Connect with us

kerala

പി.പി. ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്ത് പൊലീസ്; പത്ത്‌ വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

ദിവ്യയെ പ്രതി ചേർത്ത് കണ്ണൂർ പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.

Published

on

എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയ്ക്കെതിരെ കേസെടുത്തു. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. 10 വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. ദിവ്യയെ പ്രതി ചേർത്ത് കണ്ണൂർ പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.

കണ്ണൂർ ചെങ്ങളായിയിൽ പെട്രോൾ പമ്പ് തുടങ്ങാനുള്ള പ്രശാന്തൻ എന്ന സംരംഭകന് നിരാക്ഷേപ പത്രം നൽകുന്നതിൽ നവീൻ ബാബു അഴിമതി നടത്തിയെന്നായിരുന്നു ദിവ്യയുടെ ആരോപണം. ഈ ആരോപണത്തിന്‍റെ പേരില്‍ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്‍റെ യാത്രയയപ്പ് ചടങ്ങിനിടെ ക്ഷണിക്കാതെ വേദിയിലെത്തുകയും അദ്ദേഹത്തിനെതിരെ ദിവ്യ അഴിമതി ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു.

ജില്ലാ കലക്ടർ ഉൾപ്പെടെ പങ്കെടുത്ത റവന്യൂ ഉദ്യോഗസ്ഥർ മാത്രം ഉണ്ടായിരുന്ന യോഗത്തിലേക്കാണ് ദിവ്യ കടന്നുവന്നത്. ഈ സംഭവത്തിനു ശേഷം നവീൻ ബാബു തന്‍റെ ക്വാർട്ടേഴ്സിലെത്തി ജീവനൊടുക്കുകയായിരുന്നു. ദിവ്യ അപമാനിച്ചതിൽ മനംനൊന്താണ് ആത്മഹത്യയെന്നാണ് ആരോപണം

kerala

മികച്ച നടന്‍ മമ്മൂട്ടി നടി ഷംല, തെരഞ്ഞെടുപ്പ് കാലത്ത് ഇത് ബല്ലാത്ത ബിസ്മയം തന്നെ; വിദ്വേഷ പരാമര്‍ശവുമായി ബിജെപി നേതാവ്

അവാര്‍ഡ് നേടിയ മുസ്‌ലിംകളുടെ പേര് മാത്രം എടുത്തുപറഞ്ഞാണ് ഗോപാലകൃഷ്ണന്റെ വിദ്വേഷ ഫേസ്ബുക്ക് പോസ്റ്റ്.

Published

on

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിനെതിരെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ഗോപാലകൃഷ്ണന്‍. അവാര്‍ഡ് നേടിയ മുസ്‌ലിംകളുടെ പേര് മാത്രം എടുത്തുപറഞ്ഞാണ് ഗോപാലകൃഷ്ണന്റെ വിദ്വേഷ ഫേസ്ബുക്ക് പോസ്റ്റ്.

”ബിസ്മയം… ബിസ്മയം…മികച്ച നടി ഷംല ഹംസ…മികച്ച നടന്‍ മമ്മൂട്ടി… പ്രത്യേക ജൂറി പരാമര്‍ശം ആസിഫ് അലി. മികച്ച സ്വഭാവ നടന്‍ സൗബിന്‍ ഷാഹിര്‍… മികച്ച ഛായാഗ്രഹണം ഷൈജു ഖാലിദ്, മികച്ച നവാഗത സംവിധായകന്‍ ഫാസില്‍ മുഹമ്മദ്…ഈ തെരഞ്ഞെടുപ്പ് കാലത്ത് ഇത് ബല്ലാത്ത ബിസ്മയം തന്നെ” ഇതാണ് ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്.

തീവ്ര ഹിന്ദുത്വ നേതാവ് പ്രതീഷ് വിശ്വനാഥും വിദ്വേഷ ആരോപണം ഉന്നയിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചത്.

