Connect with us

main stories

വ്യക്തിപൂജ വിവാദം: പിണറായിക്കെതിരെ പി. ജയരാജന്‍

നേരത്തെ പി. ജയരാജനെ പുകഴ്ത്തിക്കൊണ്ട് പുറത്തിറങ്ങിയ പാട്ട് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കണ്ണൂരിന്‍ താരകമല്ലോ എന്ന് തുടങ്ങുന്ന പാട്ടിനെതിരെ സിപിഎം നേതൃത്വം രംഗത്തെത്തുകയും ജയരാജനെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു.

Published

on

കണ്ണൂര്‍: മുഖ്യമന്ത്രിയെ ക്യാപ്റ്റന്‍ എന്ന് വിശേഷിപ്പിക്കുന്നതടക്കമുള്ള വ്യക്തിപൂജ വിവാദം സിപിഎമ്മില്‍ ശക്തമാവുന്നു. ചര്‍ച്ച മുറുകുന്നതിനിടെ വ്യക്തിപൂജക്കെതിരെ പി.ജയരാജന്‍ പരസ്യമായി രംഗത്തെത്തി. പാര്‍ട്ടിയാണ് ക്യാപ്റ്റനെന്ന് അദ്ദേഹം ഫേയ്‌സ്ബുക്കില്‍ കുറിച്ചു.

കമ്യൂണിസ്റ്റുകാര്‍ക്ക് ജനങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന ജനപ്രിയതയില്‍ പലരും അസ്വസ്ഥരാണ്. ജനപക്ഷ രാഷ്ട്രീയവും ജനക്ഷേമ രാഷ്ട്രീയവും ഉയര്‍ത്തിപ്പിടിക്കുന്നവര്‍ ഇടതുപക്ഷമാണ്. ജനങ്ങളോട് ചേര്‍ന്നു നില്‍ക്കുമ്പോള്‍, അവര്‍ സ്നേഹഹസൂചകമായി പല തരത്തിലും ഇഷ്ടം പ്രകടിപ്പിക്കും. ചിലര്‍ പാട്ടെഴുതി ഇഷ്ടം പ്രകടിപ്പിക്കും, ചിലര്‍ ഫോട്ടോ വെച്ച് ഇഷ്ടം പ്രകടിപ്പിക്കും, ചിലര്‍ ടാറ്റു ചെയ്തു ഇഷ്ടം പ്രകടിപ്പിക്കും.എന്നാല്‍, കമ്യൂണിസ്റ്റുകാര്‍ വ്യക്തിപൂജയില്‍ അഭിരമിക്കുന്നവരല്ല- പി ജയരാജന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

സഖാവ് കോടിയേരി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞതു പോലെ, ഈ പാര്‍ട്ടിയില്‍ ‘എല്ലാവരും സഖാക്ക’ളാണ്. പാര്‍ട്ടിയാണ് ക്യാപ്റ്റന്‍. അതു കൊണ്ട് വലതുപക്ഷവും മാധ്യമങ്ങളും മുഖ്യമന്ത്രിക്ക് കിട്ടുന്ന ജനപിന്തുണയില്‍ വല്ലാതെ അസ്വസ്ഥരായിട്ട് കാര്യമില്ല. വ്യക്തികളല്ല, പാര്‍ട്ടിയും ഇടതുപക്ഷവുമാണ് ജനങ്ങളുടെ ഉറപ്പെന്നും ജയരാജന്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

നേരത്തെ പി. ജയരാജനെ പുകഴ്ത്തിക്കൊണ്ട് പുറത്തിറങ്ങിയ പാട്ട് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കണ്ണൂരിന്‍ താരകമല്ലോ എന്ന് തുടങ്ങുന്ന പാട്ടിനെതിരെ സിപിഎം നേതൃത്വം രംഗത്തെത്തുകയും ജയരാജനെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോള്‍ സമാനമായ രീതിയില്‍ വ്യക്തിപൂജ വിവാദം മുഖ്യമന്ത്രിക്കെതിരേ ഉയരുന്ന സാഹചര്യത്തിലാണ് പരോക്ഷമായ വിമര്‍ശനമായി ജയരാജന്‍ ഫേയ്‌സ്ബുക്ക് കുറിപ്പിലൂടെ രംഗത്തെത്തിയിരിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

