Connect with us

Cricket

ഇന്ത്യയെ പിന്നിലാക്കി പാകിസ്താന്‍ ഏകദിന റാങ്കിങ്ങില്‍ രണ്ടാമത്: ഒന്നാം സ്ഥാനത്ത് ഓസ്‌ട്രേലിയ തുടരുന്നു

Published

on

ഏകദിന റാങ്കിങ്ങില്‍ ഇന്ത്യയെ പിന്തള്ളി പാകിസ്താന്‍ രണ്ടാമത്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ഇന്ന് പുറത്തുവിട്ട പുതിയ റാങ്കിങ്ങില്‍ ഓസ്‌ട്രേലിയ തന്നെയാണ് ഒന്നാമത്. 118 റേറ്റിങ്ങ് പോയിന്റുമായി കങ്കാരുക്കള്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. പാകിസ്താന് 116 റേറ്റിങ് പോയിന്റും മൂന്നാമതുള്ള ഇന്ത്യക്ക് 115 റേറ്റിങ് പോയന്റും.

പുതിയ റാങ്കിങ് പ്രസിദ്ധീകരിക്കുന്നതിന് മുമ്പും 113 പോയിന്റുമായി ഓസ്‌ട്രേലിയ തന്നെയായിരുന്നു ഒന്നാമത്. കഴിഞ്ഞ ദിവസം പാകിസ്താന്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര ജയിച്ചതിന് പിന്നാലെയാണ് പാകിസ്താന്‍ ലോക ഒന്നാം നമ്പറിലെത്തിയത്. എന്നാല്‍ അഞ്ചാം മത്സരത്തില്‍ തോറ്റതോടെ വീണ്ടും മൂന്നിലേക്ക് വീഴുകയായിരുന്നു. പരമ്പര തൂത്തുവാരിയിരുന്നെങ്കില്‍ പാകിസ്താന് ഒന്നാം സ്ഥാനം തന്നെ തുടരാമായിരുന്നു.

104 പോയിന്‍രുമായി ന്യൂസിലന്‍ഡും 101 പോയിന്റുമായി ഇംഗ്ലണ്ടും യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളില്‍. ദക്ഷിണാഫ്രിക്ക ആറിലും ബംഗ്ലാദേശ് ഏഴിലുമാണ്. അഫ്ഗാനിസ്ഥാനാണ് റാങ്കിങ്ങില്‍ നേട്ടമുണ്ടായത്. എട്ടാം സ്ഥാനത്തേക്ക് കുതിച്ചു. ശ്രീലങ്ക ഒമ്പതും വെസ്റ്റ്ഡീസ് പത്താം സ്ഥാനത്തുമാണ്.

Cricket

ഇന്ത്യയ്ക്ക് നാണംകെട്ട തോല്‍വി; പരമ്പര തൂത്തുവാരി ന്യൂസിലന്‍ഡ്

Published

on

മൂന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് നാണംകെട്ട തോല്‍വി. 147 റണ്‍സെന്ന ചെറിയ ലക്ഷ്യം പോലും ഇന്ത്യയ്ക്ക് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. 25 റണ്‍സിന് ഇന്ത്യയെ പരാജയപ്പെടുത്തി ന്യൂസിലന്‍ഡ് പരമ്പര തൂത്തുവാരി.

29.1 ഓവറില്‍ 121 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യ ഓള്‍ ഔട്ടായി. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും ന്യൂസിലന്‍ഡ് തന്നെ വിജയം കണ്ടിരുന്നു.

സ്‌കോര്‍ -ന്യൂസിലന്‍ഡ് 235, 174. ഇന്ത്യ -263, 121.

വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് ഇന്ത്യയ്ക്കു വേണ്ടി പൊരുതിയെങ്കിലും കാര്യമുണ്ടായില്ല. അജാസ് പട്ടേലിന്റെ ആറു വിക്കറ്റ് പ്രകടനമാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. രണ്ടു ഇന്നിങ്‌സുകളിലുമായി 11 വിക്കറ്റ് താരം സ്വന്തമാക്കിയിരുന്നു. 57 പന്തില്‍ 64 റണ്‍സെടുത്ത പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

29 റണ്‍സെടുക്കുന്നതിനിടെ അഞ്ചു വിക്കറ്റുകളാണ് ആതിഥേയര്‍ക്ക് നഷ്ടമായത്. ഓപ്പണര്‍മായ യശസ്വി ജയ്‌സ്വാള്‍ (16 പന്തില്‍ അഞ്ച്), രോഹിത് ശര്‍മ (11 പന്തില്‍ 11), ശുഭ്മന്‍ ഗില്‍ (നാലു പന്തില്‍ ഒന്ന്), വിരാട് കോഹ്ലി (ഏഴു പന്തില്‍ ഒന്ന്), സര്‍ഫറാസ് ഖാന്‍ (രണ്ടു പന്തില്‍ ഒന്ന്) എന്നിവരാണ് പുറത്തായത്. ഒരറ്റത് പന്ത് ചെറുത്തുനിന്നത് ഇന്ത്യക്ക് ഒരുഘട്ടത്തില്‍ വിജയപ്രതീക്ഷ നല്‍കിയെങ്കിലും താരം പുറത്തായതാണ് തിരിച്ചടിയായത്. രവീന്ദ്ര ജദേജ (22 പന്തില്‍ ആറ്), വാഷിങ്ടണ്‍ സുന്ദര്‍(25 പന്തില്‍ 12), ആര്‍. അശ്വിന്‍ (29 പന്തില്‍ എട്ട്), ആകാശ് ദീപ് (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.

