kerala
‘പാലക്കാട് യുഡിഎഫിന് ജയം ഉറപ്പാണ്’: കെ മുരളീധരൻ
സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് വരേണ്ടെന്നും കെ മുരളീധരൻ പറഞ്ഞു

യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചരണത്തിനായി കെ മുരളീധരൻ പാലക്കാട് എത്തി. തെരഞ്ഞെടുപ്പാണ് പ്രധാനമെന്നും മറ്റ് വിഷയങ്ങൾ അപ്രസക്തമെന്നും കെ മുരളീധരൻ പറഞ്ഞു. പാലക്കാട് മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലാണ്. സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് വരേണ്ടെന്നും കെ മുരളീധരൻ പറഞ്ഞു.
പാലക്കാട് ജയം ഉറപ്പാണ്. ഇവിടെ കാര്യങ്ങൾ നല്ല രീതിയിൽ നടക്കുന്നുണ്ടെന്നും കെ.മുരളീധരൻ പറഞ്ഞു. പാലക്കാട് സീറ്റ് നിലനിർത്തേണ്ടത് പാർട്ടിക്കും മുന്നണിക്കും ആവശ്യമാണെന്ന് മുരളീധരൻ പറഞ്ഞു. ബിജെപി അപ്രസക്തമാകുന്നത് അവരുടെ പ്രവർത്തനങ്ങൾ കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.
kerala
ദേശീയപാത തകർന്നിടിഞ്ഞ സംഭവം ഏറെ ആശങ്കാജനകം: സമദാനി
കാലവർഷം തുടങ്ങാൻപോകുന്ന വേളയിൽ തന്നെ ഇതാണ് സ്ഥിതിയെങ്കിൽ അത് ശക്തിപ്രാപിക്കുമ്പോഴുള്ള സാഹചര്യങ്ങളെ മുൻകൂട്ടിക്കണ്ട് അധികൃതർ ആവശ്യമായ നടപടികളെടുക്കണം

മലപ്പുറം ജില്ലയിലെ കൊളപ്പുറം – കൂരിയാട് പ്രദേശത്ത് പുതുതായി നിർമ്മിക്കപ്പെട്ട ദേശീയപാത തകർന്നിടിഞ്ഞ സംഭവം ഏറെ ആശങ്കാജനകമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്ന ഡോ എം.പി, അബ്ദുസമദ് സമദാനി എംപി പറഞ്ഞു മേഖലയിലെ ഗതാഗതത്തെത്തന്നെ ബാധിച്ച ഈ സംഭവം ഗുരുതരമായ അപകടങ്ങൾക്കും ദുരന്തങ്ങൾക്കും കാരണമാകുമായിരുന്നു. അത് ഒഴിവായത് നാടിനും ജനങ്ങൾക്കും തൽക്കാലം ആശ്വാസകരമായെങ്കിലും ഈ സംഭവം ഉണർത്തുന്ന ഉൽക്കണ്ഠകൾ അവസാനിക്കുന്നില്ല.
റോഡ് നിർമ്മാണത്തിലെ അതീവ ഗൗരവമുള്ള വീഴ്ച്ചകളിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്. കൂരിയാട് പ്രദേശത്തെ റോഡ് തകർച്ച അടിയന്തിരമായി പരിഹരിക്കുന്നതോടൊപ്പം സംസ്ഥാനത്തുടനീളം നിർമ്മാണം നടന്നുകഴിഞ്ഞ സ്ഥലങ്ങളിൽ ഇതുപോലുള്ള അപകട സാധ്യതകൾ ഉണ്ടോയെന്ന കാര്യത്തെപ്പറ്റി ഉടൻ പരിശോധന നടത്തുകയും ഉണ്ടെങ്കിൽ ഉടൻ പരിഹാര നടപടികൾ സ്വീകരിക്കുകയും വേണം. കാലവർഷം തുടങ്ങാൻപോകുന്ന വേളയിൽ തന്നെ ഇതാണ് സ്ഥിതിയെങ്കിൽ അത് ശക്തിപ്രാപിക്കുമ്പോഴുള്ള സാഹചര്യങ്ങളെ മുൻകൂട്ടിക്കണ്ട് അധികൃതർ ആവശ്യമായ നടപടികളെടുക്കണം.
