Connect with us

kerala

പി.എം. ആര്‍ഷോ തോറ്റു; ‘ജയിച്ചത്’ വിവാദമായതോടെ മാര്‍ക്ക് ലിസ്റ്റ് തിരുത്തി

സംഭവത്തില്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

Published

on

എറണാകുളം മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ തെറ്റ് തിരുത്തി അധികൃതര്‍. ആര്‍ഷോ ജയിച്ചെന്ന മാര്‍ക്ക് ലിസ്റ്റാണ് അധികൃതര്‍ തിരുത്തിയത്. ഇതോടെ അദ്ദേഹം തോറ്റതായി രേഖപ്പെടുത്തി മാര്‍ക്ക് ലിസ്റ്റ് പുതുക്കി.

പരീക്ഷയെഴുതാതെ വിജയിച്ചെന്ന മാര്‍ക്ക് ലിസ്റ്റ് വിവാദമായതോടെയാണ് കോളേജിന്റെ തിരുത്ത്. ആര്‍ഷോ പരീക്ഷ എഴുതിയിട്ടില്ലെന്നും അതിനാല്‍ തോറ്റു എന്നുമാണ് പുതിയ മാര്‍ക്ക് ലിസ്റ്റില്‍ ഉള്ളത്.

പരീക്ഷ എഴുതാത്ത എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ നേരേത്തെ പാസായവരുടെ പട്ടികയിലുണ്ടായിരുന്നു. മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ ആര്‍ക്കിയോളജി വിദ്യാര്‍ത്ഥിയാണ് ആര്‍ഷോ. ക്രിമിനല്‍ കേസില്‍ പ്രതി ആയതിനാല്‍ മൂന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതിയിരുന്നില്ല. എന്നാല്‍ റിസല്‍റ്റ് വന്നപ്പോള്‍ പാസായിരിക്കുന്നു എന്നാണ് രേഖയില്‍ ഉണ്ടായിരുന്നത്. കേരളത്തിലെ ക്യാമ്പസുകളില്‍ എസ്.എഫ്.ഐ നേതാക്കള്‍ക്ക് വേണ്ടി പാരലല്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന്റെ സൂചനയായിട്ടാണ് ഇത് വിലയിരുത്തപ്പെടുന്നതെന്ന ആക്ഷേപം പരക്കെ നില നില്‍ക്കെയാണ് ഈ റദ്ദാക്കല്‍ നടപടി.സംഭവത്തില്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സിനിമ-സീരിയല്‍ താരം വിഷ്ണു പ്രസാദ് അന്തരിച്ചു

കരള്‍ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം

Published

on

മലയാള സിനിമ-സീരിയല്‍ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കരള്‍ മാറ്റിവക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കത്തിനിടെ മരണപ്പെടുകയായിരുന്നു. കരള്‍ നല്‍കാന്‍ മകള്‍ തയാറായിരുന്നെങ്കിലും ചികിത്സയ്ക്കായുള്ള വലിയ തുക കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു കുടുംബം.

കാശി, കൈ എത്തും ദൂരത്ത്, റണ്‍വേ, മാമ്പഴക്കാലം, ലയണ്‍, ബെന്‍ ജോണ്‍സണ്‍, ലോകനാഥന്‍ ഐഎഎസ്, പതാക, മാറാത്ത നാട് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സീരിയല്‍ രംഗത്തും സജീവമായിരുന്നു. നടന്റെ ചികില്‍സക്ക് 30 ലക്ഷത്തോളം രൂപ ചെലവ് വരുമെന്ന് അടുത്ത സുഹൃത്തുക്കള്‍ അറിയിച്ചിരുന്നു.

Continue Reading

kerala

മംഗളൂരുവിലെ ആള്‍കൂട്ട കൊലപാതകം; ഒരാള്‍ കൂടി അറസ്റ്റില്‍

ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 21 ആയി

Published

on

മംഗളൂരുവിലെ ഹിന്ദുത്വ പ്രവര്‍ത്തകര്‍ മാനസിക വെല്ലുവിളി നേരിടുന്ന മലയാളി മുസ്ലിം യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 21 ആയി. ഒളിവില്‍ ആയിരുന്ന കെ.അനില്‍ എന്നയാളെ ഗോകക്കില്‍ നിന്നാണ് പിടികൂടിയത്.

കൃത്യത്തിന് ശേഷം ഒളിവില്‍ പോയ മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. കുഡുപ്പു അധികാരപരിധിയിലുടനീളമുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. ആ ദിവസത്തെ സംഭവങ്ങള്‍ പുനരാവിഷ്‌കരിക്കുകയും കൃത്യത്തില്‍ ഉള്‍പ്പെട്ട എല്ലാവരെയും തിരിച്ചറിയുന്നതിനും ദൃക്സാക്ഷികളില്‍ നിന്ന് സഹായം തേടാനും ശ്രമിക്കും. സംഭവസ്ഥലത്തുണ്ടായിരുന്ന 15 ഓളം വ്യക്തികള്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇവരില്‍ പലരുടെയും ചോദ്യം ചെയ്യലുകള്‍ പുരോഗമിക്കുകയാണ്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് വയനാട് പുല്‍പ്പള്ളി സ്വദേശി അഷ്‌റഫ് മംഗളൂരു കുഡുപ്പിലെ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ സംഘ്പരിവാര്‍ നടത്തിയ ആക്രമണത്തെ കുറിച്ച് വിവരം ലഭിച്ചിട്ടും,നടപടി എടുക്കാത്തതില്‍ മൂന്ന് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Continue Reading

kerala

തൃശൂരില്‍ സ്വകാര്യ ബസ് ഡ്രൈവറെ കാറിലെത്തിയ സംഘം മര്‍ദിച്ചതായി പരാതി

കാറില്‍ എത്തിയ സംഘത്തിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ചിരുന്നു അക്രമണം.

Published

on

തൃശൂരില്‍ സ്വകാര്യ ബസ് ഡ്രൈവറെ കാറിലെത്തിയ സംഘം ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചതായി പരാതി. കുന്നംകുളം വടക്കാഞ്ചേരി സംസ്ഥാനപാതയില്‍ കാഞ്ഞിരക്കോട് സെന്ററില്‍ വെച്ചാണ് ബസ് തടഞ്ഞ് നിര്‍ത്തിയത്. ഇന്ന് വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം.

കാറില്‍ എത്തിയ സംഘത്തിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ചിരുന്നു അക്രമണം. ഡ്രൈവറെ മര്‍ദിച്ച ശേഷം കാര്‍ യാത്രക്കാര്‍ രക്ഷപ്പെട്ടു. ഇവരെ തിരിച്ചറിയാനായിട്ടില്ല.

Continue Reading

Trending