Connect with us

kerala

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പാനലിൽ ഉൾപ്പെടുത്താത്തത് അനീതിയെന്ന് പി ജയരാജൻ, അതൃപ്തി അറിയിച്ച് മേഴ്സിക്കുട്ടിയമ്മയും

എം സ്വരാജിന്റെ പഴയ ഫേസ് ബുക്ക് പോസ്റ്റ് സ്റ്റാറ്റസാക്കിയായിരുന്നു ജെയിന്‍ രാജിന്റെ പ്രതികരണം.

Published

on

സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്താത്തതില്‍ കടുത്ത അതൃപ്തിയുമായി പി ജയരാജന്‍.തന്നോട് കാണിച്ചത് അനീതിയാണ്. വിയോജിപ്പുണ്ടെന്നും, വോട്ടെടുപ്പ് ആവശ്യമില്ല എന്നും പി ജയരാജന്‍ പറഞ്ഞു.പാര്‍ട്ടി തീരുമാനത്തില്‍ പരോക്ഷമായി അതൃപ്തി അറിയിച്ച് പി ജയരാജന്റെ മകനും രംഗത്തെത്തി. എം സ്വരാജിന്റെ പഴയ ഫേസ് ബുക്ക് പോസ്റ്റ് സ്റ്റാറ്റസാക്കിയായിരുന്നു ജെയിന്‍ രാജിന്റെ പ്രതികരണം. പാനലിനോട് വിയോജിപ്പ് അറിയിച്ച് മേഴ്‌സിക്കുട്ടി അമ്മയും രംഗത്തെത്തിയിരുന്നു.

സിപിഎമ്മിന്റെ സംസ്ഥാന സമിതി അംഗങ്ങളെ കൊല്ലത്തു നടന്ന സംസ്ഥാന സമ്മേളനത്തില്‍ അംഗീകരിച്ചിരുന്നു. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദന്‍ തുടരും. 89 അംഗ സംസ്ഥാന കമ്മിറ്റിയില്‍ 18 പേര്‍ കണ്ണൂരില്‍ നിന്നുള്ളവരാണ്. പിണറായി വിജയന്‍, എം. വി. ഗോവിന്ദന്‍, എം.വി ജയരാജന്‍, ഇ. പി. ജയരാജന്‍, കെ. കെ. ശൈലജ, ശിവദാസന്‍. വി, കെ. സജീവന്‍, പനോളി വത്സന്‍, പി. ശശി, ബിജു കണ്ടക്കൈ, ജോണ്‍ ബ്രിട്ടാസ്, എം. പ്രകാശന്‍, വി കെ സനോജ്, പി. ജയരാജന്‍, കെ. കെ. രാഗേഷ്, ടി. വി. രാജേഷ്, എ. എന്‍. ഷംസീര്‍, എന്‍. ചന്ദ്രന്‍, എന്നിവരാണ് കണ്ണൂരില്‍ നിന്നും കമ്മിറ്റിയിലുള്ളത്.

കമ്മിറ്റിയില്‍ 13 പേരെയാണ് വനിതാ പ്രതിനിധികളായി തെരഞ്ഞെടുത്തത്. കെ കെ ശൈലജ, സി. എസ്. സുജാത, പി. സതീദേവി, പി. കെ. സൈനബ, കെ. പി. മേരി, മേഴ്‌സിക്കുട്ടിയമ്മ, ടി. എന്‍. സീമ, കെ. എസ്. സലീഖ, കെ. കെ. ലതിക, ചിന്താ ജെറോം, കെ ശാന്തകുമാരി, ആര്‍ ബിന്ദു, വീണാ ജോര്‍ജ്, എന്നിവരാണ് വനിതാ പ്രതിനിധികള്‍. കമ്മിറ്റിയില്‍ 17 പുതുമുഖങ്ങളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വീണാ ജോര്‍ജിനെ സ്ഥിരം ക്ഷണിതാവായി ചുമതലപ്പെടുത്തി.

കരുനാഗപ്പിള്ളിയിലെ വിഷയത്തെ തുടര്‍ന്ന് സൂസന്‍കോടിയെ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി. പി. ഗഗാറിന്‍, പി. ശ്രീരാമകൃഷ്ണന്‍ എന്നിവരെയും കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്രായപരിധി നോക്കാതെയാണ് മൂന്നുപേരെയും ഒഴിവാക്കിയത്.

സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് കെ. കെ. ശൈലജ, എം. വി. ജയരാജന്‍, സി. എന്‍. മോഹന്‍ എന്നിവരേയും തെരഞ്ഞെടുത്തു. സെക്രട്ടേറിയറ്റില്‍ ഒരു വനിതാ പ്രതിനിധി മാത്രമാണ് ഉള്ളത്. പിണറായി വിജയന്‍, എം. വി ഗോവിന്ദന്‍, ഇ. പി ജയരാജന്‍, ടി. പി. രാമകൃഷ്ണന്‍, തോമസ് ഐസക്, കെ എന്‍ ബാലഗോപാല്‍, പി. രാജീവ്, വി. എന്‍. വാസവന്‍, സജി ചെറിയാന്‍, കെ. കെ. ജയചന്ദ്രന്‍, മുഹമ്മദ് റിയാസ്, പി. കെ. ബിജു, എം. സ്വരാജ്, പുത്തലത്ത് ദിനേശന്‍, എം. വി. ജയരാജന്‍, കെ. കെ. ശൈലജ, സി. എന്‍. മോഹനന്‍ എന്നിവരാണ് സെക്രട്ടേറിയറ്റിലെ മറ്റ് അംഗങ്ങള്‍. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജനേയും, എറണാകുളം ജില്ലാ സെക്രട്ടറി സി. എന്‍ മോഹനനെയും സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുത്തതിനാല്‍ രണ്ട് ജില്ലയിലേക്കും പുതിയ ജില്ലാ സെക്രട്ടറിമാരെ തെരഞ്ഞെടുക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് കൊടുംചൂട്; പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

ഇന്നും നാളെയും ഈ ജില്ലകളില്‍ 39°C വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്.