റോഡ് നിർമ്മാണം നടന്ന ചില സ്ഥലങ്ങളിൽ ഇപ്പോഴും ഡ്രൈനേജ് സംവിധാനത്തിലെ അപാകതകൾ കൊണ്ട് ജനങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. സുരക്ഷാ വീഴ്ചകൾ കാരണം റോഡ് നിർമ്മാണത്തിന്റെ ഭാഗമായി കുഴിച്ച കുഴികളിൽ വീണ് യാത്രക്കാർ മരിക്കുകയോ അവർക്ക് പരിക്കേൽക്കുകയോ ചെയ്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതെല്ലാം ജനപ്രതിനിധികളും സാമൂഹിക സംഘടനകളും യഥാസമയം ശ്രദ്ധയിൽപ്പെടുത്തിയിട്ടും പലപ്പോഴും അത് ഗൗരവത്തിലെടുത്തുകൊണ്ടുള്ള പരിഹാരശ്രമങ്ങൾ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായില്ല എന്നത് ഖേദകരമാണ്. ഇപ്പോഴുണ്ടായ ഗുരുതരമായ അപകടാവസ്ഥ പരിഗണിച്ചെങ്കിലും അടിയന്തിരമായ നടപടികൾക്ക് തയ്യാറാകണം.
kerala
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്‌ലിം യൂത്ത് ലീഗ് സമരക്കോലം
പിണറായി സർക്കാരിന് ബൂർഷ്വാ മുഖം – പി. ഇസ്മായിൽ

കോഴിക്കോട്: തൊഴിലാളികളെയും കർഷകരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും തുടർച്ചയായി അവഗണിക്കുന്ന പിണറായി സർക്കാരിന് ബൂർഷ്വാ മുഖമാണെന്ന് യൂത്ത്ലീഗ് സംസ്ഥാന ട്രഷറർ പി ഇസ്മായിൽ അഭിപ്രായപെട്ടു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരം പിണറായിക്കാലം കാലികാലം എന്ന മുദ്രാവാക്യത്തിൽ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സമരക്കോലം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാലാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി കോടികളുടെ ധുർത്താണ് നടത്തുന്നത്.
മുഖ്യമന്ത്രിയുടെ ഫോട്ടോ പതിച്ച പരസ്യബോർഡുകൾക്ക്
വേണ്ടി മാറ്റി വെച്ച തുക കൊണ്ട് ആശാമരുടെ ഓണറേറിയ പ്രശ്നം പരിഹരിക്കാൻ കഴിയും. പൗരപ്രമുഖർക്ക് ഭക്ഷണവും പാവങ്ങളോട് ഭാഷണവുമെന്ന വിവേചന നിലപാട് കൈകൊള്ളുന്ന പിണറായിയോട് മൈക്ക് പോലും സഹകരിക്കാത്ത സ്ഥിതിയാണ്. സർക്കാരിന്റെ അനാസ്ഥമൂലം കോഴിക്കോട് തീ പിടുത്തം ആവർത്തിക്കുകയാണ്. കോഴിക്കോടിന്റെ പേര് തീക്കൂട് എന്നാക്കി മാറ്റേണ്ട സ്ഥിതിവിശേഷമാണെന്നും
അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി മൊയ്‌തീൻ കോയ സ്വാഗതവും ട്രഷറർ കെ എം എ റഷീദ് നന്ദിയും പറഞ്ഞു. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ആഷിക്ക് ചെലവൂർ, സംസ്ഥാന സെക്രട്ടറി ടി പി എം ജിഷാൻ, ജില്ല സീനിയർ വൈസ് പ്രസിഡന്റ് സി ജാഫർ സാദിഖ്, ഭാരവാഹികളായ ഷഫീക്ക് അരക്കിണർ, സമദ് നടേരി, ഒ എം നൗഷാദ്, സിറാജ് ചിറ്റേടത്ത്, മുസ്‌ലിം ലീഗ് സൗത്ത് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി അർഷുൽ അഹമ്മദ്, എം എസ് എഫ് ജില്ലാ പ്രസിഡന്റ് അഫ്നാസ് ചോറോട് തുടങ്ങിയവർ പ്രസംഗിച്ചു.
