Connect with us

kerala

പി.വി. അന്‍വറിന്റെ രാജി പാര്‍ട്ടിക്ക് സര്‍പ്രൈസ്; പി.കെ. കുഞ്ഞാലിക്കുട്ടി

മുസ്‌ലിം ലീഗുമായി കൂടിയാലോചിച്ചിട്ടല്ലെന്നും ഇക്കാര്യത്തില്‍ ലീഗ് സ്വന്തമായി തീരുമാനം എടുക്കേണ്ട ഒന്നും ഇല്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു

Published

on

മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിന്റെ രാജി പാര്‍ട്ടിക്ക് സര്‍പ്രൈസ് ആണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. മുസ്‌ലിം ലീഗുമായി കൂടിയാലോചിച്ചിട്ടല്ലെന്നും ഇക്കാര്യത്തില്‍ ലീഗ് സ്വന്തമായി തീരുമാനം എടുക്കേണ്ട ഒന്നും ഇല്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

‘മാധ്യമങ്ങളിലൂടെയാണ് രാജിവെച്ച കാര്യം അറിയുന്നത്. തികച്ചും അന്‍വറിന്റെ രാജി ഞങ്ങള്‍ക്ക് സര്‍പ്രൈസ് ആണ്. നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് വരും. അദ്ദേഹവുമായി സഹകരിക്കുന്നത് സംബന്ധിച്ച് ആദ്യം യു.ഡി.എഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. അതിനൊപ്പം ലീഗും നില്‍ക്കും. ലീഗ് സ്വന്തമായി തീരുമാനം എടുക്കേണ്ട ഒന്നും ഇക്കാര്യത്തില്‍ ഇല്ല. അന്‍വര്‍ ഞങ്ങളുമായി ഒന്നും ആലോചിച്ചിട്ടില്ല’ – പി.കെ. കുഞ്ഞാലികുട്ടി പറഞ്ഞു.

അന്‍വര്‍ ലീഗിനെ പുകഴ്ത്തിപ്പറഞ്ഞതിനെ കുറിച്ച് ചോദിച്ചപ്പോള്‍ നല്ലത് ആര് പറഞ്ഞാലും സന്തോഷം ഉണ്ട് എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി. വനനിയമത്തിനെതിരെ മലയോര ജനതക്ക് വേണ്ടി പോരാടാന്‍ എം.എല്‍.എ സ്ഥാനം രാജിവെച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരണമെന്ന് മമത ബാനര്‍ജി ആവശ്യപ്പെട്ടതിനാലാണ് നിലമ്പൂര്‍ എം.എല്‍.എ പദവി രാജിവെച്ചതെന്ന് പി.വി. അന്‍വര്‍ വ്യക്തമാക്കിയിരുന്നു. രാജിവെച്ച ഒഴിവില്‍ വരുന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും പകരം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു

kerala

പത്തനംതിട്ടയില്‍ കൂട്ടബലാത്സംഗക്കേസ്; പെണ്‍കുട്ടിക്കും കുടുംബത്തിന്റെയും സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണം; കൊടിക്കുന്നില്‍ സുരേഷ് എംപി

ഇരയായ പെണ്‍കുട്ടിക്കും കുടുംബത്തിനും പോലീസ് സുരക്ഷ ഉറപ്പാക്കാണം

Published

on

തിരുവനന്തപുരം: പത്തനംതിട്ടയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിക്കും കുടുംബത്തിനും പോലീസ് സുരക്ഷ ഉറപ്പാക്കാണമെന്നും ഇവരുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമായ കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. അറുപതില്‍ പുറത്ത് പ്രതികളുള്ള കേസില്‍ പലര്‍ക്കും പലതരത്തിലുള്ള സ്വാധീനമുള്ളവരാണ്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കുന്ന രീതിയില്‍ കുറ്റമറ്റ അന്വേഷണം പത്തനംതിട്ട പീഡന കേസിലുണ്ടാകണമെന്നും ആവശ്യമെങ്കില്‍ കുടുംബത്തിന്റെയും ഇരയുടെയും അഭിപ്രായം തേടി അന്വേഷണം കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി ആവശ്യപ്പെട്ടു. ‘ജനറല്‍ ആശുപത്രിയില്‍ വെച്ച് പോലും ഈ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിയെന്നത് കേരള മനസാക്ഷിയെഞെട്ടിച്ചു. ജനറല്‍ ആശുപത്രിയില്‍ ഈപെണ്‍കുട്ടിക്ക് ലൈംഗിക അതിക്രമം ഉണ്ടായതില്‍ ആരോഗ്യമന്ത്രിയും സര്‍ക്കാരും മറുപടി പറയണം. സത്രീകള്‍ക്കെതിരായ ലൈംഗികഅതിക്രമം നടക്കുന്ന ഇടമായി സര്‍ക്കാര്‍ ആശുപത്രികള്‍ മാറിയെന്നത് ഇടതുസര്‍ക്കാരിന്റെ ഭരണനേട്ടമാണെ’ന്നും കൊടിക്കുന്നില്‍ സുരേഷ് എംപി പരിഹസിച്ചു.

