Connect with us

kerala

പി ബാലചന്ദ്രന്‍ എം.എല്‍.എയുടെ പ്രസ്താവന പാര്‍ട്ടി നിലപാടല്ല; സി.പി.ഐ

സംഭവം വിവാദമായതിന് പിന്നാലെ എം.എല്‍.എ പോസ്റ്റ് പിന്‍വലിച്ചിരുന്നു

Published

on

പി. ബാലചന്ദ്രന്‍ എം.എല്‍.എ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ രാമായണത്തെയും ശ്രീരാമനെയും സീതയെയുമെല്ലാം ബന്ധിപ്പിച്ച് എഴുതിയ അഭിപ്രായം തികച്ചും തെറ്റാണെന്നും അത് പാര്‍ട്ടി നിലപാട് അല്ലെന്നും സി.പി.ഐ തൃശൂര്‍ ജില്ലാ കൗണ്‍സില്‍ സെക്രട്ടറി കെ.കെ വത്സരാജ് പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇത്തരത്തില്‍ ഒരു അഭിപ്രായം സി.പി.ഐയ്‌ക്കോ എല്‍.ഡി.എഫിനോ ഇല്ല. എല്ലാ മതവിശ്വാസങ്ങളെയും ആദരിക്കുകയും വിശ്വാസികളെയും വിശ്വാസമില്ലാത്തവരെയും ഒരുപോലെ കാണുകയും ചെയ്യുന്ന വിശാലമായ കാഴ്ചപ്പാടാണ് സി.പി.ഐക്കുള്ളത്. എന്നാല്‍, ആ നിലപാടിന് വിരുദ്ധമായി ഫെയ്‌സ്ബുക്കില്‍ അഭിപ്രായം എഴുതിയ പി ബാലചന്ദ്രന്‍ എം.എല്‍.എ തന്നെ ഇതിനകം തന്റെ ഭാഗത്തുനിന്ന് ഉണ്ടായ ജാഗ്രതക്കുറവ് തിരിച്ചറിയുകയും തിരുത്തുകയും പോസ്റ്റ് പിന്‍വലിച്ച് നിരുപാധികം ക്ഷമാപണം നടത്തുകയും ചെയ്തിട്ടുണ്ട്.

നിര്‍ഭാഗ്യകരമായ ഈ സംഭവം മൂലം വിശ്വാസികള്‍ക്ക് ഉണ്ടായ പ്രയാസത്തില്‍ ഇന്ത്യന്‍ സി.പി.ഐ ആത്മാര്‍ത്ഥമായ ഖേദം പ്രകടിപ്പിക്കുന്നതായും ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് പ്രസ്താവനയില്‍ അറിയിച്ചു.

”രാമന്‍ ഒരു സാധുവായിരുന്നു, കാലില്‍ ആണിയുണ്ടായിരുന്നത് കൊണ്ട് എടുത്തു ചാട്ടക്കാരനായിരുന്നില്ല. ഒരു ദിവസം ലക്ഷ്മണന്‍ ഇറച്ചിയും പോറോട്ടയും കൊണ്ടുവന്നു. ചേട്ടത്തി സീത മൂന്ന് പേര്‍ക്കും വിളമ്പി, അപ്പോള്‍ ഒരു മാന്‍ കുട്ടി അതുവഴി വന്നു. സീത പറഞ്ഞു. രാമേട്ടാ അതിനെ കറി വെച്ച് തരണം.

രാമന്‍ മാനിന്റെ പിറകേ ഓടി. മാന്‍ മാരിയപ്പന്‍ എന്ന ഒടിയനായിരുന്നു. മാന്‍ രാമനെ വട്ടം കറക്കി വഴി തെറ്റിച്ചു നേരം പോയ്. ലക്ഷ്മണന്‍ ഇറച്ചി തിന്ന കൈ നക്കി ഇരിക്കുകയാണ്. സീത പറഞ്ഞു ടാ തെണ്ടി നക്കിയും നോക്കിയും ഇരിക്കാതെ രാമേട്ടനെ പോയ് നോക്ക്. എട്ടും പൊട്ടും തിരിയാത്ത അദ്ദേഹത്തെ കൊണ്ടുവാ” എന്നായിരുന്നു ബാലചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.സംഭവം വിവാദമായതിന് പിന്നാലെ എം.എല്‍.എ പോസ്റ്റ് പിന്‍വലിച്ചിരുന്നു

kerala

‘മാനവിക ഐക്യവും പരസ്പര സ്നേഹവും ഊട്ടിയുറപ്പിക്കുന്നതിന് അനിവാര്യമായ കൂടിയിരുത്തം’: സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍

സ്നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും പ്രഭാഷണങ്ങളിലൂടെ പരിപാടി സാഹോദര്യത്തിന്റെ വേദിയായി മാറി.