 

രണ്ടാം ഇന്നിങ്‌സില്‍ ന്യൂസിലന്‍ഡിനെ 174 റണ്‍സില്‍ ഒതുക്കിയ ഇന്ത്യ വാങ്കഡെയില്‍ ആശ്വാസ ജയം നേടുമെന്ന് പ്രതീക്ഷകള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സിന്റെ മൂന്നാമത്തെ ഓവറില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ മാറ്റ് ഹെന്റി ഗ്ലെന്‍ ഫിലിപ്‌സിന്റെ കൈകളിലെത്തിച്ചു. 11 പന്തില്‍ നിന്ന് 11 റണ്‍സ് മാത്രമാണ് രോഹിത് എടുത്തത്. നാലാം ഓവറിലെ അവസാന പന്തില്‍ ശുഭ്മാന്‍ ഗില്ലിനെ മടക്കി അജാസ് പട്ടേല്‍ തന്റെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. നാല് പന്തില്‍ നിന്ന് ഒരു റണ്‍സ് മാത്രമെടുത്താണ് ഗില്‍ മടങ്ങിയത്. അജാസിന്റെ ഡെലിവറി ലീവ് ചെയ്യാന്‍ ശ്രമിച്ച ഗില്ലിന്റെ കണക്കുകൂട്ടല്‍ തെറ്റുകയായിരുന്നു. പന്ത് സ്റ്റംപ് ഇളക്കിയതോടെ ഇന്ത്യ 16-2 എന്ന നിലയിലേക്ക് വീണു.

 

ഏഴ് പന്തില്‍ നിന്ന് ഒരു റണ്‍സ് എടുത്ത് മടങ്ങിയ വിരാട് കോലിയും നിരാശപ്പെടുത്തി. വാഷിങ്ടണ്‍ സുന്ദര്‍ 12 റണ്‍സും അശ്വിന്‍ 29 പന്തില്‍ നിന്ന് 8 റണ്‍സ് എടുത്തും മടങ്ങി.

ആകാശ് ദീപ് നേരിട്ട ആദ്യ പന്തില്‍ ഡക്കായതോടെ ഇന്ത്യന്‍ ഇന്നിങ്‌സിന് തിരശീല വീണു. ആറ് വിക്കറ്റാണ് അജാസ് പട്ടേല്‍ വീഴ്ത്തിയത്. ഗ്ലെന്‍ ഫിലിപ്‌സ് മൂന്ന് വിക്കറ്റും പിഴുതു.

 

 

Continue Reading

Cricket

വാംഖഡെ ടെസ്റ്റ്: സ്പിന്‍ കെണിയില്‍ വീണ് കിവീസ്,, 235 റണ്‍സിന് ഓള്‍ ഔട്ട്, ജഡേജക്ക് അഞ്ച് വിക്കറ്റ്‌

ന്യൂസിലന്‍ഡ് നിരയില്‍ ഡാരിയല്‍ മിച്ചല്‍ ആണ് ടോപസ്‌കോറര്‍.

Published

on

ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലന്‍ഡ് ഒന്നാം ഇന്നിങ്‌സില്‍ 235 റണ്‍സിന് പുറത്ത്. അഞ്ച് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയാണ് ഒന്നാം ഇന്നിങ്‌സില്‍ കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ താരം. ന്യൂസിലന്‍ഡ് നിരയില്‍ ഡാരിയല്‍ മിച്ചല്‍ ആണ് ടോപസ്‌കോറര്‍. 82 റണ്‍സ് എടുത്ത താരത്തെ വാഷിങ് ടണ്‍ സുന്ദര്‍ പുറത്താക്കി.

ഇന്ത്യന്‍ സ്പിന്നര്‍മാരുടെ വരുതിയില്‍ വീണതോടെ ന്യൂസിലന്‍ഡിന് കഴിഞ്ഞ മത്സരങ്ങളിലെ മുന്‍തൂക്കം കണ്ടെത്താനായില്ല. മിച്ചലിന് പുറമെ വില്‍ യങ് (71) മാത്രമാണ് ഭേദപ്പട്ട പ്രകടനം പുറത്തെടുത്ത്. വാഷിങ്ടണ്‍ സുന്ദര്‍ നാലും ആകാശ് ദീപ് ഒരുവിക്കറ്റും നേടി. ടോസ് നേടി ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ടോം ലാഥം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ഡെവോണ്‍ കോണ്‍വെ (നാല്), ടോം ലാഥം (28), രചിന്‍ രവീന്ദ്ര (അഞ്ച്), ടോം ബ്ലണ്ടല്‍ (പൂജ്യം), ഗ്ലെന്‍ ഫിലിപ്‌സ് (17) ഇഷ് സോധി (ഏഴ്) മാറ്റ് ഹെന്റി (പൂജ്യം) അജാസ് പട്ടേല്‍ (ഏഴ്) റണ്‍സുമായി പുറത്തായി. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം.