അംബേദ്കര്‍ പരാമര്‍ശം; അദാനി വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ബിജെപി സര്‍ക്കാര്‍ അനാവശ്യ വിവാദമുണ്ടാക്കുന്നു: രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അദാനിക്ക് വില്‍ക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Published

on

ബി ആര്‍ അംബേദ്കറിനെ കുറിച്ച് പാര്‍ലമെന്റില്‍ നടത്തിയ പരാമര്‍ശത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ രാജി വയ്ക്കണമെന്ന് കോണ്‍ഗ്രസ്. വസ്തുതാവിരുദ്ധമായ പരാമര്‍ശം നടത്തിയ അമിത് ഷാ മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. അദാനിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ബിജെപി സര്‍ക്കാര്‍ അനാവശ്യ വിവാദമുണ്ടാക്കുകയാണെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധിയുടേയും മല്ലികാര്‍ജുന്‍ ഖര്‍ഗെയുടേയും പ്രതികരണം.

അദാനിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബിജെപി സര്‍ക്കാര്‍ അംബേദ്കറുമായി ബന്ധപ്പെട്ട വിവാദമുണ്ടാക്കിയതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അദാനിക്ക് വില്‍ക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

അതേസമയം നെഹ്റുവിനേയും അംബേദ്കറിനേയും കുറിച്ച് വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് ബിജെപി പിന്തിരിയണമെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു.

നെഹ്റുവിനേയും അംബേദ്കറിനേയും കുറിച്ച് അമിത് ഷാ പറയുന്നത് നുണയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. അദാനി വിഷയത്തില്‍ 14 ദിവസമായി പ്രതിപക്ഷം പ്രതിഷേധിക്കുകയാണെന്നും ഇതിനെക്കുറിച്ച് സംസാരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അവര്‍ പറഞ്ഞു.

 

 

Continue Reading

india

കൊല്‍ക്കത്തയില്‍ ജൂനിയര്‍ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം; പുനരന്വേഷണമാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

സിബിഐയുടെ കുറ്റപത്രം വൈകിയതിള്‍പ്പടെയുള്ളവ ചൂണ്ടിക്കാട്ടിയാണ് കുടുംബത്തിന്റെ ഹര്‍ജി.

Published

on

കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ പിജി ട്രെയിനി ഡോക്ടര്‍ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം കൊല്‍ക്കത്ത ഹൈക്കോടതിയില്‍. സിബിഐയുടെ കുറ്റപത്രം വൈകിയതിള്‍പ്പടെയുള്ളവ ചൂണ്ടിക്കാട്ടിയാണ് കുടുംബത്തിന്റെ ഹര്‍ജി.

ഈ വര്‍ഷം ഓഗസ്റ്റ് 6 ന്് ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ പിജി ട്രെയിനി ഡോക്ടര്‍ ഡ്യൂട്ടിയിലിരിക്കെ ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുകയായിരുന്നു. കേസിലെ പ്രതിയും മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പലുമായ സന്ദീപ് ഘോഷിനും കൊല്‍ക്കത്ത മുന്‍ പൊലീസ് ഓഫീസര്‍ അഭിജിത്ത് മൊണ്ഡലിനും സീല്‍ദാ കോടതി ദിവസങ്ങള്‍ക്കു മുമ്പ് ജാമ്യം അനുവദിച്ചിരുന്നു. സംഭവത്തില്‍ വീണ്ടും പ്രതിഷേധം ശക്തമായിരുന്നു. സിബിഐയുടെ അന്വേഷണം പരാജയപ്പെട്ടെന്നാരോപിച്ച് കൊല്‍ക്കത്തയിലെ അഞ്ച് മെഡിക്കല്‍ അസോസിയേഷനുകളുടെ സംഘടനയായ WBJPD പത്തുദിവസത്തെ കുത്തിയിരിപ്പ് സമരവും പ്രഖ്യാപിച്ചു. ഈ മാസം 26 വരെ സമരം ഉണ്ടാകും.

