ​റി​യ​റ്റ്​ യോ​ഗ​ത്തി​ൽ ന​ട​ന്ന​ത്. വ​ല​തു​പ​ക്ഷ മാ​ധ്യ​മ​ങ്ങ​ളു​ടെ ഇ​ട​തു​പ​ക്ഷ വി​രു​ദ്ധ​ത​യും കേ​ന്ദ്ര​ത്തി​ന്‍റെ സാ​മ്പ​ത്തി​ക ഉ​പ​രോ​ധ​വു​മ​ട​ക്കം പ്ര​തി​സ​ന്ധി നി​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ചേ​ല​ക്ക​ര​യി​ൽ സ്വ​ന്ത​മാ​ക്കി​യ​ത്​ ചെ​റു​ത​ല്ലാ​ത്ത നേ​ട്ട​മെ​ന്നാ​ണ്​ സി.​പി.​എം ക​ണ​ക്കാ​ക്കു​ന്ന​ത്.

ചേ​ല​ക്ക​ര​യി​ലെ രാ​ഷ്ട്രീ​യ പോ​രാ​ട്ട​ത്തി​ൽ ത​ങ്ങ​ൾ ജ​യി​ക്കു​മെ​ന്ന് യു.​ഡി.​എ​ഫ്​ വ​ലി​യ ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. സാ​ധാ​ര​ണ നി​ല​യി​ൽ നി​ന്ന്​ വ്യ​ത്യ​സ്ത​മാ​യി കോ​ൺ​ഗ്ര​സി​ന്‍റെ സം​ഘ​ട​ന സം​വി​ധാ​ന​വും ചേ​ല​ക്ക​ര​യി​ൽ കാ​ര്യ​ക്ഷ​മ​മാ​യി​രു​ന്നു. പാ​ല​ക്കാ​ട് ചി​ല പോ​രാ​യ്മ​ക​ളു​​ണ്ടാ​യെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ.​ഡി.​എ​ഫി​ന്​ വോ​ട്ട്​ വ​ർ​ധി​പ്പി​ക്കാ​നാ​യി.

Health

സംസ്ഥാനത്ത് 19നും 25നും ഇടയിലുള്ളവരില്‍ എച്ച്‌ഐവി ബാധ കൂടുന്നു

ആകെ എച്ച്‌ഐവി പോസിറ്റിവില്‍ 15 ശതമാനം പേരും ഈ പ്രായത്തില്‍ ഉള്ളവരാണെന്ന് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി അറിയിച്ചു.

Published

on

സംസ്ഥാനത്ത് 19നും 25നും ഇടയിലുള്ളവരില്‍ എച്ച്‌ഐവി ബാധ കൂടുന്നതായി എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി. ലഹരി കുത്തിവയ്പ് ഉള്‍പ്പെടെ ഇതിനു കാരണമാകാമെന്നാണ് വിലയിരുത്തല്‍.

ആകെ എച്ച്‌ഐവി പോസിറ്റിവില്‍ 15 ശതമാനം പേരും ഈ പ്രായത്തില്‍ ഉള്ളവരാണെന്ന് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി അറിയിച്ചു. എന്നാല്‍, പരിശോധനകളുടെ എണ്ണം കൂടുന്നതനുസരിച്ച് വൈറസ് ബാധ വര്‍ധിക്കുന്നില്ല എന്നത് ആശ്വാസമാണെന്നും എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി വ്യക്തമാക്കി.

ഇന്ത്യയില്‍ ഏറ്റവും കുറവ് എച്ച്‌ഐവി പോസിറ്റിവ് നിരക്ക് ഉള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സ്വവര്‍ഗാനുരാഗം വഴിയും പുരുഷന്മാര്‍ക്കിടയില്‍ എച്ച്‌ഐവി ബാധിതരുടെ എണ്ണം കൂടുന്നുണ്ടെന്നും എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി അറിയിച്ചു.

2019ല്‍ 1211 പേര്‍ക്കാണ് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചത്. 2024ല്‍ ഇത് 1065 ആയി കുറഞ്ഞു. ഒക്ടോബര്‍ വരെയുള്ള കണക്കാണിത്. 2023ല്‍ ഇത് 1270 ആയിരുന്നു. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ഏറ്റവുമധികം എച്ച്‌ഐവി ബാധ. 2024ലെ 1065 എച്ച്‌ഐവി ബാധിതരില്‍ 805 പേരും പുരുഷന്മാരാണ് എന്ന് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കണക്ക് വ്യക്തമാക്കുന്നു.

Continue Reading

kerala

പന്തളത്ത് വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; ആറ് പേർക്ക് പരിക്ക്

വീടിനുള്ളിൽ കിടന്നുറങ്ങുകയായിരുന്ന നാല് പേർക്കാണ് പരിക്കേറ്റത്.

Published

on

വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം. ആറ് പേർക്ക് പരിക്കേറ്റു. പന്തളം കൂരമ്പാലയിലാണ് അപകടമുണ്ടായത്. കാലിത്തീറ്റ കയറ്റിവന്ന ലോറിയാണ് മറിഞ്ഞത്. അപകടത്തിൽ വീട് പൂർണമായി തകർന്നു. വീടിനുള്ളിൽ കിടന്നുറങ്ങുകയായിരുന്ന നാല് പേർക്കാണ് പരിക്കേറ്റത്. ഇവരെ വീട്ടിൽ നിന്ന് പുറത്തെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാവിലെ 5.45നാണ് അപകടമുണ്ടായത്. തുണ്ടില്‍ കിഴക്കേതില്‍ ഗൗരിയുടെ വീട്ടിലേക്കാണ് ലോറി മറിഞ്ഞത്. വീട്ടിലുണ്ടായിരുന്ന രാജേഷ് ഭാര്യ ദീപ മക്കള്‍ മീനാക്ഷി, മീന എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. അരമണിക്കൂർ എടുത്താണ് തകർന്നുവീണ കോൺ​ഗ്രീറ്റ് പാളികൾ മാറ്റി വീടിനുള്ളിൽ കുടുങ്ങി കിടന്നവരെ പുറത്തെത്തിച്ചത്. ഇവരെ അടൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

കൂടാതെ ലോറിയിലുണ്ടായിരുന്ന ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും പരിക്കുണ്ട്. ആരുടേയും പരിക്ക് ഗുരുതരമല്ല. തിരുവനന്തപുരം ഭാഗത്തേക്ക് കാലിത്തീറ്റയുമായി വന്ന ടോറസ് ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമായത് എന്നാണ് പ്രാഥമിക വിലയിരുത്തല്‍.