Continue Reading

kerala

ശബരിമല സ്വര്‍ണക്കൊള്ള; സ്വമേധയാ പുതിയ ഹരജി രജിസ്റ്റര്‍ ചെയ്ത് ഹൈക്കോടതി

നടപടിക്രമങ്ങള്‍ രഹസ്യ സ്വഭാവത്തിലോടെ ഹരജി ഹൈക്കോടതി ദേവസ്വം ബെഞ്ച് നാളെ പരിഗണിക്കും. നടപടിക്രമങ്ങള്‍ രഹസ്യ സ്വഭാവത്തിലായിരിക്കും.

Published

on

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍.വാസുവിനെതിരെ അറസ്റ്റിലായ സുധീഷ് കുമാറിന്റെ മൊഴി. പോറ്റിയും വാസുവും തമ്മില്‍ അടുത്ത ബന്ധമെന്ന് എസ്‌ഐടിക്ക് സംശയം. അതേസമയം, സ്വര്‍ണക്കൊള്ളയില്‍ സ്വമേധയാ പുതിയ ഹരജി രജിസ്റ്റര്‍ ചെയ്ത് ഹൈക്കോടതി. നടപടിക്രമങ്ങള്‍ രഹസ്യ സ്വഭാവത്തിലോടെ ഹരജി ഹൈക്കോടതി ദേവസ്വം ബെഞ്ച് നാളെ പരിഗണിക്കും. നടപടിക്രമങ്ങള്‍ രഹസ്യ സ്വഭാവത്തിലായിരിക്കും.

പുതിയ കേസിലെ കണ്ടെത്തലുകളും ഉദ്യോഗസ്ഥരുടെ നിഗമനങ്ങളും വളരെ രഹസ്യസ്വഭാവത്തില്‍ നിലനിര്‍ത്തുന്നതിനായാണ് പുതിയ ഹരജി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.നേരത്തെ, രജിസ്റ്റര്‍ ചെയ്തിരുന്ന ഹരജിയില്‍ സ്വര്‍ണക്കൊള്ളയിലെ മുഖ്യസൂത്രധാരനായ ഉണ്ണികൃഷ്ണന്‍ പോറ്റിയും ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് സ്ഥാപനവും കക്ഷികളായിരുന്നു. ഇരു സ്ഥാപനങ്ങളെയും കോടതി അധികമായി കക്ഷിചേര്‍ക്കുകയായിരുന്നു.

കേസില്‍ അറസ്റ്റിലായ ദേവസ്വം മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതോടെ ബോര്‍ഡിലെ കൂടുതല്‍ ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.

Continue Reading

kerala

ഹൈക്കോടതിക്ക് മുന്നില്‍ ആത്മഹത്യ ഭീഷണി; ഫേസ്ബുക്ക് പോസ്റ്റിട്ട 57കാരന്‍ അറസ്റ്റില്‍

ഭാരതീയ ന്യായ സുരക്ഷാ സംഹിത 170 പ്രകാരം, കുറ്റകൃത്യം നടക്കുന്നത് തടയുന്നതിനായാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.

Published

on

കൊച്ചി: ഹൈക്കോടതിക്ക് മുന്നില്‍ ആത്മഹത്യ ചെയ്യുമെന്ന് ഫേസ്ബുക്കില്‍ ഭീഷണി മുഴക്കിയ 57കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തേഞ്ഞിപ്പലം സ്വദേശി ഇ.പി. ജയപ്രകാശ് ആണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ഭാരതീയ ന്യായ സുരക്ഷാ സംഹിത 170 പ്രകാരം, കുറ്റകൃത്യം നടക്കുന്നത് തടയുന്നതിനായാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.

ഹൈക്കോടതി ജഡ്ജിയെ അധിക്ഷേപിച്ചുകൊണ്ടാണ് ജയപ്രകാശ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ അന്വേഷണം ആരംഭിച്ച പോലീസ്, ഇയാളെ ഹൈക്കോടതി പരിസരത്ത് പരുങ്ങുന്ന നിലയില്‍ കണ്ടു ചോദ്യം ചെയ്തപ്പോള്‍, ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട വ്യക്തി തന്നെയാണെന്ന് വ്യക്തമാക്കി.

ഇയാളെ കസ്റ്റഡിയിലെടുത്ത ശേഷം പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Continue Reading

Trending