Connect with us

kerala

പി.പി. ദിവ്യ അന്വേഷണ സംഘത്തിന് മുന്നില്‍ ഉടന്‍ കീഴടങ്ങിയേക്കും

പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലാവും  പി പി ദിവ്യ കീഴടങ്ങുക.

Published

on

നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സി.പി.എം നേതാവും കണ്ണൂര്‍ ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി.പി. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യം കോടതി നിഷേധിച്ചതോടെ ദിവ്യ ഉടന്‍ കീഴടങ്ങിയേക്കും. പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലാവും  പി പി ദിവ്യ കീഴടങ്ങുക.

എ.ഡി.എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പി.പി. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് തള്ളിയത്. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്.

ഒക്ടോബര്‍ 15നാണ് നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യാത്രയയപ്പ് യോഗത്തില്‍ ക്ഷണിക്കാതെ എത്തിയ പി.പി. ദിവ്യ നവീന്‍ ബാബുവിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ഇതില്‍ മനംനൊന്താണ് ഇദ്ദേഹം ജീവനൊടുക്കിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ആത്മഹത്യ പ്രേരണ വകുപ്പ് ചുമത്തിയതിനെ തുടര്‍ന്ന് പി.പി. ദിവ്യ ഒളിവിലാണ്.

അതേസമയം, രക്തസമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്ന് പയ്യന്നൂരിലെ സഹകരണ ആശുപത്രിയില്‍ പി.പി ദിവ്യ ചികിത്സ തേടിയെന്നും വിവരമുണ്ട്.

ആത്മഹത്യ പ്രേരണ കേസ് ചുമത്തിയതിനെ തുടര്‍ന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നും സി.പി.എം നീക്കിയിരുന്നു. കേസിന്റെ അന്വേഷണവുമായി സഹകരിക്കുമെന്ന് അഭിഭാഷകനായ കെ. വിശ്വന്‍ പറഞ്ഞു.

 

 

kerala

പി പി ദിവ്യ കസ്റ്റഡിയില്‍

ണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.

Published

on

കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ ആത്മഹത്യയിൽ കണ്ണൂർ മുൻ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ പി.പി ദിവ്യയെ ഇന്ന് അഞ്ചു മണി വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.

രണ്ട് ദിവസത്തേക്ക് ദിവ്യയെ കസ്റ്റഡിയിൽ വേണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. കൂടുതൽ മൊഴിയെടുക്കൽ അടക്കമുള്ള കാര്യങ്ങൾ പൊലീസ് കസ്റ്റഡി അപേക്ഷയിൽ സൂചിപ്പിച്ചിരുന്നെങ്കിലും ഇന്ന് വൈകിട്ട് അഞ്ച് മണി വരെ മാത്രം കോടതി കസ്റ്റഡി അനുവദിക്കുകയായിരുന്നു.

അഞ്ച് മണിക്ക് ശേഷം ദിവ്യയെ പള്ളിക്കുന്ന് വനിതാ ജയിലിൽ തിരിച്ചെത്തിക്കണം. ചോദ്യം ചെയ്യൽ എവിടെയാണ് എന്നതിൽ വ്യക്തതയില്ല. കണ്ണൂർ കലക്ടറുടെ മൊഴി, ബിനാമി ഉടപാടുകൾ ഉൾപ്പടെ നിരവധി കാര്യങ്ങളിൽ ദിവ്യയിൽ നിന്ന് വ്യക്തത വരുത്തേണ്ടതുണ്ടെന്നാണ് അന്വേഷണസംഘം കോടതിയെ അറിയിച്ചത്.

ഇതിനിടെ ദിവ്യയുടെ ജാമ്യാപേക്ഷ ഇന്ന് തലശ്ശേരി സെഷൻസ് കോടതിയിൽ എത്തും. എന്നാൽ ഇതിൽ ഇന്ന് വാദം കേട്ടേക്കില്ല. പൊലീസ് റിപ്പോർട്ട് കോടതിയിലെത്തിയ ശേഷമാവും തുടർ നടപടികൾ.

Continue Reading

kerala

കൊടകര കുഴല്‍പ്പണ കേസ്; മുഴുവന്‍ സത്യങ്ങളും പൊലീസിനോട് പറയുമെന്ന് ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ്

പണം കൈകാര്യ ചെയ്തതിന്റെ തെളിവുകള്‍ കയ്യിലുണ്ടെന്നും ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി പറഞ്ഞു.

