Connect with us

crime

പത്മകുമാര്‍ ഒന്നാം പ്രതി; മകള്‍ അനുപമയുടെ ചിത്രം പുറത്ത്, 3 പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

പത്മകുമാര്‍ ഒന്നാം പ്രതി, ഭാര്യ അനിത രണ്ടാം പ്രതി, മകള്‍ അനുപമ മൂന്നാം പ്രതി.

Published

on

കൊല്ലം ഓയൂരില്‍ കുട്ടിയെ തട്ടികൊണ്ടുപോയ കേസിലെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. പത്മകുമാര്‍ ഒന്നാം പ്രതി, ഭാര്യ അനിത രണ്ടാം പ്രതി, മകള്‍ അനുപമ മൂന്നാം പ്രതി. പ്രതികളെ പൂയപ്പള്ളി പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കിയ ശേഷം കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കും.

ലോണ്‍ ആപ്പ് വഴിയും വായ്പയെടുത്തെന്ന് പത്മകുമാറിന്റെ മൊഴി.അഞ്ച് ലക്ഷം ഫോളോവേഴ്സ് ഉള്ള യൂട്യൂബര്‍ കൂടിയാണ് അനുപമ. അവസാനമായി വീഡിയോ പോസ്റ്റ് ചെയ്തത് ഒരു മാസം മുമ്പ്. ഹോളിവുഡ് താരങ്ങളുടെയും സെലിബ്രിറ്റികളെയും കുറിച്ചാണ് വീഡിയോകള്‍ ഏറെയും.

ഇവരുടെ വൈറല്‍ വീഡിയോകളുടെ റിയാക്ഷന്‍ വീഡിയോയും ഷോര്‍ട്‌സുമാണ് അനുപമ പത്മന്‍’ എന്ന യൂട്യൂബ് ചാനലില്‍ കൂടുതലായി പോസ്റ്റ് ചെയ്തിരിക്കുന്നത്. ചാനലില്‍ അവസാനമായി വീഡിയോ പോസ്റ്റ് ചെയ്തത് ഒരു മാസം മുമ്പാണ്. കിഡ്നാപ്പിംഗിന് പല തവണ ശ്രമിച്ചു, ഭീഷണിക്കത്ത് തയാറാക്കി. കേസില്‍ മറ്റാര്‍ക്കും പങ്കില്ല എന്നും പ്രതികള്‍ മൊഴി നല്‍കി.

കുട്ടിയുമായി ആശാമം മൈതാനത്ത് ഓട്ടോയില്‍ വന്നത് പത്മകുമാറിന്റെ ഭാര്യ അനിതാ കുമാരി. ചിന്നക്കടയിലൂടെ നീലക്കാറില്‍ കുട്ടിയെ എത്തിച്ചത് പത്മകുമാറും ഭാര്യയും. ലിങ്ക് റോഡില്‍ ഭാര്യയെയും കുട്ടിയേയും ഇറക്കി പത്മകുമാര്‍ ജ്യൂസ് കടയ്ക്കടുത്ത് കാത്തുനിന്നു. ലിങ്ക് റോഡില്‍ നിന്ന് ഓട്ടോയില്‍ അനിതാ കുമാരി കുട്ടിയെ മൈതാനത്തിറക്കി രക്ഷപ്പെട്ടു.

പുലര്‍ച്ചെ് മൂന്ന് മണി വരെ 3 പേരെയും വിശദമായി ചോദ്യം ചെയ്തു. ഇവര്‍ നല്‍കിയ മൊഴികളില്‍ അന്വേഷണ സംഘം ഇന്ന് വ്യക്തത വരുത്തും. പത്മകുമാര്‍ പറഞ്ഞ കാര്യങ്ങള്‍ മാറ്റി പറയുന്നതാണ് സംഘത്തെ കുഴപ്പിക്കുന്നത്.

സാമ്പത്തിക ബാധ്യത തീര്‍ക്കാനുള്ള ബ്ലാക് മെയിലിംഗ്, പെണ്‍കുട്ടിയുടെ അച്ഛനുമായുള്ള ബന്ധം, സാമ്പത്തിക തട്ടിപ്പ് എന്നിവയില്‍ ഇന്ന് കൃത്യം ആയ നിഗമനത്തിലെത്തും. പത്മകുമാറിന്റെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. കസ്റ്റഡിയിലുള്ളവരെ നേരിട്ട് കാണിച്ച് കുട്ടിയുടെ മൊഴിയെടുക്കും.

പത്മകുമാറിന്റെ കൂട്ടാളികളെക്കുറിച്ചുള്ള അന്വേഷണവും തുടരുകയാണ്. ഡി.ഐ.ജിയും എ.ഡി.ജി.പിയും അടൂര്‍ കെഎപി ക്യാമ്പില്‍ തന്നെ തുടരുകയാണ്. ചോദ്യം ചെയ്യല്‍ നീണ്ടതോടെയാണ് ഇന്നലെ രാത്രി നടത്താന്‍ തീരുമാനിച്ചിരുന്ന വാര്‍ത്താസമ്മേളനം ഒഴിവാക്കിയത്.

 

crime

സ്വകാര്യ ഭാഗത്ത്‌ എം.ഡി.എം.എ ഒളിപ്പിച്ചു കടത്തി; യുവാവ് അറസ്റ്റിൽ

110 ഗ്രാം എം.ഡി.എം.എ പ്രതിയിൽനിന്ന് പിടിച്ചെടുത്തു.

Published

on

മലദ്വാരത്തിൽ എം.ഡി.എം.എ ഒളിപ്പിച്ചു കടത്തുന്നതിനിടെ യുവാവ് അറസ്റ്റിൽ. അമ്മാടം കോടന്നൂർ സ്വദേശി ചക്കാലക്കൽ കൈലാസ് (24) ആണ് പിടിയിലായത്.

