Connect with us

kerala

‘പാലക്കാട് യുഡിഎഫിന്‌ ജയം ഉറപ്പാണ്’: കെ മുരളീധരൻ

സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് വരേണ്ടെന്നും കെ മുരളീധരൻ പറഞ്ഞു

Published

on

യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചരണത്തിനായി കെ മുരളീധരൻ പാലക്കാട് എത്തി. തെരഞ്ഞെടുപ്പാണ് പ്രധാനമെന്നും മറ്റ് വിഷയങ്ങൾ അപ്രസക്തമെന്നും കെ മുരളീധരൻ പറഞ്ഞു. പാലക്കാട് മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലാണ്. സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് വരേണ്ടെന്നും കെ മുരളീധരൻ പറഞ്ഞു.

പാർട്ടി പറഞ്ഞതിനാലാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചരണത്തിനായി വന്നതെന്ന് കെ മുരളീധരൻ പറഞ്ഞു. തെരഞ്ഞെടുപ്പാണ് പ്രധാനം മറ്റ് വിഷയം അപ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു.

പാലക്കാട് ജയം ഉറപ്പാണ്. ഇവിടെ കാര്യങ്ങൾ നല്ല രീതിയിൽ നടക്കുന്നുണ്ടെന്നും കെ.മുരളീധരൻ പറഞ്ഞു. പാലക്കാട് സീറ്റ് നിലനിർത്തേണ്ടത് പാർട്ടിക്കും മുന്നണിക്കും ആവശ്യമാണെന്ന് മുരളീധരൻ പറഞ്ഞു. ബിജെപി അപ്രസക്തമാകുന്നത് അവരുടെ പ്രവർത്തനങ്ങൾ കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.

kerala

വയനാട്ടിലും ചേലക്കരയിലും വിധിയെഴുത്ത്, ബൂത്തുകളില്‍ നീണ്ട നിര

ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വാർഡുകളിലെ വോട്ടർമാർക്കായി രണ്ടു ബൂത്തുകൾ ചൂരൽമലയിലും മേപ്പാടി സ്കൂളിലും ഏർപ്പെടുത്തിയിട്ടുണ്ട്. 

Published

on

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാടും ചേലക്കരയും പോളിങ് തുടങ്ങി. വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിക്കും. പോളിങ് ബൂത്തുകളില്‍ രാവിലെ തന്നെ നീണ്ട  നിരയുണ്ട്. കഴിഞ്ഞ തവണത്തേക്കാൾ പോളിങ് ഉയരുമെന്നാണ് മുന്നണികളുടെ പ്രതീക്ഷ.

16 സ്ഥാനാർഥികളാണ് വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നത്. പ്രിയങ്ക ഗാന്ധി ലോക്സഭയിലേക്ക് ആദ്യമായി മത്സരിക്കുന്നതിനാല്‍ ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്ന മത്സരമാണ് വയനാട് നടക്കുന്നത്. ഏഴുമണ്ഡലങ്ങളിലായി 14,71,742 വോട്ടർമാരാണുള്ളത്. ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വാർഡുകളിലെ വോട്ടർമാർക്കായി രണ്ടു ബൂത്തുകൾ ചൂരൽമലയിലും മേപ്പാടി സ്കൂളിലും ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിടെ പരമാവധി പോളിങ് ഉയർത്തുക എന്നതാണ് യുഡിഎഫ് പ്രവത്തകരുടെ ലക്ഷ്യംപ്രിയങ്ക ഗാന്ധിക്ക് റെക്കോർഡ് ഭൂരിപക്ഷം എന്നതാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര നിയോജകമണ്ഡലത്തിൽ ആകെ ആറ് സ്ഥാനാർഥികളാണുള്ളത്. സിറ്റിങ് സീറ്റായ ചേലക്കര ഏതുവിധേനയും നിലനിര്‍ത്തും എന്ന തീരുമാനത്തിലാണ് സിപിഎം. എന്നാൽ സംസ്ഥാനത്തെ ഭരണവിരുദ്ധ വികാരവും ചേലക്കര മണ്ഡലത്തിലെ വികസന മുരടിപ്പും എൽഡിഎഫിനെ തിരിഞ്ഞു കുത്തുന്നുണ്ട്.

Continue Reading

kerala

ഇ.പി ജയരാജനുമായി കരാറുണ്ടെന്ന് ഡിസി ബുക്‌സ്‌

‘കട്ടൻചായയും പരിപ്പുവടയും’ എന്ന പുസ്തകത്തിൻ്റെ പ്രകാശനം നീട്ടിവെച്ചതായി ഡിസി ബുക്സ് അറിയിച്ചു.