Published

on

കൊടകര കുഴല്‍പ്പണ കേസ് ആരോപണത്തിലുറച്ച് ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ്. കൊടകര കുഴല്‍പ്പണ കേസിലെ മുഴുവന്‍ സത്യങ്ങളും പൊലീസിനോട് പറയുമെന്ന് തിരൂര്‍ സതീഷ് പറഞ്ഞു. പണം കൈകാര്യ ചെയ്തതിന്റെ തെളിവുകള്‍ കയ്യിലുണ്ടെന്നും ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി പറഞ്ഞു.

സാമ്പത്തിക ക്രമേക്കേടില്‍ നടപടി എടുത്തെന്ന വാദം തെറ്റാണെന്നും സതീഷ് വെളിപ്പെടുത്തി. തൃശ്ശൂര്‍ ബിജെപി ഓഫീസില്‍ കോടികള്‍ക്ക് കാവല്‍ നിന്നെന്ന് വെളിപ്പെടുത്തിയ സതീഷ് തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി ഓഫീസില്‍ പണമൊഴുകുകയായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. കള്ളപ്പണം കൈകാര്യം ചെയ്തത് ബിജെപി മുന്‍ ജില്ലാ ട്രഷററെന്നും വെളിപ്പെടുത്തല്‍.

Continue Reading

kerala

വീണ്ടും സുരക്ഷാ വീഴ്ച; മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് സ്വകാര്യബസ് കയറി

ബാലസംഘത്തിന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വെസ്റ്റ് ഹില്ലിലെ പിഡബ്ല്യൂഡി ഗസ്റ്റ് ഹൗസിലേക്ക് പോകുന്ന വഴിയാണ് സുരക്ഷാ വീഴ്ച ഉണ്ടായത്.

Published

on

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് സ്വകാര്യബസ് കയറി. കോഴിക്കോട് കോട്ടൂളിയിലാണ് സുരക്ഷാ വീഴ്ച ഉണ്ടായത്. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം തിരുവനന്തപുരം വാമനപുരത്ത് വച്ച്  സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിക്കാതിരിനുള്ള
ശ്രമത്തിനിടെ വാഹനവ്യൂഹത്തിലെ മുഖ്യമന്ത്രിയുടെ വാഹനമടക്കം 5വാഹനങ്ങള്‍ കൂട്ടിയിടിച്ചിരുന്നു.അമിത വേഗതയിലായിരുന്നു മുഖ്യമന്ത്രിയുടെ വാഹനമടക്കം വന്നിരുന്നത്. സ്‌കൂട്ടര്‍ യാത്രക്കാരി ഇന്‍ഡിക്കേറ്റര്‍ ഇട്ട് ടേണ്‍ ചെയ്യുന്നതിനിടെ വേഗത്തില്‍ വന്ന
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പെട്ടെന്ന് ബ്രേക്ക് ഇടുകയായിരുന്നു. പിന്നാലെ മറ്റു വാഹനങ്ങള്‍ ഒന്നിനൊന്നായി പിറകില്‍ ഇടിക്കുകയായിരുന്നു.

ഇന്നലെ വൈകീട്ടാണ് സംഭവം. ബാലസംഘത്തിന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വെസ്റ്റ് ഹില്ലിലെ പിഡബ്ല്യൂഡി ഗസ്റ്റ് ഹൗസിലേക്ക് പോകുന്ന വഴിയാണ് സുരക്ഷാ വീഴ്ച ഉണ്ടായത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ പത്ത്‌ വാഹനങ്ങളാണ് ഉള്ളത്. പത്താമത്തെ വാഹനത്തിന് മുന്‍പിലേക്കാണ് സ്വകാര്യബസ് കയറിയത്.

കോഴിക്കോട് സര്‍വീസ് നടത്തുന്ന കിനാവ് ബസ് ആണ് കസ്റ്റഡിയിലെടുത്തത്. അശ്രദ്ധമായി വാഹനം ഓടിച്ചതിന് ഡ്രൈവറുടെ പേരില്‍ കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ സുരക്ഷാവീഴ്ച ഉണ്ടായി എന്നാണ് വിലയിരുത്തല്‍. അവിടെ ഡ്യൂട്ടിയി

Continue Reading

Trending