‘കേരളത്തില്‍ ഇതിന് മുന്‍പ് നടന്ന ദളിത് പീഡനകേസുകളില്‍ പ്രതികള്‍ക്ക് രക്ഷപെടാനുള്ള പഴതുകളുണ്ടാക്കിയതാണ് പോലീസ് അന്വേഷണത്തിന്റെ ചരിത്രം. വാളയാര്‍,വണ്ടിപ്പെരിയാര്‍ കേസുകളില്‍ പോലീസിന്റെയും പ്രോസിക്യൂഷന്റെയും നടപടികള്‍ കോടതിയുടെ കടുത്ത വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്’. പിണറായി സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമാണെന്നും ഇരകള്‍ നീതി ഉറപ്പാക്കുന്നതിനായി ഇന്നുവരെ

നിലനിന്നിട്ടില്ലെന്നും എം.പി വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ‘അട്ടപ്പാടി മധുവിന്റെ കേസില്‍ വിചാരണ പൂര്‍ത്തിയാക്കി പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ആത്മാര്‍ത്ഥത കാട്ടിയില്ല. പകരം സാക്ഷികളെ സ്വാധീനിക്കാന്‍ അവസരം നല്‍കി വിചാരണ അനന്തമായി നീട്ടികൊണ്ടുപോകുകയാണ്’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഉന്നാവോയിലേതും ഹത്രാസിലേതും പോലെ ഉത്തരേന്ത്യയിലേതിന് സമാനമായ രീതിയിലാണ് കേരളത്തില്‍ സ്ത്രീ പീഡനം നടക്കുന്നത്. പത്തനംതിട്ട സംഭവം അതിന് ഉദാഹരണമാണ്. കേരളത്തിന് മാത്രമല്ല രാജ്യത്തിന് തന്നെ നാണക്കേടാണിത്. കേരളത്തില്‍ പിണറായി സര്‍ക്കാരിന്റെ കാലത്ത് സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമ കേസുകള്‍ വര്‍ധിക്കുകയാണ്. ഇത്തരം കേസുകളില്‍ പോലീസ് പുലര്‍ത്തുന്ന അലംഭാവവും അതിന് ഇടതുസര്‍ക്കാര്‍ നല്‍കുന്ന പ്രോത്സാഹനവുമാണ്. സ്ത്രീകള്‍ക്കെതിരായ ക്രൂരമായ പീഡനങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിക്കുന്നതെ’ന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

Continue Reading

kerala

ഒരുപാട് ആത്മഹത്യകള്‍ നടക്കാന്‍ സാധ്യതയുള്ളതാണ് ബ്രഹ്മഗിരി സൊസൈറ്റി ഇടപാടെന്ന് വി.ഡി. സതീശന്‍

സി.പി.എം നേതാക്കള്‍ 200 മുതല്‍ 400 കോടി രൂപയോളം തട്ടിയെടുത്തിട്ടുണ്ട്

Published

on

ഒരുപാടുപേരുടെ ആത്മഹത്യകള്‍ നടക്കാന്‍ സാധ്യതയുള്ളതാണ് ബ്രഹ്മഗിരി സൊസൈറ്റി ഇടപാടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സി.പി.എം നേതാക്കള്‍ 200 മുതല്‍ 400 കോടി രൂപയോളം തട്ടിയെടുത്തിട്ടുണ്ട്. ഇത്തരത്തില്‍ ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്നവരുടെ വീടുകളില്‍ പോയി 400 കോടിയുടെ ബാധ്യത സി.പി.എം ഏറ്റെടുക്കുന്നുവെന്ന് പ്രഖ്യാപിക്കുകയാണ് എം.വി. ഗോവിന്ദന്‍ ആദ്യം ചെയ്യേണ്ടത്. എത്ര പേരാണ് പെന്‍ഷന്‍ കിട്ടിയ പണം സൊസൈറ്റിയില്‍ നല്‍കിയത്. അവരുടെയൊക്കെ കാര്യം എം.വി ഗോവിന്ദന്‍ ആദ്യം അന്വേഷിക്കട്ടെ. 400 കോടിയാണ് സി.പി.എം നേതാക്കള്‍ അടിച്ചു മാറ്റിയത്.