ഇന്ത്യന്‍ നിരയില്‍ പ്രതീക്ഷിച്ചിരുന്നതുപോലെ ജസ്പ്രീത് ബുമ്രയ്ക്ക് വിശ്രമം അനുവദിച്ചു. മുഹമ്മദ് സിറാജാണ് പകരക്കാരന്‍. കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയെ ‘കറക്കി വീഴ്ത്തിയ’ മിച്ചല്‍ സാന്റ്‌നര്‍ ഈ മത്സരത്തില്‍ കളിക്കുന്നില്ല. പരുക്കിന്റെ പിടിയിലായ സാന്റനറിനു പകരം ഇഷ് സോധി കളിക്കും. ടിം സൗത്തിക്ക് വിശ്രമം അനുവദിച്ച് മാറ്റ് ഹെന്റിക്കും ന്യൂസീലന്‍ഡ് അവസരം നല്‍കി.

Continue Reading

Cricket

സാന്റ്‌നര്‍ ഇന്ത്യയെ കറക്കി വീഴ്ത്തി; ന്യൂസിലന്‍ഡിന് ചരിത്ര വിജയം

രണ്ടാം ടെസ്റ്റിലെ ആധികാരിക ജയത്തോടെ ഇന്ത്യയിൽ ആദ്യമായി കിവികൾ ടെസ്റ്റ് പരമ്പര സ്വന്തമാക്കി. 2012മു ശേഷം ആദ്യമായാണ് ഇന്ത്യക്ക് സ്വന്തം മണ്ണിൽ പരമ്പര നഷ്ടമാകുന്നത്.

Published

on

പേരുകേട്ട ഇന്ത്യൻ ബാറ്റിങ് നിരയെ കടപുഴക്കിയ മിച്ചൽ സാന്റ്നറുടെ പ്രകടന മികവിൽ ന്യൂസിലൻഡിന് ഇന്ത്യൻ മണ്ണിൽ ചരിത്ര വിജയം. രണ്ടാം ടെസ്റ്റിലെ ആധികാരിക ജയത്തോടെ ഇന്ത്യയിൽ ആദ്യമായി കിവികൾ ടെസ്റ്റ് പരമ്പര സ്വന്തമാക്കി. 2012മു ശേഷം ആദ്യമായാണ് ഇന്ത്യക്ക് സ്വന്തം മണ്ണിൽ പരമ്പര നഷ്ടമാകുന്നത്.

മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരത്തിലും ന്യൂസിലൻഡ് ജയിച്ചിരുന്നു. 359 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയുടെ ബാറ്റിങ് 245ൽ അവസാനിച്ചു. 113 റൺസിനാണ് കിവികളുടെ ജയം. സ്കോർ: ന്യൂസിലൻഡ് – 259 & 255, ഇന്ത്യ – 156 & 245.

77 റൺസ് നേടിയ യശസ്വി ജയ്സ്വാളും 42 റൺസ് നേടിയ രവീന്ദ്ര ജദേജയും മാത്രമാണ് ഇന്ത്യൻ നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ക്യാപ്റ്റൻ രോഹിത് ശർമ (എട്ട്), സൂപ്പർ താരം വിരാട് കോഹ്ലി (17) എന്നിവർ രണ്ടാം ഇന്നിങ്സിലും പരാജയപ്പെട്ടു. ശുഭ്മൻ ഗിൽ (23), ഋഷഭ് പന്ത് (പൂജ്യം), വാഷിങ്ടൺ സുന്ദർ (21), സർഫറാസ് ഖാൻ (ഒമ്പത്), ആർ. അശ്വിൻ (18), ആകാശ് ദീപ് (ഒന്ന്), ജസ്പ്രീത് ബുംറ (10*) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോർ.

ആദ്യ ഇന്നിങ്സിൽ ഏഴ് വിക്കറ്റ് നേടിയ സാന്റ്നർ രണ്ടാം ഇന്നിങ്സിൽ ആറ് വിക്കറ്റുകളാണ് പിഴുതത്. അജാസ് പട്ടേൽ രണ്ടും ഗ്ലെൻ ഫിലിപ്സ് ഒരു വിക്കറ്റും നേടി. സ്വന്തം നാട്ടിൽ 18 പരമ്പരകളിലായി തുടരുന്നുവന്ന വിജയഗാഥയാണ്, ന്യൂസീലൻഡിനെതിരായ പരമ്പര നഷ്ടത്തോടെ ഇന്ത്യക്ക് നഷ്ടപ്പെട്ടത്. പരമ്പരയിലെ മൂന്നാം മത്സരം നവംബർ ഒന്നു മുതൽ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കും.

Continue Reading

Trending