കൊല്‍ക്കത്ത പൊലീസിലെ സിവിക് വോളണ്ടിയര്‍ സഞ്ജയ് റോയാണ് കേസിലെ പ്രധാനപ്രതി. മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തില്‍ നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന ജൂനിയര്‍ ഡോക്ടറെ പുലര്‍ച്ചെ പ്രതികൊലപ്പെടുത്തുകയായിരുന്നു.

മൃതദേഹത്തില്‍ ധാരാളം മുറിവുകളുണ്ടായിരുന്നതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

Continue Reading

kerala

മുംബൈ ബോട്ട് അപകടം; കാണാതായ മലയാളി ദമ്പതികള്‍ സുരക്ഷിതര്‍

പത്തനംതിട്ട കൈപ്പട്ടൂര്‍ സ്വദേശികളായ മാത്യു ജോര്‍ജ്, നിഷ മാത്യു ജോര്‍ജ് എന്നിവരെയാണ് കണ്ടെത്തിയത്.

Published

on

നാവിക സേനയുടെ സ്പീഡ് ബോട്ടിടിച്ച് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ മലയാളി ദമ്പതികള്‍ സുരക്ഷിതര്‍. പത്തനംതിട്ട കൈപ്പട്ടൂര്‍ സ്വദേശികളായ മാത്യു ജോര്‍ജ്, നിഷ മാത്യു ജോര്‍ജ് എന്നിവരെയാണ് കണ്ടെത്തിയത്. ദമ്പതികള്‍ മുംബൈ ഡോക് യാര്‍ഡിലുള്ളതായി പൊലീസ് സ്ഥിരീകരിച്ചു.

അപകട ശേഷം കാണാതായ ദമ്പതികളുടെ ആറുവയസ്സുകാരനായ മകന്‍ ഏബല്‍ മാത്യുവിനെ മാത്രമാണ് ബന്ധുക്കള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഏബല്‍ രക്ഷിതാക്കളെ കാണാനില്ലെന്ന് അറിയിക്കുകയായിരുന്നു.

അപകടശേഷം ദമ്പതികളെ മുംബൈ ഡോക് യാര്‍ഡിലേക്കും ഏബല്‍ മാത്യുവിനെ ഉറാന്‍ തുറമുഖത്തേക്കുമാണ് രക്ഷാപ്രവര്‍ത്തകര്‍ എത്തിച്ചത്. ഉറാനിലെ ജെ.എന്‍.പി.ടി ആശുപത്രിയില്‍ ചികിത്സയിലാണ് ഏബല്‍.

നാവിക സേനയുടെ സ്പീഡ് ബോട്ടിടിച്ച് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 13 പേരുടെ ജീവനാണ് നഷ്ടമായത്. 10 യാത്രക്കാരും മൂന്നു നാവിക ഉദ്യോഗസ്ഥരുമാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് നാലിനാണ് അപകടം നടന്നത്.

ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്ന് എലഫന്റ ദ്വീപിലേക്ക് പോവുകയായിരുന്ന നീല്‍ കമല്‍ ബോട്ടാണ് നാവിക സേനയുടെ സ്പീഡ് ബോട്ടിടിച്ച് മറിഞ്ഞത്.

ബോട്ടില്‍ 114 പേരാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. ഇതില്‍ 101 പേരെ രക്ഷപ്പെടുത്തി.

 

Continue Reading

Trending