Continue Reading

india

പ്രിയങ്ക ഗാന്ധി ഇന്നും നാളെയും വയനാട്ടിൽ; വിജയാഘോഷ പരിപാടികളിൽ പങ്കെടുക്കും

രാവിലെ 11ന് കോഴിക്കോട് വിമാനത്താവളത്തിൽ എത്തുന്ന ഇരുവരും ഉച്ചയ്ക്ക് 12 മണിക്ക് മുക്കത്ത് നടക്കുന്ന പൊതുസമ്മേളത്തിൽ പങ്കെടുക്കും.

Published

on

വോട്ടർമാരോട് നന്ദി പറയാൻ പ്രിയങ്കയും രാഹുൽ ഗാന്ധിയും ഇന്ന് കേരളത്തിലെത്തും. വയനാട്ടിൽ ഉജ്ജ്വല ഭൂരിപക്ഷം നേടി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് ഇരുവരും മണ്ഡലത്തിൽ എത്തുന്നത്. രണ്ട് ദിവസത്തെ സ്വീകരണ പരിപാടികളിലാണ് ഇരുവരും പങ്കെടുക്കുക.

രാവിലെ 11ന് കോഴിക്കോട് വിമാനത്താവളത്തിൽ എത്തുന്ന ഇരുവരും ഉച്ചയ്ക്ക് 12 മണിക്ക് മുക്കത്ത് നടക്കുന്ന പൊതുസമ്മേളത്തിൽ പങ്കെടുക്കും. തുടർന്ന് കരുളായി, വണ്ടൂർ, എടവണ്ണ എന്നിവിടങ്ങളിലും പ്രിയങ്ക ഗാന്ധി സ്വീകരണ സമ്മേളനങ്ങളിൽ പങ്കെടുക്കും. നാളെ മാനന്തവാടിയിലും സുൽത്താൻ ബത്തേരിയിലും, കല്പറ്റയിലും സ്വീകരണ പരിപാടികളിൽ പങ്കെടുക്കുന്ന പ്രിയങ്ക വൈകുന്നേരം കോഴിക്കോട് നിന്ന് ഡൽഹിയിലേക്ക് മടങ്ങും.

വയനാട് എംപിയായി വ്യാഴാഴ്ചയായിരുന്നു പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ. ഭരണഘടന ഉയര്‍ത്തിയാണ് പ്രിയങ്ക സത്യപ്രതിജ്ഞ ചെയ്തത്. കേരളത്തില്‍ നിന്നുള്ള ഏക വനിതാ ലോക്‌സഭാംഗമെന്ന വിശേഷണത്തോടെയാണ് പ്രിയങ്ക വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്തത്.

പ്രിയങ്ക സത്യപ്രതിജ്ഞ ചെയ്തതോടെ കുടുംബത്തിലെ മൂന്ന് പേര്‍ എംപിമാരാണെന്ന പ്രത്യേകതയും ഗാന്ധി കുടുംബത്തിനുണ്ട്. രാഹുൽ ഗാന്ധി റായ്ബറേലിയെ പ്രതിനിധീകരിക്കുന്ന ലോക്സഭാ അംഗമാണ്. സോണിയ ഗാന്ധി രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാ അംഗമാണ്. രാഹുലിന്‍റേയും സോണിയയുടേയും തിരഞ്ഞെടുപ്പ് പ്രചാരണത്തിലൂടെയാണ് പ്രിയങ്ക സജീവമാകുന്നത്. പിന്നീട് 2019 ല്‍ കിഴക്കൻ ഉത്തർപ്രദേശിന്‍റെ ചുമതലയേറ്റെടുക്കുകയും ഒരു വർഷത്തിനപ്പുറം മൊത്തം യുപിയുടെ ചുമതലയിലേക്ക് വരികയുമായിരുന്നു. നിലവിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി കൂടിയാണ് പ്രിയങ്ക ഗാന്ധി.

വയനാട്ടില്‍ 4,10,931 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷത്തിനാണ് കന്നിയങ്കത്തിൽ പ്രിയങ്ക ഗാന്ധി വിജയമുറപ്പിച്ചത്. വയനാട്ടില്‍ 64.27 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 73.57 ശതമാനം പോളിങ് രേഖപ്പെടുത്തിയ മണ്ഡലമായിരുന്നു വയനാട്. നിയമസഭാ മണ്ഡലങ്ങള്‍ തിരിച്ചുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ മാനന്തവാടിയിലാണ് (62.61) എറ്റവും കൂടുതൽ പോളിങ്ങ് രേഖപ്പെടുത്തിയത്. യുഡിഎഫിന് വേണ്ടി പ്രിയങ്ക ഗാന്ധി മത്സരരംഗത്തെത്തിയതോടെ ദേശീയ ശ്രദ്ധ കൂടിയ മണ്ഡലമായി വീണ്ടും വയനാട് മാറുകയായിരുന്നു.

Continue Reading

Trending