ജില്ലാ കമ്മിറ്റി അംഗങ്ങളായ മൻസൂർ മാങ്കാവ്, സിറാജ് കിണാശ്ശേരി, റിഷാദ് പുതിയങ്ങാടി, സലാം ചേളന്നൂർ, നിസാർ പറമ്പിൽ, പി എച്ച് ഷമീർ, സി കെ ഷക്കീർ, ഇ ഹാരിസ്, അൻവർ ഷാഫി, മൻസൂർ ഇടവലത്ത്, ഫാസിൽ നടേരി,അൻസീർ പനോളി, ഷൗക്കത്ത് വിരുപ്പിൽ, ഐ സൽമാൻ, കെ കുഞ്ഞിമരക്കാർ, നിസാർ തോപ്പയിൽ, കോയമോൻ പുതിയപാലം, ഷാഫി കോളിക്കൽ, ശരീഫ് പറമ്പിൽ, ഹാഫിസ് മാതാഞ്ചേരി, സാബിത്ത് മായനാട് തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.
kerala
അശാസ്ത്രീയ നിര്‍മാണം; ദേശീയപാത ഇടിഞ്ഞു; മലപ്പുറം കൂരിയാട് സംഭവിച്ചത് വന്‍ ദുരന്തം
ഓടിക്കൊണ്ടിരുന്ന മൂന്ന് കാറുകൾ അപകടത്തിൽപെട്ടു

അശാസ്ത്രീയ നിർമാണം കാരണം മലപ്പുറം കൂരിയാട് നിർമാണത്തിലിരിക്കുന്ന ദേശീയപാതയുടെ സർവീസ് റോഡ് ഇടിഞ്ഞ് അപകടം. സർവീസ് റോഡാണ് ആദ്യം ഇടിഞ്ഞത്. ഇതിന് പിന്നാലെ പുതിയ ആറ് വരി പാതയുടെ ഭാഗവും സർവീസ് റോഡിലേക്ക് ഇടിഞ്ഞു. ഓടിക്കൊണ്ടിരുന്ന മൂന്ന് കാറുകൾ അപകടത്തിൽപെട്ടു. ആളപായമില്ല. കൂരിയാടിനും കൊളപ്പുറത്തിനും ഇടയിൽ നിർമാണം പുരോഗമിക്കുന്ന ഭാഗത്താണ് അപകടം.
വളരെ ഉയരത്തിൽ നിന്നാണ് താഴ്ചയിലുള്ള സർവീസ് റോഡിലേക്ക് മണ്ണിടിഞ്ഞ് വീണത്. തൃശൂർ ഭാഗത്തേക്ക് പോകുന്ന സർവീസ് റോഡിലേക്കാണ് മണ്ണിടിഞ്ഞത്. മൂന്ന് കാറുകൾക്ക് മുകളിലേക്കാണ് മണ്ണ് വീഴുകയായിരുന്നു. പാതയിൽ ഗതാഗതം പൂർണമായും തടസപ്പെട്ടു. ദേശീയപാതയിൽ നിർമാണപ്രവൃത്തി നടത്തുന്ന ജെ സി ബിയും അപകടത്തിൽപെട്ടു. റോഡ് നിർമാണത്തിൽ ഗുരുതരമായ പിഴവുണ്ടെന്ന് കെ.പി.എ മജീദ് എം.എൽ.എ ആരോപിച്ചു. നിരവധി പരാതികൾ നൽകിയിട്ടും അധികൃതർ ഗൗനിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
-
india3 days ago
ഒഡിഷയില്‍ ഇടിമിന്നലേറ്റ് 10 മരണം
-
india3 days ago
ഇന്ത്യാ- പാക് സംഘര്‍ഷം: നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ ഇന്ന് പുനരാരംഭിക്കും
-
News2 days ago
ഒറ്റ രാത്രികൊണ്ട് നൂറോളം ഗസ്സക്കാര്‍ കൊല്ലപ്പെട്ടാലും ലോകം അത് ശ്രദ്ധിക്കില്ല; വിവാദപരാമര്‍ശം നടത്തി ഇസ്രാഈല്‍ എംപി
-
kerala3 days ago
മെസി കേരളത്തിലേക്കില്ല; ഉത്തരവാദിത്തം സ്പോണ്‍സറുടെ തലയില്‍ചാരി കായിക മന്ത്രി
-
india2 days ago
നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി
-
kerala1 day ago
ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്ലിംലീഗ്
-
kerala2 days ago
ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ പ്രതിയായ കൈക്കൂലി കേസ്; വിശദമായ അന്വേഷണത്തിന് ഒരുങ്ങി വിജിലന്‍സ്
-
india2 days ago
പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തി നല്കി; ടാവല്‍ ബ്ലോഗര്‍ ഉള്‍പ്പെടെ ആറ് പേര് അറസ്റ്റില്‍