Published

on

തിരുവനന്തപുരത്ത് കൗണ്‍സില്‍ ഫോര്‍ കമ്യൂണിറ്റി കോ ഓപ്പറേഷന്‍ നടന്നു. പരിപാടിയില്‍ സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ പങ്കെടുത്തു. ഇത് മാനവിക ഐക്യവും പരസ്പര സ്നേഹവും ഊട്ടിയുറപ്പിക്കുന്നതിന് അനിവാര്യമായ കൂടിയിരുത്തത്തിന് വഴിയൊരുക്കിയെന്നും ആശയങ്ങളിലും അഭിപ്രായങ്ങളിലും വ്യത്യാസങ്ങളുള്ള മനുഷ്യരുടെ ഒത്തുകൂടലായി മാറുകയായിരുന്നെന്നും സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

സ്നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും പ്രഭാഷണങ്ങളിലൂടെ പരിപാടി സാഹോദര്യത്തിന്റെ വേദിയായി മാറി.

കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമ്മീസ് കത്തോലിക്കാ ബാവാ (കെ.സി.ബി.സി പ്രസിഡന്റ്), സ്വാമി അശ്വതി തിരുനാള്‍, പി മുഹമ്മദാലി (ഗള്‍ഫാര്‍), ഫാ. യൂജിന്‍ പെരേര (ലത്തീന്‍ സഭ), പി രാമചന്ദ്രന്‍ (സി.സി.സി ജനറല്‍ സെക്രട്ടറി), ഡോ. പി.പി ഷൊഹൈബ് മൗലവി (പാളയം ഇമാം), ഡോ. ഹുസൈന്‍ മടവൂര്‍, ഫാ. ജേക്കബ് പാലക്കാപ്പള്ളി (കെ.സി.ബി.സി സെക്രട്ടറി), പുനലൂര്‍ സോമരാജന്‍, സി.എച്ച് റഹീം, എം.എം സഫര്‍, ഫാ. തോമസ് കയ്യാലക്കല്‍, അഡ്വ. മുഹമ്മദ് ഷാ, സാജന്‍ വേളൂര്‍, എം.എസ് ഫൈസല്‍ ഖാന്‍, ഡോ. പി നസീര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

Continue Reading

kerala

പൊന്നും വില; സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി

ഗ്രാമിന് 7145 രൂപയാണ് വില

Published

on

കോഴിക്കോട്: തുടർച്ചയായ നാലാംദിവസവും സ്വർണവിലയിൽ വർധനവ്. ഇന്ന് പവന് 240 രൂപ വർധിച്ച് 57,160 രൂപയായി. ഗ്രാമിന് 7145 രൂപയാണ് വില. ഇന്നലെ പവന് 56,920 രൂപയായിരുന്നു. നവംബർ 17ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയായ 55,480 രൂപയായിരുന്നു പവൻ വില. തുടർച്ചയായ നാല് ദിവസംകൊണ്ട് 1680 രൂപയാണ് വർധിച്ചത്.

ഒക്ടോബറിൽ 59,640 വരെ ഉയർന്ന ശേഷം സ്വർണവില കുത്തനെ ഇടിഞ്ഞിരുന്നു. ഈ മാസമാദ്യം 59,080 രൂപയായിരുന്നു പവൻവില. ഏറ്റവുമുയർന്ന വിലയിൽ നിന്ന് 2480 രൂപ കുറവിലാണ് നിലവിലെ വില.

Continue Reading

kerala

മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമര്‍ശം; കേസില്‍ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

സംസ്ഥാന ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കണമെന്നും കോടതി പറഞ്ഞു.

Published

on

ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനു തിരിച്ചടി. കേസില്‍ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാന ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കണമെന്നും കോടതി പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

ഭരണസ്വാധീനം ഉപയോഗിച്ച് സജി ചെറിയാന്‍ കേസ് അട്ടിമറിച്ചുവെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. പൊലീസിന്റെ കേസ് ഡയറി ഹാജരാക്കാന്‍ കോടതി നേരത്തേ നിര്‍ദേശിച്ചിരുന്നു.

കുറച്ച് നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം, മതേതരത്വം, കുന്തം, ച്ചക്രം എന്നെല്ലാം എഴുതി വെച്ചു എന്നല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുകയാണ് ഇതിന്റെ ഉദ്ദേശം എന്നായിരുന്നു വിവാദ പ്രസംഗത്തിന്റെ ഭാഗം. പ്രസംഗത്തിലെ കുന്തം, കുടച്ചക്രം എന്നീ പ്രയോഗങ്ങള്‍ എന്തുദ്ദേശിച്ചിട്ടാണെന്ന് ഹൈക്കോടതി ചോദിച്ചു. പരാമര്‍ശങ്ങള്‍ ഭരണഘടനയെ അവഹേളിക്കുന്നതല്ല എന്ന് എങ്ങനെ പറയാന്‍ കഴിയുമെന്നും ഹൈക്കോടതി ചോദിച്ചു.

2022 ജൂലൈ മൂന്നിന് പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ സിപിഎം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസംഗം.

 

Continue Reading

Trending