Connect with us

kerala

പാലക്കാട് ഉപതെരഞ്ഞെടുപ്പ്; വെണ്ണക്കര ബൂത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ തടഞ്ഞ് ബിജെപി-എല്‍ഡിഎഫ് പ്രവര്‍ത്തകര്‍

അനാവശ്യമായി പ്രകോപനം സൃഷ്ടിക്കാനാണ് സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

Published

on

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ പോളിങ്ങിനിടെ വെണ്ണക്കര ബൂത്തിലെത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെ തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍. ബൂത്തിലെട്ടിയ രാഹുലിനെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞതോടെ സംഘര്‍ഷവുമുണ്ടായി. താന്‍ ബൂത്തിലെത്തിയപ്പോള്‍ ബിജെപിയുടെയും എല്‍ഡിഎഫിന്റേയും പ്രവര്‍ത്തകര്‍ സംയുക്തമായി പ്രതിരോധിക്കുകയായിരുന്നെന്നും സ്ഥാനാര്‍ഥിക്ക് നില്‍ക്കാന്‍ കഴിയില്ലെന്നാണ് പറഞ്ഞതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. എന്നാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വന്നപ്പോള്‍ മൂന്ന് പാര്‍ട്ടിക്കാര്‍ക്കും യാതൊരു എതിര്‍പ്പുമുണ്ടായിരുന്നില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

അനാവശ്യമായി പ്രകോപനം സൃഷ്ടിക്കാനാണ് സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നതെന്നും ഒറ്റയ്ക്കാണ് ബൂത്തില്‍ കയറിയതെന്നും രാഹുല്‍ പറഞ്ഞു. ഞാന്‍ തന്നെ കണ്ടതോടെ ബിജെപിയുടെ ബൂത്ത് ഏജന്റും സിപിഎം ബൂത്ത് ഏജന്റും പ്രശ്‌നമുണ്ടാക്കിയെന്നും ബൂത്തില്‍ കയറരുതെന്ന് പറഞ്ഞെന്നും രാഹുല്‍ വ്യക്തമാക്കി. വോട്ടര്‍മാരെ പിരിച്ചുവിടാനുള്ള ശ്രമമാണ് ഇവര്‍ നടത്തിയതെന്നും രഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മുണ്ടക്കൈ ദുരന്തം; മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിക്കണമെന്ന് ടി. സിദ്ദീഖ് എംഎല്‍എ

വയനാട്ടിലുള്ളത് ഗുരുതര സാഹചര്യമാണെന്നും സിദ്ദീഖ് പറഞ്ഞു.

Published

on

മുണ്ടക്കൈ- ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസമുള്‍പ്പടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന് ടി. സിദ്ദീഖ് എംഎല്‍എ. വയനാട്ടിലുള്ളത് ഗുരുതര സാഹചര്യമാണെന്നും സിദ്ദീഖ് പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുണ്ടക്കൈ ദുരന്തത്തെ നിസാരവത്കരിച്ച ബിജെപി നേതാവ് വി.മുരളീധരന്‍ മാപ്പ് പറയണമെന്നും ടി സിദ്ദീഖ് പറഞ്ഞു.

 

 

Continue Reading

kerala

പാലക്കാട് ഉപതെരഞ്ഞെടുപ്പ്; സമയം കഴിഞ്ഞിട്ടും പല ബൂത്തുകളിലും വോട്ടര്‍മാരുടെ നിര

ഇതുവരെ 70.22 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്.

Published

on

പാലക്കാട് ഉപതെരഞ്ഞെടുപ്പ് പോളിങ് സമയം അവസാനിച്ചിട്ടും പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിര. ഇനിയും വോട്ട് രേഖപ്പെടുത്താനുള്ള വോട്ടര്‍മാര്‍ക്ക് ടോക്കണ്‍ നല്‍കി വോട്ടുചെയ്യിപ്പിച്ചുവരികയാണ്. സാങ്കേതിക പ്രശ്നങ്ങള്‍ കാണം പല ബൂത്തുകളില്‍ വോട്ടെടുപ്പ് വൈകിയിരുന്നു. ഇതുവരെ 70.22 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്.

ആറുമുതല്‍ തന്നെ പോളിങ് കേന്ദ്രങ്ങളില്‍ തിരക്ക് അനുഭവപ്പെട്ടു. മണപ്പുള്ളിക്കാവ് ട്രൂലൈന്‍ പബ്ലിക് സ്‌കൂളിലെ 88-ാം നമ്പര്‍ ബൂത്തില്‍ വിവി പാറ്റ് മെഷീനിലുണ്ടായ തകരാര്‍ കാരണം വോട്ടെടുപ്പ് വൈകിയിരുന്നു.

പാലക്കാട്ടെ വെണ്ണക്കരയിലെ 48-ാം നമ്പര്‍ ബൂത്തില്‍ സംഘര്‍ഷമുണ്ടായി. ബൂത്തിലെത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെ ബിജെപി,എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞത് സംഘര്‍ഷത്തിന് ഇടയാക്കി.

 

Continue Reading

kerala

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

ബസ് ബൈക്കിന് പിന്നിലിടിച്ചാണ് അപകടമുണ്ടായത്.

Published

on

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. ബസ് ബൈക്കിന് പിന്നിലിടിച്ചാണ് അപകടമുണ്ടായത്. കോവളം വാഴാമുട്ടം ബൈപ്പാസ് റോഡിലാണ് അപകടം സംഭവിച്ചത്. കുറവന്‍കോണം സ്വദേശി സുരേഷാണ് ഇപകടത്തില്‍ മരിച്ചത്. അപകടത്തിനുശേഷം കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ ബസില്‍ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടു.

 

 

Continue Reading

Trending