Published

on

സംസ്ഥാനത്ത് കൊടുംചൂട്. പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയും ഈ ജില്ലകളില്‍ 39°C വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്.

അതേസമയം സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് അലര്‍ട്ട്. വ്യാഴാഴ്ച പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത.

സംസ്ഥാനത്ത് ഇന്ന് മത്സ്യബന്ധനത്തിന് വിലക്കില്ല.

Continue Reading

film

പ്രമുഖ നടനെ കുറിച്ച് ലിസ്റ്റിന്‍ സ്റ്റീഫന്റെ പരാതി ലഭിക്കാതെ വിഷയത്തില്‍ ഇടപെടില്ല; പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍

മലയാള സിനിമയിലെ പ്രമുഖ നടനെ കുറിച്ച് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ പരാതി നല്‍കാതെ വിഷയത്തില്‍ ഇടപെടില്ലെന്ന് പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍.

Published

on

മലയാള സിനിമയിലെ പ്രമുഖ നടനെ കുറിച്ച് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ പരാതി നല്‍കാതെ വിഷയത്തില്‍ ഇടപെടില്ലെന്ന് പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍. ലിസ്റ്റിന്‍ പരാതി നല്‍കിയാല്‍ മാത്രം പരിശോധിക്കുമെന്നും ലിസ്റ്റിന്റെ ആരോപണം വ്യക്തിപരമായ വിഷയമായി കാണുന്നുവെന്നും അസോസിയേഷന്‍ വ്യക്തമാക്കി.

മലയാള സിനിമയിലെ ഒരു പ്രമുഖനടന്‍ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട്, ആ തെറ്റ് ഇനി ആവര്‍ത്തിക്കരുതെന്നും വലിയ പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുമെന്നുമായിരുന്നു ലിസ്റ്റിന്റെ വിവാദ പ്രസ്താവന. നടന്റെ പേര് വെളിപ്പെടുത്താതെയാണ് ലിസ്റ്റിന്‍ വിവാദ പ്രസ്താവന നടത്തിയത്. ഇതോടെ വലിയ രീതിയില്‍ ചര്‍ച്ചയാകുന്നതിനിടെയാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ പ്രതികരണം. വിഷയത്തില്‍ ഇടപെടേണ്ട എന്നാണ് നിലവില്‍ അസോസിയേഷന്‍ തീരുമാനം.

അതേസമയം ലിസ്റ്റിന്‍ പരാതി നല്‍കിയാല്‍ അത് പരിശോധിക്കുമെന്നും പരാതി ഔദ്യോഗികമായി ലഭിക്കാതെ ചര്‍ച്ചയ്ക്കില്ലെന്നുമാണ് അസോസിയേഷന്‍ നിലപാട്.

മാത്രമല്ല, ലിസ്റ്റിന്‍ പരാതി നല്‍കാതെ പൊതു വേദിയില്‍ വിമര്‍ശനം നടത്തിയതില്‍ അസോസിയേഷനില്‍ എതിര്‍പ്പുണ്ട്. കൂടാതെ ലിസ്റ്റിന്റെ അഭിപ്രായ പ്രകടനത്തില്‍ മറ്റ് സിനിമ സംഘടനകളും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

Continue Reading

kerala

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥന്‍ ജീവനൊടുക്കിയ നിലയില്‍

കിളികൊല്ലൂര്‍ എസ് എസ് ബി ഗ്രേഡ് എസ് ഐ ഓമനക്കുട്ടനാണ് ആത്മഹത്യ ചെയ്തത്.

Published

on

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു. കിളികൊല്ലൂര്‍ എസ് എസ് ബി ഗ്രേഡ് എസ് ഐ ഓമനക്കുട്ടനാണ് ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെ വീട്ടിലെ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി ഓമനക്കുട്ടന്‍ മാനസികസമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. കൂടാതെ എസ്എസ്ബിയില്‍ നിന്ന് തനിക്ക് ഒഴിയണം എന്നാവശ്യപ്പെട്ട് മേലുദ്യോഗസ്ഥരെ അടക്കം സമീപിക്കുകയും ലെറ്റര്‍ അയക്കുകയും ചെയ്തതായി സഹപ്രവര്‍ത്തകര്‍ വ്യക്തമാക്കി. എസ്എസ്ബിയില്‍ തുടരുന്നത് തനിക്ക് മാനസിക സമ്മര്‍ദ്ദം ഉണ്ടാകുന്നതായി ഓമനക്കുട്ടന്‍ ചൂണ്ടിക്കാണിച്ചിരുന്നു. ആത്മഹത്യയുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. സേനയ്ക്കുള്ളിലെ സമ്മര്‍ദ്ദമാണോ മരണകാരണം എന്നടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കും.

Continue Reading

Trending