Published

on

ഇ.പി ജയരാജനുമായി കരാറുണ്ടെന്ന് ഡി‌സി ബുക്സ്. ഡിസി ഔദ്യോ​ഗികമായി അറിയിച്ചില്ലെങ്കിലും കരാറുണ്ടെന്നാണ് ഡിസിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. അതേസമയം, ‘കട്ടൻചായയും പരിപ്പുവടയും’ എന്ന പുസ്തകത്തിൻ്റെ പ്രകാശനം നീട്ടിവെച്ചതായി ഡിസി ബുക്സ് അറിയിച്ചു.

നിർമിതിയിലുള്ള സാങ്കേതിക പ്രശ്നം മൂലം നീട്ടിവെക്കുന്നു എന്നാണ് വിശദീകരണം. ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങൾ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോൾ വ്യക്തമാക്കുമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ഡിസി വ്യക്തമാക്കുന്നു.

പുസ്തകം താൻ എഴുതിക്കൊണ്ടിരിക്കുകയാണെന്നും പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നുമായിരുന്നു ഇ.പിയുടെ പ്രതികരണം.

Continue Reading

kerala

ജനശതാബ്ദിയിൽ വിൻഡോ സീറ്റ് ബുക്ക് ചെയ്താൽ കിട്ടുന്നത് മറ്റു സീറ്റുകൾ, യാത്രക്കാരുടെ വ്യാപക പരാതി

പുതിയ കോച്ചിനനുസരിച്ചുള്ള ഇരിപ്പിടമല്ല ബുക്ക് ചെയ്തതിന് ശേഷം കിട്ടുന്നത്.

Published

on

കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദിയിലെ (12081/12082) റിസർവേഷൻ സീറ്റ് ക്രമീകരണം പാളുന്നു. വിൻഡോ സീറ്റ് ബുക്ക് ചെയ്താൽ യാത്രക്കാരൻ ഇരിക്കേണ്ടത് മറ്റൊരു സീറ്റിൽ. പുതിയ കോച്ചിനനുസരിച്ചുള്ള ഇരിപ്പിടമല്ല ബുക്ക് ചെയ്തതിന് ശേഷം കിട്ടുന്നത്.

ഡി-ഒൻപതിൽ 11-ാം നമ്പർ സീറ്റ് (വിൻഡോ വശം) റിസർവ് ചെയ്ത് കിട്ടിയ യാത്രക്കാരൻ വണ്ടിയിൽ കയറിയപ്പോൾ കിട്ടിയത് മധ്യത്തിലുള്ള സീറ്റ്. ഇതുസംബന്ധിച്ച് യാത്രക്കാരിൽ വ്യാപക പരാതി ഉയർന്നു കഴിഞ്ഞു.

ജനശതാബ്ദി എൽ.എച്ച്.ബി. (ലിങ്ക് ഹൊഫ്മാൻ ബുഷ്) കോച്ചിലേക്ക് മാറിയതോടെയാണ് പ്രശ്‌നം വന്നത്. പരമ്പരാഗത കോച്ചിലും എൽ.എച്ച്.ബി.യിലും 106 സീറ്റാണെങ്കിലും സീറ്റ് ക്രമീകരണത്തിൽ വന്ന മാറ്റമാണ് പ്രശ്‌നമായത്. റിസർവേഷൻ കാര്യങ്ങൾ നിയന്ത്രിക്കുന്ന റെയിൽവേയുടെ ക്രിസിൽ (സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റം) മാറ്റം വരുത്തിയാൽ മാത്രമേ ഇത് പരിഹരിക്കാനാകൂ.

ജനശതാബ്ദി എൽ.എച്ച്.ബി. കോച്ചുകളിലേക്ക് മാറിയെങ്കിലും അനുയോജ്യമല്ലാത്ത സീറ്റ് യാത്ര ദുഷ്‌കരമാക്കുന്നതായി യാത്രക്കാർ നേരത്തേ പരാതി അറിയിച്ചിരുന്നു.

‘എൽ’ ആകൃതിയിൽ കുത്തനെയാണ് സീറ്റ്. ഇതിൽ ചാരിയിരിക്കുന്നതിൽ പ്രയാസം ഉണ്ടാക്കുന്നു. പഴയ കോച്ചിൽ സീറ്റുകൾ വേർതിരിച്ചിരുന്നു. എന്നാൽ മൂന്നുപേർക്കിരിക്കാവുന്ന ഒറ്റ സീറ്റായാണ് ഇപ്പോഴത്തെ ക്രമീകരണം.

Continue Reading

Trending