എന്നിട്ടാണ് സംസ്ഥാന സെക്രട്ടറി നാണമില്ലാതെ എന്‍.എം വിജയന്റെ ബാധ്യത ഏറ്റെടുക്കുമെന്നു പറയുന്നത്. പൊലീസ് അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് സി.പി.എമ്മിനെ പോലെ ഞങ്ങള്‍ പറഞ്ഞിട്ടില്ല. ആരെയും പ്രതിരോധിച്ചിട്ടുമില്ല. വസ്തുതകള്‍ കണ്ടെത്തുന്നതിനു വേണ്ടിയാണ് പാര്‍ട്ടി അന്വേഷണം നടത്തുന്നത്.

നിയമനങ്ങള്‍ സംബന്ധിച്ച് എവിടെയെങ്കിലും പരാതി ഉണ്ടെങ്കില്‍ പാര്‍ട്ടി പരിശോധിക്കും. നിയമനത്തിന്റെ പേരില്‍ അഴിമതി നടത്താന്‍ പാടില്ല. അതിനു വേണ്ടി പ്രോട്ടോകോള്‍ ഉണ്ടാക്കുമെന്നും വി.ഡി സതീശന്‍ പറഞ്ഞു.

Continue Reading

kerala

ഏജന്റുമാരാല്‍ ചതിക്കപ്പെട്ട് റഷ്യ-യുക്രയ്ന്‍ യുദ്ധമുഖത്ത് അകപ്പെട്ട മലയാളി യുവാവ് മരിച്ചു

നേരത്തേ മൈന്‍ പൊട്ടിത്തെറിച്ച് ബിനിലിന് ഗുരുതര പരിക്കേറ്റിരുന്നു

Published

on

ന്യൂഡല്‍ഹി: റഷ്യ-യുക്രയ്ന്‍ യുദ്ധമുഖത്ത് അകപ്പെട്ട മലയാളി യുവാവ് മരിച്ചു. ഏജന്റുമാരാല്‍ ചതിക്കപ്പെട്ട് റഷ്യയിലെത്തിയ തൃശ്ശൂര്‍ സ്വദേശി ബിനില്‍ ആണ് മരിച്ചത്. ബിനിലിനെ റഷ്യ-യുക്രയ്ന്‍ യുദ്ധമുഖത്ത് മുന്നണി പോരാളിയാക്കിയിരുന്നു. നേരത്തേ മൈന്‍ പൊട്ടിത്തെറിച്ച് ബിനിലിന് ഗുരുതര പരിക്കേറ്റിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ എംബസി മരണവിവരം ബിനിലിന്റെ കുടുംബത്തെ അറിയിക്കുകയായിരുന്നു.

ആഴ്ചകള്‍ക്ക് മുന്‍പാണ് ബിനിലിനെയും സുഹൃത്തായ ജെയ്നിനെയും റഷ്യ യുദ്ധത്തിന്റെ മുന്‍നിരയില്‍ നിയമിച്ചത്. ഇതില്‍ കുടുംബം ആശങ്കയറിയിക്കുകയും ഇവരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് ബിനില്‍ യുദ്ധമുഖത്തുവെച്ച് മരിച്ചതായി എംബസി അറിയിച്ചിരിക്കുന്നത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.

അതേസമയം റഷ്യന്‍ കൂലി പട്ടാളത്തില്‍ അകപ്പെട്ട തൃശൂര്‍ സ്വദേശി ജെയിനിനെ മോസ്‌കോയില്‍ എത്തിച്ചു. ജെയിനിനെയും യുദ്ധമുഖത്ത് മുന്നണി പോരാളിയാക്കി റഷ്യ നിയമിച്ചിരുന്നു. അതിനിടയിലാണ് മോസ്‌കോയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന സന്ദേശം ജയിന്‍ പങ്കുവെച്ചത്.

Continue Reading

Trending