110 ഗ്രാം എം.ഡി.എം.എ പ്രതിയിൽനിന്ന് പിടിച്ചെടുത്തു. ബംഗളൂരുവിൽനിന്ന് വരികയായിരുന്ന പ്രതിയുടെ കൈയിൽ എം.ഡി.എം.എ ഉണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ പേരാമംഗലം പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് ബസ് തടഞ്ഞു നിർത്തി പിടികൂടുകയായിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. പിന്നീട് പ്രതിയെ ഗവ. മെഡിക്കൽ കോളജിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ മലദ്വാരത്തിൽനിന്ന് കണ്ടെടുത്തത്.

Continue Reading

crime

വാഹനപരിശോധനക്കിടെ എസ്.ഐയുടെ മൂക്കിടിച്ച് തകർത്തു, പൊലീസുകാരെ കടിച്ചു; കൊച്ചിയില്‍ മദ്യലഹരിയിൽ നേപ്പാളി യുവതിയുടെ പരാക്രമം

അയ്യമ്പുഴ ചുള്ളി കുറ്റിപ്പാറയിൽ പുലർച്ചെ രണ്ടു മണിയോടെയാണ് നേപ്പാളി യുവതി ഗീത പൊലീസുകാരെ ആക്രമിച്ചത്.

Published

on

എറണാകുളം അയ്യമ്പുഴയിൽ മദ്യലഹരിയിൽ നേപ്പാളി യുവതി എസ്ഐയുടെ മൂക്ക് ഇടിച്ചു തകർത്തു. മറ്റ് മൂന്ന് പൊലീസുകാർക്കും പരിക്കേറ്റു. അയ്യമ്പുഴ ചുള്ളി കുറ്റിപ്പാറയിൽ പുലർച്ചെ രണ്ടു മണിയോടെയാണ് നേപ്പാളി യുവതി ഗീത പൊലീസുകാരെ ആക്രമിച്ചത്.

സംശയാസ്പദമായ സാഹചര്യത്തിൽ നിൽക്കുകയായിരുന്ന ഗീതയോട് പൊലീസ് വിവരങ്ങൾ തിരക്കി. ഇതിനിടെ എസ് ഐ ജോർജ് ഫോൺ പരിശോധിച്ചപ്പോഴാണ് ഗീത പ്രകോപിതയായത്. എസ് ഐയുടെ മൂക്കിന് ഗീത ഇടിച്ചു. ഗീതയെയും ഒപ്പം ഉണ്ടായിരുന്ന സുമൻ എന്ന വ്യക്തിയെയും പൊലീസ് ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റി. പൊലീസ് വണ്ടിയിൽനിന്ന് ഇറങ്ങിയ ഓടാനും ഗീത ശ്രമിച്ചു. പൊലീസ് ഉദ്യോഗസ്ഥരെ കടിക്കുകയും മാന്തി പരിക്കേൽപ്പിക്കുകയും ചെയ്തു.

എസ് ഐ ഉൾപ്പെടെ നാലു പോലീസുകാർക്കാണ് പരിക്കേറ്റത്. പൊലീസിനെ ആക്രമിച്ച ഗീതയ്ക്കും പരിക്കേറ്റിട്ടുണ്ട്. പൊലീസ് ആക്രമിച്ചതിന് ഗീതയ്ക്കെതിരെ കേസെടുത്തു.

തിരുവനന്തപുരത്തും എസ്ഐക്ക് നേരെ ലഹരി കേസ് പ്രതിയുടെ ആക്രമണമുണ്ടായി. മദ്യപിച്ച് ബഹളം വയ്ക്കുന്നവന്ന വിവരത്തെത്തുടർന്നാണ് അന്വേഷിക്കാൻ എത്തിയപ്പോഴാണ് പൂജപ്പുര എസ്ഐക്ക് നേരെ ആക്രമണമുണ്ടായത്. തിരുമല സ്വദേശി ശ്രീജിത്ത് എസ് ഐ സുധീഷിനെ കത്തികൊണ്ട് കുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം ശ്രീജിത്ത് ഓടി രക്ഷപ്പെടുകയും ചെയ്തു. ശ്രീജിത്തിനെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

crime

യുവാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി; സുഹൃത്ത് കസ്റ്റഡിയിൽ, സംഭവം തിരുവനന്തപുരത്ത്

മദ്യപാനത്തിനിടെ തർക്കമുണ്ടായതാണ് കൊലപാതക കാരണം. 

Published

on

തിരുവനന്തപുരത്ത് യുവാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. തിരുവനന്തപുരം കിളിമാനൂർ കാട്ടുംപുറത്താണ് സംഭവം. കിളിമാനൂർ സ്വദേശി അഭിലാഷ്(28) ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് അരുണി(38)നെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തിനിടെ തർക്കമുണ്ടായതാണ് കൊലപാതക കാരണം.

പന്തടിക്കളത്തെ അരുണിന്റെ വീട്ടിൽ വെച്ചായിരുന്നു സംഭവം. രാത്രി ഏഴര കഴിഞ്ഞാണ് കൊലപാതക വിവരം പുറത്തറിയുന്നത്. മദ്യപാനത്തിനിടെ അരുണിന്റെ ഭാര്യയോട് അഭിലാഷ് മോശമായി പെരുമാറി.

ഇതാണ് തര്‍ക്കത്തിലേക്ക് നയിച്ചത്. തര്‍ക്കത്തെ തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന ഒരു ആയുധം എടുത്ത് തലക്കടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നത്. കിളിമാനൂര്‍ സിഐയുടെ നേതൃത്വത്തില്‍ സംഭവം വിശദമായി അന്വേഷിച്ചുവരുകയാണ്.

Continue Reading

Trending